യൂറോ 2024: ജർമ്മനിക്ക്
തകർപ്പൻ ജയം

Think Football

മ്യൂണിക്ക് ഫുട്ബോൾ അറീനയിൽ നടന്ന ആദ്യ യൂറോ കപ്പ് മത്സരത്തിൽ ആതിഥേയരായ ജർമനി 5 -1 ന് സ്കോട്ട്ലൻഡിനെ തകർത്തു. ജർമ്മനിക്ക് വേണ്ടി ഫ്ലോറിയാൻ വിർട്സ്, ജമാൽ മുസിയാല, കെയ് ഹാവേർട്സ്, നിക്ലാസ് ഫുൾക്രഗ്, എംറെ കാൻ എന്നിവർ ഗോൾ നേടി. സ്കോട്ട്ലൻഡ് അക്കൗണ്ടിലെ ഏകഗോളും ജർമ്മനിയുടെ വകയാണ്. അൻ്റോണിയോ റൂഡിഗർ സമ്മാനിച്ച സെൽഫ് ഗോൾ. ഇന്ന് മൂന്നു കളികളുണ്ട്. ഹംഗറി - സിറ്റ്സർലാൻഡ്, സ്പെയിൻ - ക്രൊയേഷ്യ, ഇറ്റലി - അൽബേനിയ. കളികളെല്ലാം സോണി ലിവിൽ തത്സമയം കാണാം

Comments