തുടർച്ചയായ ഇരട്ട സെഞ്ച്വറികൾ. അതിവേഗത്തിൽ ആയിരം റൺസ്. ടെസ്റ്റ് ശരാശരി 54.20. ലോക ക്രിക്കറ്റിൽ ഒരു അപൂർവ പ്രതിഭാസം ഉദയം ചെയ്തതായി വിനോദ് കാംബ്ലിയുടെ വരവ് വാഴ്ത്തപ്പെട്ടു. എന്നാൽ ആ നക്ഷത്രം പെട്ടെന്ന് മാഞ്ഞതെന്ത്? തുടക്കം മുതൽ കാംബ്ലിയെ അറിയാവുന്ന പ്രശസ്ത ക്രിക്കറ്റ് ലേഖകൻ ദിലീപ് പ്രേമചന്ദ്രൻ ഈ സ്റ്റാർ എങ്ങനെ അസ്തമിച്ചു എന്നു വിലയിരുത്തുകയാണ് കമൽറാം സജീവുമായുള്ള സംഭാഷണത്തിൽ.