ഫുട്ബോൾ: ഇത്തവണത്തെ ബാലൺ ഡി ഓർ ആർക്കായിരിക്കും? യൂറോപ്പിലെ മറ്റു ലീഗുകളേക്കാൾ മില്യണുകളാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കാർക്കു വേണ്ടി ക്ലബ്ബുകൾ ചെലവാക്കുന്നത്. ഇതുണ്ടാക്കുന്ന പ്രശ്നങ്ങൾ ചെറുതാണോ? എലീറ്റ് ഫുട്ബോളിൽ പന്ത് നിയന്ത്രിക്കുന്നതിനേക്കാൾ പെനാൽറ്റി ബോക്സിലെ കളിയിലാണോ ചില ടീമുകൾ ശ്രദ്ധിക്കുന്നത്? അടുത്ത ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്സ വാങ്ങാൻ പോകുന്ന ഡിഫൻഡർ ആരായിരിക്കും? ഹൈലൈൻ ഡിഫൻസ് എന്ന സ്ട്രാറ്റജി യൂറോപ്യൻ ഫുട്ബോളിൽ വിജയിക്കുമോ? La Masia എന്ന ഫുട്ബോൾ അക്കാദമി അടുത്ത 15 വർഷത്തിൽ എത്ര മെസ്സിമാരെ ഉണ്ടാക്കും?
ക്രിക്കറ്റ്: എന്താണ് സഞ്ജുവും ശ്രീശാന്തും തമ്മിലുള്ള പ്രശ്നം?
ബാഡ്മിൻ്റൺ: എന്തുകൊണ്ട് കേരളത്തിന് പഴയ പ്രതാപം വീണ്ടെടുത്തു കൂടാ?
തിങ്ക് സ്പോർട്ടിലേക്ക് പ്രേക്ഷകർ അയച്ച ചോദ്യങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത ചോദ്യങ്ങൾ ചർച്ച ചെയ്യുന്നു.
Q & A യിൽ മുഹമ്മദ്കുഞ്ഞി, തോമസ് സിബി, അഖിലേഷ്, ഫിലിപ്പ് ടി, അനുരൂപ് എം എന്നിവരുടെ ചോദ്യങ്ങൾ.
