ഇന്നലെ റൊണാൾഡോ ഗോളടിച്ചില്ല,
ടീമിനു പുറത്താകുമോ? ചർച്ച തുടങ്ങി

ആദ്യമായി ഒരു മേജർ കളിക്കുന്ന കുട്ടിയെപ്പോലെ ഇന്നലെ പക്ഷേ, കളിക്കളത്തിൽ റൊണാൾഡോ തുള്ളിച്ചാടിയത് തന്നേക്കാൾ 18 വയസ്സ് ചെറുപ്പമുള്ള ഫ്രാൻസിസ്കോ കൊൺസീസോയുടെ വിജയഗോൾ കണ്ടിട്ടായിരുന്നു.

Think

ഞ്ചു ഷോട്ടുകൾ.
പൂജ്യം ഗോൾ.
He no longer physically dominates.
The prodigious leap isn't quite there.
കളി നടക്കുന്ന ലൈപ്സിഗ് സ്റ്റേഡിയത്തിലിരുന്ന് പ്രമുഖ ഫുട്ബാൾ ലേഖകൻ ജോനാഥൻ ല്യൂ എഴുതി. എന്നാലും ഇന്നലെ 39കാരൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് തന്നെയായിരുന്നു ആർപ്പുവിളികൾ. റൊണാൾഡോയുടെ ആറാമത് യൂറോപ്യൻ ചാമ്പ്യൻഷിപ്പാണിത്. ഇത് അവസാനത്തെ യൂറോ ആവുമോ റൊണാൾഡോയുടെ? ആവണമെന്നില്ല. കാരണം 41 വയസുള്ള, ബ്രസീലിൽ ജനിച്ച് പോർച്ചുഗലിനുവേണ്ടി സീസണുകളേറെയായി കളിക്കുന്ന ക്ലെപ്പെർ പെപ്പെയുമുണ്ട് പോർച്ചുഗൽ ടീമിൽ. അതുവെച്ചു നോക്കുമ്പോൾ ഒന്നു രണ്ടു പ്രധാന ടൂർണമെൻ്റുകൾക്കു കൂടി യൗവ്വനമുണ്ട് ഈ ഇതിഹാസ താരത്തിന്.

ആദ്യമായി ഒരു മേജർ കളിക്കുന്ന കുട്ടിയെപ്പോലെ ഇന്നലെ പക്ഷേ, കളിക്കളത്തിൽ റൊണാൾഡോ തുള്ളിച്ചാടിയത് തന്നേക്കാൾ 18 വയസ്സ് ചെറുപ്പമുള്ള ഫ്രാൻസിസ്കോ കൊൺസീസോയുടെ വിജയഗോൾ കണ്ടിട്ടായിരുന്നു. 62 -ാം മിനുറ്റിൽ ചെക്ക് റിപ്പബ്ലിക്കിനുവേണ്ടി ലൂക്കാസ് പ്രൊവോദിൻ്റെ ഗോൾ, 69-ാം മിനുറ്റിൽ ചെക്ക് വലയിൽ റോബിൻ ഹ്രനാക്കിൻ്റെ സെൽഫ് ഗോൾ. കളി തീരാൻ ഒരു മിനിറ്റ് ബാക്കിയാവും വരെ റൊണാൾഡോയുടെ ടീം സമനിലയിൽ തൂങ്ങുകയായിരുന്നു. എന്തായാലും പോർച്ചുഗൽ 2-1 ന് ചെക്ക് റിപ്പബ്ലിക്കിനെ തോൽപ്പിച്ചു.

മഴ കൊണ്ടു നനഞ്ഞു കുതിർന്ന, ഇന്നലത്തെ മറ്റൊരു മത്സരത്തിൽ തുർക്കി ജോർജിയയെ 3-1 ന് തോൽപ്പിച്ചു. കളി കഴിഞ്ഞ് ജോർജിയയുടെ കോച്ച് വില്ലി സാഗ്നോൾ പറഞ്ഞു: “ Turkey played a fantastic match, Georgia also played a fantastic match’’.
സത്യം. കളി, അങ്ങനെയായിരുന്നു. തുർക്കിയുടെ ഗോളുകൾ: മെർട്ട് മുൽദുർ,അർദാ ഗുലർ, കരീം അക്തർകോഗ്ലു. ജോർജിയയുടെ ഏകഗോൾ 32ാം മിനുറ്റിൽ ജോർജസ് മികൗട്ടേഡ്സ്’.

ആദ്യമായി ഒരു മേജർ കളിക്കുന്ന കുട്ടിയെപ്പോലെ ഇന്നലെ പക്ഷേ, കളിക്കളത്തിൽ റൊണാൾഡോ തുള്ളിച്ചാടിയത് തന്നേക്കാൾ 18 വയസ്സ് ചെറുപ്പമുള്ള ഫ്രാൻസിസ്കോ കൊൺസീസോയുടെ വിജയഗോൾ കണ്ടിട്ടായിരുന്നു.
ആദ്യമായി ഒരു മേജർ കളിക്കുന്ന കുട്ടിയെപ്പോലെ ഇന്നലെ പക്ഷേ, കളിക്കളത്തിൽ റൊണാൾഡോ തുള്ളിച്ചാടിയത് തന്നേക്കാൾ 18 വയസ്സ് ചെറുപ്പമുള്ള ഫ്രാൻസിസ്കോ കൊൺസീസോയുടെ വിജയഗോൾ കണ്ടിട്ടായിരുന്നു.

ഇന്ന് മൂന്നു കളികൾ:
ക്രൊയേഷ്യ - അൽബേനിയ.
ജർമനി -ഹംഗറി.
സ്കോട്ട്ലൻഡ് - സ്വിറ്റ്സർലൻഡ്.
മൂന്നു കളികളും സോണി ലിവിൽ ലൈവായുണ്ട്.

Comments