'ആദിവാസി ഊരുകളിലേക്ക് പ്രവേശിക്കാന്‍
പ്രത്യേക പെര്‍മിഷന്‍':
സര്‍ക്കുലര്‍ റിസര്‍ച്ച് വിദ്യാര്‍ഥികളുടെ സൗകര്യത്തിനെന്ന് ഡയറക്ടര്‍
'ആദിവാസി ഊരുകളിലേക്ക് പ്രവേശിക്കാന്‍ പ്രത്യേക പെര്‍മിഷന്‍': സര്‍ക്കുലര്‍ റിസര്‍ച്ച് വിദ്യാര്‍ഥികളുടെ സൗകര്യത്തിനെന്ന് ഡയറക്ടര്‍
2 Jun 2022, 03:27 PM
ആദിവാസി ഊരുകളിലേക്ക് പുറമെ നിന്നുള്ളവര്‍ക്ക് പ്രവേശിക്കാന്‍ പ്രത്യേക അനുമതി ആവശ്യമാണെന്ന തരത്തില്‍ വിവാദമായ സര്‍ക്കുലറില്‍ വ്യക്തത വരുത്തി പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ. സര്‍ക്കുലര്‍ ഗവേഷക വിദ്യാര്‍ഥികളുടെ സൗകര്യം ഉദ്ദേശിച്ചുള്ളതാണെന്നും മറ്റു സന്ദര്‍ശകരെ ഇത് ബാധിക്കില്ലെന്നും ഡയറക്ടര്‍ ട്രൂകോപ്പിയോട് പറഞ്ഞു. നിലവില്‍ ഗവേഷണ വിദ്യാര്‍ഥികള്‍ പഠനാവശ്യത്തിന് ഊരുകളിലേക്ക് പ്രവേശിക്കുന്നതിന് അനുമതി വാങ്ങേണ്ടത് തിരുവനന്തപുരത്ത് നിന്നാണ്. ഇത് വിദ്യാര്‍ഥികള്‍ക്ക് സമയ നഷ്ടമുണ്ടാക്കുന്നതിനാല്‍ അനുമതി നല്‍കാനുള്ള അധികാരം ജില്ലാ ഭരണകൂടങ്ങള്‍ക്ക് നല്‍കിക്കൊണ്ടുള്ളതാണ് പുതിയ സര്‍ക്കുലറെന്നാണ് അനുപമ പറയുന്നത്.
"എല്ലാ പഠന/ഗവേഷണ അനുമതികളും മുന്‍ വര്‍ഷങ്ങളില്‍ തിരുവനന്തപുരത്ത് നിന്നാണ് നല്‍കിക്കൊണ്ടിരുന്നത്. ഇത് വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും വലിയ സമയനഷ്ടമുണ്ടാക്കുന്നുണ്ട്. ഈ അധികാരം തിരുവനന്തപുരത്ത് കേന്ദ്രീകരിക്കുന്നത് അനാവശ്യമെന്നാണ് ഞങ്ങള്‍ കരുതുന്നത്. അതുകൊണ്ടാണ് എല്ലാ ജില്ലകള്‍ക്കും ഈ അധികാരം കൈമാറാന്‍ തീരുമാനിച്ചത്. ഇത് നിലവിലുള്ള നടപടികളെ എളുപ്പമാക്കാനുള്ളതാണ്. നിരവധി എം.എസ്.ഡബ്ല്യു വിദ്യാര്‍ഥികളും മറ്റു വിദ്യാര്‍ഥികളും ക്യാമ്പുകള്‍ക്കും മറ്റും ആദിവാസി ഊരുകള്‍ തിരഞ്ഞെടുക്കാറുണ്ട്. അത് തടയുന്നത് പ്രശ്നമുണ്ടാക്കും. അതുകൊണ്ടുതന്നെ ഇത് വളരെ കൃത്യമായ ഉദ്ദേശത്തോടെയുള്ള സര്‍ക്കുലറാണ്. കഴിഞ്ഞമാസം മാത്രം ഡിപ്പാര്‍ട്ട്മെന്റിന് ലഭിച്ചത് 12 ഗവേഷണ അപേക്ഷകളാണ്. മറ്റുമാസങ്ങളില്‍ അതിലും വര്‍ദ്ധിക്കാറുണ്ട്.'- അനുപമ ട്രൂകോപ്പിയോട് പറഞ്ഞു.
പട്ടിക വര്‍ഗ മേഖലകളിലെ റിസര്‍ച്ച് പെര്‍മിഷന്‍, ഫീല്‍ഡ് സര്‍വെ, ഇന്റേന്‍ഷിപ്പ്, ക്യാമ്പ് സംഘടിപ്പിക്കല്‍, എന്നിവയ്ക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് 12-05-2022 ന് പട്ടിക വര്‍ഗ വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയം പുറപ്പെടുവിച്ച സര്‍ക്കുലറിനെതിരെ വിവിധ ആദിവാസി സംഘടനകള്‍ സംയുക്തമായി രംഗത്ത് വന്നിരുന്നു. ആദിവാസി ഊരുകളിലേക്ക് പ്രവേശനം നിഷേധിച്ച് ഊരുകളിലെ യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തറിയുന്നത് തടയുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നാണ് ആദിവാസി സംഘടനകള്‍ ഉയര്‍ത്തുന്ന പ്രധാന വിമര്‍ശനം.
ആദിവാസി ഊരുകളില്‍ ആര് വരണം ആര് വരരുത് എന്ന് തീരുമാനിക്കേണ്ടത് ഊരുകൂട്ടങ്ങളാണ് സര്‍ക്കാരല്ല എന്നാണ് ആദിവാസി സംഘടനകള്‍ പറയുന്നത്. സര്‍ക്കുലറിലെ പത്താമത്തെ മാര്‍ഗനിര്‍ദേശമാണ് പ്രധാനമായും ആദിവാസി സംഘടനകള്‍ പ്രശ്‌നവത്കരിച്ചത്. "പട്ടികവര്‍ഗ വികസന വകുപ്പിന്റെ അനുമതിയില്ലാതെ വ്യക്തികള്‍/സംഘടനകള്‍ കോളനി സന്ദര്‍ശനം, വിവരശേഖരണം എന്നിവ നടത്തിയാല്‍ ആയത് നിര്‍ത്തി വയ്പ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതാണ്' എന്നാണ് സര്‍ക്കുലറിലെ പത്താമത്തെ നിര്‍ദേശത്തില്‍ പറയുന്നത്. ഇത് മാധ്യമപ്രവര്‍ത്തകരെയും സന്നദ്ധ സംഘടനകളെയും ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്ന വിമര്‍ശനവുമുയര്‍ന്നിരുന്നു. അപേക്ഷകള്‍ കുറഞ്ഞത് 14 ദിവസം മുമ്പെങ്കിലും ലഭിച്ചിരിക്കണം എന്ന് തൊട്ടു മുകളിലെ പോയിന്റും പറയുന്നു. ഇത് മാധ്യമപ്രവര്‍ത്തകര്‍ക്കും സാമൂഹ്യപ്രവര്‍ത്തകര്‍ക്കും അടിയന്തിരഘട്ടങ്ങളില്‍ ആദിവാസി ഊരുകളിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെടും എന്ന ആശങ്ക സൃഷ്ടിച്ചിരുന്നു.
എന്നാല്‍ ഇതും പഠന/ഗവേഷണ സന്ദര്‍ശനങ്ങളെ ഉദ്ദേശിച്ചുള്ളതാണെന്നാണ് പട്ടികവര്‍ഗ ഡയറക്ടര്‍ പറയുന്നത്."സര്‍ക്കുലറിന്റെ ടൈറ്റിലും ആമുഖവും വ്യക്തമായി പറയുന്നുണ്ട് പഠന/ഗവേഷണ വിഭാഗമെന്ന്. പത്താമത്തെ പോയിന്റ് മാത്രം വായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരാണ് ആശയക്കുഴപ്പം ഉണ്ടാക്കുന്നത്.' - ടി.വി. അനുപമ പറയുന്നു. ആദിവാസി മേഖലകളിലെത്തുന്ന സാമൂഹ്യപ്രവര്‍ത്തകരെയോ മാധ്യമപ്രവര്‍ത്തകരെയോ ഒന്നും ഈ സര്‍ക്കുലര്‍ ലക്ഷ്യം വെക്കുന്നില്ല എന്നും അനുപമ ട്രൂകോപ്പിയോട് പറഞ്ഞു.
ഷഫീഖ് താമരശ്ശേരി
Jun 19, 2022
10 Minutes Watch
ഷഫീഖ് താമരശ്ശേരി
May 24, 2022
6 Minutes Watch
ടി.എം. ഹര്‍ഷന്‍
Nov 28, 2021
16 Minutes Watch
Think
Aug 06, 2021
2 minutes read
Truecopy Webzine
Jul 29, 2021
10 Minutes Read
കെ. സഹദേവന്‍
Jul 06, 2021
15 Minutes Read