ആകാശപറവകൾ
36
ജലതരംഗം പാടുകയാണ്
എന്റെ സ്വാതന്ത്ര്യം
തിരിച്ചറിയുമ്പോൾ
ഞാൻ എന്റെ
സംഗീതം കണ്ടെത്തുന്നു!
81
നക്ഷത്രങ്ങൾ
തീപ്പൊരികളാകുന്ന
മഹാന്ധകാരത്തിന്റെ
ഈ അദൃശ്യജ്വാലയേതാണ്?
179
സ്ത്രീയേ,
സാഗരം
ഭൂമിയെ
എന്നപോലെ
നീ
നിന്റെ
സങ്കടങ്ങളുടെ
ആഴത്തിൽ
ലോകമനസ്സിനെ
ചുറ്റിവരിയുന്നു
192
സ്ത്രീയേ,
നിന്റെ
ചിരിയിൽ
ജീവിതധാരയുടെ ഒടുങ്ങാത്ത നാദപ്രവാഹം.
249
ഒരു
പ്രകാശചുംബനംകൊണ്ട്
കാർമേഘങ്ങൾ
സ്വർഗ്ഗീയ പുഷ്പങ്ങളാകുന്നു.
223
നഷ്ടപ്രണയം
ജീവിതത്തെ
കൂടുതൽ
അർത്ഥഭരിതമാക്കി.
326
ഞാൻ
നിന്റെ
പ്രണയത്തിൽ
വിശ്വസിക്കുന്നു.
ഇതൈന്റ അന്തിമവചനമാകട്ടെ!
279
ഈ ലോകത്തെ
പ്രണയിക്കുമ്പോഴാണ്
നാം ഇവിടെ
ജീവിക്കുന്നത്!
187
ഭൂതകാലം
കൈവെടിഞ്ഞ
വിരലുകളാണ്
കാൽവിരലുകൾ!
146
എനിക്ക്
എന്റെ താരകങ്ങൾ
ആകാശത്തിലുണ്ട്.
പക്ഷെ,
എന്റെ വീട്ടിലെ
കൊളുത്തപ്പെടാത്ത
കുഞ്ഞുവിളക്കിനോ?
256
കാഴ്ചയിലല്ല
കണ്ണുകൾക്ക് അഭിമാനം
മറിച്ച് കൺകാചങ്ങളിൽ!
277
യോഗത്തിലേറെ ജ്വലിപ്പൂ, ദീപം
വിയോഗത്തിലസ്തമിപ്പൂ, ക്ഷണം
78
പ്രപഞ്ചമേ,
ഞാൻ ഇല്ലാതെയാകുമ്പോൾ
നിന്റെ, നിശബ്ദതയിൽ
എനിക്കായി ഒരു വാക്ക്
കരുതിവെക്കണമേ....
ഞാൻ പ്രണയിക്കുന്നു എന്ന്!
137
സമുദ്രമേ,
നീ കൊടുങ്കാറ്റിന്റെ
ഏകാകിനിയായ
നവവധു.
തിരകൾ ഉയർത്തി
നീ
നിന്റെ
പ്രണയിയെ
പിൻതുടരാൻ
വൃഥാ
ശ്രമിക്കുന്നു.
286
നിന്റെ നിശബ്ദതയിലേയ്ക്ക്
എന്നെ നയിച്ച്
എന്റെ ഹൃദയം
ഗാനപൂർണ്ണമാക്കുക.
225
ജീവിതത്തിന്റെ ജലധാരയോട്
മൃത്യുവിന്റെ നീരുറവ
കേളിയാടുന്നു!
312
പ്രണയം
നഷ്ടപ്പെടാം
എന്നത്
സത്യം!
എന്നാൽ
നമുക്ക്
ഉൾക്കൊള്ളാൻ
പ്രയാസമുള്ള
സത്യം!
218
എവിടെയോ,
ഏതോ,
ഇരുണ്ട
ദ്വീപിലേയ്ക്ക്
പോകുന്ന
ഉദാസീനനായ
കാറ്റിനൊപ്പം
എന്റെ
ഹൃദയം
അതിന്റെ
കപ്പൽപായകൾ
നിവർത്തി!
112
സൂര്യന്
വെളിച്ചത്തിന്റെ
എളിയ
മേലങ്കി.
മേഘങ്ങൾക്ക്
ആഡംബരസമൃദ്ധിയുടെ
അലങ്കാരം!
299
മനുഷ്യൻ
പുഞ്ചിരിച്ചപ്പോൾ
ലോകം
അവനെ
സ്നേഹിച്ചു.
അവൻ
പൊട്ടിച്ചിരിച്ചപ്പോൾ
ലോകം
അവനെ പേടിച്ചു!
314
പൂവട്ടിയിൽ
കരുതിവെച്ച
എന്റെ
കഴിഞ്ഞകാലത്തിന്റെ
പുഷ്പങ്ങളുമായി
ദൈവം
ഇതാ,
എന്റെ
ജീവിതസായന്തനത്തിൽ
അരികിലെത്തുന്നു!
302
നിന്റെ
സൂര്യവെളിച്ചം
എന്റെ
ഹൃദയത്തിൽ
ശിശിരനിദ്രയിൽ
പുഞ്ചിരി തൂവുന്നു.
തന്റെ വസന്തകാലപുഷ്പങ്ങളെക്കുറിച്ച്
ഒരാശങ്കയുമില്ലാതെ!
29
പ്രപഞ്ചതീരത്ത്
തിരയടിക്കുകയാണ്
എന്റെ
ആത്മാവ്.
അതിന്മേൽ
കൈയൊപ്പ് വെച്ച്
കുറിക്കട്ടെ!
‘ഞാൻ നിന്നെ പ്രണയിക്കുന്നു.'
46
ദൈവം
സ്വയം
കണ്ടെത്തുന്നു
സ്വന്തം
സർഗ്ഗസപര്യയിൽ!
162
പ്രേമമേ! നീവരുന്നു
കൈയ്യിൽ വേദനതൻ
കത്തുന്ന വിളക്കുമായി
കാൺമൂ, തെളിഞ്ഞ് നിൻമുഖം
പരമാനന്ദമെന്നറിവൂ, ഞാൻ