AI Generated Graphics

ഓഡിഷൻ

സിനിമയിൽ അഭിനയിക്കുകയെന്ന സ്വപ്നവുമായി സംവിധായകന്റെ അടുത്ത് ഓഡിഷന് വരുന്ന പെൺകുട്ടി. ആ സ്വപ്നത്തെ മുതലെടുത്ത് അവൾക്കുമേൽ മാനസികവും ശാരീരികവുമായ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നു അയാൾ. അവളുടെ ചെറുത്തുനിൽപ്പിനുമുന്നിൽ ആ ആണധികാരം തവിടുപൊടിയാകുന്നു. നാടക- സിനിമാ അഭിനേത്രിയായ കബനി എഴുതിയ നാടകം.

കബനി

രംഗപശ്ചാത്തലം

സ്റ്റേജിൽ ഒരു മുറിക്കു സമാനമായ അന്തരീക്ഷം.
മേശ, കസേര, സോഫ, കബോർഡ്, ടീപോയ് തുടങ്ങിയവ.
ഒരു അരണ്ട വെളിച്ചം വേദിയിൽ തെളിയുമ്പോൾ, സോഫയിൽ കിടന്നുറങ്ങുന്ന ഡേവിഡിനെ കാണാം. അയാളുടെ മൊബൈൽഫോൺ റിംഗ് ചെയ്യുന്നുണ്ട്.
അപ്പുറത്ത് ഒരു പെൺകുട്ടിയാണ്.

പെൺകുട്ടി: ഹലോ.
ഡേവിഡ്: (നല്ലപോലെ മദ്യപിച്ചിട്ടുണ്ട്), ആ ഹലോ…
പെൺകുട്ടി: ഇത് ഡയരക്ടർ ഡേവിഡ് സാറിന്റെ വീടല്ലേ?
ഡേവിഡ്: യെസ്, ഞാൻ ഡേവിഡാണ് പറയൂ.
പെൺകുട്ടി: (അത്യധികം സന്തോഷത്തോടെ) സർ, ഞാൻ അശ്വതി. ഇന്ന് വരാൻ പറഞ്ഞിരുന്നു. ഞാൻ നിങ്ങളുടെ ഫ്ലാറ്റിന്റെ താഴെ സെക്യൂരിറ്റി ചേട്ടന്റെ അടുത്തുണ്ട്. ചേട്ടനാ പറഞ്ഞത് വിളിച്ചു ചോദിച്ചിട്ട് വരാൻ.
ഡേവിഡ്: ഹോ... സോറി അത് നാളത്തേക്ക് മാറ്റിവെച്ചു. ഓഡീഷനല്ലേ?
പെൺകുട്ടി: അതെ, ഡേറ്റ് മാറ്റിയതവര് പറഞ്ഞില്ല...
ഡേവിഡ്: നാളെ രാവിലെ വന്നാൽ മതി, അതവരോട് വിട്ടു പോയതാവും.
പെൺകുട്ടി: ശരി സർ, നാളെ വന്നോളാം.

വേദിയിൽ ലൈറ്റ് അണയുന്നു.

അടുത്ത ലൈറ്റ്ഓണിൽ സ്റ്റേജിൽ ഒരിടത്തായ് ഇരിക്കുന്ന അശ്വതി.
അവിടേക്ക് അകത്തുനിന്നും കടന്നുവരുന്ന ഡേവിഡ്.

അശ്വതി: ഗുഡ്മോണിംഗ് സർ
ഡേവിഡ്: ഗുഡ്മോണിംഗ്. പ്ലീസ് ടേക്ക് യുവർ സീറ്റ്.
അശ്വതി: താങ്ക്യൂ സർ.
(ഡേവിഡ് മേശപ്പുറത്തിരുന്ന് ലാപ്ടോപ്പ് തുറന്ന് നോക്കികൊണ്ട്)
ഡേവിഡ്: ആ... എന്താ പേരെന്നാ പറഞ്ഞത്?
അശ്വതി: അശ്വതി.
ഡേവിഡ്: (ലാപ് നോക്കികൊണ്ട്) യെസ്​. അശ്വതി. അശ്വതി ഇപ്പോൾ എന്തുചെയ്യുന്നു?
അശ്വതി: (സന്തോഷത്തോടുകൂടി) സാർ ഞാൻ പ്ലസ്​ടു കഴിഞ്ഞ് ഫാഷൻ ഡിസൈനിംഗ് ആണ് പഠിച്ചത്. പിന്നെ മോഡലിംഗ് ഒക്കെ ചെയ്യുന്നുണ്ട്. ഒന്ന് രണ്ട് ആഡിലൊക്കെ അഭിനയിച്ചിരുന്നു. ഫിംലിം ആണെെൻ്റ ഡ്രീം. അതു കൊണ്ടാണ് കാസ്റ്റിംഗ് കോൾ കണ്ടപ്പോൾ പെട്ടെന്നു തന്നെ മെയിൽ അയച്ചത്.
ഡേവിഡ്: ഗുഡ്. നിങ്ങളുടെ ഫോട്ടോ ആക്സിഡൻ്റ്​ലി ആണ് എന്റെ ശ്രദ്ധയിൽ പെട്ടത്. എന്റെ സിനിമയിലെ കഥാപാത്രവുമായി നല്ല സാമ്യം ഉള്ളതുപോലെ തോന്നി. അതാണ് നേരിട്ട് കാണാമെന്ന് പറഞ്ഞത്. ഞാൻ പഠിച്ചത് സോഷ്യോളജിയാണ്. മനുഷ്യനെ കുറിച്ച് പഠിക്കാനായിരുന്നു എനിക്കു താൽപ്പര്യം. മനുഷ്യൻ ഒരു മഹാരഹസ്യമാണ്. ആ രഹസ്യത്തിൽ മുങ്ങിത്താഴുക എന്നതാണ് എന്റെ ജീവിതലക്ഷ്യം. ജീവിതം അതിനായ് ഹോമിപ്പിക്കേണ്ടി വന്നാലും കുഴപ്പമില്ല, എനിക്ക് മനുഷ്യനാവണം.

മനുഷ്യൻ ഒരു മഹാരഹസ്യമാണ്. ആ രഹസ്യത്തിൽ മുങ്ങിത്താഴുക എന്നതാണ് എന്റെ ജീവിതലക്ഷ്യം. ജീവിതം അതിനായ് ഹോമിപ്പിക്കേണ്ടി വന്നാലും കുഴപ്പമില്ല, എനിക്ക് മനുഷ്യനാവണം.
മനുഷ്യൻ ഒരു മഹാരഹസ്യമാണ്. ആ രഹസ്യത്തിൽ മുങ്ങിത്താഴുക എന്നതാണ് എന്റെ ജീവിതലക്ഷ്യം. ജീവിതം അതിനായ് ഹോമിപ്പിക്കേണ്ടി വന്നാലും കുഴപ്പമില്ല, എനിക്ക് മനുഷ്യനാവണം.

ഇതുകേട്ടുകൊണ്ട് ചിരിച്ചുപോകുന്ന അശ്വതി. അതുകണ്ടുകൊണ്ട് ഒരു പുസ്​തകം എടുത്തുകാട്ടി ചമ്മലോടെ,
ഡേവിഡ്: ഇത് ഞാൻ പറഞ്ഞതല്ല കേട്ടോ. ദസ്​തയോവ്സ്​കി പറഞ്ഞിട്ടുള്ളതാ.
അശ്വതി: ഓ...
ഡേവിഡ്: ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ടാണോ വന്നത്?
അശ്വതി: അതെ സർ
ഡേവിഡ്: Yesterday I am very busy. എന്റെ പുതിയ നോവൽ പെട്ടെന്ന് തന്നെ കംപ്ലീറ്റ് ചെയ്തുകൊടുക്കണമെന്ന് പബ്ലിഷേഴ്സ് പറഞ്ഞു. You know? Its being published in English and Malayalam at the sametime.
അശ്വതി: ഓ.. സർ നോവലെല്ലാം എഴുതുമെന്ന് എനിക്കറിയില്ലാ യിരുന്നു. സോറി.
ഡേവിഡ്: Why should you tell sorry. അതിന് എല്ലാ കാര്യങ്ങളും അറിയണമെന്ന് നിർബന്ധമില്ല. നമുക്കറിയാത്ത എന്തെല്ലാം കാര്യങ്ങൾ ഉണ്ട് ഈ ലോകത്ത്.
അശ്വതി: ഉം, ശരിയാണ്.
ഡേവിഡ്: I think Iam getting bit hungry. ഞാൻ ബ്രേക്ക്ഫാസ്റ്റ് കഴിച്ചിട്ടില്ല. അതൊന്നു കംപ്ലീറ്റ് ചെയ്യുന്നതിൽ കുഴപ്പമില്ലല്ലോ.
അശ്വതി: (ചിരിച്ചുകൊണ്ട്) ഏയ് എന്തു കുഴപ്പം?

ഡേവിഡ് അപ്പുറത്തെ മേശപ്പുറത്ത് പോയി ദോശ പ്ലേറ്റിലേക്കിടുന്നു. ശേഷം ചട്ണി ഒഴിക്കാനുള്ള സ്​പൂൺ കാണാത്തതുപോലെ അഭിനയി ക്കുന്നു.
ഡേവിഡ്: ഈ ചട്ണി വിളമ്പാനുള്ള സ്​പൂൺ എടുത്തുവെക്കാ തെയാണല്ലോ സർവെൻ്റ് പോയിരിക്കുന്നത്.
അശ്വതി: അവർ പോവാനുള്ള തിരക്കിൽ മറന്നിട്ടുണ്ടാവും. ഞാനെടുത്തോണ്ടു വരാം.
ഡേവിഡ്: ഹേയ് വേണ്ട ഞാനെടുത്തോളാം. എന്റെ കാര്യങ്ങളൊക്കെ ഞാൻ തന്നെയാണ് ചെയ്യാറ്.
അശ്വതി: കുഴപ്പമില്ല സർ, ഒരു സ്പൂൺ അല്ലെ. ഞാനെടുത്തോളാം.
അശ്വതി അപ്പുറത്തുപോയി സ്​പൂൺ എടുത്തുകൊണ്ടു വരുന്നു. ഡേവിഡ് അയാളെ പിന്തുടർന്ന് പകുതിവഴി എത്തിയപ്പോൾ തിരിച്ചുവന്നു ആദ്യം നിന്നിടത്തു തന്നെ നിൽക്കുന്നു.

അശ്വതി: (സ്​പൂൺ എടുത്തുകൊണ്ടുവന്നതിനു ശേഷം വിളമ്പിക്കൊടുത്തുകൊണ്ട്) മതിയോ സർ.
ഡേവിഡ്: (ചെറുചിരിയോടെ) യെസ്​... താങ്ക്യൂ. (ചെയറിലിരുന്നു കൊണ്ട്) ഞാൻ ഒറ്റയ്ക്കായിരിക്കുമ്പോ ഞാൻ തന്നെയാണ് ഇവിടെ കുക്ക് ചെയ്യാറ്. ഒരുവിധം എല്ലാം ഞാൻ തന്നെ ഉണ്ടാക്കാറുണ്ട്. ചിക്കൻ, മട്ടൻ, ബീഫ്, കരിമീൻ പൊള്ളിച്ചത്. എന്താണെന്നെനിക്കറിയില്ല. എനിക്ക് സ്വന്തമായി കുക്ക് ചെയ്യുക എന്നത്. അതൊരു വല്ലാത്ത ഫീൽ ആണ്. സീ... ഒട്ടുമിക്ക സ്​ത്രീകളും അവരുചെയ്യുന്ന കാര്യങ്ങൾ, ഞാനുദ്ദേശിച്ചത് ഈ പാചകം ആസ്വദിച്ചാണോ ചെയ്യുന്നത് എന്ന് സംശയമാണ്. ആസ്വദിച്ചാണ് ചെയ്യുന്നതെങ്കിൽ ഒരിക്കലും അവർക്കത് ജോലിഭാരമായോ മടുപ്പായോ ഒന്നും തോന്നില്ലാലോ. ഈ അടുക്കള എന്നത് പെണ്ണുങ്ങളുടെ മാത്രം കുത്തകയല്ല. It’s also responsibility of men. ഇനി അടുക്കളയിൽ പാത്രങ്ങൾ കഴുകിവെക്കുന്ന കാര്യമെടുക്കുക. അതിൽപോലും ഒരു ഡെമോക്രാറ്റിക് ഇക്വാലിറ്റിയുണ്ട് അല്ലെ...
അശ്വതി: (അതിയായി സന്തോഷിച്ച്) യെസ്​.
ഡേവിഡ്: അതാണ്.

ഡേവിഡ്: അശ്വതിക്ക് കരിമീനിന്റെ ഒരു സവിശേഷ സ്വഭാവത്തെ ക്കുറിച്ച് അറിയാമോ?
ഡേവിഡ്: അശ്വതിക്ക് കരിമീനിന്റെ ഒരു സവിശേഷ സ്വഭാവത്തെ ക്കുറിച്ച് അറിയാമോ?

ചിരിക്കുന്നു. പാത്രവുമായി അകത്തേക്ക് കഴുകാൻ പോകുന്നു. അവിടെ നിന്നു കൈകഴുകുന്നതിനിടയിൽ വിളിച്ച് ചോദിക്കുന്നു,
ഡേവിഡ്: അശ്വതിക്ക് കരിമീനിന്റെ ഒരു സവിശേഷ സ്വഭാവത്തെ ക്കുറിച്ച് അറിയാമോ?
അശ്വതി: എന്താ സർ, കേട്ടില്ല.
ഡേവിഡ്: ആ ഞാനങ്ങോട്ട് വരാം. അശ്വതിക്ക് ഈ കരിമീനിന്റെ സ്വഭാവസവിശേഷതയെ കുറിച്ചറിയാമോ?
അശ്വതി: ഇല്ല സർ. എനിക്ക് അത്തരം കാര്യങ്ങളെക്കുറിച്ചൊന്നും അത്രവല്യ അറിവില്ല.
ഡേവിഡ്: അതെന്താ. ഞാൻ പറഞ്ഞുതരാം. (അവളുടെ അരികിലേക്ക് ചെയർ ഇട്ടിരുന്നുകൊണ്ട്) നമ്മള് മനുഷ്യന്മാര് ചിന്തിക്കാണെങ്കിൽ അത് വളരെ കോമഡിയാണ്. ഈ കരിമീനിന്റെ ജീവിതകാലയളവിൽ ഒരിക്കൽ ഒരിണയെ നഷ്​ടപ്പെട്ടിട്ടുണ്ടെങ്കിൽ പിന്നീടൊരിക്കലും അത് മറ്റൊരിണയെ തേടി പോവില്ല.
അശ്വതി: അതെന്താ അങ്ങനെ...
ഡേവിഡ്: അതീ പുരാണങ്ങളിലെല്ലാം കേട്ടിട്ടില്ലേ... ഏകപത്നീ വ്രതം. ഏകപത്നീവ്രതം എന്നൊക്കെ. എന്തൊരു ഫൂളിഷ്നസ് ആണിത്. നമ്മൾ മനുഷ്യന്മാരെക്കൊണ്ട് ഇതെല്ലാം പറ്റോ. (മേശപ്പുറത്തുനിന്ന് ഒരു സിഗരറ്റ് എടുത്ത് കത്തിച്ച്) അശ്വതിക്ക് ഞാൻ സ്​മോക്ക് ചെയ്യുന്നതിൽ വിരോധം ഒന്നും ഇല്ലല്ലോ അല്ലെ...
അശ്വതി: നോ സർ, ഇല്ല.

ഡേവിഡ് അപ്പുറത്തുപോയി സിഗരറ്റ് വലിച്ചുകൊണ്ട് അശ്വതിയോടായ് ചോദിക്കുന്നു,
ഡേവിഡ്: അശ്വതി ഇപ്പോൾ എന്താണ് ആലോചിച്ചോണ്ടിരിക്കുന്നത് എന്നത് ഞാൻ പറയട്ടെ.
അശ്വതി: ഹാ...
ഡേവിഡ്: ഞാനിത്രയും വലിയ ഡയരക്ടറായിട്ടും എനിക്കെന്താ അസിസ്റ്റൻസൊന്നും ഇല്ലാത്തത് എന്നല്ലെ.
അശ്വതി: അയ്യോ... ഞാനങ്ങനെയൊന്നും ആലോചിച്ചിട്ടില്ല സർ.
ഡേവിഡ്: (ചെയറിലിരുന്നുകൊണ്ട്) അല്ല ഇനി അങ്ങനെ ആലോചിച്ചാലും തെറ്റൊന്നും പറയാനില്ല. it’s quite natural.. എന്റെ കാര്യങ്ങളെല്ലാം ഞാനാണ് തീരുമാനിക്കാറ്. ഒടുവിൽ മാത്രമാണ് എല്ലാവരെയും ഉൾക്കൊള്ളിക്കുക. Thats my nature (സിഗരറ്റ് കെടുത്തിക്കൊണ്ട്) എങ്കിൽ ഞാൻ സ്റ്റോറി ഒന്നു റഫായിട്ട് പറയാം. അശ്വതി ഇങ്ങോട്ടിരുന്നോളൂ.
അശ്വതി: വേണ്ട സർ, ഞാനിവിടെയിരുന്നോളാം.
ഡേവിഡ്: ഒട്ടു മിക്ക സ്​ത്രീകളുടെയും പൊതുസ്വാഭാവം ഇതാണ്... പുരുഷന്മാരെ വേണ്ടതിലധികം ബഹുമാനിക്കുക, വിനയം കാണിക്കുക. എന്തിനാണിപ്പോഴും സ്​ത്രീകൾ പുരുഷന്മാരേക്കാൾ ഒരുപടി താഴെ ഇരിക്കണമെന്ന് നിർബന്ധം പിടിക്കുന്നത്. Look Aswathy Men and women are both human beings. I respect woman. Please take a seat.
അത്യധികം സന്തോഷത്തോടെ അശ്വതി എഴുന്നേറ്റ് ചെയറിൽ പോയിരിക്കുന്നു. ഡേവിഡ് താഴെ അശ്വതി ഇരുന്നിടത്ത് പോയി കഥ പറഞ്ഞു തുടങ്ങുന്നു.

ഡേവിഡ്: ഈ കഥയിലെ നായിക കേരളത്തിലെ ഒരു സാധാരണ കുടുംബാന്തരീക്ഷത്തിൽ വളർന്ന ഒരു ഇരുപത്തിരണ്ട് വയസ്സുകാരി പെൺകുട്ടിയാണ്. അവളെ ഉന്നതപഠനത്തിനായി രക്ഷിതാക്കൾ യുക്രെയ്നിലേക്ക് ഫ്ളൈറ്റ് കയറ്റി അയക്കുന്നിടത്താണ് ഫിലിം ആരംഭിക്കുന്നത്. പിന്നീട് അവിടുത്തെ ഒരു കോളേജുമായി ബന്ധപ്പെ ട്ടാണ് കഥ മുന്നോട്ട് പോകുന്നത്. വളരെ രസകരമായ ഒരു ക്യാമ്പസ് ലൈഫിന്റെ ചിത്രീകരണം. ഒത്തിരി കഥാപാത്രങ്ങളും ഇൻസിഡെൻസും ഈ ക്യാമ്പസിൽ വന്നുപോവുന്നുണ്ട്. അലീന ഫൈനലിയറിനു പഠിക്കുമ്പോഴാണ് പെട്ടെന്ന് അവിടെ ഒരു യുദ്ധം പൊട്ടിപ്പുറപ്പെടുന്നത്. അവിടെ പഠിക്കുന്ന കുട്ടികളെല്ലാം ഹോസ്റ്റലുകൾ വിട്ട് ബങ്കറിലേക്ക് വരേണ്ടിവരുന്നു. പുറത്ത് ഭയങ്കരമായ ഷെൽ ആക്രമണം നടക്കുന്നുണ്ട്.

അയാൾ സോഫയുടെ മുകളിൽ കയറി വെടിവെക്കും പോലെ അഭിനയിക്കുന്നു. ബോംബ് പൊട്ടുംപോലെ താഴോട്ട് ചാടുന്നു. കൈകുത്തി നിൽക്കുന്നു.

ബങ്കറിനകത്ത് ഒരു ടോയ്ലെറ്റോ വേണ്ടപോലെ വെളിച്ചമോ ഒന്നും തന്നെയില്ല. (നിലത്ത് ഇരുന്നു കൊണ്ട്) ഒട്ടും ഹൈജീനിക്കല്ലാത്ത ഒരു അന്തരീക്ഷം. ആക്രമണങ്ങളെല്ലാം ഒന്നടങ്ങിയ ഒരു വൈകുന്നേരം. അലീന പെട്ടെന്ന് ബങ്കറിന് പുറത്തുകടക്കുന്നു. ഹോസ്റ്റലിൽ പോയി ഡ്രസോ ഫുഡ്ഡോ എടുത്തിട്ടു വരാം ഫ്രഷ് ആവാം എന്നൊക്കെ കരുതിയാണ് അയാൾ പുറത്തുകടക്കുന്നത്. പകുതി വഴിയിലെത്തു മ്പോഴെക്കും വീണ്ടും ഷെല്ലാക്രമണമുണ്ടാകുന്നു.

ഓടിക്കോ...

അശ്വതി പെട്ടെന്ന് എങ്ങോട്ടു പോണെന്നറിയാതെ സോഫയുടെ മുൻപിലേക്ക് ഓടുന്നു. ഡേവിഡ് മുന്നിലെ മേശപ്പുറത്ത് കയറി വെടിവെക്കുന്ന തായി അഭിനയിക്കുന്നു. വെടിയൊച്ചയുണ്ടാക്കി താഴോട്ടു ചാടുന്നു. അതുകണ്ട അശ്വതി നിലത്തിരുന്നുപോവുന്നു.

ഡേവിഡ്: പെട്ടെന്ന് ഒരാൾവന്ന് അവളുടെ കൈപിടിച്ച് വലിച്ച് അകത്തുള്ള ഒരു മുറിയിലാക്കി വാതിലടക്കുന്നു. (ഡേവിഡ് അശ്വതിയുടെ കൈപിടിച്ച് വലിച്ച് മേശക്കടിയിലാക്കുന്നു) ഭൂമിക്കടിയിലുള്ള ഒരു ബങ്കറായിരുന്നു അതും. (മേശയുടെ സൈഡിലൂടെ പുറത്ത് കടന്നുകൊണ്ട്) ഒരു മനുഷ്യന് ഒന്നു നിവർന്ന് നിൽക്കാൻ പോലും കഴിയാത്തൊരിടം. അങ്ങനെ പരിചയമില്ലാത്ത ആ വ്യകതിയോടൊപ്പം ആ മുറിയിൽ ദിവസങ്ങളോളം കഴിയേണ്ടി വരികയാണ് അലീനയ്ക്ക്.

അശ്വതി പെട്ടെന്ന് എങ്ങോട്ടു പോണെന്നറിയാതെ സോഫയുടെ മുൻപിലേക്ക് ഓടുന്നു. ഡേവിഡ് മുന്നിലെ മേശപ്പുറത്ത് കയറി വെടിവെക്കുന്ന തായി അഭിനയിക്കുന്നു.
അശ്വതി പെട്ടെന്ന് എങ്ങോട്ടു പോണെന്നറിയാതെ സോഫയുടെ മുൻപിലേക്ക് ഓടുന്നു. ഡേവിഡ് മുന്നിലെ മേശപ്പുറത്ത് കയറി വെടിവെക്കുന്ന തായി അഭിനയിക്കുന്നു.

മേശയുടെ മുകളിൽ മലർന്നുകിടക്കുന്ന ഡേവിഡ് മേശയ്ക്കു താഴെ അശ്വതിയും. മുകളിൽ ഡേവിഡിന്റെ തലകണ്ടു പേടിക്കുന്ന അശ്വതി കരഞ്ഞുകൊണ്ട് മേശക്കരികിൽ നിന്നും ഓടിമാറുന്നു.

ഡേവിഡ്: (ധൃതിയിൽ കസേരയിലിരുന്ന്) എന്തുപറ്റി അശ്വതി... എനി പ്രോബ്ലം... ഞാൻ സ്റ്റോറി കണ്ടിന്യൂ ചെയ്യട്ടേ...
അശ്വതി: (ഒന്നു സംശയിച്ച്) സർ... നോ സർ. പറഞ്ഞോളൂ.
ഡേവിഡ് എഴുന്നേറ്റ് പോയി ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നു. എന്നിട്ട് വളരെ സ്വാഭാവികമായി കഥ തുടരുന്നു.

ഡേവിഡ്: ബങ്കറിനകത്ത് പുറംലോകവുമായി ബന്ധപ്പെടാൻ മൊബൈലിൽ റെയ്ഞ്ചോ നെറ്റോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അമീർ കയ്യിൽ കരുതിയ അല്ലറചില്ലറ ഭക്ഷണസാധനങ്ങൾ മാത്രമേ ജീവൻ നിലനിർത്താ നായി ഉണ്ടായിരുന്നുള്ളൂ.
ഡേവിഡ് കൈയ്യിലുള്ള ഗ്ലാസ് അശ്വതിയുടെ കൈകളിലേക്ക് ഇട്ടു കൊടുക്കുന്നു.

അശ്വതി: (അദ്ഭുതത്തോടെ) ആരാണീ അമീർ...
ഡേവിഡ്: അതു ഞാൻ പറഞ്ഞില്ല. അല്ലേ... (കീശയിലുള്ള കണ്ണട എടുത്ത് വെച്ചുകൊണ്ട്) നമ്മുടെ സിനിമയിലെ നായകനാണ് അമീർ. (അതുകണ്ട് അശ്വതി ചിരിച്ചു പോവുന്നു) അമീർ അവിടെ എം.ബി.ബി.എസിനു പഠിക്കുകയാണ്, മറ്റൊരു കോളേജിൽ. (സോഫയിൽ വിരിച്ചിട്ട ഒരു ടവ്വൽ എടുത്തു പുതച്ചുകൊണ്ട്) കഠിനമായ തണുപ്പ് അവരെ കൊന്നുകളയുമോ എന്ന് പേടിച്ചിരുന്ന ഒരു രാത്രിയിൽ അമീർ ധരിച്ചിരുന്ന ഒരു സ്വെറ്റർ വലിച്ചൂരി അലീനയെ ധരിപ്പിക്കുകയാണ് അശ്വതീ... ധരിപ്പിക്കുകയാണ്.
ഡേവിഡ് അയാൾ പുതച്ചിരുന്ന ടവ്വൽ അശ്വതിയെ പുതപ്പിക്കുന്നു.
അശ്വതി: സർ...
ഡേവിഡ്: സോറി. ആ ഫ്ളോയിൽ അങ്ങ് ചെയ്തുപോയതാ.
അശ്വതി ആ ടവ്വൽ ഡേവിഡിനു തിരിച്ചുനൽകിക്കൊണ്ട്
അശ്വതി: (ചിരിച്ചുകൊണ്ട്) ഹാ... എനിക്കും തോന്നി.
ഡേവിഡ്: (ടവ്വൽ ചുരുട്ടി പിടിച്ചുകൊണ്ട്) പിന്നീട് അലീനയ്ക്ക് പനിയും വിറയലും വന്നൊരു സാഹചര്യത്തിൽ (ക്രിക്കറ്റ് ബോളെറിയുമ്പോലെ ടവ്വൽ എറിയുന്നു) വേറെ വഴിയില്ലാതെ അമീറിന് അവളെ കെട്ടിപ്പിടിച്ച് ചൂടു പകരേണ്ടതായി വരുന്നു.
അയാൾ സോഫയിൽ അവളെ കെട്ടിപ്പിടിച്ചു കിടക്കുന്നതുപോലെ കമിഴ്ന്നു കിടക്കുന്നു.
ഡേവിഡ്: പിന്നെ നമുക്കറിയാലോ സ്വാഭാവികമായും ഒരു സ്​ത്രീക്കും പുരുഷനും ഒരു മുറിയിൽ എത്രത്തോളം അവനവനായ് തന്നെ കഴിയാൻ സാധിക്കുമെന്ന്.
എഴുന്നേറ്റ് മുഖത്ത് വച്ച കണ്ണട ഊരിമാറ്റുന്നു.
ഡേവിഡ്: അതും ഈ കൊടുംതണുപ്പിൽ (അശ്വതിയുടെ കയ്യിലുള്ള ഗ്ലാസ് വാങ്ങികൊണ്ട്) പുറത്ത് യുദ്ധം നടക്കുമ്പോൾ അകത്ത് അവരുടെ പ്രണയം പൂക്കുകയായിരുന്നു.
ഇത് കണ്ട് ചിരിച്ചുപോകുന്ന അശ്വതി.

പുറത്ത് യുദ്ധം നടക്കുമ്പോൾ അകത്ത് അവരുടെ പ്രണയം പൂക്കുകയായിരുന്നു.
ഇത് കണ്ട് ചിരിച്ചുപോകുന്ന അശ്വതി.
പുറത്ത് യുദ്ധം നടക്കുമ്പോൾ അകത്ത് അവരുടെ പ്രണയം പൂക്കുകയായിരുന്നു.
ഇത് കണ്ട് ചിരിച്ചുപോകുന്ന അശ്വതി.

ഗ്ലാസ് അപ്പുറത്ത് കൊണ്ടുപോയി വെച്ച് അയാൾ അശ്വതിക്കുനേരെ കൈ നീട്ടിപ്പിടിച്ച് വെടിവെക്കുന്നു.
അശ്വതി: (ഇതുകണ്ട് സംശയത്തോടെ) എന്താ സർ...
ഡേവിഡ്: (ചെറുതായി പതുങ്ങികൊണ്ട്) അശ്വതി എപ്പോഴും ഇങ്ങനെയാണോ ഹെയർ കെട്ടിവെക്കാറ്...
അശ്വതി: ഇല്ല, ചിലപ്പോഴൊക്കെ.
ഡേവിഡ്: അല്ല, വിത്ത് യുവർ പെർമിഷൻ, ഒന്നുരണ്ടു ഫോട്ടോസ് എടുക്കണമായിരുന്നു. ഈ കഥാപാത്രത്തിന്റെ പൂർണതയ്ക്കു വേണ്ടിയാണ്. അശ്വതി ക്യാമറയ്ക്ക് ആപ്റ്റ് ആണോ എന്നുകൂടി അറിയാൻ വേണ്ടിയാ...
അത്യധികം സന്തോഷത്തോടെ അശ്വതി
അശ്വതി: അതിനെന്താ സർ എടുക്കാമല്ലോ.
ഡേവിഡ്: ഓകെ.
ഡേവിഡ് അപ്പുറത്തുപോയി ഒരു ക്യാമറ എടുക്കുന്നു. എന്നിട്ട് അശ്വതി യുടെ നേർക്കായി ഫോക്കസ് ചെയ്യുന്നു. വിവിധ പോസുകളിൽ നിൽക്കുന്ന അശ്വതി. ഒരു പ്രത്യേക പോസിൽ നിൽക്കുന്ന അശ്വതിയുടെ അടുത്തേക്ക് ഡേവിഡ് നടക്കുന്നു.

മ്യൂസിക്കിന്റെ അകമ്പടിയിൽ വിവിധ രീതിയിൽ പോസ് ചെയ്യുന്ന അശ്വതി. ഫോട്ടോ എടുക്കുന്ന ഡേവിഡ്. സോഫയിലിരുന്നും, മേശയിലിരുന്നും, നിലത്തിരുന്നും വളരെ ആഘോഷത്തോടെയുള്ള ഫോട്ടോ സെഷൻ. അതിന്റെ അവസാനത്തിൽ ഒരു പ്രത്യേക രീതിയിൽ ഡേവിഡ് അശ്വതിയുടെ അടുത്തേക്ക് ചെല്ലുന്നു. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു. അശ്വതിയുടെ നേർക്ക് കൈ ഉയരുന്നു. എന്നിട്ട് പതുക്കെ അവളുടെ കോട്ട് അഴിച്ചു മാറ്റാൻ ശ്രമിക്കുന്നു.
അശ്വതി: (പെട്ടെന്ന് ഞെട്ടിമാറി) എന്താ സർ ഇത്...
ഡേവിഡ്: അല്ല... ഈ കോട്ട് നമുക്ക് വേണ്ട.
അശ്വതി: (അതൃപ്തിയോടെ) എങ്കിലത് പറഞ്ഞാൽ പോരെ. അവള് കോട്ട് അഴിച്ചുമാറ്റുന്നു.
ഫോട്ടോ എടുത്തു കഴിഞ്ഞതിനുശേഷം
ഡേവിഡ്: ബ്യൂട്ടിഫുൾ.
അശ്വതി: (മടിച്ച് മടിച്ച്) ഞാനൊന്നു നോക്കട്ടെ.
ഡേവിഡ്: അതിനെന്താ.
അശ്വതി ഫോട്ടോ നോക്കി ചിരിച്ചുകൊണ്ട്
അശ്വതി: രസൊണ്ടല്ലോ?
ഡേവിഡ്: ഉം... ആള് കാണുമ്പോലെയല്ല. ഫോട്ടോജനിക്കാണ്.
അതുകേട്ട് അശ്വതി ചിരിക്കുന്നു. സോഫയിലിരിക്കുന്നു.
ഡേവിഡ്:നമുക്ക് ഒരു ഡ്രസ് ട്രൈ ചെയ്തു നോക്കിയാലോ?
അശ്വതി: നോക്കാം സർ.
ഡേവിഡ്: ഗുഡ്.
അയാൾ ക്യാമറ അപ്പുറത്ത് കൊണ്ടുവെക്കുന്നു. തിരിച്ച് വരുമ്പോൾ കയ്യിൽ ഒരു കവറും ഉണ്ട്. അത് അശ്വതിയ്ക്ക് നൽകുന്നു.

ഡേവിഡ്: അകത്താണ് ബെഡ്റൂം. അവിടെ വാഷ്റൂം ഉണ്ട്. ഡ്രസ് ചെയ്ഞ്ച് ചെയ്തോളൂ.
അശ്വതി: ശരി സർ.
ഡേവിഡ് അശ്വതി പോയ വഴിയേ പോവുന്നു. ജനലിന്റെ അടുത്തുപോയി. അവൾ ഉള്ളിടത്തേക്ക് നോക്കുന്നു. പെട്ടെന്ന് എന്തോ ഒരു സാധനം താഴെ വീഴുന്നു. അതുകേട്ട് അശ്വതി
അശ്വതി: സർ, അതെന്താ ഒരു ശബ്ദം. സർ, സർ...
ഡേവിഡ് വേഗം തിരിച്ചുവന്ന് ചെയറിൽ ഇരുന്നു ഒരു ഡയറി എടുത്തു എഴുതുന്നു.
ഡേവിഡ്: (ഒന്നും അറിയാത്തപോലെ) ങേ... അത് വല്ല പട്ടിയോ പൂച്ചയോ മറ്റോ ആയിരിക്കും. എന്തിനാ പേടിക്കുന്നെ ഞാനിവിടെയില്ലെ.
അകത്തുനിന്നും അശ്വതി ഡ്രസ്സ് ഇട്ടുകൊണ്ട് പുറത്തേക്ക് വരുന്നു.
അശ്വതി: സർ
അവളെ കണ്ട് ഞെട്ടുന്ന ഡേവിഡ്.
ഡേവിഡ്: യെസ്​... ഇതാണ് ഞാൻ പ്രതീക്ഷിച്ചത്. ബ്യൂട്ടിഫുൾ എക്സലൻ്റ്. എന്റെ മനസ്സിലെ അലീന...
അശ്വതി: താങ്ക്യൂ സർ.
ഡേവിഡ്: (അത്യധികം സന്തോഷത്തോടു കൂടി ഡേവിഡ്) ഞാൻ മീഡിയാസിനെയൊക്കെ ഒന്നു വിവരം അറിയിക്കട്ടെ. നമ്മുടെ സിനിമ എനൗൺസ് ചെയ്യാൻ പോവാണ്. ഉടനെ തന്നെ ഒരു പ്രസ് മീറ്റിംഗ് വിളിക്കണം. എനിക്ക് തോന്നുന്നത് നമ്മളീ സിനിമ ഇന്ത്യയ്ക്കു പുറത്തു വച്ചു ചെയ്യുന്നതുകൊണ്ട് തന്നെ ഒരു ഇൻ്റർനാഷണൽ തലത്തിലുളള മീഡിയാ കവറേജ് കിട്ടാൻ സാധ്യതയുണ്ടെന്നാണ്.
അശ്വതിയുടെ അടുത്തേക്ക് പോയിട്ട് പറയുന്നു
ഡേവിഡ്: ഇംഗ്ലീഷൊക്കെയൊന്നു ഫ്ളുവൻ്റാക്കി വച്ചോളൂ.
അശ്വതി അതു കേട്ട് ചിരിക്കുന്നു.
ഡേവിഡ് അശ്വതി കാണാതെ കണ്ണാടിക്കു മുന്നിൽ പോയി സ്പ്രേ അടിക്കുന്നു എന്നിട്ട് ഒരു ഫ്ളവർ വേയ്സ് കയ്യിലെടുത്തുകൊണ്ട് അശ്വതിയുടെ അടുത്തേക്കായ് വരുന്നു.
ഡേവിഡ്: അശ്വതീ തനിക്കീ സിനിമ നല്ലൊരു ബ്രേക്ക് ആയിരിക്കും. ഞാൻ പ്രോമിസ് ചെയ്യുന്നു. അടുത്ത വർഷത്തെ മികച്ച നടിക്കുളള ദേശീയ പുരസ്​ക്കാരം അത് അശ്വതിയ്ക്ക് ആയിരിക്കും തീർച്ച. അശ്വതീ... യു ആർ സെലക്റ്റഡ്.

ഫ്ളവർ വേയ്സ് അവൾക്കു നേരെ നീട്ടുന്നു. (തറയിൽ മുട്ടുകുത്തി നിന്നുകൊണ്ടാണ്.) അശ്വതി അതിയായി സന്തോഷിക്കുന്നു. ഒരായിരം പൂത്തിരികൾ അവളുടെ കണ്ണിൽ കത്തുന്ന ഭാവം മുഖത്ത്.
അവൾ എഴുന്നേറ്റ് തുളളിച്ചാടിക്കൊണ്ട് പറയുന്നു.
ഡേവിഡ്: താങ്ക്യൂ സർ. താങ്ക്യു–സോ–മച്ച്... എനിക്കിത് വിശ്വസിക്കാൻ കഴിയുന്നില്ല (സന്തോഷം കൊണ്ട് അവൾ കരഞ്ഞു പോവുന്നു) താങ്ക് ഗോഡ്.
ഡേവിഡ് അയാൾ കൊടുത്ത ഫ്ളവർ വാങ്ങാതെ തുളളിച്ചാടി കൊണ്ടിരിക്കുന്ന അശ്വതിയെ തന്നെ നോക്കി നിൽക്കുന്നു. എഴുന്നേറ്റുകൊണ്ട്,
ഡേവിഡ്: അശ്വതീ... അശ്വതി ഒന്നാലോചിച്ചു നോക്കിയേ നമ്മുടെ സിനിമ സംഭവിച്ചതിനു ശേഷം അശ്വതിക്കുണ്ടാവുന്ന ഒരു സ്വീകാര്യതയെ കുറിച്ച്. വലിയ വലിയ വേദികളിൽ അവാർഡ് വാങ്ങിക്കുന്ന നിന്നെ എനിക്ക് ഇപ്പൊ തന്നെ ഒന്നു കണ്ടാൽ കൊളളാമെന്നുണ്ട്.
അശ്വതി ചിരിച്ചു കൊണ്ട്
അശ്വതി: ഇപ്പൊഴോ?
ഡേവിഡ്: അതെ.

ഡേവിഡ് സോഫയുടെ മുകളിൽ കയറിനിന്ന് ഫ്ളവർ വേയ്സ് മൈക്കാക്കി പിടിച്ചുകൊണ്ട് ഒരു അവാർഡ് ഫംഗ്ഷനെന്ന വണ്ണം എനൗൺസ് ചെയ്യുന്നു.
ഡേവിഡ്: This year we have a surprise. when announcing the best debute actress of the year, This is a fresh beauty never seen before in the malayalam industry. Who suddenly rose up to the top. An intelligent girl who never hesitated to grab opportunity when it came her way. Let's welcome to the stage the exceptionally talented bold and beautiful new bomb shall of the Malayalam film industry Aswathi…

 എല്ലാവർക്കും നമസ്​ക്കാരം. എനിക്ക് ഈ സിനിമയിൽ ഇങ്ങനെയൊരു വേഷം തന്ന ഡേവിഡ്സാറിനാണ് ഞാൻ ഈ ഒരവസരത്തിൽ നന്ദി പറയുന്നത്. സർ ഇല്ലായിരുന്നുവെങ്കിൽ ഇന്ന് ഞാനിവിടെ നിങ്ങളെ മുന്നിൽ ഇങ്ങനെ നിൽക്കില്ലായിരുന്നു.
എല്ലാവർക്കും നമസ്​ക്കാരം. എനിക്ക് ഈ സിനിമയിൽ ഇങ്ങനെയൊരു വേഷം തന്ന ഡേവിഡ്സാറിനാണ് ഞാൻ ഈ ഒരവസരത്തിൽ നന്ദി പറയുന്നത്. സർ ഇല്ലായിരുന്നുവെങ്കിൽ ഇന്ന് ഞാനിവിടെ നിങ്ങളെ മുന്നിൽ ഇങ്ങനെ നിൽക്കില്ലായിരുന്നു.

വേദിയിലേക്ക് കടന്നുവരുന്നതുപോലെ അശ്വതി വരുന്നു. അവൾക്കായ് മൊമൊെൻ്റാ നൽകുന്നപോലെ ഫ്ളവർ വേയ്സ് നൽകുന്നു. അശ്വതി സന്തോഷപൂർവ്വം വാങ്ങിക്കുന്നു.
ഡേവിഡ്: പ്ലീസ് അശ്വതി... Speak few words for your fans.
അശ്വതി വളരെയധികം നർവസ്സായി പറയുന്നു.
അശ്വതി: അയ്യോ സർ ഇപ്പൊ പറയണോ?
ഡേവിഡ്: അതെ ഇപ്പൊ പറയണം.
അശ്വതി: ഹാ... അത്... എല്ലാവർക്കും നമസ്​ക്കാരം. എനിക്ക് ഈ സിനിമയിൽ ഇങ്ങനെയൊരു വേഷം തന്ന ഡേവിഡ്സാറിനാണ് ഞാൻ ഈ ഒരവസരത്തിൽ നന്ദി പറയുന്നത്. സർ ഇല്ലായിരുന്നുവെങ്കിൽ ഇന്ന് ഞാനിവിടെ നിങ്ങളെ മുന്നിൽ ഇങ്ങനെ നിൽക്കില്ലായിരുന്നു. സാറിനോട് എത്ര നന്ദിപറഞ്ഞാലും മതിയാവില്ല... എന്റെ മരണം വരെ ഞാൻ അദ്ദേഹത്തോട് കടപ്പെട്ടിരിക്കും...Thankyou so much sir.

വലിയ റാംപിലൂടെ ഫാഷൻ ഷോകളിൽ എന്നപോലെ നടക്കുന്ന അശ്വതി. ചുറ്റുവട്ടത്തും അവൾക്കു നേരെ ക്യാമറാ ലൈറ്റ്സ്​.
effects-(1)

ഒരു ഷൂട്ടിംഗ് ലൊക്കേഷനിൽ അവിടുത്തെ കസേരയിലേക്ക് ഒരു കുടയും ചൂടിപിടിച്ച് കയ്യിൽ ഒരു കൂളിം ഗ്ലാസും, ജ്യൂസുമായി അശ്വതിയെ അനുഗമിക്കുന്ന ഡേവിഡ്. സ്റ്റേജിന്റെ നടുക്ക് കസേരയിലിരുന്നു സ്​പെക്സ് വാങ്ങിവെക്കുന്ന അശ്വതി. ശേഷം ജ്യൂസ് കുടിക്കുന്നു. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു.

രണ്ടുപേരും കൂടെ ഒരുമിച്ച് ചിരിക്കുന്നു. അശ്വതി അകത്തേക്ക് ഡ്രസ് മാറാനായി പോവുന്നു. ഡേവിഡ് ഒരു സിഗററ്റ് കത്തിച്ച് വലിച്ച് സെൻട്രൽ സ്റ്റേജിൽ നിൽക്കുന്നു. അശ്വതി ഡ്രസ് മാറ്റി ഡേവിഡ് കൊടുത്ത ഡ്രസ് തിരിച്ചുകൊണ്ടുവന്ന് ഡേവിഡിനു നൽകുന്നു. ശേഷം സന്തോഷത്തോടെ സോഫയിൽ പോയിരിക്കുന്നു.
ഡേവിഡ്: അച്ചൂന് വൈകീട്ട് പോയാൽ പോരെ.
അശ്വതി: മതി സർ. അമ്മയോട് ഒന്നു വിളിച്ചു പറയണം.
ഡേവിഡ്: അതിനെന്താ വിളിച്ചു പറഞ്ഞോളൂ.
അയാൾ മേശപ്പുറത്തിരുന്ന സിഗററ്റെടുത്ത് കത്തിച്ച് അശ്വതിയെ നോക്കിക്കൊണ്ടിരുന്നു.
അശ്വതി: ശരി.
ഫോണെടുത്ത് ഡയൽ ചെയ്തുകൊണ്ട്.
അശ്വതി: അമ്മേ... ഞാൻ കുറച്ച് വൈകൂട്ടോ... (അതിയായ് സന്തോഷിച്ച്) പിന്നെ ഒരു സന്തോഷവാർത്തയുണ്ട്. എനിക്ക് സെലക്ഷൻ കിട്ടി ഹാ.... സാറിന് സ്റ്റോറി ഡിസ്ക്കസ് ചെയ്യണോന്നു പറഞ്ഞു... അയ്യോ... അമ്മ പേടിക്കണ്ട... (ഡേവിഡിനെ നോക്കി) ഞാനിവിടെ സേയ്ഫാ... വൈകീട്ട് ഇറങ്ങുമ്പോ വിളിക്കാം...

ഈ സമയം ഡേവിഡ് വലിച്ചുകൊണ്ടിരുന്ന സിഗരറ്റ് കുറ്റി നിലത്തിട്ട് ചവിട്ടുന്നു. അശ്വതി ഫോൺ കട്ട് ചെയ്യുന്നു. ഡേവിഡ് അപ്പുറത്തുപോയി മദ്യക്കുപ്പി എടുക്കുന്നു. ഒരു ഗ്ലാസിലേക്ക് ഒഴിച്ച ശേഷം അശ്വതിയെ നോക്കുന്നു. ആ ഗ്ലാസുമായി. അവളുടെ അടുത്തേക്കു വരുന്നു.
ഡേവിഡ്: വീട്ടിലേക്കു വിളിച്ചു പറഞ്ഞോ?
അശ്വതി:ഹാ... ഇരുട്ടുന്നതിനു മുന്നേ എത്താൻ പറഞ്ഞു...
ഡേവിഡ് പുച്ഛഭാവത്തിൽ ചിരിക്കുന്നു. കുറെശ്ശെ മദ്യം കുടിച്ചു കൊണ്ട് സംസാരിക്കാൻ തുടങ്ങുന്നു. രണ്ടു ഗ്ലാസ്സിൽ ഒന്ന് അശ്വതിക്കു നേരെ നീട്ടിയിട്ട്
ഡേവിഡ്: Take it അച്ചു... Have a drink.
അശ്വതി: അയ്യോ... വേണ്ട സർ, ഞാനിതൊന്നും കഴിക്കാറില്ല.
ഡേവിഡ്: അതിനെന്തിനാണ്. അയ്യോ... മദ്യപിക്കുന്നത് ഒരു തെറ്റല്ല. It take as to a wonderfull world. ലഹരി... എന്തൊക്കെ തരം ലഹരികൾ ഉണ്ട് ഈ ലോകത്ത്ന്ന് അറിയോ അച്ചൂന്. അതൊക്കെയൊന്ന് ആസ്വദിക്കണ്ടെ?
മദ്യം ഒരു ലഹരിയാണ്... touching ഒരു ലഹരിയാണ്... ചുംബനം ഒരു ലഹരിയാണ്... അങ്ങനെ നോക്കുമ്പോൾ ഈ ജീവിതം തന്നെ ലഹരിയെ പ്രണയിക്കുന്നവർക്കുളളതാണ്. life is a wonderfull treat... take it അച്ചു...ഒരു sip കഴിഞ്ഞു...
അശ്വതി: വേണ്ട സർ ഞാനിതൊന്നും കുടിക്കാറില്ല.
ഡേവിഡ്: ആദ്യം കുടിക്കുമ്പോ കുറച്ച് കൈപ്പൊക്കെ ഉണ്ടാകും അത് ഉളളിൽ ചെല്ലുമ്പോഴല്ലേ... അതിന്റെയൊരു രസം... കുടിക്കച്ചൂ...
അശ്വതിയുടെ മുഖത്തിനു നേരം മദ്യം കൊണ്ടു വരുന്നു. അതുകണ്ട് അതൃപ്തിയോടെ എഴുന്നേറ്റ് മാറുന്ന അശ്വതി.
അശ്വതി: ഞാനിതൊന്നും കുടിക്കാറില്ലെന്നു പറഞ്ഞില്ലേ.
ഡേവിഡ്: വേണ്ടെങ്കിൽ വേണ്ട... എല്ലാതരം അനുഭവങ്ങളിലൂടെയും കടന്നുപോന്നാലേ ഒരു നല്ല പെർഫോമറാവാൻ കഴിയൂ... ഉം... വേണ്ടെങ്കിൽ വേണ്ട... നമ്മുടെ സിനിമ ഒരു വിഷ്വൽ ട്രീറ്റ് ആയിരിക്കും. പ്രണയത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണല്ലോ ഈ സെക്സ് എന്നത്. പ്രണയിക്കുന്നവർ തമ്മിൽ ഒരിലയുടെ മറവുണ്ടെങ്കിൽ പോലും സെക്സ് നടക്കുമെന്നാണല്ലോ... നമ്മുടെ എല്ലാതരം കലകളിലും അത് പ്രതിപാദിക്കുന്നുമുണ്ട്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് മദ്ധ്യപ്രദേശിലെ എറോട്ടിക്ക് സ്​കൾപ്ചേർസ്​. ആ ശിൽപ്പങ്ങളിൽ അവർ നിൽക്കുന്ന ഓരോരോ പോസ്റ്ററുകൾ ഉണ്ട്. സിനിമയുടെ ഭാഷയിൽ നമ്മളതിനെ പോസ്റ്ററുകൾ എന്നു വിളിക്കുമെങ്കിലും യഥാർത്ഥത്തിൽ അത് വിവിധതരം സെക്സ് പൊസിഷനുകളാണ്. എണ്ണിയാൽ തീരാത്തത്രയും പൊസിഷനുകൾ. എങ്ങനെയായിരിക്കും ഇതിന്റെയൊരു പ്രാക്ടിക്കൽ തലം എന്ന് ഞാൻ ആലോചിക്കായിരുന്നു. (ഇതുകേട്ട് ദേഷ്യത്തിൽ മുഖം വെട്ടിതിരിക്കുന്ന അശ്വതി. അവളുടെ അതൃപ്തി മനസിലാക്കികൊണ്ട് അതു കണ്ടിട്ടെന്ന പോലെ... ചിരി വരുത്തിക്കൊണ്ട്) അല്ല... സിനിമയിലേക്ക് നമ്മളതിനെ അഡാപ്റ്റ് ചെയ്യുമ്പോഴുളള പ്രാക്ടിക്കൽ വശമാണ് ഞാനുദ്ദേശിച്ചത്. ഇതൊക്കെ ഈ മനുഷ്യന്മാരെക്കൊണ്ട് സാധ്യമാവുന്ന ഒന്നാണോ എന്നു സംശയമാണ്. ഈ ഞാൻ വരെ അഞ്ചെണ്ണത്തിൽ കൂടുതലൊന്നും ട്രൈ ചെയ്തു നോക്കിയിട്ടില്ല.

നിങ്ങള് പറയുന്നത് ഈ മാസ്റ്റർബേറ്റ് ചെയ്യുന്നതിനെ കുറിച്ചല്ലെ... അതിനെന്തിനാണൊരു കുരിശ്. മറ്റെന്തൊക്കെ വഴികളുണ്ട്.
നിങ്ങള് പറയുന്നത് ഈ മാസ്റ്റർബേറ്റ് ചെയ്യുന്നതിനെ കുറിച്ചല്ലെ... അതിനെന്തിനാണൊരു കുരിശ്. മറ്റെന്തൊക്കെ വഴികളുണ്ട്.

ചെറുതായൊന്നു ചിരിച്ചുകൊണ്ട് ഡേവിഡ് അശ്വതിയെ നോക്കി ചിരിച്ച് കൈകൾ അവൾക്കുനേരെ നീട്ടിപിടിച്ച് ഒരു തോക്ക് സൃഷ്​ടിക്കുന്നു. എന്നിട്ട് വെടിവെക്കുന്നു.
അശ്വതി: (അതൃപ്തിയോടെ) ബെ... ഇയാളിതെന്തൊരു മനുഷ്യനാണ്.
സ്വയം പിറുപിറുത്തുകൊണ്ട് അപ്പുറത്തെ സോഫയിൽ പോയിരിക്കുന്നു. ബാഗെടുത്ത് കയ്യിൽ പിടിക്കുന്നു. ഇതു കാണുന്ന ഡേവിഡ്. അപ്പുറത്തുപോയി പെട്ടെന്ന് ഒരു കളളക്കരച്ചിൽ കരഞ്ഞ് അവളുടെ അടുത്തേക്കു വരുന്നു.
ഡേവിഡ്: അശ്വതിക്കറിയോ ഞാൻ ഇത്രയും വലിയൊരു എഴുത്തുകാരനാണ്, ഡയറക്ടറാണ്, ഫേയ്മസ് ആണ് എന്നൊക്കെപ്പറഞ്ഞിട്ട് എന്താണ് കാര്യം. അച്ചൂനറിയോ ഈ ലൈഫിലെ ഏകാന്തത, അതെനിക്ക് സഹിക്കാവുന്നതിലും അപ്പുറത്താണ്.
ദേഷ്യം പിടിച്ച് അശ്വതി എഴുന്നേറ്റ് നിൽക്കുന്നു.
അശ്വതി: നിങ്ങൾ കഥപറയൂ... കഥപറയുന്നു എന്നു പറഞ്ഞിട്ടാണ് ഞാൻ ഇവിടെ നിന്നത്... എന്നാ ഞാൻ പോട്ടെ.
ഡേവിഡ്: അതിന് കഥ പറഞ്ഞു കഴിഞ്ഞില്ലല്ലോ അച്ചൂ... അവിടെ നിൽക്കൂ... പ്ലീസ്​... നമ്മളമ്മയെ വിളിച്ചു പറഞ്ഞതല്ലേ പെണങ്ങല്ലേ അച്ചൂ...
പുതിയൊരാളെ പോലെയാണ് അയാളുടെ പിന്നീടുളള പെർഫോമൻസ്സ്

ഡേവിഡ്: സിനിമയുടെ പകുതിയാവുമ്പോഴേക്കും അമീറും, അലീനയും മിലിട്രിയുടെ കണ്ണിൽപ്പെടുന്നു. ഹാഫ്ടൈമിനുശേഷം അവരിരുവരും വീട്ടിലെത്തുന്നതും അവരുടെ പ്രണയം വീട്ടിലറിയുന്നതുമാണ്. എന്നാൽ അവരിരുവരും രണ്ടു മതക്കാരായതിനാൽ രണ്ടുപേരുടെയും വീടുകൾ അതിനു സമ്മതിക്കുന്നില്ല. ഒടുവിൽ അലീന വീട്ടുതടങ്കലിലാവുന്നു.

അയാൾ അശ്വതിയെ പ്രത്യേകരീതിയിൽ നോക്കികൊണ്ട് പറയുന്നു.
ഡേവിഡ്: ഇവിടെയാണു കഥയുടെ ഒരു ട്വിസ്റ്റ് സംഭവിക്കുന്നത്.
ഡേവിഡ് അപ്പുറത്തുനിന്ന് ഒരു താക്കോൽ എടുത്ത് അത് അശ്വതിയെ കാണിക്കുന്ന രീതിയിൽ എറിഞ്ഞു പിടിച്ചുകൊണ്ട് പറയുന്നു
ഡേവിഡ്: ഒറ്റ മിനുറ്റ് ഞാനൊന്നു വാഷ്റൂമിൽ പോയിട്ടുവരാം.

അയാൾ അവളെ കാണിച്ചുകൊണ്ടു തന്നെ മുറിയുടെ വാതിൽ അകത്തു നിന്നും പൂട്ടുന്നു. ശേഷം ബാത്ത്റൂമിലേക്കെന്നവണ്ണം സ്റ്റേജിൽ നിന്നും പോവുന്നു. അശ്വതി അയാൾ പോയശേഷം വാതിൽ പൂട്ടിയിട്ടുണ്ടോ എന്നു നോക്കുന്നു. അവിടെ നിന്ന് രക്ഷപ്പെടാൻ വേണ്ടി അവൾ ശ്രമിക്കുന്നു. അതിനു കഴിയുന്നില്ല. ഒരു കൂട്ടിൽപ്പെട്ടു പോയ അവസ്​ഥയിലായിപോവുന്നു അവൾ. ഒടുവിൽ മൊബൈൽ കയ്യിലെടുക്കുന്നു. ഇനി അവിടെ നടക്കുന്നതെല്ലാം ഫോണിൽ റെക്കോർഡു ചെയ്യാൻ തീരുമാനിക്കുന്നു. എന്നിട്ട് എന്തുവന്നാലും നേരിടാം എന്ന കോൺഫിഡൻസിൽ സോഫയിൽ പോയി ഇരിക്കുന്നു. അവൾ ഡേവിഡ് ചെയ്തപോലെ ഓഡിയൻസിനു നേരെ കൈ തോക്കായി പിടിച്ച ശേഷം കൈയിലേക്ക് നോക്കുന്നു.

അകത്തു നിന്ന് ഡേവിഡ് പ്രവേശിക്കുന്നു. ഒരു ബാത്ത് ടവ്വൽ മാത്രമാണ് ഉടുത്തിരിക്കുന്നത്. കയ്യിൽ ഒരു പ്ലേയ്റ്റ് നിറയെ ഫ്രൂട്സും ഉണ്ട്. അത് അടുത്തുളള കബോർഡിന് മുകളിൽ വെക്കുന്നു. എന്നിട്ട് അതിനകത്ത് നിന്ന് ഒരു മുന്തിരിക്കുല എടുത്ത് അശ്വതിയെ നോക്കി കടിച്ചു തിന്നുന്നു. ശേഷം ടീപോയിയുടെ മുകളിലുളള മോസ്​ച്ചറൈസ്​ക്രീം എടുത്ത് ശരീരത്തിൽ പുരട്ടികൊണ്ട് അശ്വതിയുടെ അടുത്തേക്ക് വരുന്നു. സോഫയുടെ മുകളിൽ ഇരുന്നു കൊണ്ട് അവളോട് ചോദിക്കുന്നു.
ഡേവിഡ്: (സ്വയം മണത്തുനോക്കിക്കൊണ്ട്) ഹൊ എന്തൊരു മണമാണ് (കൈ നീട്ടി പിടിച്ചുകൊണ്ട്) അച്ചു ഒന്നു മണത്തു നോക്കിയേ... (അശ്വതി അതൃപ്തിയോടെ മുഖം തിരിക്കുന്നു) എനിക്ക് ഈ വിയർപ്പും കോസ്​മറ്റെക്സും എല്ലാം ഇടകലർന്ന മണമാണിഷ്​ടം. അച്ചൂന് ഏത് നിറമാണിഷ്​ടം.
അശ്വതി ദേഷ്യത്തിൽ എഴുന്നേറ്റു നിൽക്കുന്നു. കയ്യിൽ ഫോൺ പിടിച്ചിട്ടുണ്ട്.
ഡേവിഡ്: (ചിരിച്ചുകൊണ്ട്) ഇതാണ് ഈ അച്ചൂെൻ്റ ഒരു പ്രശ്നം. ഒരു തമാശ പോലും പറയാൻ പറ്റില്ല. ഇങ്ങനെയാണെങ്കിൽ നമ്മുടെ സിനിമയിലെ തമാശകളൊക്കെ കേൾക്കുമ്പോൾ അച്ചു എങ്ങനെയായിരിക്കും റിയാക്ട് ചെയ്യാ... (അയാൾ കബോർഡിൽ നിന്നും ബനിയനെടുത്ത് ഇട്ടുകൊണ്ട്) സിനിമയുടെ ഒടുവിൽ അലീനയും അമീറും നാട്ടിൽ തിരിച്ചെത്തുന്നതും അവരുടെ പ്രണയം വീട്ടിലറിയുകയും ചെയ്യുന്നു. ഒടുവിൽ അലീന വീട്ടുതടങ്കലിലാവുന്നതുമാണ്. പ്രണയവും കാമവുമെല്ലാം വേണ്ടുവോളം ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് താങ്ങാൻ കഴിയുന്നതല്ല ഈ തടവ്. സിനിമയിലെ ഒരു പ്രത്യേക ഘട്ടമെത്തുമ്പോൾ അലീന മുറിയിലുണ്ടായിരുന്ന കുരിശ് കയ്യിലെടുത്ത് അതിനെ അറിയാതെ ചുംബിച്ചു പോവുന്ന ഒരു സീനുണ്ട്. പിന്നെ നമുക്കറിയാലോ. ഒരു മുറിയിൽ ഒറ്റയ്ക്കാവുമ്പൊ മനുഷ്യന്മാർക്ക് എന്തൊ ക്കെ പ്രാന്ത് വേണമെങ്കിലും തോന്നാലോ... ഒടുക്കം സെക്സിനോടുളള അടങ്ങാത്ത ആഗ്രഹത്തെ കുരിശിനാൽ അവൾ ഇല്ലായ്മ ചെയ്യുകയാണ്. മോൾക്ക് ഈ ഏട്ടൻ പറയുന്നത് മനസ്സിലാവുന്നുണ്ടോ? ഇതാണ് ഇപ്പഴത്തെ പെൺപിളേളരുടെ ഒരു പ്രശ്നം. നിഷ്ക്കളങ്കതകൊണ്ട് അവരുടെ മുഖത്തുപോലും നോക്കാൻ കഴിയില്ല.
അശ്വതി: (പുച്ഛഭാവത്തിൽ) നിങ്ങള് പറയുന്നത് ഈ മാസ്റ്റർബേറ്റ് ചെയ്യുന്നതിനെ കുറിച്ചല്ലെ... അതിനെന്തിനാണൊരു കുരിശ്. മറ്റെന്തൊക്കെ വഴികളുണ്ട്.
ഡേവിഡ്: (വിശ്വസിക്കാൻ കഴിയാതെ, സന്തോഷത്തോടെ) അയ്യോ... അച്ചൂ... യെസ് യെസ്​... സെക്സ് എന്നത് ഒരു ആർട്ട് ആണ്. പുണർന്ന് പുലരുന്ന കലാകാരനാണു മനുഷ്യൻ. ഇനി പുണരാൻ കഴിയാത്തവർക്ക് മറ്റെന്തെങ്കിലും ഉപാധികൾ സ്വീകരിച്ചല്ലെ പറ്റൂ...
അശ്വതി: (അൽഭുതം അഭിനയിച്ച് എഴുന്നേറ്റുകൊണ്ട്) Won great... What a poem men (മേശപ്പുറത്തിരുന്നു കൈയ്യടിച്ച് കൊണ്ട്) great.
ഡേവിഡ്: Thank you achu...
അശ്വതി: എന്നിട്ട് സിനിമയുടെ കഥയൊക്കെ തീർന്നോ ബാക്കി പറഞ്ഞെ ഒരു മിനുട്ടെ...
അവൾ ഫോണിൽ ഷൂട്ടുചെയ്യുന്ന പോലെ ഫോൺ അയാൾക്കുനേരെ പിടിക്കുന്നു. അതുകണ്ട് അത്യന്തം സന്തോഷത്തോടുകൂടി
ഡേവിഡ്: ഇനിയിപ്പോൾ ബാക്കി എന്തു പറയാനിരിക്കുന്നു ങേ... അങ്ങ് യുക്രെയിനിൽ നടന്നതിനെക്കാൾ വലിയ യുദ്ധം മതത്തിന്റെ പേരിൽ നാട്ടിൽ നടക്കുകയും ഇവരുടെ പ്രണയം ലൗ ജിഹാദ് പോലുളള മറ്റെന്തോ ആണെന്ന പ്രചരണം ഉണ്ടാവുകയും ചെയ്യുന്നു. ഒടുവിൽ അമീർ അലീനയെ വീട്ടുതടങ്കലിൽ നിന്നും മോചിപ്പിക്കുകയാണ്. നമ്മുടെ സിനിമയുടെ ഒടുവിൽ അമീറും അലീനയും ഇതുപോലൊരു മുറിയിൽ അവരുടേതായ സ്വത്വം കണ്ടെത്താനുളള പ്രക്രിയകളിൽ മുഴുകുകയാണ്.

കബോർഡിൽ വച്ചിരിക്കുന്ന റൂം സ്പ്രേ എടുത്ത് അടിക്കുന്നു.

ഡേവിഡ്: എങ്ങനെയുണ്ട് ഇഷ്​ടപ്പെട്ടോ–? (സ്പ്രേ അവിടെവച്ചുകൊണ്ട്) ഒടുവിൽ അലീന ഒരു ഡൊമിനൻ്റ് പൊസിഷനിലേക്ക് വരികയാണ്. സ്​ത്രീ പുരുഷനെ സെക്സ് ചെയ്യുക എന്റമ്മോ... എനിക്കൊന്നും അത് ഓർക്കാൻ കൂടിവയ്യ. പക്ഷെ അങ്ങനെയും സ്​ത്രീയ്ക്ക് സമൂഹത്തിൽ ഫെമിനിസം വർക്കൗട്ട് ആക്കാമല്ലൊ.

ഡേവിഡ് പതുക്കെ അവളിലേക്ക് അടുക്കാനായി നോക്കുന്നു. അശ്വതി വളരെ തന്ത്രപൂർവ്വം മേശപ്പുറത്തുനിന്ന് എഴുന്നേറ്റ് നടന്ന് അയാളെയും കൊണ്ട് സോഫയുടെ അടുത്ത് എത്തുന്നു. ഡേവിഡ് കണ്ണുമടച്ച് സോഫയിൽ ഇരുന്നു പോവുന്നു. ഇതെല്ലാം അശ്വതി ഫോണിൽ പകർത്തുന്നുണ്ട്. ഡേവിഡ് ഉടുത്തിരിക്കുന്ന ടവ്വൽ ഈരിമാറ്റുന്നു. കണ്ണു തുറന്നപ്പോൾ അശ്വതി അയാളിലേക്ക് അടുക്കുന്നില്ല എന്നു മനസ്സിലാക്കി പുതിയ അടവു പയറ്റുന്നു.

ഡേവിഡ്: (അശ്വതിയുടെ ബാഗ് എടുത്ത് തോളിലിട്ടുകൊണ്ട്) അച്ചൂ... നമുക്ക് ഈ ബാഗെടുത്ത് ബെഡ്റൂമിലോട്ടു വെച്ചാലോ അവിടെയാവുമ്പൊ ബെഡുണ്ട്, എ.സിയുണ്ട്, വാഷ്റൂമുണ്ട്. മോൾക്ക് വേണമെങ്കിൽ റെസ്റ്റ് എടുക്കുകയും ചെയ്യാം.
അശ്വതി ദേഷ്യത്തോടെ
അശ്വതി: ബാഗവിടെ വെക്കെടോ....
ഡേവിഡ്: എന്താ അച്ചൂ... ഇത്? നിനക്കെന്നെ മനസ്സിലാവുന്നില്ലെ അച്ചൂ... I need you അച്ചൂ... I love you.
അശ്വതി: ഛീ... ബാഗവിടെ വെക്കെടോ.
ഡേവിഡ് അവിടെ വീണുപോവുന്നു.
ഡേവിഡ്: അച്ചൂ... എനിക്ക് നിന്നെ അത്രയ്ക്കിഷ്ട്ടാ... ഞാനത്രയ്ക്കും ആഗ്രഹിച്ചുപോയി. ഞാൻ നിന്റെ കാല് പിടിക്കാം.
അശ്വതി: ഛീ, തോന്നിവാസം കളിക്കുന്നോ (കാലിന്റെ മുകളിലുള്ള അയാളുടെ കൈ അവൾ കുടഞ്ഞ് മാറ്റുന്നു) എന്താടോ തന്റെ സിനിമേടെ കഥയൊക്കെ തീർന്നോ...അതോ ഇതും തന്റെ തിരക്കഥയുടെ ഭാഗമാണോ?

താൻ വെടിവെക്കാനായി കൈ പൊക്കിയപ്പഴേ എനിക്കറിയായിരുന്നു. ഇതേതറ്റം വരെ പോവൂന്ന്. അതൊന്നറിയാനും കൂടെ വേണ്ടിയിട്ടാ ഞാനിവിടെ നിന്നത്.
താൻ വെടിവെക്കാനായി കൈ പൊക്കിയപ്പഴേ എനിക്കറിയായിരുന്നു. ഇതേതറ്റം വരെ പോവൂന്ന്. അതൊന്നറിയാനും കൂടെ വേണ്ടിയിട്ടാ ഞാനിവിടെ നിന്നത്.

നിലത്തു കിടന്ന ബാഗെടുത്ത് പുറത്തിടുന്നു.
ഡേവിഡ്: അതിന് നിങ്ങൾക്കൊന്നും അറിയണ്ടല്ലോ. ഒന്നും അറിയാനുളള സമയം ഇല്ലല്ലോ...
ആഗ്രഹിച്ചത് കിട്ടാത്തതിലുള്ള ദേഷ്യത്തിൽ പതുക്കെ അയാൾ അവിടെയുളള ഓരോ സാധനങ്ങളായ് എടുത്ത് എറിയുന്നു. (സ്പ്രേ, ബനിയൻ, ഗ്ലാസ്​) ശേഷം മേശപ്പുറത്തു മൂടിവെച്ച ഒരു പ്ലേറ്റ് ചോറ് എടുത്ത് മുന്നിൽ വച്ച് കസേരയും നീക്കിയിട്ടിരുന്ന് ദേഷ്യത്തിൽ ചോറ് കുഴച്ച് കഴിക്കുന്നു.
ഡേവിഡ്: (ചോറ് കഴിക്കുന്നതിനിടയിൽ) ഹും... ചില സ്​ത്രീകളുണ്ട് പുരുഷന്മാരെ എങ്ങനെ ബഹുമാനിക്കണോന്നും അറിയില്ല... ഇവളുമാരുടെയൊക്കെ വിചാരം ഭക്ഷണൊക്കെയൊന്നു വിളമ്പി തന്നാൽ എന്തോ അഴിഞ്ഞു വീഴുമെന്നാ... (കാറി തുപ്പുന്നു) എടീ... വന്ന് ഈ പാത്രം കഴുകി വെക്കടീ...
അശ്വതി അയാൾ പറഞ്ഞതു കേട്ട് പാത്രത്തിനടുത്തേക്ക് വരുന്നു. അയാളെ ഒന്നു നോക്കിയശേഷം അയാളോടുള്ള സർവ്വ ദേഷ്യവും മനസ്സിൽ ഉറപ്പിച്ച് പാത്രം കരുത്തോടെ തട്ടി അയാളുടെ മുന്നിലേക്കിടുന്നു. മുഖത്തടികിട്ടിയ പോലെ ഡേവിഡും അവിടെ നിലത്ത് വീണു പോവുന്നു. ശേഷം അശ്വതി മേശപ്പുറത്ത് കയറിയിരിക്കുകയും ചെയ്യുന്നു.
ദേഷ്യം അടക്കാൻ കഴിയാതെ ഡേവിഡ് അലറികൊണ്ട് നിലത്ത് വീണ പാത്രവും എടുത്ത് അശ്വതിയെ അടിക്കാനായി പാഞ്ഞടുക്കുന്നു. ഇത് കണ്ട് അയാൾക്കുനേരെ ഫോൺ പിടിച്ച് കാണിച്ചു കൊടുക്കുന്നു അശ്വതി. ഇതു കണ്ടോ?
ഡേവിഡ്: (അറിയാതെ കയ്യിൽനിന്ന് പ്ലേറ്റ് താഴെ വീണു പോവുന്നു) അയ്യേ... അതിന് ഞാനൊന്നും ചെയ്തില്ലല്ലോ അയ്യേ... ഞാനങ്ങനെയുളള ഒരാളേ അല്ല... (നിലത്ത് കിടന്ന ബനിയൻ എടുത്തിട്ട്) അയ്യോ... ഞാൻ ഞാനങ്ങനെ ഒരാളേ അല്ല. ഞാനത്തരക്കാരനേ അല്ല...
അശ്വതി: താനെത്തരത്തിലുളള ആളാണെന്നൊക്കെ ലോകം കാണാനിരിക്കുന്നതെയുളളു. എടോ താനെന്താടോ വിചാരിച്ചെ, ഈ നിഷ്കളങ്കരായ പെൺകുട്ടികളൊക്കെ വെറും ബുദ്ധിയില്ലാത്തവരാണെന്നോ, ങേ... അവന്റെയൊരു ഏട്ടനും മോളും. താൻ വെടിവെക്കാനായി കൈ പൊക്കിയപ്പഴേ എനിക്കറിയായിരുന്നു. ഇതേതറ്റം വരെ പോവൂന്ന്. അതൊന്നറിയാനും കൂടെ വേണ്ടിയിട്ടാ ഞാനിവിടെ നിന്നത്. എവിടെടോ താക്കോല്...
ഡേവിഡ് നിർവ്വികാരനായി അകത്തുപോയി താക്കോൽ എടുത്തുകൊണ്ടു കൊടുക്കുന്നു.
ഡേവിഡ്: (ഭവ്യത അഭിനയിച്ചുകൊണ്ട്) മാഡം ഞാൻ ഒന്നും അറിഞ്ഞോണ്ടല്ല. ആ വിഷ്വൽസ്​... ഇതാ മാഡം താക്കോല് (താക്കോല് കൊടുത്തുകൊണ്ട്) ഒന്നു ഡിലീറ്റ് ചെയ്യണം. അതാർക്കും send ചെയ്തിട്ടില്ലല്ലോ അല്ലേ... പ്ലീസ് ദയവു ചെയ്ത് ഒന്നു ഡിലീറ്റ് ചെയ്യണം ഞാൻ എന്തുവേണമെങ്കിലും ചെയ്യാം...
അശ്വതി: സിനിമയെ സ്വന്തം ജീവവായുവിനെ പോലെ സ്​നേഹിക്കുന്ന ഒത്തിരി ഡിറക്ടേർസ് ഉണ്ടിവിടെ. അതിനെങ്ങനാ, തന്നെ പോലുളള ഫ്രോഡുകൾ ഒരെണ്ണം മതിയല്ലൊ ഫിലിം ഇൻഡസ്​ട്രിയെ മുഴുവൻ കരിവാരി തേക്കാൻ (അവൾ വാതിൽ തുറക്കുന്നു) താനൊക്കെ എത്ര വലിയ ഡയറക്ടറാണേലും എനിക്കൊരു ചുക്കുല്ല. ലോകമറിയുന്ന ഒരു അഭിനേത്രിയാവാൻ ഞാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് ഞാനായിരിക്കും. അതിന് ഒരു ഗോഡ് ഫാദർമ്മാരുടെം പിൻബലം എനിക്കാവിശ്യമില്ല. അവന്റെ ഒരു ദേശീയ അവാർഡ് (അശ്വതി താക്കോൽ പുച്ഛത്തോടെ ഡേവിഡിനു നേരെ എറിയുന്നു.) ഹും... കഷ്​ടം...
അവൾ പോവുന്നു. ഇനി എന്തു ചെയ്യണമെന്നറിയാതെ ഡേവിഡ് പരക്കം പായുന്നു. അയാൾ ഫോൺ എടുക്കുന്നു. അശ്വതിയെ വിളിക്കുന്നു.
ഡേവിഡ്: ഹലോ...ഹലോ... മാഡം സോറി... ഞാനിനി ഇതാവർ ത്തിക്കില്ല പറ്റിപ്പോയി. സോറി അത് പുറത്തുവിടരുത്... ഹലോ.... ഹലോ... (ഫോൺ കട്ട് ആവുന്നു) ബെ...
നിരന്തരം കോൾവന്നുകൊണ്ടിരിക്കുന്നു. ഓരോ കോളിനെയും പേടിക്കുന്ന ഡേവിഡ്.
അരങ്ങിൽ മൊബൈലിന്റെ നിരന്തര റിങ്ടോണുകൾ
എന്തു ചെയ്യണമെന്നറിയാതെ ഉഴറുന്ന ഡേവിഡ്.

ലൈറ്റ് പതിയെ മങ്ങുന്നു.
മ്യൂസിക്ക് ഉയർന്നു താഴുന്നു.

Comments