ഇസ്രായേലി നാടകകൃത്തും സംവിധായികയും ആക്റ്റിവിസ്റ്റുമായ ഇനാത്ത് വെയ്സ്മാൻ്റെ ഡോക്യുമെൻ്ററി നാടകമാണ് How to Make a Revolution. ഇസ്രയേലിലെ നിയമ സംവിധാനം പലസ്തീൻ ജനതയെ എങ്ങനെയാണ് വംശീയമായി നേരിടുന്നത് എന്നതാണ് നാടകം. തൃശൂരിൽ നടന്ന ഇറ്റ് ഫോക് 2024 ൽ നിറഞ്ഞ സദസ്സിൽ കളിച്ച നാടകം രാഷ്ട്രീയമായും വൈകാരികമായും ജനങ്ങൾ ഏറ്റെടുത്തിരുന്നു. ഇനാത്ത് മീറ്റ് ദ ആർട്ടിസ്റ്റ് പരിപാടിയിൽ പങ്കെടുത്തു കൊണ്ട് ധാക്ക യൂണിവേഴ്സിറ്റിയിലെ അധ്യാപകനായ ഇസ്രാഹീൽ ഷഹീനുമായും പ്രേക്ഷകരുമായും നടത്തിയ സംവാദം.