‘വെറും ഗിമ്മിക്ക് ആയിരുന്നെങ്കിൽ രക്തരക്ഷസ് കാണാൻ ഇത്രയും ജനം വരുമോ?’

ലാനിലയം നാടകങ്ങൾ വെറും ഗിമ്മിക്ക് ആണെന്ന് പരിഹസിച്ചവർക്കുള്ള മറുപടിയാണ്, ‘രക്തരക്ഷസ്’ നാടകം കാണാൻ ഒഴുകിയെത്തുന്ന ജനം എന്ന് നാടകത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ കലാനിലയം അനന്തപദ്മനാഭൻ. മലയാള നാടകവേദിയെ കുറിച്ചുപറയുമ്പോൾ കലാനിലയം കൃഷ്ണൻനായരെയോ കലാനിലയം അമ്മിണിക്കുട്ടി അമ്മയെയോ വിസ്മരിക്കാനാകില്ല. കലാനിലയത്തിന്റെ നിലനിൽപ്പിനായി അച്ഛനും അമ്മയും നടത്തിയ പോരാട്ടങ്ങൾ, അമ്മയുടെ അഭിനയജീവിതം, കലാനിലയം നാടകങ്ങൾ വീണ്ടും ജനഹൃദയങ്ങളിലേക്ക് എത്തിക്കാൻ താൻ നടത്തിയ ശ്രമങ്ങൾ എന്നിവയെക്കുറിച്ച് സംസാരിക്കുകയാണ്, സനിത മനോഹറുമായുള്ള അഭിമുഖത്തിൽ അനന്തപദ്മനാഭൻ.


Summary: Aries Kalanilayam Creative Director Anandapadmanabhan talks to Sanitha Manohar about Raktharakshassu Nadakam, Interview Part 2.


കലാനിലയം അനന്തപത്മനാഭൻ

ഏരീസ് കലാനിലയം മാനേജിങ് ഡയറക്ടർ, ക്രിയേറ്റീവ് ഡയറക്ടർ. 'രക്തരക്ഷസ്', 'കടമറ്റത്തു കത്തനാർ', 'കായംകുളം കൊച്ചുണ്ണി', 'നാരദൻ കേരളത്തിൽ' തുടങ്ങിയ നാടകങ്ങൾ കാലോചിതമായ മാറ്റങ്ങൾ വരുത്തി പുനരവതരിപ്പിക്കുന്നതിന് നേതൃത്വം നൽകി.

സനിത മനോഹര്‍

സീനിയര്‍ എഡിറ്റര്‍ ട്രൂകോപ്പി, ബിസിനസ് & എന്റര്‍ടൈന്‍മെന്റ്‌

Comments