#itfok2025: ഇറാഖിൽനിന്ന് അമൽ ചോദിക്കുന്നു,
ഗർഭപാത്രം ആർക്ക് സ്വന്തം?

സ്ത്രീയ്ക്ക് സ്വന്തം ഗർഭപാത്രത്തിന്മേലുള്ള അവകാശമെങ്കിലും സ്വന്തമായിട്ടുണ്ടോ എന്ന ചോദ്യമുന്നയിക്കുന്ന, ഇത്തവണ ITFOK-ൽ അവതരിപ്പിച്ച ഇറാഖി നാടകമായ ‘അമലി’നെക്കുറിച്ച് എഴുതുന്നു, പ്രമുഖ നാടകകൃത്തും സാമൂഹ്യശാസ്ത്രജ്ഞനുമായ ഡോ. ഓംകാർ ഭട്കർ.

ഒരു കൊടുങ്കാറ്റിലേക്ക് തെന്നിവീഴുന്നതുപോലെയോ യുദ്ധത്തിൽ മുറിവേൽപ്പിക്കപ്പെട്ടൊരു ആത്മാവിന്റെ പരമശാന്തമായ തകർച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നതുപോലെയോ ഉള്ള അനുഭവമായിരുന്നു അമൽ (Amal / Written and Directed by Dr. Jawad Al-Asadi) എന്ന നാടകം കാണുന്നതിനായി തിയേറ്ററിൽ കയറുക എന്നത്.

ഡോ. അലി മഹ്‌മൂദിന്റെ സിനോഗ്രഫിയും അലി സൗദാനിയുടെ ഡിസൈനിങ്ങും ഒരു ബാക്ക്ഡ്രോപ്പ് ഒരുക്കൽ മാത്രമായിരുന്നില്ല, അതൊരു സംഹാരാത്മകമായ ശക്തിയുടെ സൂചന കൂടിയായിരുന്നു. നാടകത്തിന്റെ യുദ്ധോദ്യക്തമായ പശ്ചാത്തല സംഗീതം ആസന്നമായ വിനാശത്തിന്റെ മുൻകരുതലായി അന്തരീക്ഷത്തിൽ നിറഞ്ഞുനിൽക്കുന്നു. അഭിനേതാക്കൾ പ്രത്യക്ഷപ്പെടുന്നതിനുമുമ്പുതന്നെ അന്തരീക്ഷം ഭയത്താൽ വിറക്കുന്നു.​ മേൽക്കൂരയിൽനിന്നുള്ള ജലത്തിന്റെ അശ്രാന്തമായ ഒഴുക്ക് നിശ്ശബ്ദതയ്ക്ക് വിരാമമിടുന്നു. ഓരോ തുള്ളിയും അവരുടെ ലോകങ്ങളുടെ ഘടനയിൽ പ്രതിധ്വനിക്കുന്ന കണ്ണുനീരാകുന്നു. വീണുകിടക്കുന്ന കാവൽക്കാരെപ്പോലെ ചിതറിക്കിടക്കുന്ന പുസ്തകങ്ങൾ, സംഘർഷത്തിന്റെ കുത്തൊഴുക്കിൽ മുങ്ങിപ്പോയ അറിവിന്റെ സാക്ഷ്യപത്രം. വിഷാദം കെട്ടിക്കിടക്കുന്ന ചതുപ്പിലൂടെ അമലും (റുദാബ് അഹമ്മദ് ഹസൻ അൽ-കർഖി) ബിസാമും (ഹൈദർ ജുമാഅ അസ്സി അൽ-കിനാനി) ഉയർന്നുവരുന്നു. ജീവിതാവശിഷ്ടങ്ങൾക്കിടയിലൂടെ ഒഴുകുന്ന രൂപങ്ങളായി, അവരുടെ കാൽപ്പാടുകൾ വെള്ളത്താൽ മങ്ങിപ്പോകുന്നു.

വീണുകിടക്കുന്ന കാവൽക്കാരെപ്പോലെ ചിതറിക്കിടക്കുന്ന പുസ്തകങ്ങൾ, സംഘർഷത്തിന്റെ കുത്തൊഴുക്കിൽ മുങ്ങിപ്പോയ അറിവിന്റെ സാക്ഷ്യപത്രം. വിഷാദം കെട്ടിക്കിടക്കുന്ന ചതുപ്പിലൂടെ അമലും (റുദാബ് അഹമ്മദ് ഹസൻ അൽ-കർഖി) ബിസാമും (ഹൈദർ ജുമാഅ അസ്സി അൽ-കിനാനി) ഉയർന്നുവരുന്നു.
വീണുകിടക്കുന്ന കാവൽക്കാരെപ്പോലെ ചിതറിക്കിടക്കുന്ന പുസ്തകങ്ങൾ, സംഘർഷത്തിന്റെ കുത്തൊഴുക്കിൽ മുങ്ങിപ്പോയ അറിവിന്റെ സാക്ഷ്യപത്രം. വിഷാദം കെട്ടിക്കിടക്കുന്ന ചതുപ്പിലൂടെ അമലും (റുദാബ് അഹമ്മദ് ഹസൻ അൽ-കർഖി) ബിസാമും (ഹൈദർ ജുമാഅ അസ്സി അൽ-കിനാനി) ഉയർന്നുവരുന്നു.

അമൽ ഒരു വിലാപമാണ്. ഒരു സുരക്ഷിത സങ്കേതത്തിനായുള്ള, കുട്ടികൾ പേടിയില്ലാതെ ശ്വസിക്കുന്ന മാതൃഭൂമിയ്ക്കായുള്ള, അമ്മയുടെ നിരാശാജനകമായ ആഗ്രഹം, ഒരു കാരണവുമില്ലാതെ നിഷ്‌കളങ്കത അണയാത്ത ഒരിടം. യുദ്ധത്തിന്റെ പിടിയിൽ നിന്നും, തീവ്രവാദത്തിന്റെ വിഷത്തിൽ നിന്നും, കടിച്ചു കീറുന്ന വിശപ്പിൽ നിന്നും, മയക്കുമരുന്നിന്റെ വഞ്ചനാപരമായ ബാധയിൽ നിന്നും തന്റെ മകൻ രക്ഷപ്പെടുന്ന ഒരു ഭാവിയെക്കുറിച്ച്, യുദ്ധത്തിൽ തകർന്ന നാടുകളിലെ എണ്ണമറ്റ അമ്മമാരെപ്പോലെ അമൽ ഒരിക്കൽ സ്വപ്നം കണ്ടു. കുട്ടികൾക്കുള്ള ഒരു തരിശുഭൂമിയാണ് ലോകമെന്നും ജനനം ക്രൂരതയുടെ സ്ഥലമാണെന്നും ഇന്നവൾ വിശ്വസിക്കുന്നു. മരവിച്ച സത്യത്തെ അവൾ അഭിമുഖീകരിക്കുന്നു. സ്‌നേഹവും പ്രതീക്ഷയും തമ്മിലുള്ള വേദനാജനകമായ പോരാട്ടത്തിലൂടെയാണ് നാടകം കടന്നുപോകുന്നത്. എല്ലാവരെയും ദഹിപ്പിക്കുന്ന സംഘട്ടനത്തിന്റെ ഹൃദയത്തിൽ നടക്കുന്ന യുദ്ധമാണിത്.

കറുത്ത കോട്ട് ധരിച്ച ബിസാം അഭൗമവും അസാധ്യവുമായ തന്റെ സാന്നിധ്യത്തിലൂടെ സ്‌റ്റേജിനെ കയ്യിലെടുക്കുന്നു. വെള്ളത്തിലൂടെ അലയുന്ന അവന്റെ ചലനങ്ങൾക്ക് സ്പഷ്ടമായ ദുഃഖത്തിന്റെ ഭാരമുണ്ട്. തകർന്ന വീട്ടിൽ വിഷാദവാനായി അവൻ സഞ്ചരിക്കുന്നു. കറുത്ത സ്റ്റേജിന് നേരെ പ്രകാശിതമായ അവന്റെ രൂപം ദുർബലമായ പ്രതീക്ഷയുടെ പ്രകാശമായി മാറുന്നു. അമലിന്റെ നിരാശയിൽ നിന്ന് തികച്ചും വ്യത്യസ്തമാണത്. വെള്ളം കയറിയ വീടെന്നത് കേവലമൊരു സെറ്റ് മാത്രമല്ല, അവരുടെ തകരുന്ന ലോകത്തിന്റെയും പിരിഞ്ഞുപോകുന്ന അവരുടെ ദാമ്പത്യത്തിന്റെയും പ്രതീകമാണ്.

കറുത്ത കോട്ട് ധരിച്ച ബിസാം അഭൗമവും അസാധ്യവുമായ തന്റെ സാന്നിധ്യത്തിലൂടെ സ്‌റ്റേജിനെ കയ്യിലെടുക്കുന്നു.
കറുത്ത കോട്ട് ധരിച്ച ബിസാം അഭൗമവും അസാധ്യവുമായ തന്റെ സാന്നിധ്യത്തിലൂടെ സ്‌റ്റേജിനെ കയ്യിലെടുക്കുന്നു.

നാടകത്തിന്റെ സിനിമാസ്വാധീനം അനിഷേധ്യമാണ്. വെള്ളം നിറഞ്ഞ സെറ്റും കഥാപാത്രങ്ങളുടെ അലയുന്ന ചലനങ്ങളും ആൻഡ്രി തർക്കോവ്സ്കിയുടെ നൊസ്റ്റാൾജിയ എന്ന സിനിമയെ ഓർമ്മപ്പെടുത്തുന്നു. വെള്ളപ്പൊക്കത്തിലകപ്പെട്ട ഒരു ഇന്റീരിയറിന്റെ വേട്ടയാടുന്ന ഇമേജറിയും നിശ്ശബ്ദമായിപ്പോകുന്ന ആശയവിനിമയത്തിലെ തോൽവികളെ ചോദ്യം ചെയ്യുന്ന അസ്തിത്വ നിരാശതയുമെല്ലാം സിനിമയെ ഓർമ്മപ്പെടുത്തുന്നു. ഇത്തരമൊരു ലോകത്തിലേക്ക് ഒരാൾ തന്റെ ജീവനുമായി വരേണ്ടതുണ്ടോ എന്ന ചോദ്യമാണ് നാടകം മുന്നോട്ടുവെക്കുന്നത്.

സ്വീഡിഷ് ശീതകാലത്തിന്റെ ഇരുട്ടിനിടയിൽ വിശ്വാസവും സന്ദേഹവും കൂട്ടിമുട്ടുന്ന ഇംഗ്മർ ബർഗ്മാന്റെ വിന്റർ ലൈറ്റ് എന്ന സിനിമയിലെ അസ്തിത്വപരമായ അന്വേഷണങ്ങളും ഇവിടെ പ്രതിധ്വനിക്കുന്നുണ്ട്. ബെർഗ്മാനെ പോലെ തന്നെ അമലും അതിലെ കഥാപാത്രങ്ങളുടെ ഭൂപ്രകൃതിയിലേക്ക് ആഴ്ന്നിറങ്ങുന്നു. അവരുടെ ഇറാഖി പരാധീനതകളും ഉത്കണ്ഠകളും അചഞ്ചലമായ സത്യസന്ധതയോടെ തുറന്നുകാട്ടുന്നു. ബർഗ്മാന്റെയും തർക്കോവ്‌സ്‌കിയുടെയും ശക്തമായ സംയോജനമായി അമൽ എന്ന നാടകം അനുഭവപ്പെടുന്നു. ബർഗ്മാന്റെ വാചാലമായ വേദനയും തർക്കോവ്സ്കിയുടെ അഗാധവും ധ്യാനാത്മകവുമായ നിശ്ശബ്ദതയും കൊണ്ട് നെയ്ത ഒരു ടേപ്പ്‌സ്ട്രീയാണ് അമൽ.

വൈകാരികവും ആഴത്തിലുള്ളതുമായ ബിസാമിന്റെ പ്രകടനം ക്രൈസ് ആൻഡ് വിസ്‌പേഴ്‌സ് എന്ന സിനിമയിലെ ബെർഗ്മാൻ കഥാപാത്രങ്ങളുടെ പരാധീനതകളെ ഓർമ്മപ്പെടുത്തുന്നു. പ്രത്യേകിച്ച് അദൃശ്യമായ വേദന ശരീരത്തെ കീറിമുറിച്ച് ആത്മാവിനെ നിസ്സഹായനാക്കുന്ന ഹൗളിംഗ് രംഗങ്ങൾ.

വെള്ളം നിറഞ്ഞ സെറ്റും കഥാപാത്രങ്ങളുടെ അലയുന്ന ചലനങ്ങളും ആൻഡ്രി തർക്കോവ്സ്കിയുടെ നൊസ്റ്റാൾജിയ എന്ന സിനിമയെ ഓർമ്മപ്പെടുത്തുന്നു.
വെള്ളം നിറഞ്ഞ സെറ്റും കഥാപാത്രങ്ങളുടെ അലയുന്ന ചലനങ്ങളും ആൻഡ്രി തർക്കോവ്സ്കിയുടെ നൊസ്റ്റാൾജിയ എന്ന സിനിമയെ ഓർമ്മപ്പെടുത്തുന്നു.

നാടകത്തിലെ ദൃശ്യഭാഷ സിനിമാ മാസ്റ്റേഴ്‌സിനെ അനുസ്മരിപ്പിക്കുന്നതാണ്. ജീർണിച്ചുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിന്റെ പ്രതീകമായ, തകർന്നു കിടക്കുന്ന വീട്, റോബർട്ടോ റോസെല്ലിനിയുടെ നിയോ റിയലിസ്റ്റ് സിനിമകളുടെ ഭൂപ്രകൃതിയെ ഓർമ്മിപ്പിക്കുന്നു. വ്യക്തമായ ലൈറ്റിംഗും നിഴലുകളുടെ ഉപയോഗവും മൈക്കലാഞ്ചലോ അന്റോണിയോണിയുടെ സിനിമകളെ അനുസ്മരിപ്പിക്കുന്ന ക്ലോസ്‌ട്രോഫോബിയയും അസ്വസ്ഥതയും സൃഷ്ടിക്കുന്നു.

തുടർച്ചയായ യുദ്ധങ്ങളാലും അശ്രാന്തമായ രാഷ്ട്രീയ പ്രക്ഷോഭങ്ങളാലും മുറിവേറ്റ ഇറാഖ്, തീവ്രവാദത്തിന്റെ ഒരു വിള്ളലായി മാറിയിരിക്കുന്നു, അവിടെ അക്രമം ഭയാനകമായ ക്രമത്തോടെ യുവജനങ്ങളെ അപഹരിക്കുന്നു. ഈ ദുരന്തത്തെ സങ്കീർണ്ണമാക്കിക്കൊണ്ട്, വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് പ്രതിസന്ധി രാജ്യത്തെ യുവാക്കളെ ഇല്ലാതാക്കുന്നു. ഈ ആഘാതങ്ങളുടെ സഞ്ചിത ഫലം ഇറാഖി കുടുംബജീവിതങ്ങളെ ശിഥിലമാക്കുന്നു. ക്രൂര യാഥാർത്ഥ്യങ്ങൾ നിറഞ്ഞ ഒരു ലോകത്തിലേക്ക് കുട്ടികളെ കൊണ്ടുവരുന്നതിനെ ചോദ്യം ചെയ്യാൻ നിരവധി സ്ത്രീകളെ ഇത് പ്രേരിപ്പിക്കുന്നു.

സ്വീഡിഷ് ശീതകാലത്തിന്റെ ഇരുട്ടിനിടയിൽ വിശ്വാസവും സന്ദേഹവും കൂട്ടിമുട്ടുന്ന ഇംഗ്മർ ബർഗ്മാന്റെ വിന്റർ ലൈറ്റ് എന്ന സിനിമയിലെ അസ്തിത്വപരമായ അന്വേഷണങ്ങളും ഇവിടെ പ്രതിധ്വനിക്കുന്നുണ്ട്.
സ്വീഡിഷ് ശീതകാലത്തിന്റെ ഇരുട്ടിനിടയിൽ വിശ്വാസവും സന്ദേഹവും കൂട്ടിമുട്ടുന്ന ഇംഗ്മർ ബർഗ്മാന്റെ വിന്റർ ലൈറ്റ് എന്ന സിനിമയിലെ അസ്തിത്വപരമായ അന്വേഷണങ്ങളും ഇവിടെ പ്രതിധ്വനിക്കുന്നുണ്ട്.

ഗർഭം ഒഴിവാക്കാനുള്ള അമലിന്റെ ശ്രമങ്ങൾ പരാജയപ്പെടുമ്പോൾ ബിസാം തീവ്രവും അതിയാഥാർഥ്യവുമായ ചില കാഴ്ചകൾ നൽകുന്നു. കുട്ടി ജീവനോടെ തുടരാൻ ആഗ്രഹിക്കുന്നുവെന്ന് അയാൾ പറയുന്നു. അവന്റെ മാനസിക പ്രക്ഷുബ്ധാവസ്ഥയിൽ, ഒരു നൂറ്റാണ്ടിനുശേഷം അതിന്റെ ജനനം വിഭാവനം ചെയ്തുകൊണ്ട് കുട്ടിയെ സ്വയം ചുമക്കുന്നതുപോലും അവൻ സങ്കൽപ്പിക്കുന്നു. പുരുഷന്മാർ പോഷണം സ്വീകരിക്കുന്ന, അവർക്കും പ്രസവിക്കാൻ കഴിയുന്ന ഒരു ഭാവിയെക്കുറിച്ച് ബിസാം സൂചന നൽകുന്നുണ്ടോ? അതോ, ഒരു മനുഷ്യന്റെ അഗാധമായ സഹാനുഭൂതി, അനുകമ്പയുടെ രൂപകമായ 'ഗർഭപാത്രം' എന്നിവയെക്കുറിച്ച് അദ്ദേഹം തത്വശാസ്ത്രപരമായി സംസാരിക്കുകയാണോ?

അമൽ 60 മിനിറ്റ് നീണ്ടുനിൽക്കുന്ന വൈകാരിക കൊടുങ്കാറ്റാണ്. ഈ നാടകാനുഭവം, പ്രേക്ഷകരെ അടങ്ങാത്ത തീവ്രതയോടെ പിടികൂടുന്നു. ശബ്ദ-ദൃശ്യങ്ങൾ, ഭയത്തിന്റെ നിരന്തരമായ അടിയൊഴുക്കും അമലിന്റെയും ബിസാമിന്റെയും ആത്മാക്കളുടെ ആന്തരിക വിസ്ഫോടനങ്ങളെയും പ്രതിഫലിപ്പിക്കുന്ന ഒരു ആറ്റമിക് സ്ഫോടനമായി മാറുന്നു. അതിശക്തമായ രംഗങ്ങൾ. അതിൽ തന്നെ ഒരു കഥാപാത്രം, സ്തംഭിച്ചുനിൽക്കുന്ന ജലവും തകർന്ന ലൈബ്രറികളും ജീർണാവസ്ഥയിലായ ഒരു ലോകത്തിന്റെ, അരാജകത്വത്തിന്റെ വേലിയേറ്റത്തെ തടയാൻ സാഹിത്യത്തിനുപോലും കഴിയാത്ത ഒരു ലോകത്തിന്റെ, ചിത്രം വരക്കുന്നു.

അഭിനേതാക്കൾ ആത്മാവിനെ ഉത്തേജിപ്പിക്കുന്ന പ്രകടനങ്ങൾ കാഴ്ച വെക്കുന്നു. അവരുടെ ശരീരവും ആത്മാവും അഗാധവും ആന്തരികവുമായ വേദനയാൽ തകർന്നതായി നമുക്കനുഭവപ്പെടും. വാക്കുകൾക്കിടയിലെ നിശ്ശബ്ദതകൾ പോലും പിരിമുറുക്കത്താൽ പ്രകമ്പനം കൊള്ളുന്നു. നിരവധി അർഥതലങ്ങളുള്ള നിശ്ശബ്ദതകൾക്കും സംഭാഷണങ്ങൾക്കുമിടയിലാണ് നാടകത്തിന്റെ ആന്ദോളനം.

അമൽ 60 മിനിറ്റ് നീണ്ടുനിൽക്കുന്ന വൈകാരിക കൊടുങ്കാറ്റാണ്. ഈ നാടകാനുഭവം, പ്രേക്ഷകരെ അടങ്ങാത്ത തീവ്രതയോടെ പിടികൂടുന്നു.
അമൽ 60 മിനിറ്റ് നീണ്ടുനിൽക്കുന്ന വൈകാരിക കൊടുങ്കാറ്റാണ്. ഈ നാടകാനുഭവം, പ്രേക്ഷകരെ അടങ്ങാത്ത തീവ്രതയോടെ പിടികൂടുന്നു.

അമലിന്റെയും ബിസാമിന്റെയും ബന്ധം ഒരു യുദ്ധക്കളത്തിനു സമാനമാണ്, ലോകത്തിന്റെ അക്രമം എങ്ങനെ പ്രണയത്തെ കെടുത്തിക്കളയും എന്നതിന്റെ തെളിവാണ്, നീരസത്തിന്റെ കയ്‌പേറിയ അവശിഷ്ടങ്ങൾ മാത്രം അവ അവശേഷിപ്പിക്കുന്നു. ദയക്കായുള്ള ബിസാമിന്റെ നിരന്തര അഭ്യർഥന, ചുറ്റുമുള്ള ക്രൂരതക്കെതിരായ ദുർബലവും നിരാശാജനകവുമായ പ്രാർഥന പോലെ പ്രതിധ്വനിക്കുന്നു.

ജവാദ് അൽ-ആസാദിയുടെ വരികൾ ചില സമയങ്ങളിൽ ശുദ്ധമായ കവിത പോലെയാണ്. മറ്റു ചിലപ്പോൾ യുദ്ധമേഖലയിലെ പുഷ്പം പോലെ അതിലോലമായതും മുറിവേറ്റതുമായ വിലാപം പോലെയും. 'നിങ്ങൾ ഈ വീട്ടിലേക്ക് ഹോളകോസ്റ്റ് കൊണ്ടുവന്ന് എന്റെ സത്തയെ ചുട്ടെരിച്ചു' എന്ന് ബിസാം കരഞ്ഞ് വേദനയോടെ പറയുന്നു. 'ജീവന്റെ കിടക്കയിൽ കിടക്കുന്ന മൃതദേഹങ്ങൾ പോലെയാണ് ഞങ്ങൾ’ എന്ന് നിരാശയോടെ അമൽ പ്രഖ്യാപിക്കുന്നു. എന്നിരുന്നാലും, സംഗീതവും നൃത്തവും കൊണ്ട് കറുത്ത മേഘങ്ങളെ പുറത്താക്കുന്ന കുട്ടികളെന്ന അവരുടെ സ്വപ്‌നം ഇരുട്ടിന്റെ നടുവിൽ നിന്ന് പ്രതീക്ഷയുടെ തിളക്കമായി മാറുന്നു.

അഭിനേതാക്കൾ ആത്മാവിനെ ഉത്തേജിപ്പിക്കുന്ന പ്രകടനങ്ങൾ കാഴ്ച വെക്കുന്നു. അവരുടെ ശരീരവും ആത്മാവും അഗാധവും ആന്തരികവുമായ വേദനയാൽ തകർന്നതായി നമുക്കനുഭവപ്പെടും.
അഭിനേതാക്കൾ ആത്മാവിനെ ഉത്തേജിപ്പിക്കുന്ന പ്രകടനങ്ങൾ കാഴ്ച വെക്കുന്നു. അവരുടെ ശരീരവും ആത്മാവും അഗാധവും ആന്തരികവുമായ വേദനയാൽ തകർന്നതായി നമുക്കനുഭവപ്പെടും.

നാടകത്തിനൊടുവിൽ, അവശിഷ്ടങ്ങൾക്കിടയിലുള്ള പ്രത്യാശയുടെ ദുർബലമായ ദർശനം, റോബർട്ടോ റോസ്സെല്ലിനിയുടെ റോം, ഓപ്പൺ സിറ്റിയുടെ അവസാന രംഗം ഓർമ്മിപ്പിക്കുന്നു. ഇരുണ്ട സമയങ്ങളിൽ പോലും മനുഷ്യത്മാവ് നിലനിൽക്കുമെന്ന ഓർമ്മപ്പെടുത്തലാകുന്നു അത്.

അമൽ (Amal).
രചന, സംവിധാനം: ഡോ. ജവാദ് അൽ ആസാദി.
സിനോഗ്രഫി: ഡോ. അലി മഹ്മൂദ്.
ഡ്രാമാറ്റർജി: ഹെയ്ദർ ജൊമൊവ.
സെറ്റ് ഡിസൈൻ: അലി സൗദാനി.
അഭിനയിച്ചവർ: ഹെയ്ദർ ജുമാ അസ്സി അൽ കിനാനി, റുധാബ അഹമ്മദ് ഹസൻ അൽ- കാർഖി.
ടീം: അഹമ്മദ് സൽമാൻ മര്യൂഷ്, ഹുഷാം ജവാദ് കാദിം, അഹമ്മദ് അബ്ദുൽഹാദി ഇബ്രാഹിം അൽ- സൊബെയ്, മുഹമ്മദ് ഒദ ഷാലാഷ്, നാജി ഹസൻ ആബിദ് അൽ- നസേരി, അസീൽ മുഹമ്മദ് ഫ്ലെയ്ഹ് അൽ- സുദാനി, ഹാതെം ഔധ് ഷാലാഷ്.

READ OTHER ITFOK 2025 ARTICLES


Summary: Writing about the Iraqi play 'Amal' performed at ITFOK by Omkar Bhatkar


ഡോ. ഓംകാർ ഭട്കർ

മുംബൈ കേന്ദീകരിച്ച് പ്രവർത്തികുന്ന നാടകകാരനും അധ്യാപകനും. സ്വതന്ത്ര ചലച്ചിത്രങ്ങളും ഡോക്യുമെന്ററികളും നിർമിക്കുന്നു. ഒരു ദശാബ്ദമായി സിനിമയും സൗന്ദര്യശാസ്ത്രവും പഠിപ്പിക്കുകയും നാടകപ്രവർത്തനങ്ങളിലും കവിതയിലും സിനിമയിലും സജീവമായി പ്രവർത്തിക്കുകയും ചെയ്യുന്നു. മെറ്റമോർഫോസിസ് തിയറ്റർ ആന്റ് ഫിലിംസിന്റെ ആർട്ടിസ്റ്റിക് ഡയറക്ടറും സെന്റ് ആൻഡ്രൂസ് സെന്റർ ഫോർ ഫിലോസഫി ആന്റ് പെർഫോമിങ് ആർട്സിന്റെ സഹസ്ഥാപകനുമാണ്).

Comments