‘ഇറ്റ്ഫോക്ക്- 2024’ ൽ ഇത്തവണ വീണ്ടും കാണണമെന്ന് തോന്നിപ്പിച്ച നാടകങ്ങളിൽ ഒന്ന് ഉബു റോയ്. ദീപൻ ശിവരാമൻ സംവിധാനം ചെയ്ത രണ്ടു മണിക്കൂറോളം നീളുന്ന ഈ നാടകത്തിന്റെ സ്റ്റേജ്, ഒരു ഗ്രൗണ്ടിൽ സെറ്റപ്പ് ചെയ്ത് രൂപപ്പെടുത്തിയെടുത്തതാണ്.
125 വർഷം മുമ്പ് എഴുതപ്പെട്ട നാടകമാണിത്. അധികാര അധീശത്വങ്ങൾക്കെതിരായ പ്രതിഷേധമാണ് പ്രമേയം. അന്നത്തെ കാലത്ത് അസംബന്ധം, അശ്ലീലം, അരാജകത്വം എന്നൊക്കെ പറയാവുന്ന കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒരു നാടകം. ഇന്നും അധികാരത്തിന്റെ സ്വഭാവത്തിൽ സമാനതകളുണ്ട് എന്നതുകൊണ്ടുതന്നെ, പുതിയ കാലത്തും ഈ നാടകത്തിന് കാലിക പ്രസക്തിയുണ്ടെന്ന് തിരിച്ചറിഞ്ഞാണ് ഈ നാടകം വീണ്ടും അവതരിപ്പിക്കപ്പെടുന്നത്. നാടകത്തിന്റെ പൊളിറ്റിക്കൽ കോൺടെക്സ്റ്റ് എല്ലാവരും ചർച്ച ചെയ്യുന്നതാണ്. അത് ‘ഇറ്റ്ഫോക്കി’ന്റെ ഭാഗം കൂടിയാണ്.
ദീപൻ ശിവരാമൻ സിനോഗ്രഫി സ്പഷെല്യസൈഡ് ആയ ഡ്രാമ ക്രിയേറ്ററാണ്. ഖസാക്കിന്റെ ഇതിഹാസം വലിയ കാൻവാസിൽ ഒരുക്കിയ സംവിധായകൻ. നാടകത്തിൽ, ഉബു റോയിയും സൈനിക മേധാവിയും തമ്മിലുള്ള ബാഡ്മിൻറൺ കളിയുടെ സീനുണ്ട്. സ്റ്റേജിന്റെ ഒരു ഏരിയ ബാഡ്മിൻറൺ കോർട്ടിന്റെ വലിപ്പത്തിൽ വളരെ സ്പോർട്ടിക്കലായാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. നാടകത്തിന്റെ ഒരു പ്രത്യേകത കൂടിയാണത്. അഭിനേതാക്കൾക്ക് സ്വതന്ത്രമായി ചലിക്കാനുള്ള സ്പേസ് കൂടി കൊടുത്തിട്ടാണ് നാടകമൊരുക്കിയിരിക്കുന്നത്. (ഈ നാടകത്തിൽ അഭിനേതാക്കൾ നടക്കുന്നതിനെക്കാൾ കൂടുതൽ ഓടുകയാണ് ചെയ്യുന്നത്).
സൂക്ഷമതയിലേക്ക് കടക്കുമ്പോൾ പല മാനങ്ങൾ കണ്ടെത്താനാകുന്ന സംഭവങ്ങൾ ഈ നാടകത്തിലുണ്ട്. നാടകത്തിലെ സ്പേസ് ബിറ്റ് വീൻ കാരക്റ്റേഴ്സെല്ലാം നിരവധി സാധ്യതകൾ ഉൾക്കൊള്ളുന്നു.
പല മാർഗങ്ങളിലൂടെ അധികാരം പിടിച്ചടക്കുന്ന, വളരെ ക്രിമിനിലൈസ്ഡ് ആയ അധികാരിയാണ് ഉബു റോയ്. ഉബു റോയിയും സൈനിക മേധാവിയും തമ്മിലുള്ള ബാഡ്മിൻറൺ കളിയുടെ വിഷ്വൽ എടുക്കുക. ഇതിലെ ഒബ്ജക്റ്റിന്റെ ഒബ്സർവേഷനെക്കുറിച്ച് പറയേണ്ടതുണ്ട്. ബാറ്റ് എന്ന ഒബ്ജക്റ്റ് രണ്ടു പേരിലുമുണ്ട്. ഉബു റോയ് ഒരു സൈഡിലും എതിരാളിയായി കളിക്കുന്ന സൈനിക മേധാവി മറ്റേ സൈഡിലുമാണ്. എല്ലാ പ്ലേയിലും ഹാൻഡിയായിട്ടുള്ള ഒബ്ജക്റ്റിനെ കാണിക്കും, പക്ഷേ അതിൽ എക്സ്ട്രയായി വരുന്ന ഒബ്ജക്റ്റ് ഇല്ലാതെയിരിക്കുമ്പോൾ ഉണ്ടാകുന്ന മാനത്തെക്കുറിച്ചാണ് പറയാനാഗ്രഹിക്കുന്നത്. രണ്ടുപേരുടെയും കൈയ്യിൽ ബാഡ്മിൻറൺ ഉണ്ടെങ്കിലും ബോൾ കാണിക്കുന്നില്ല. കൂടുതൽ വേഗത്തിലും ശക്തിയിലും അടിയും തടുക്കലുമൊക്കെ വരുമ്പോൾ അതൊരു വയലൻറ് പ്ലേയായി മാറുകയാണ്. കളിയിൽ ചില ഒബ്ജക്റ്റുകളെ മാറ്റിയശേഷം, ഡിഡക്റ്റീവ് മെത്തേഡിൽ അതിനെ മോഡിഫൈ ചെയ്യുമ്പോഴുണ്ടാവുന്ന ട്വിസ്റ്റ് വളരെ ശ്രദ്ധേയമായി തോന്നി. അത് ഉബു റോയിയുടെ സർവൈവലിന്റെ പ്രശ്നമായി മാറുന്നുണ്ട്. കാരണം, ഒരു കളിയിലുള്ള രണ്ടുപേരും എതിരാളികളായി മാറുമ്പോൾ അവരുടെ കൈയ്യിലുള്ള ബാറ്റ് പോലും ഒരു വാളായി മാറുന്നു, അതിനനുസരിച്ച് മാറുന്ന മ്യൂസിക്കൽ സപ്പോർട്ടും ആ സീനിന്റെ ഭീകരത ശരിക്കും ആവിഷ്കരിക്കുന്നു. ഈ നാടകത്തിന്റെ ഒരു കോറും അതു തന്നെയാണ്.
പരാജയത്തിന്റെയും തകർച്ചയുടെയും, എന്തിന് മരണത്തിലേക്കുവരെ എത്താവുന്ന ഒരു അവസ്ഥയുമായി ഒരു സീൻ എന്തിന് ഈ രീതിയിൽ അവതരിപ്പിച്ചുവെന്നത് ചിന്തക്ക് വഴിവെക്കും.
ഉബുവിന്റെയും ഭാര്യയുടെയും ശരീരനിർമിതി ശ്രദ്ധിക്കപ്പെടേണ്ട ഒന്നാണ്. ഒറിജിനിൽ പ്ലേയിലൊക്കെ വേറെ രീതിയിലാണ് ഡിസൈൻ. ഒരു കീടാണുവിന്റെ വളരെ എൻലാർജ്ഡ് ആയ ഫോമിൽ, നിറച്ചുവെച്ച വാട്ടർ പാക്കറ്റുമൊക്കെയായി, വികൃതമായി കാണിക്കാവുന്ന രീതിയിൽ രണ്ടു പേർക്ക് മാത്രം ഈ രൂപം കൊടുക്കുകയാണ്. നാടകത്തിലെ ബാക്കിയുള്ളവർക്ക് സാധാരണ രൂപം തന്നെയാണ്. പപ്പറ്ററി ഫോമിലുള്ള പല കഥാപാത്രങ്ങളും വരികയും പോകുകയും ചെയ്യുന്നു. ഒ.വി. വിജയന്റെ ധർമപുരാണത്തെ ഓർമിപ്പിക്കുന്ന വിസർജ്ജ്യത്തിലെ പുഴുവിനെയാണ് ഈ നാടകത്തിലെ കീടാണു എന്ന പ്രതിനിധാനമായി മാറുന്നത്. അധികാരി വർഗത്തെ ഒരു ബാഡ് വിഷ്വൽഎന്ന ഫോമിലേക്ക് കൊണ്ടുവരാനും ഇത് സഹായിച്ചിട്ടുണ്ട്.
നാടകത്തിൽ വൈപ്പർ യൂസ് ചെയ്യുന്ന ചില സീനുകളുണ്ട്. പല സന്ദർഭങ്ങളിലും ഒരു വയലൻറ് ആക്ട്, ഒരു മാസ് ആക്റ്റ് പോലെ കാണിക്കുന്ന സീനുകളാണിത്. എന്റെ ഓർമ്മയനുസരിച്ച് മൂന്ന് തവണയാണ് നാടകത്തിലെ പരിചാരകരും മറ്റുള്ളവരും വന്ന് ഈ ഏരിയ വൈപ്പറുപയോഗിച്ച് വൃത്തിയാക്കുന്നത്. വ്യത്യസ്ത സന്ദർഭങ്ങളിലാണ് ഇത് നടക്കുന്നത്. ഭക്ഷണം അലങ്കോലപ്പെട്ടത് വൃത്തിയാക്കുന്നുണ്ട്, ഇയാൾ പലയിടത്തായി വിസർജ്ജിച്ച മലം വൃത്തിയാക്കുന്നതുണ്ട്, അതുപോലെ വലിയൊരു വയലന്റ് ആക്റ്റിന്റെ ഭാഗമായുണ്ടാകുന്ന രക്തം വൃത്തിയാക്കുന്നുണ്ട്.
ഭക്ഷണം, മലം, രക്തം- ഈ വസ്തുക്കളെല്ലാം മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങളായും പ്രൊട്ടസ്റ്റ് -റസിസ്റ്റൻസിന്റെ അടയാളമായും കാണാം. വൈപ്പറിന് ഈ നാടകത്തിൽ വലിയൊരു റോൾ തന്നെയുണ്ട്. വളരെ കണക്റ്റഡ് ആയിട്ടുള്ള ടൂൾ ആയിട്ടാണ് ദീപൻ ശിവരാമൻ വൈപ്പറിനെ ഉപയോഗിച്ചിട്ടുള്ളത്. ആ സീനുകൾ വളരെ അർത്ഥവത്തായി തന്നെ പ്രതിനിധീകരിക്കാൻ കഴിഞ്ഞതായി തോന്നി.
വലിയൊരു അധികാരിയും അയാൾ ചെയ്യുന്ന ക്രിമിനൽ ആക്ടിവിറ്റികളും കൊലപാതകവുമെല്ലാം കാണിക്കുന്ന നാടകമാണിത്. ഇതിൽ മോട്ടോർ വാഹനങ്ങൾ നന്നായി ഉപയോഗിക്കുന്നുണ്ട്. കെട്ടിവലിക്കുന്ന തരത്തിലുള്ള വണ്ടികളും സംഭവങ്ങളും സന്നാഹങ്ങളുമൊക്കെയുണ്ട്. പക്ഷേ രണ്ട് സൈഡിലും വലിയ ഗാരേജ് ഷട്ടർ ഓപ്പൺ ചെയ്തതുപോലെ വലിയ വാതിലുകളുള്ള രീതിയിലാണ് സ്റ്റേജ് സെറ്റ് ചെയ്തിട്ടുള്ളത്. അത് എപ്പോൾ വേണമെങ്കിലും ആക്രമിക്കപ്പെടാവുന്ന ഒരു പ്ലേ ഏരിയ കൂടിയാണ്. പ്രേക്ഷകർക്കിടയിൽ അത്തരമൊരു ഫീൽ ഉണ്ടാക്കുന്ന രീതിയിലാണ് സ്റ്റേജ് ഏരിയയുടെ നിർമാണം. വളരെ ഉയരത്തിൽ, യുദ്ധസന്നാഹങ്ങളുൾപ്പെടുത്തി, ഒരു ടാങ്കർ ലോറിയെ പോലും പ്രതീക്ഷിക്കാവുന്ന രീതിയിലാണ് എൻട്രി - എക്സിറ്റ് ഏരിയകൾ ഡിസൈൻ ചെയ്തിരിക്കുന്നത്. പല രീതിയിലും അങ്ങനെ പ്രത്യക്ഷപ്പടുന്നതും ആക്രമിക്കപ്പെടുന്നുമെല്ലാം വളരെ കൃത്യമായി കാണിച്ചിട്ടുണ്ട്.
പ്രതിപാദിക്കുന്ന വിഷയം പുതിയതല്ല, ഒരുപാട് ആർട്ട് ഫോമിലൊക്കെ ഉപയോഗിക്കുന്ന, എന്നും കാലിക പ്രസക്തിയുള്ള ഒരു സംഭവം. അധികാരത്തെ നിലനിൽക്കുന്ന പുതിയ ഫോമിലേക്ക് കൊണ്ടുവരികയാണ് ചെയ്യുന്നത്.
ഉബു റോയ് ഓരോരുത്തരെയായി കൊന്നൊടുക്കുകയും അധികാരത്തിന്റെ ഏറ്റവും ഭീകരമായ ഉന്നതിയിലിങ്ങനെ വിലസുകയയും ചെയ്യുന്ന സന്ദർഭത്തിലും അയാൾക്കെതിരെ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. കർഷകരുടെയും ജനാധിപത്യവാദികളുടെയും പ്രതിഷേധമുണ്ടാകുന്നു. ഇയാൾ പരാജയപ്പെടുന്ന സന്ദർഭങ്ങളുണ്ടാകുന്നു. ഈ സന്ദർഭങ്ങൾക്കിടയിൽ ഉബു റോയിയുടെ ഭാര്യ വരുന്ന ഒരു സീൻ കാണിക്കുന്നുണ്ട്. ഇയാൾ വളരെ സ്നേഹപൂർവ്വം വന്ന് അവരെ കെട്ടിപ്പിടിക്കുന്നു. ഒരു നോൺ ഹ്യൂമൺ പ്രതിനിധിയാണെന്ന തരത്തിലാണ് ഉബുവിന്റെയും ഭാര്യയുടെയും കോസ്റ്റ്യൂം വരെ ഡിസൈൻ ചെയ്തിട്ടുള്ളത്. പക്ഷേ വളരെ സ്നേഹപൂർവ്വം ഹ്യുമനിക് ആയ കെട്ടിപ്പിടുത്തമാണ് ഇവരുടേതായി കാണിക്കുന്നത്. ഹ്യുമനിക് ആയ കാര്യങ്ങളെ ഇത്ര അനുതാപത്തോടെ കാണിക്കുന്ന, ഒരു വൈരുധ്യമായും തോന്നിയേക്കാവുന്ന സീൻ വളരെ ശ്രദ്ധയർഹിക്കുന്നതാണ്.
പരാജയത്തിന്റെയും തകർച്ചയുടെയും, എന്തിന് മരണത്തിലേക്കുവരെ എത്താവുന്ന ഒരു അവസ്ഥയുമായി ഒരു സീൻ എന്തിന് ഈ രീതിയിൽ അവതരിപ്പിച്ചുവെന്നത് ചിന്തക്ക് വഴിവെക്കും. ടിപ്പിക്കലായ ലീനിയർ പ്ലേയുടെ സ്വാഭാവത്തിലല്ല, അതിനെ ബ്രേക്ക് ചെയ്യുന്ന നിരവധി സംഗതികൾ ഈ നാടകത്തിലുണ്ട്.
പ്രതിപാദിക്കുന്ന വിഷയം പുതിയതല്ല, ഒരുപാട് ആർട്ട് ഫോമിലൊക്കെ ഉപയോഗിക്കുന്ന, എന്നും കാലിക പ്രസക്തിയുള്ള ഒരു സംഭവം. അധികാരത്തെ നിലനിൽക്കുന്ന പുതിയ ഫോമിലേക്ക് കൊണ്ടുവരികയാണ് ചെയ്യുന്നത്. നാടകങ്ങളിലെ ഒബ്ജക്ടിഫിക്കേഷനെ, കൂടുതൽ പ്രോപ്പർട്ടി റിച്ച് ആയ നാടകങ്ങളെ പലരും എതിർക്കാറുണ്ട്. പ്രോപ്പർട്ടികളിൽ ഫോക്കസ് ചെയ്യുമ്പോൾ അതിന്റെ മൗലികത ഇല്ലാതാകുമെന്നാണ് പ്രധാനമായും ഇവർ വാദിക്കുന്നത്. പക്ഷേ, പ്രോപ്പർട്ടികൾ ഉപയോഗിക്കുന്ന നാടകങ്ങൾ ഇഷ്ടപ്പെടുന്ന ഒരാളാണ്. ഇന്ന് നമ്മൾ ഗാഡ്ജെറ്റ്സും ആർട്ടിഫിഷ്യൽ ഇൻറലിജൻസുമെല്ലാമുള്ള എക്യുപ്ഡ് ലോകത്താണ് ജിവിക്കുന്നത്. എക്യുപ്മെൻസിന്റെ സമൃദ്ധിയുള്ള സൊസൈറ്റിയാണിത്. അതിന്റെ പ്രതിഫലനം തന്നെയാണ് നാടകങ്ങളിലും കാണുന്നത്. പ്രോപ്പർട്ടി ഉപയോഗിച്ചുതന്നെ നാടകങ്ങളിൽ പല മാനങ്ങളും കൊണ്ടുവരാനാകും.