വയനാടിന് വേണ്ടത് ചികിത്സയാണ് മെഡിക്കൽ കോളജ് എന്ന ബോർഡ് അല്ല

കഴിഞ്ഞ ജനുവരി 12 ന് കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ തോമസ് എന്ന കർഷകനെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ഉടൻ കോഴിക്കോട്ടേക്ക് റഫർ ചെയ്യുകയാണുണ്ടായത്. യാത്രാമധ്യേ അദ്ദേഹം മരണപ്പെട്ടു. മതിയായ ചികിത്സ നൽകാൻ മാനന്തവാടി മെഡിക്കൽ കോളേജിന് സാധിക്കാതിരുന്നതാണ് തോമസിന്റെ മരണകാരണമെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ പരാതിയുമായി രംഗത്ത് വന്നതോടെ വയനാട്ടിലെ മെഡിക്കൽ കോളേജിന്റെ അപര്യാപ്തതയുമായി ബന്ധപ്പെട്ട ചർച്ചകൾ വീണ്ടും ഉയർന്നുവന്നു.

കർഷകരും തോട്ടംതൊഴിലാളികളും ആദിവാസികളുമടങ്ങിയ സാധാരണക്കാരുടെ ജില്ലയാണ് വയനാട്. ഭൂപ്രകൃതിയുടെ സവിശേഷതൾ കൊണ്ട് തന്നെ ഗതാഗതം താരതമ്യേനെ ദുഷ്‌കരമായ പ്രദേശം. അടിയന്തിര ചികിത്സ ആവശ്യമുള്ള ഏതെങ്കിലും രോഗികളെ മാനന്തവാടി മെഡിക്കൽ കോളേജിലെത്തിച്ചാൽ നൂറ് കിലോമീറ്റർ അകലെയുള്ള കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പറഞ്ഞയക്കുന്നതാണ് പതിവ്. ആംബുലൻസുകളിൽ മാനന്തവാടിയിൽ നിന്നും കോഴിക്കോട്ടേക്ക് പായുന്ന ജീവനുകൾ ലക്ഷ്യത്തിലെത്താതെ പൊലിഞ്ഞുപോകുന്നത് നിത്യസംഭവങ്ങളാണ്.

Comments