സജി ചെറിയാന്‍
ഭരണഘടനയെക്കുറിച്ച്
പറഞ്ഞത് കേട്ട് സംഘപരിവാർ
ഉള്ളില്‍ സന്തോഷിക്കും
സജി ചെറിയാന്‍ ഭരണഘടനയെക്കുറിച്ച് പറഞ്ഞത് കേട്ട് സംഘപരിവാർ ഉള്ളില്‍ സന്തോഷിക്കും
5 Jul 2022, 03:10 PM
രാഷ്ട്രത്തിന്റെ ഭരണഘടനയോട് ഒരു തരത്തിലുമുള്ള കൂറോ വിധേയത്വമോ ഇല്ല എന്ന് ആവര്‍ത്തിച്ചുറപ്പിക്കുന്ന നിലപാടാണ് എക്കാലവും സംഘപരിവാറിനുള്ളത്. "സങ്കരവും ഭാരിച്ചതുമായ ഈ ഭരണഘടന നമ്മുടെ സ്വന്തമല്ലെന്ന് നിസ്സംശയം പറയാം' എന്ന് പ്രഖ്യാപിച്ചത് എം.എസ്. ഗോള്‍വാല്‍ക്കറാണ്. ദേശീയ പതാകയോടും ദേശീയ ഗാനത്തോടും അതേ നിലപാടാണ് ഗോള്‍വര്‍ക്കറിനും അതിലൂടെ സംഘപരിവാറിനും ഉള്ളത്.
വിമര്‍ശനത്തിന്റേത് എന്ന് വ്യാഖ്യാനിക്കാനാവാത്ത, പരിഹാസത്തിന്റേയും ആക്ഷേപത്തിന്റെയും ഭാഷയില്‍ സജി ചെറിയാന്‍ ഭരണഘടനയെക്കുറിച്ച് പറഞ്ഞത് കേട്ട് സംഘികള്‍ ഉള്ളില്‍ സന്തോഷിക്കും. കാരണം "വിദേശ ഭരണഘടനകളുടെ സങ്കരം' എന്ന വാദമാണ് "ഭരണഘടന തൊഴിലാളിവിരുദ്ധമാണ്' എന്ന വിമര്‍ശനത്തിന് താങ്ങായി സജി ചെറിയാന്‍ കൊടുക്കുന്നത്. ആ വാദത്തിലൂന്നിയ ചര്‍ച്ച സംഘപരിവാര്‍ ആഗ്രഹിക്കുന്നത് തന്നെയാണ്. അവരിത് അഴിച്ചു പണിയാനുള്ള തിടുക്കത്തിലുമാണ്.
ജനാധിപത്യത്തെയും ഭരണഘടനയെയും ജനാധിപത്യത്തിലെ പഴുതുകള്‍ തന്നെ പ്രയോജനപ്പെടുത്തി എങ്ങനെ അട്ടിമറിക്കാം എന്ന് സംഘപരിവാര്‍ ഫലപ്രദമായി പരീക്ഷിച്ച് വിജയിച്ചു കൊണ്ടിരിക്കുന്ന കാലമാണിത്. ഭരണഘടന വിമര്‍ശനത്തിന് അതീതമല്ല. പക്ഷേ ഭരണഘടനയുടെ പോരായ്മകളേക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട സമയമിതല്ലെന്ന് സമകാലിക ഇന്ത്യന്‍ സാഹചര്യത്തേക്കുറിച്ച് പരിമിതമായ ആശങ്കയുള്ളവര്‍ക്ക് പോലും അറിയാം,
കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഉറപ്പായും അറിയാം. അതും കാലം തെളിയിക്കുന്നുണ്ട്.
"ധര്‍മ്മ സങ്കല്‍പത്തെ അവഗണിച്ച ഭരണഘടന' എന്ന് ഹൈക്കോടതി ജസ്റ്റിസ് നഗരേഷ് ദേശീയ അഭിഭാഷക പരിഷത്തിന്റെ യോഗത്തില്‍ അടുത്തിടെ പറഞ്ഞതായി വാര്‍ത്ത കണ്ടതും ഇപ്പോള്‍ ഓര്‍ക്കുന്നു.
പ്രമോദ് പുഴങ്കര
Jan 26, 2023
9 Minutes Read
അഡ്വ. പി.എം. ആതിര
Jan 26, 2023
22 Minutes Watch
കെ. കണ്ണന്‍
Jan 26, 2023
6 Minutes Watch
ഡോ. രാജേഷ് കോമത്ത്
Jan 25, 2023
8 Minutes Read
പി.ഡി.ടി. ആചാരി
Jan 11, 2023
3 Minutes Read
ലക്ഷ്മി പദ്മ
Dec 30, 2022
8 Minutes Read