truecoppy
MORE
Truecopy Home
Readers
are
Thinkers

Tuesday, 17 May 2022

truecoppy
Truecopy Logo
Readers are Thinkers

Tuesday, 17 May 2022

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
TM HARSHAN

Disaster

പെട്ടിമുടിയെ
പൊടിച്ചത് മഴബോംബ്

പെട്ടിമുടിയെ പൊടിച്ചത് മഴബോംബ്

61.62 സെന്റീമീറ്റര്‍ മഴയാണ് ആഗസ്റ്റ് ആറിന് പെട്ടിമുടിയില്‍ കെ.ഡി.എച്ച്.പി രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തോ കൊച്ചിയിലോ കോഴിക്കോടോ നിന്നുപെയ്താല്‍ മറ്റൊരു പ്രളയം എന്ന് മാധ്യമങ്ങള്‍ക്ക് വിശേഷിപ്പിക്കേണ്ടി വരുമായിരുന്ന പെരുമഴ. അഞ്ചുദിവസത്തെ കണക്ക് നോക്കിയാല്‍ മേഘസ്‌ഫോടനസമാനമായ മഴബോംബാണ് പെട്ടിമുടിയില്‍ പൊട്ടിവീണത്. പെട്ടിമുടിയിലെ ഉരുള്‍പൊട്ടലിന്റെ യഥാര്‍ഥ കാരണം വെളിപ്പെടുത്തുകയാണ് മാധ്യമപ്രവര്‍ത്തകനും ഇടുക്കി സ്വദേശിയുമായ ലേഖകന്‍

8 Aug 2020, 07:43 PM

ടി.എം. ഹർഷൻ

പെട്ടിമുടിയില്‍ വ്യാഴാഴ്ച രാത്രി പത്തരയോടെ ഉരുള്‍പൊട്ടിയെങ്കിലും പുറംലോകമറിഞ്ഞത് പിറ്റേന്ന് പുലര്‍ച്ചെ ആറരയ്ക്കുമാത്രമാണ്. മൊബൈല്‍ ഫോണ്‍ റേഞ്ചില്ലാത്ത പെട്ടിമുടിയില്‍  ആഗസ്റ്റ് ഒന്നിന് പെരുമഴയെതുടര്‍ന്ന് വൈദ്യുതിയും ടെലഫോണ്‍ ബന്ധവും നിലച്ചിരുന്നു. ഉരുള്‍പൊട്ടിയ വിവരമറിഞ്ഞ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും കെ.ഡി.എച്ച്.പി കമ്പനി അധികൃതര്‍ക്കും അത് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്ന് അവര്‍ തന്നെ വിശദീകരിക്കുന്നു. കാരണം, കണ്ണന്‍ദേവന്‍ മലനിരകളില്‍ ഏറ്റവും സുരക്ഷിതമായ ഭൂപ്രദേശമെന്ന് കരുതിപ്പോന്ന ഒരിടത്താണ് പ്രകൃതി ദുരന്തം വിതച്ചത്. ഭൂപ്രകൃതി കൊണ്ട് മാത്രമല്ല, സംരക്ഷിത വനമേഖലയോട് ചേര്‍ന്ന തേയിലത്തോട്ടങ്ങളായതുകൊണ്ടുതന്നെ മനുഷ്യസഞ്ചാരം കര്‍ശനമായി നിയന്ത്രിച്ചുപോന്നിടത്ത് ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്ന് ആരും പ്രവചിച്ചിരുന്നില്ല. 

rajamala pettimudi
പെട്ടിമുടി (2014),  ദേവികുളം പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് പകര്‍ത്തിയ ചിത്രം

പക്ഷേ, അത് സംഭവിച്ചു, ചെങ്കുത്തായ മലനിരകളല്ലെങ്കിലും ഒരു കിലോമീറ്ററോളം ഉയരത്തില്‍നിന്ന് ഇടിഞ്ഞിരുന്ന മലഞ്ചെരിവ് ഇരുപതുകുടുംബങ്ങളെ തകര്‍ത്ത് താഴേയ്ക്കുരുണ്ടു.

പശ്ചിമഘട്ടത്തില്‍ ഇല്ല, സുരക്ഷിത ഇടം

മൂന്നാര്‍ പട്ടണത്തില്‍നിന്ന് 25 കിലോമീറ്റര്‍ പോകണം പെട്ടിമുടിയിലേയ്ക്ക്. വരയാടുകളെ കാണാനും നീലക്കുറിഞ്ഞിയുടെ പടം പിടിക്കാനുമൊക്കെ രാജമലയില്‍ പോയിട്ടുള്ളവര്‍ക്കറിയാം, നിയന്ത്രിതമാണ് ആ വഴിയിലേയ്ക്കുള്ള പ്രവേശനം തന്നെ. മൂന്നാര്‍- ഉടുമല്‍പേട്ട റോഡില്‍ അഞ്ചാംമൈലില്‍നിന്ന് ഇരവികുളം ദേശീയോദ്യാനത്തിലേയ്ക്ക് കടന്നാല്‍ ഇടുങ്ങിയ ഒറ്റ വഴിമാത്രം. അതുവഴി 13 കിലോമീറ്റര്‍ പോകണം പെട്ടിമുടിയിലേയ്ക്ക്. അവിടെനിന്ന്

പെട്ടിമുടി ഡിവിഷനില്‍ കഴിഞ്ഞ നാല്‍പ്പതുവര്‍ഷത്തിനിടെ ഇത്ര തീവ്രമായ മഴ പെയ്തതായി രേഖകളിലില്ല

സൊസൈറ്റി കുടി വരെ ജീപ്പ് റോഡും പിന്നീടങ്ങോട്ട് ഇടമലക്കുടിയിലേയ്ക്കുള്ള നടപ്പാതയുമാണ്. കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍സ് കമ്പനി ജീവനക്കാര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പെട്ടിമുടിക്കപ്പുറമുള്ള ആദിവാസി കുടികളിലുള്ളവര്‍ക്കും മാത്രമാണ് ഇവിടേയ്ക്ക് പ്രവേശനാനുമതി. അതായത്, കാടിനെയും മലകളെയും നിരന്തരം മുറിവേല്‍പ്പിക്കുന്നവരവിടെയില്ല. അവരുടെ ഏതെങ്കിലും തരത്തിലുള്ള സാന്നിധ്യമോ സ്വാധീനമോ ആ മേഖലയിലില്ല. 

ajamala pettimudi
ദുരന്തത്തിന് മുൻപുള്ള പെട്ടിമുടി

ഒരു നൂറ്റാണ്ട് മുമ്പാണ് പെട്ടിമുടിയിലും രാജമലയിലും തേയില പ്ലാന്റേഷന്‍ തുടങ്ങിയത്. കൃത്യമായി പറഞ്ഞാല്‍ 1910ല്‍. മലയിടിച്ചിലില്‍ തകര്‍ന്ന നാല് ലൈന്‍ വീടുകളില്‍ ഒന്നിന് നൂറുവര്‍ഷത്തിനുമേല്‍ പഴക്കമുണ്ട്. മൂന്ന് ലൈന്‍ വീടുകള്‍ 1981ല്‍ പുതുക്കി പണിതതും. പെട്ടിമുടി ടീ പ്ലാന്റേഷന്റെ നൂറുവര്‍ഷത്തെ ചരിത്രത്തില്‍ ഒരിക്കലും ഉരുള്‍പൊട്ടലോ മണ്ണിടിച്ചിലോ ഉണ്ടായിട്ടില്ല. നൂറുവര്‍ഷം മുമ്പ് പ്ലാന്റേഷന്‍ സ്ഥാപിക്കുമ്പോള്‍ നടന്ന പ്രകൃതിചൂഷണത്തോളം പിന്നീടൊരിക്കലും ആ ചുറ്റുവട്ടത്ത് ഉണ്ടായിട്ടുമില്ല. പിന്നെ എന്തുകൊണ്ട് ആ സുന്ദരഭൂമി ഇടിഞ്ഞുവീണു എന്ന ചോദ്യത്തിന് തല്‍ക്കാലം ഒരുത്തരമേ ഉള്ളൂ. പശ്ചിമഘട്ടത്തില്‍ സുരക്ഷിതഇടം എന്നൊന്നില്ല. പ്രകൃതി പിണങ്ങിയാല്‍ ഏത് നൂറ്റാണ്ടിന്റെ ചരിത്രവും നിമിഷാര്‍ദ്ധം കൊണ്ട് പൊളിച്ചെഴുതപ്പെടും.

ആ മഴയുടെ കണക്ക് ഇതാ...

എങ്കിലും പിണങ്ങാനൊരു കാരണം വേണ്ടേ? തല്‍ക്കാലം, പേമാരിതന്നെയാണ് പെട്ടിമുടിയെ തകര്‍ക്കാന്‍ പ്രകൃതി കാരണമാക്കിയത്. ഇരുപത്തിനാല് മണിക്കൂറിനിടെ ഒരു നിശ്ചിത ഭൂപ്രദേശത്ത് പെയ്യുന്ന മഴ 60 സെന്റീമീറ്ററിലധികമാണെങ്കില്‍ പെട്ടിമുടിക്കെന്നല്ല ഏത് പശ്ചിമഘട്ടശിഖരത്തിനും താങ്ങാനാവില്ല. ആഗസ്റ്റ് ആറിന് പെട്ടിമുടിയില്‍ പെയ്തിറങ്ങിയത് 60 സെന്റീമീറ്റര്‍ മഴയാണെന്നാണ് കണ്ണന്‍ദേവന്‍ ഹില്‍സ്

നാല്‍പതുവര്‍ഷത്തിനിടെ പ്രളയകാലത്തുപോലും രേഖപ്പെടുത്താത്ത മഴ എന്തുകൊണ്ടുപെയ്തു എന്നത് പഠിക്കേണ്ട വിഷയമാണ്

പ്ലാന്റേഷന്‍സ് കമ്പനിയുടെ കണക്ക്. അത് ശരിയാവാനാണ് സാധ്യതയെന്ന് വനം വകുപ്പ് അധികൃതരും പറയുന്നു. കാരണം, 1924ലെ പ്രളയത്തിനുശേഷം ഇങ്ങോട്ട് ഓരോ ദിവസത്തേയും മഴക്കണക്ക് കണ്ണന്‍ദേവന്‍ തേയില കമ്പനി രേഖപ്പെടുത്തിയിട്ടുണ്ട്.
ഏരിയല്‍ ഡിസ്റ്റന്‍സില്‍ ആറുകിലോമീറ്ററപ്പുറമുള്ള വനം വകുപ്പിന്റെ മഴമാപിനിയില്‍ ആഗസ്റ്റ് ഒന്നുമുതല്‍ ആറുവരെ പെയ്ത മഴ 995മില്ലിമീറ്ററാണ്. ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനാണ് രാജമല ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ സ്ഥാപിച്ചിരിക്കുന്നത്. ആഗസ്റ്റ് ഒന്നുമുതല്‍ കനത്ത മഴ ആഗസ്റ്റ് ആറോടെ മഴമാപിനിയുടെ പ്രവര്‍ത്തനത്തെത്തന്നെ അവതാളത്തിലാക്കി. മഴകവിഞ്ഞൊഴുകിയ ആറാം ദിവസം ഓട്ടോമാറ്റിക് വെതര്‍‌സ്റ്റേഷന്‍  രേഖപ്പെടുത്തിയത് 30.9 സെന്റീമീറ്റര്‍ മഴയാണ്.  മഴ അതിനപ്പുറം കടന്നതോടെ മഴമാപിനിക്കും കണക്ക് പിഴച്ചു.

pettimudi-
പെട്ടിമുടിയിലെ ഉരുൾപൊട്ടൽ

രാജമലയിലെ ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ സ്ഥാപിച്ച ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷന്‍ രേഖപ്പെടുത്തിയ മഴക്കണക്ക്- രാജമലയില്‍ പെയ്ത മഴ: 
1-8-2020 - 22 mm
2-8- 2020 - 58 mm
3-8- 2020 - 111 mm
4-8-2020 - 195 mm
5-8-2020 - 93 mm
6-8-2020 - 309 mm
7-8-2020 -167 mm

അതായത്, 2018ലെ പ്രളയകാലത്ത് പെയ്തതിനേക്കാള്‍ വലിയ മഴ ആഗസ്റ്റ് ഒന്നുമുതല്‍ പെട്ടിമുടിയില്‍ പെയ്തിറങ്ങി. വനം വകുപ്പ് മില്ലിമീറ്ററിലും കണ്ണന്‍ദേവന്‍ കമ്പനി ഇഞ്ച് അളവിലുമാണ് മഴ രേഖപ്പെടുത്തുന്നത്. പെട്ടിമുടി ഡിവിഷനില്‍ കഴിഞ്ഞ നാല്‍പ്പതുവര്‍ഷത്തിനിടെ ഇത്ര തീവ്രമായ മഴ പെയ്തതായി രേഖകളിലില്ല. അഞ്ചുദിവസത്തെ കണക്ക് നോക്കിയാല്‍ മേഘസ്‌ഫോടനസമാനമായ മഴബോംബാണ് പെട്ടിമുടിയില്‍ പൊട്ടിവീണത്.

പെട്ടിമുടിയിലെ മഴക്കണക്ക് KDHP രേഖപ്പെടുത്തിയത്:
(Pettimudi Division Rainfall)
1.8.2020 - 3.12 Inches
2.8.2020 - 6.64 inches
3.8.2020 - 11.88 inches
4.8.2020 - 12.16 inches
5.8.2020 - 14.48 Inches
6.8.2020 - 24.26 inches

12 സെന്റീമീറ്ററിനുമുകളിലുള്ള ഏത് മഴയും ദുരന്തകാരണമാകുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. 61.62 സെന്റീമീറ്റര്‍ മഴയാണ് ആഗസ്റ്റ് ആറിന് പെട്ടിമുടിയില്‍ KDHP രേഖപ്പെടുത്തിയത്. രാജമലയില്‍ വനം വകുപ്പ് രേഖപ്പെടുത്തിയത് 30.9 സെന്റിമീറ്ററും. തിരുവനന്തപുരത്തോ കൊച്ചിയിലോ കോഴിക്കോടോ നിന്നുപെയ്താല്‍ മറ്റൊരു പ്രളയം എന്ന് മാധ്യമങ്ങള്‍ക്ക്

എല്ലാ പെരുമഴക്കാലത്തും പെട്ടിമുടിയിലും തൊട്ടടുത്ത രാജമലയിലും പെയ്തമഴ അമ്പരപ്പിക്കുന്നതാണ്. മുന്നറിയിപ്പ് നല്‍കാത്തതെന്തുകൊണ്ട് എന്ന ചോദ്യത്തിന് തല്‍ക്കാലം പ്രസക്തിയില്ല

വിശേഷിപ്പിക്കേണ്ടി വരുമായിരുന്ന പെരുമഴ. നാല്‍പതുവര്‍ഷത്തിനിടെ പ്രളയകാലത്തുപോലും രേഖപ്പെടുത്താത്ത മഴ എന്തുകൊണ്ടുപെയ്തു എന്നത് പഠിക്കേണ്ട വിഷയമാണ്. മൂന്നുവര്‍ഷമായി കാലാവസ്ഥാവ്യതിയാനം എന്നത് പഠനറിപ്പോര്‍ട്ടുകള്‍ക്കും ലേഖനങ്ങള്‍ക്കും പരിസ്ഥിതിസമരങ്ങള്‍ക്കുമപ്പുറം യാഥാര്‍ത്ഥ്യമായി നമ്മള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ അതിന്റെ ഉത്തരവാദിത്തം ഹൈറേഞ്ചില്‍ ജീവിക്കുന്നവരുടെ തലയില്‍ എളുപ്പത്തില്‍ കെട്ടിവച്ച് ഒഴിയാന്‍ പരുവപ്പെട്ടതാണ് കേരളത്തിന്റെ പൊതുബോധം.

തോട്ടം തൊഴിലാളികള്‍ തിരിച്ചുപിടിച്ച ജീവനുകള്‍

കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍ കമ്പനിയുടെ നയമക്കാട് എസ്റ്റേറ്റിലെ രാജമല സെക്ഷനിലാണ് പെട്ടിമുടി ഡിവിഷന്‍ വരിക. നൂറുവര്‍ഷം പ്രായമായ പ്ലാന്റേഷനില്‍ നൂറ്റിയിരുപത് സ്ഥിരം തൊഴിലാളികളാണുള്ളത്. ആകെ ജനസംഖ്യ മുന്നൂറോളം. എല്ലാവരും തമിഴ്‌നാട്ടുകാര്‍, അറുപത് ശതമാനത്തിലേറെ ദളിതര്‍. അതില്‍ മലയിടിച്ചിലില്‍ പെട്ടത് 83 പേരാണ്. പതിനഞ്ചുപേരെ തൊഴിലാളികള്‍ രക്ഷപ്പെടുത്തി. ചെറിയ കാര്യമല്ലത്. മണ്ണുമാന്തി യന്ത്രമോ മറ്റ് സാങ്കേതികസൗകര്യങ്ങളോ ഇല്ലാതെ വെറുംകയ്യുമായി പെരുമഴയത്ത് തോട്ടംതൊഴിലാളികള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം സമാനതകളില്ലാത്തതാണ്.

pettimudi-
ഉരുൾപൊട്ടലിനുശേഷമുള്ള പെട്ടിമുടി

അപകടം നടന്ന് ആറുമണിക്കൂറിന് ശേഷമാണ് മണ്ണില്‍നിന്ന് പലരുടേയും ജീവന്‍ തൊഴിലാളികള്‍ തിരിച്ചുപിടിച്ചത്. രാജമലയിലേയ്ക്കുള്ള ഒരേഒരു വഴി മണ്ണിടിഞ്ഞ് തടസ്സപ്പെട്ടതുകൊണ്ട് പുറമേനിന്നുള്ള യന്ത്രസഹായം പിന്നേയും ഏറെ വൈകി.
2018ല്‍ വേലവര്‍ കോവിലാറിലൂടെയും ഭീമനോടയിലൂടെയും ഒഴുകിയെത്തിയ മലവെള്ളപ്പാച്ചില്‍  പെരിയവരൈയില്‍ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച പാലം തകര്‍ത്തിരുന്നു. പുതിയ പാലത്തിന്റെ പണി പുരോഗമിക്കുന്നേയുള്ളൂ. താല്‍ക്കാലിക പാലം 2019ലും ഇപ്പോള്‍ 2020ല്‍ ഈ മഴയത്തും തകര്‍ന്നു. അതുകൊണ്ടുതന്നെ ആംബുലന്‍സുകളും ഫയര്‍ഫോഴ്‌സിന്റേയും ദുരന്തനിവാരണസേനയുടേയും വാഹനങ്ങളും അവിടെനിന്നു. മണ്ണിനടിയില്‍നിന്ന് കണ്ടെത്തിയ ആറുപേരെ വാഹനസൗകര്യമുള്ളിടത്ത് എത്തിക്കാന്‍ നാലുകിലോമീറ്റര്‍ ദൂരം ചുമന്നെത്തിച്ചതും നയമക്കാട്ടെ

രണ്ട് തലമുറകളാണ് ചെളിയില്‍ പുതഞ്ഞുകിടക്കുന്നത്

തൊഴിലാളികള്‍ തന്നെയാണ്. മരിക്കുകയോ മണ്ണിനടിയില്‍ കാണാതാവുകയോ ചെയ്ത അറുപത്തെട്ടുപേരില്‍ ഇരുപത്തഞ്ച് സ്ഥിരം തൊഴിലാളികളുണ്ട്. 24 പേര്‍ കുട്ടികളാണ്. മറ്റുള്ളവര്‍ സ്ഥിരം തൊഴിലാളികളുടെ ബന്ധുക്കളും.

ഈ മലയിടിച്ചില്‍ പ്രതിസന്ധിയിലാക്കിയത് 24 ആദിവാസി ഊരുകളെ കൂടിയാണ്. ഇടമലക്കുടിയിലേയ്ക്കുള്ള ഏകവഴിയാണ് നെടുകെ പിളര്‍ന്ന് പെട്ടിമുടിയാറായി താഴേയ്‌ക്കൊഴുകിയത്. സൊസൈറ്റി കുടി വരെയാണ് ഫോര്‍വീല്‍ ഡ്രൈവ് ജീപ്പ് കയറിച്ചെല്ലുക. അവിടെനിന്ന് ഇടമലക്കുടിയിലേയടക്കം 23 ഊരുകളിലേയ്ക്കും നടന്നുപോകണം. പരപ്പയാര്‍കുടിക്കുതാഴെ കെ.ഡി.എച്ച്.പി കമ്പനിയുടെ കൈവശമുള്ള ഭൂമിയില്‍നിന്നുതന്നെയാണ് മല ഇടിഞ്ഞിരുന്നത്.

pettimudi-
പെട്ടിമുടിയിലെ രക്ഷാപ്രവർത്തനം

ഇടിഞ്ഞമല ആദ്യം തകര്‍ത്തത് എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ സ്ഥാപിച്ച കൂറ്റന്‍ വാട്ടര്‍ ടാങ്കിനെയാണ്. മലയ്‌ക്കൊപ്പം ആ ടാങ്കും അതിലുണ്ടായിരുന്ന വെള്ളവും മണ്ണിനും പാറയ്ക്കുമൊപ്പം ലായപ്പുരകള്‍ക്കുമേല്‍ പതിച്ചു. പിന്നെ പെട്ടിമുടിയാറിലേയ്ക്ക് ഒഴുകി. രണ്ടുകിലോമീറ്റര്‍ താഴെ ആറ്റില്‍നിന്നുപോലും തൊഴിലാളികളുടെ മൃതദേഹം കണ്ടെടുത്തു.  എല്ലാ പെരുമഴക്കാലത്തും പെട്ടിമുടിയിലും തൊട്ടടുത്ത രാജമലയിലും പെയ്തമഴ അമ്പരപ്പിക്കുന്നതാണ്. മുന്നറിയിപ്പ് നല്‍കാത്തതെന്തുകൊണ്ട് എന്ന ചോദ്യത്തിന് തല്‍ക്കാലം പ്രസക്തിയില്ല. പക്ഷേ തെക്കന്‍ തമിഴ്‌നാട്ടില്‍നിന്ന് ബ്രിട്ടീഷ് പ്ലാന്റര്‍മാര്‍ക്കുവേണ്ടി കങ്കാണിമാര്‍ ജോടിക്ക് വിലയിട്ട് കൊണ്ടുവന്ന മനുഷ്യരുടെ അഞ്ചാം തലമുറയും ആറാംതലമുറയുമാണ് പെട്ടിമുടിയിലെ ചെളിയിലും പാറക്കെട്ടുകളിലും പുതഞ്ഞുകിടക്കുന്നത്. ആ വിലയിടല്‍ ഈ മഹാദുരന്തവും ദുരന്തവാര്‍ത്തയും കൈകാര്യം ചെയ്യുന്ന സംവിധാനങ്ങളിലും മാധ്യമങ്ങളിലുമൊക്കെ അബോധസാന്നിധ്യമായി തുടരുന്നു എന്ന വിമര്‍ശനം തള്ളിക്കളയാവുന്നതല്ല.

  • Tags
  • #Pettymudi
  • # T.M. Harshan
  • #Kerala Flood
  • #climate change
  • #Climate Emergency
  • #Disaster
  • #Environment
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.

Krishnakumar M

6 Aug 2021, 08:35 PM

നല്ല വിവരണം

Ananthapathmanabhan

30 Jul 2021, 11:24 AM

മഴ ലോക്കലാണെങ്കിലും അതിനൊരു ഗ്ലോബൽ നാൾവഴിയുണ്ട്. എവിടെ രൂപപ്പെടുന്നു അതെവിടെ പെയ്യുന്നു എന്നൊരു അന്വേഷണത്തിൽ നിന്നും മനസിലായതാണ് ആദ്യം പറഞ്ഞത്. ലേഖനം ചൂണ്ടിക്കാണിച്ചത് ദുരന്തം മഴയുടെ ചെയ്തിയായിട്ടാണ്, ഇത് ശെരിയാണ്. ഒരു തരത്തിൽ പറഞ്ഞാൽ: ഏതോ ഉദ്യാനത്തിലെ ചിത്രശലഭത്തിന്റെ ചിറകടി അങ്ങ് ടെക്സസിൽ ഒരു ചുഴലിക്കാറ്റായി മാറുമോ എന്ന ചോദ്യം മുന്നോട്ടു വെയ്ക്കുന്നത് ആദ്യം പറഞ്ഞ ആശയമാണ്. നമ്മുടെ ഇടപെടലുകളുടെ സ്വാധീനം പല സ്ഥലത്തേക്കും വ്യാപിക്കാം, അത് കാലാവസ്ഥയുടെ കാര്യത്തിൽ അച്ചട്ടാണ്. മഴ പെയ്ത്തിന്റെ ശാസ്ത്ര വിവരണം പൊതുജനങ്ങളിലേക്ക് എത്തേണ്ടിയിരിക്കുന്നു. സമൂഹം വ്യക്തിയധിഷ്ഠിതമാവാതെ മുന്നോട്ടു പോവണം. weather ഫോർകാസ്റ്റിംഗ് പുരോഗമിക്കുമെന്നു പ്രത്യാശിക്കാം

Pramod GR

11 Aug 2020, 09:04 PM

Informatiive narration....

വിൻസെന്റ് പി ജെ

11 Aug 2020, 09:07 AM

നല്ല പഠനം. ലളിതമായ ആഖ്യാനം. ഉപസംഹാരതിലെ political correctness ആണ് ശ്രേദ്ധേയമായ കാര്യം..

Saheer

10 Aug 2020, 11:06 AM

അവസാനത്തെ പാര ഇഴിവാക്കിയിരുന്നെങ്കിൽ ഇത്‌ മികച്ച എഴുത്ത്‌ തന്നെ. പക്ഷെ വിമർശനം പത്രപ്രവർത്തകന്റെ രക്തത്തിന്റെതാണല്ലോ അല്ലേ പ്രത്യേകിച്ച്‌ കേരളീയനിൽ 😄 നന്നായെഴുതി അഭിവാദ്യങ്ങൾ

സുരേന്ദ്രകുമാർ ടി പി

9 Aug 2020, 10:43 PM

നമ്മുടെ കൊട്ടി ഘോഷിക്കുന്ന പത്ര പ്രവത്രകർ ഇങ്ങനെയുള്ള ഒരു അനേഷണം നടത്തിയിരുന്നങ്കിൽ, വിലപ്പെട്ട വിവരങ്ങൾ.

Arsha Sophy MK

9 Aug 2020, 08:42 PM

വിശദീകരിച്ചു എഴുതിയതിന് നന്ദി ഹർഷൻ.. അഞ്ചാം തീയതി അത്രയും മഴ പെയ്തിട്ടും മുന്നറിയിപ്പ് കൊടുക്കാൻ കഴിയാതെ ഇരുന്നത് ആലോചിക്കുമ്പോൾ.... !!

Madhavan Namboodiri

9 Aug 2020, 07:53 PM

കുറെ സത്യാവസ്ഥകളും കുറെ അനുമാനങ്ങളും കലർന്ന ലേഖനം അറിഞ്ഞോ അറിയാതെയോ ഒരു അപകടകരമായ സന്ദേശം മുന്നോട്ടു വെക്കുന്നു. അതായത് മനുഷ്യന്റെ ഇടപെടലുകൾ ഉരുൾ പൊട്ടലിന് ആക്കം കൂട്ടാൻ മുഖ്യ കാരണം എന്നത് ശരിയല്ല. ഈ ഒരു അഭിപ്രായം കഴിഞ്ഞ പ്രളയകാലത്തും ചില ദിശകളിൽ നിന്നെങ്കിലും വന്നിരുന്നു. തെളിവായി മനുഷ്യ സ്പര്ശമേല്ക്കാത്ത വനമേഖലകളിലും ഉരുൾ പൊട്ടിയതായി റിപോർട്ടുകൾ ഉദ്ധരിച്ചിരുന്നു. മഴയുടെ തീവ്രത ഒരു പരിധിയിൽ കവിഞ്ഞാൽ ഒഴുകുന്ന വെള്ളത്തിന്റെ കൈനറ്റിക് എനർജി ജോമെട്രിക് പ്രോഗ്രെഷനിൽ വർദ്ധിച്ചു avalanche എന്ന ഉരുൾ പൊട്ടൽ സംഭവിക്കാം. മറ്റൊന്ന് പൈപ്പിംഗ് എന്ന് പ്രതിഭാസത്തിലൂടെ മണ്ണിന്റെ shear stength നഷ്ടപ്പെടുമ്പോൾ സംഭവിക്കുന്ന landslip എന്ന പ്രതിഭാസം ആണ്. പൈപ്പിംഗിനു കാരണം തികച്ചും മനുഷ്യ ഇടപെടലുകളാണ്. പെട്ടി മലയിൽ avalanche ആണോ landslip ആണോ എന്ന് ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല. കൂടാതെ ചായച്ചെടികൾ നിത്യ ഹരിത വനങ്ങളെ അപേക്ഷിച്ച് avalanhe യും ലാൻസ്ലിപ്പിനെയും ചെറുക്കൻ എത്രകണ്ട് സഹായിക്കും എന്ന് ഇനിയും പരിശോധിക്കേണ്ടിയിരിക്കുന്നു. രണ്ടായാലും അതി തീവ്ര മഴയും ചെങ്കുത്തായ മലനിരകളും ഉള്ള പ്രദേശങ്ങളിൽ പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുത്തുന്ന ഇടപെടൽ ഉണ്ടായാൽ ഉരുൾ പൊട്ടലിന് ആക്കം കൂട്ടും എന്ന് ഉറപ്പാണ്. ചില പ്രത്യേക സാഹചര്യങ്ങളിൽ നിത്യഹരിത വനങ്ങളിലും ഉരുൾ പൊട്ടും എന്നത് ശരിയാണ്. പക്ഷ ഇത്‌ മനുഷ്യന്റെ ഇടപെടൽ മൂലം ഉണ്ടാകുന്ന ഉരുൾ പൊട്ടലിനെ അപേക്ഷിച്ചു തികച്ചും അപൂർവ്വമാണ്. ജനങ്ങൾ എന്തായാലും ഇപ്പോൾ താമസിക്കുന്നിടത്തു നിന്ന് മാറില്ല. അങ്ങിനെയെങ്കിൽ പിന്നെ പശ്ചിമഘട്ടം എവിടെയും സുരക്ഷിതമല്ല എന്ന വാദം പരിസ്ഥിതി സംരക്ഷണം എന്ന ആശയത്തിനെ നിരുത്സാഹപ്പെടുത്താൻ മാത്രമേ സഹായിക്കൂ.

ഷാജി പോലൂർ

9 Aug 2020, 07:22 PM

നല്ല വിവരണം

Sadanandan

9 Aug 2020, 03:55 PM

Nice description

Pagination

  • Current page 1
  • Page 2
  • Next page Next ›
  • Last page Last »
Monsoon
Mammootty Interview with Harshan

Interview

ടി.എം. ഹര്‍ഷന്‍

Mammootty Interview with Harshan

May 11, 2022

22 Minutes Watch

KV Thomas Interview

Interview

ടി.എം. ഹര്‍ഷന്‍

തൃക്കാക്കര, കെ-റെയില്‍; ഇടതുമുന്നണി അഭ്യര്‍ഥിച്ചാല്‍ അപ്പോള്‍ തീരുമാനം

May 06, 2022

39 Minutes Watch

Kallayi River

Environment

മുഹമ്മദ് ഫാസില്‍

ഒരു പുഴയെ എങ്ങനെ കൊല്ലാം? കല്ലായിപ്പുഴയുടെ ജീവിതത്തിലൂടെ...

Apr 28, 2022

9 Minutes Watch

CM Dashboard Gujarat

Report

ടി.എം. ഹർഷൻ

ചീഫ്​ സെക്രട്ടറിയുടെ ഗുജറാത്ത്​ സന്ദർശനം പ്രധാനമന്ത്രിയുടെ ഉപദേശം സ്വീകരിച്ച്​

Apr 27, 2022

1 Minute Reading

Elamaram Kareem

Interview

ടി.എം. ഹര്‍ഷന്‍

ഹിന്ദുത്വയുടെ പാദ സേവകരായ മാധ്യമങ്ങളേക്കുറിച്ച്, പൊളിറ്റിക്കൽ ഇസ്ലാമിനേക്കുറിച്ചും

Apr 07, 2022

44 Minutes Watch

rajeev

Interview

പി. രാജീവ്​

കെ-റെയില്‍; ഇപ്പോള്‍ നടക്കുന്നത് മാധ്യമങ്ങളുടെ പ്രതീതി നിര്‍മിതി

Apr 03, 2022

30 Minutes Watch

Chellanam

Coastal Issues

കെ.വി. ദിവ്യശ്രീ

കടൽഭിത്തി കെട്ടിയാലും തീരില്ല ചെല്ലാനത്തെ ദുരിത ജീവിതം

Mar 11, 2022

17 Minutes Watch

Next Article

പെട്ടിമുടിയിലെ  കൂട്ടക്കൊല ഉത്തരവാദികള്‍ നാം തന്നെ

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster