25 May 2022, 03:20 PM
കേരളത്തില്‍ ട്രാന്‍സജെന്‍ഡറുകളുടെ ആത്മഹത്യാനിരക്ക് വര്‍ധിച്ചുവരികയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ലിംഗമാറ്റ ശസ്ത്രക്രിയയെ തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളും മാനസിക സമ്മര്‍ദവും വിഷാദവും ഒറ്റപ്പെടലും ഉള്‍പ്പെടെ കാരണങ്ങള്‍ പലതാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ ആത്മഹത്യയ്ക്ക്.
മേയ് 18-നാണ് നടിയും മോഡലുമായ ട്രാന്‍സ് യുവതി ഷെറിന്‍ സെലിന്‍ മാത്യൂവിനെ കൊച്ചിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2022-ല്‍ ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ ട്രാന്‍സ്‌ജെന്‍ഡറാണ് ഷെറിന്‍. ട്രാന്‍സ് വ്യക്തികളുടെ ആത്മഹത്യകള്‍ തുടരുമ്പോഴും അധികൃതര്‍ ഇത്തരം സംഭവങ്ങളെ ലാഘവത്തോടെയാണ് കാണുന്നതെന്ന ആരോപണവുമുണ്ട്.
കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ റേഡിയോ ജോക്കിയായ അനന്യ കുമാരി അലക്‌സിന്റെ മരണത്തിനുശേഷമാണ് ലിംഗമാറ്റ ശസ്ത്രക്രിയയിലെ സങ്കീര്‍ണകളും ട്രാന്‍സ് വ്യക്തികളുടെ ആത്മഹത്യകളും വലിയതോതില്‍ ചര്‍ച്ചയാകുന്നത്. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നതിന് സുപ്രീംകോടതി കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ അതൊന്നും തന്നെ പാലിക്കപ്പെടാതെയാണ് ഇവിടെ നടക്കുന്ന ശസ്ത്രക്രിയകളധികവും. ഏങ്ങനെയെങ്കിലും ശരീരത്തെ മനസ്സിന്റെ ഇഷ്ടത്തിന് മാറ്റിയെടുക്കണമെന്ന ആഗ്രഹവുമായെത്തുന്നവരെ ചൂഷണം ചെയ്യുകയാണ് ആശുപത്രികള്‍ ചെയ്യുന്നത്.
ഷഫീഖ് താമരശ്ശേരി
Jan 26, 2023
12 Minutes Watch
സല്‍വ ഷെറിന്‍
Jan 15, 2023
21 Minutes Read
എം.സുല്‍ഫത്ത്
Jan 12, 2023
10 Minutes Read
ആദം ഹാരി
Jan 04, 2023
2 Minutes Read
അനുപമ മോഹന്‍
Jan 03, 2023
5 Minutes Read
എസ്.കെ. മിനി
Dec 24, 2022
6 Minutes Read