കോളനി ‘ഉന്നതി’യായെങ്കിലും കക്കൂസിൽ പോകാൻ ഈ ആദിവാസികൾക്ക് കാട് കയറണം

ഞ്ചാരികൾക്കിടയിൽ 'കോഴിക്കോടിന്റെ ഗവി' എന്നാണ് വയലട അറിയപ്പെടുന്നത്. കോടമഞ്ഞും പച്ചപ്പും കാട്ടിയാണ് സർക്കാർ ഇവിടേക്ക് സഞ്ചാരികളെ ക്ഷണിക്കുന്നത്. എന്നാൽ വയലട കോട്ടക്കുന്നിലെ ആദിവാസി കുടുംബങ്ങൾ ഇരുട്ടിലായിട്ട് ആറു മാസമായി. 2019 ൽ ലൈഫ് മിഷൻ പദ്ധതി വഴി ലഭിച്ച വീട്ടിൽ അടിസ്ഥാനസൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ല. കക്കൂസിൽ പോകാൻ ഇപ്പോഴും ഈ മനുഷ്യർ കാട്ടിലേക്കാണ് പോകുന്നത്. കോളനി എന്ന അഭിസംബോധന അവമതിപ്പും താമസക്കാരിൽ അപകർഷതാബോധവും സൃഷ്ടിക്കുന്നതിനാലാണ് ആ പേര് മാറ്റി സർക്കാർ ‘ഉന്നതി’ എന്നാക്കിയത്. എന്നാൽ പേര് മാറ്റിയാൽ മാറുന്നതല്ല, ആദിവാസികളുടെ നിത്യ ജീവിതമെന്ന് കോട്ടക്കുന്നിലെ ഈ കാഴ്ച തെളിയിക്കുന്നു.

Comments