ഉന്നത വിദ്യാഭ്യാസ മേഖലയിൽ പട്ടികജാത പട്ടികവർഗ വിദ്യാർഥികളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിന് സർക്കാർ തലത്തിൽ സാമ്പത്തിക പരിരക്ഷയും പിന്തുണയും ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണെന്ന് ആദിശക്തി സമ്മർ സകൂൾ വളണ്ടിയർ കോർഡിനേറ്ററായ മേരി ലിഡിയ. ഗ്രാന്റുകളും സ്‌കോളർഷിപ്പുകളും മുടങ്ങിയതിനെതുടർന്ന് രണ്ടു വർഷത്തിനുള്ളിൽ നൂറിലേറെ യു.ജി./പി.ജി. വിദ്യാർത്ഥികൾ വിവിധ കലാലയങ്ങളിൽ നിന്ന് കൊഴിഞ്ഞുപോയി. ഹോസ്റ്റൽ ഫീസും മറ്റും നൽകാനാകാതെ നിരവധി വിദ്യാർഥികൾ നരകയാതനയിലാണ്. ഇത് പട്ടിക വിഭാഗത്തോടുള്ള സർക്കാറിന്റെ വംശീയതയാണ്. ഇ- ഗ്രാന്റ് സംവിധാനം ഉത്തരവാദിത്വ രഹിതമായി സർക്കാർ നടപ്പിലാക്കുമ്പോൾ പാർശ്വവൽകൃത വിഭാഗങ്ങൾക്ക് സംഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ച്, കൊഴിഞ്ഞ് പോക്കിനെ കുറിച്ച് ലിഡിയ വിശദീകരിക്കുന്നു