മല്ലീശ്വരി; പോലീസും ഭരണകൂട സംവിധാനവും വേട്ടയാടുന്ന ആദിവാസി സ്ത്രീ

സ്വന്തം ഭൂമിയുടെ നിയമപരമായ അവകാശം നേടിയെടുക്കാൻ സർക്കാറിനോടും സർക്കാർ സംവിധാനങ്ങളോടും നിരന്തരം പോരാടുന്ന ആദിവാസി സ്ത്രീയാണ് അട്ടപ്പാടിയിലെ മല്ലീശ്വരി. സർക്കാർ സംവിധാനങ്ങളും രാഷ്ട്രീയ നേതൃത്വവും അവർക്കെതിരെയാണ്. സംവിധാനങ്ങൾ എതിർപക്ഷത്ത് നിൽക്കുമ്പോഴും ഹൈക്കോടതിയിലൂടെ കയ്യേറ്റ ഭൂമിയിൽ തന്റെ അവകാശം സ്ഥാപിക്കാൻ മല്ലീശ്വരി നടത്തുന്ന ഒറ്റയാൾ പോരാട്ടം അട്ടപ്പാടിയിലെ ഭൂമാഫിയക്കെതിരെയുള്ള പോരാട്ടം കൂടിയാണ്.

Comments