'സർക്കാർ ഞങ്ങളെക്കാണുന്നത് പട്ടികളെപ്പോലെയാണ്'ഇനിയും പരിഹാരമാകാതെ മരിയനാട് ആദിവാസി ഭൂസമരം

2002ലെ സുപ്രിംകോടതി വിധി പ്രകാരം ഭൂരഹിതരായ ആദിവാസികൾക്കായി മാറ്റിവെച്ചതാണ് വയനാട് മരിയനാട് എസ്റ്റേറ്റ്. എന്നാൽ കോടതി, ഉത്തരവ് പുറപ്പെടുവിച്ചിട്ട് വർഷങ്ങൾ പലതുകഴിഞ്ഞെങ്കിലും ആദിവാസികൾക്ക് ഇതുവരെയും ഭൂമി കിട്ടിയിട്ടില്ല. അവകാശപ്പെട്ട ഭൂമി ആരൊക്കെയോ ചേർന്ന് അവർക്ക് ഇന്നും നിഷേധിച്ചിരിക്കുന്നു. പോകാൻ മറ്റ് സ്ഥലമില്ലാതെയാണ് 2022 മുതൽ 500ഓളം ആദിവാസി കുടുംബങ്ങൾ ഇവിടേക്ക് കുടിയേറി കുടിൽ കെട്ടി സമരം തുടങ്ങിയത്. എന്നാൽ മൂന്ന് വർഷം പിന്നിടുമ്പോഴും മരിയനാട് എസ്റ്റേറ്റിലെ ആദിവാസികളുടെ സമരത്തിന് പരിഹാരമായിട്ടില്ല. സർക്കാരും സംവിധാനങ്ങളും ഇപ്പോഴും മരിയനാട് ഭൂസമരക്കാർക്ക് നേരെ കണ്ണടച്ചിരിക്കുന്നു.

Comments