അമ്മേന്റമ്മന്റെ പേര് കുള്ളി; അമ്മേന്റെ പേര് മാതി; അച്ഛന്റെ പേര് ചെൽവൻ; എന്റെ പേര് മാസ്തി

യനാട് പണയമ്പം നായ്ക്കക്കോളനിയിലെ മാസ്തി ഹെത്തന്റെ ജീവിതം പറച്ചിൽ, ഒരു പാഠപുസ്തകം പോലെ കേട്ടിരിക്കാൻ പറ്റും. വ്യക്തി ചരിത്രം എന്നത് ഒരാളുടെ ഓർമകളാണ്. മാസ്തി ഹെത്തന്റെ (ഹെത്തൻ എന്നാൽ മുത്തച്ഛൻ) ജീവചരിത്രം എവിടെയും രേഖപ്പെടുത്തിയിട്ടില്ല, അദ്ദേഹത്തിന്റെ ഓർമകളിലല്ലാതെ. വയനാട്ടിലേക്കുള്ള കുടിയേറ്റത്തിനു മുൻപേ മാസ്തി ഹെത്തന്റെ ജീവിതം തുടങ്ങിയിട്ടുണ്ട്. നല്ല ക്ലാരിറ്റിയിൽ ഓർമകളുമുണ്ട്. വയനാടൻ കാടുകളിലെ ആദിവാസി ജീവിതം മാറി മറിയുന്നത് ഈ സംഭാഷണത്തിൽ വ്യക്തമാണ്. ഭൂമിയും വിദ്യാഭ്യാസവും നിഷേധിക്കപ്പെട്ട ഒരു ജനവിഭാഗത്തിന്റെ, പട്ടിണിയില്ലാതെ നന്നായി ജീവിക്കാനുള്ള ആഗ്രഹവും അതിനായുള്ള ശ്രമങ്ങളും ഈ സംഭാഷണത്തിൽ കാണാം. കൊഴിഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്ന ഒരു തലമുറയുടെ ചരിത്രത്തെ രേഖപ്പെടുത്തുകയാണ് ഗ്രാൻഡ്‌മ സ്റ്റോറീസ്

Comments