ഭൂമിക്കായി മരണം വരെ സമരം ചെയ്യേണ്ടിവരുമോ നിലമ്പൂരിലെ 200 ആദിവാസി കുടുംബങ്ങൾ?

സുപ്രീം കോടതി വിധിയിലൂടെ തങ്ങൾക്കനുവദിച്ച് കിട്ടിയ ഭൂമിക്ക് വേണ്ടി ആദിവാസി പട്ടിക വകുപ്പ് ഓഫീസിന് മുമ്പിൽ കഴിഞ്ഞ ഇരുന്നൂറിലധികം ദിവസങ്ങളായി പട്ടിണി സമരം നടത്തുകയാണ് നിലമ്പൂരിലെ ഇരുന്നൂറോളം ആദിവാസി കുടുംബങ്ങൾ.

വിഷയത്തിൽ നടപടി സ്വീകരിക്കാൻ മുമ്പിൽ നിൽക്കേണ്ട സ്റ്റേറ്റിന്റെ പ്രതിനിധി സ്ഥലം എംഎൽഎ അതിന് പകരം അവരെ വംശീയമായി അധിക്ഷേപിക്കുകയാണ് ചെയ്തത്. എം എൽ എ യുടെ വംശീയ പരാമർശത്തിൽ ഒരാഴ്ച്ചയോളമായി നിരാഹാരമിരിക്കുന്ന ആദിവവാസി സ്ത്രീക്ക് പ്രബുദ്ധ കേരളം വിധിക്കുന്ന നീതി എന്താണ്?

അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലാത്ത കോളനികളിൽ നിന്നും വന്ന് കൂലിപ്പണികൾക്കും മറ്റും പോയി സമാന്തരമായി അവർ നടത്തുന്ന ഉപജീവന അതിജീവന സമരത്തെ കണ്ടില്ലെന്ന് നടിക്കാൻ കഴിയുമോ കേരളത്തിന്,

ആദിവാസി പ്രൊട്ടെക്ക്ട്ടേഴ്സെന്ന് അവകാശപ്പെടുന്ന ഇടത്പക്ഷ സർക്കാറിന് മുമ്പിൽ അവകാശപ്പെട്ട ഭൂമിക്ക് വേണ്ടി ഇനിയും എത്ര നാൾ അവർ സമരം ചെയ്യണം?

തങ്ങളുടെ ആവശ്യങ്ങൾക്ക് പരിഹാരം കണ്ടില്ലെങ്കിൽ മരണം വരെ സമരം തുടരാൻ ഉറപ്പിച്ചിരിക്കുന്ന ആദിവാസി പോരാളികൾക്ക് മുമ്പിൽ കണ്ണ് തുറക്കട്ടെ കേരളം.

Comments