മരിച്ചാൽ മറവു ചെയ്യാനുമിടമില്ല, മൂർത്തിക്കുന്ന് വനഭൂമിയിൽ ആദിവാസികൾ സമരത്തിൽ

കഴിഞ്ഞ 9 വർഷമായി പാലക്കാട് കടപ്പാറ കോളനിയിലെ 22 ആദിവാസി കുടുംബങ്ങൾ സമരത്തിലാണ്. 2015 ജനുവരി 14-നാണ് അന്നത്തെ മൂപ്പനായിരുന്ന വേലായുധന്റെ നേതൃത്വത്തിൽ കോളനിയിലെ 22 കുടുംബം കടപ്പാറ കോളനിക്ക് മുകൾഭാഗത്തുള്ള മൂർത്തിക്കുന്നിലെ വനഭൂമി കയ്യേറുന്നത്. മരിച്ചാൽ മറവുചെയ്യാൻ പോലും സ്ഥലമില്ലാതെ വന്നതോടെയാണ് കുടുംബങ്ങൾ സംഘടിച്ച് മൂർത്തിക്കുന്നിലെ വനഭൂമി കയ്യേറി കുടിൽ കെട്ടിയും കൃഷിയിറക്കിയും സമരം ആരംഭിക്കുന്നത്. അതിനിടയിൽ സമരത്തിൽ പങ്കെടുക്കുന്ന ആദിവാസി കുടുംബങ്ങളെ ഭിന്നിപ്പിച്ച് സമരം തന്നെയും ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ സംവിധാനങ്ങളുടെ ഭാഗത്ത് നിന്നുമുണ്ടായി. എന്നിട്ടും സർക്കാർ പോലും മറന്നുപോയ ഈ ആദിവാസി മനുഷ്യർ ഇന്നും മണ്ണിനുവേണ്ടിയുള്ള സമരത്തിലാണ്.

Comments