സർക്കാർ കാണുന്നുണ്ടോ, തെരുവിലാണിപ്പോൾ നിലമ്പൂരിലെ ആദിവാസി കുടുംബങ്ങൾ


2025 മെയ് 20 മുതൽ തങ്ങൾക്കവകാശപ്പെട്ട ഭൂമിക്കായി മലപ്പുറം കളക്ടറേറ്റിനു മുന്നിൽ സമരമിരിക്കുകയാണ് നിലമ്പൂരിലെ ആദിവാസി മനുഷ്യർ. മരിച്ചാൽ അടക്കാനിടമില്ലാതെ, കേറി കിടക്കാൻ നല്ലൊരു വീടില്ലാതെ ഇതിനിടയിൽ വാഗ്ദാനങ്ങളൊന്നും പാലിക്കപെടാതെ പൂർണമായും അവഗണിക്കപ്പെട്ടതിന്റെ രോഷവും സങ്കടവുമാണ് സമരം ചെയ്യുന്ന ഓരോരുത്തർക്കും പറയാനുള്ളത്. തങ്ങൾക്കവകാശപ്പെട്ട ഭൂമിക്കായി ഒരു വർഷത്തോളം സമരം ചെയ്ത് ഒടുവിൽ കളക്ടർ നൽകിയ ഉറപ്പ് പാലിക്കപ്പെടാതായതോടെയാണ് ഇവർക്ക് വീണ്ടും സമരത്തിനിറങ്ങേണ്ടി വന്നത്.

Comments