അട്ടിമറിക്കപ്പെട്ട നിയമം​;
‘പെസ’യുടെ 30 വർഷങ്ങൾ

PESA നിയമം പ്രാബല്യത്തിൽ വന്നിട്ട് മൂന്ന് പതിറ്റാണ്ട് തികയുകയാണ്. 'പെസ' നിലവിൽ വന്നയിടങ്ങളിൽ പോലും ആ നിയമത്തിന്റെ സങ്കൽപങ്ങൾക്കനുസരിച്ചുള്ള നിലവാരത്തിലേക്ക് ഗോത്രജീവിതങ്ങൾ ഉയർത്തപ്പെട്ടില്ല. ഈ നിയമത്തെ ഭരണകൂടങ്ങൾ ഏതെല്ലാം വിധത്തിൽ അട്ടിമറിച്ചു എന്നതിന്റെ ചരിത്രം കൂടിയാണ് 'പെസ'യുടെ 30 വർഷത്തെ ചരിത്രം- രഞ്ജന കാണിയേരി എഴുതുന്നു.

ഷെഡ്യൂൾഡ് ഏരിയകളിലേക്ക് പഞ്ചായത്ത് നിയമം വിപുലീകരിക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കപ്പെട്ട ‘പെസ’ (Provisions of the Panchayats - Extension to the Scheduled Areas- PESA) നിയമം പ്രാബല്യത്തിൽ വന്നിട്ട് മൂന്ന് പതിറ്റാണ്ട് തികയുകയാണ്.

ഗ്രാമസഭകളുടെ അധികാരം ഉറപ്പുവരുത്തുക, ആചാരപരമായ പാരമ്പര്യങ്ങൾ സംരക്ഷിക്കുക, പ്രാദേശിക വിഭവങ്ങളിൽ കമ്മ്യൂണിറ്റി നിയന്ത്രണം ഉറപ്പാക്കുക എന്നിവയോടൊപ്പം ഗോത്ര മേഖലകളിൽ ജനാധിപത്യം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവുമായാണ് 1996-ൽ ഈ നിയമം നടപ്പിലാക്കിയത്. എന്നാൽ 30 വർഷം പിന്നിടുമ്പോഴും ആദിവാസി മേഖലകളിലെ സംഘർഷങ്ങൾക്ക് കുറവില്ല. ഒഡീഷയിലെ സിജിമാലിയിൽ ഖനനത്തിനെതിരെ പ്രതിഷേധിച്ച ആദിവാസികൾക്കുനേരെ ഈയടുത്ത ദിവസങ്ങളിൽ നടന്ന പോലീസ് അതിക്രമം ഇതിന് ഉദാഹരണമാണ്.

എന്തുകൊണ്ടാണ് വനമേഖലകളും ആദിവാസി ഭൂരിപക്ഷ പ്രദേശങ്ങളുമായി ബന്ധപ്പെട്ട് ഇത്തരമൊരു പ്രതിസന്ധി? 'പെസ' നിയമം അതിന്റെ സത്തയിലും ഉള്ളടക്കത്തിലും നടപ്പിലാക്കുന്നതിൽ എന്താണ് തടസ്സം? പെസ നിയമത്തിന്റെ നടപ്പാക്കലുമായി ബന്ധപ്പെട്ട നയപരവും സ്ഥാപനപരവുമായ പ്രശ്‌നങ്ങൾ എന്തൊക്കെയാണ്?

നിയമത്തിന്റെ ലക്ഷ്യവും വ്യാപ്തിയും

ഇന്ത്യയിലെ അഞ്ചാം ഷെഡ്യൂൾ പ്രദേശങ്ങളായ പത്ത് സംസ്ഥാനങ്ങളിലാണ്- ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്‌ഗഢ്, ഒഡീഷ, ഗുജറാത്ത്, രാജസ്ഥാൻ, ഝാർഖണ്ഡ്- ഈ നിയമം വ്യാപിച്ചുകിടക്കുന്നത്. ഇതിൽ 45 പൂർണ്ണ പരിരക്ഷിത ജില്ലകൾ, 77,564 ഗ്രാമങ്ങൾ എന്നിവ 'പെസ'യുടെ സംരക്ഷണത്തിൽ ഉൾപ്പെടുന്നു.

നിയമം ലക്ഷ്യമിടുന്ന പ്രധാന കാര്യങ്ങൾ ഇവയാണ്: 1. ചെറുകിട വന ഉൽപ്പന്നങ്ങൾ, ധാതുക്കൾ, ജലാശയങ്ങൾ എന്നിവയിൽ കമ്മ്യൂണിറ്റി നിയന്ത്രണം ഉറപ്പാക്കുക.
2. ആദിവാസി ഭൂമി അന്യാധീനപ്പെടുന്നത് തടയുക. 3. ആചാരങ്ങളും സാംസ് കാരിക പൈതൃകവും സംരക്ഷിക്കുക.
4. ലഹരിവസ്‌തുക്കൾ നിയന്ത്രിക്കുക.
5. വികസന പദ്ധതികളിൽ സാമൂഹിക പങ്കാളിത്തം ഉറപ്പാക്കുക.

'പെസ' നിയമം 1996-ൽ നിലവിൽ വന്നെങ്കിലും അതിനനുസൃതമായ രീതിയിൽ സംസ്ഥാന നിയമങ്ങൾ രൂപീകരിക്കുന്നതിൽ പല സംസ്ഥാനങ്ങളും വിമുഖത കാട്ടി.

'പെസ' നിയമം 1996-ൽ നിലവിൽ വന്നെങ്കിലും അതിനനുസൃതമായ രീതിയിൽ സംസ്ഥാന നിയമങ്ങൾ രൂപീകരിക്കുന്നതിൽ പല സംസ്ഥാനങ്ങളും വിമുഖത കാട്ടി. മഹാരാഷ്ട്രയിൽ 2014 നടപ്പിലാക്കിയ പെസ, മധ്യപ്രദേശിലും, ഛത്തീസ്‌ഗഡിലും 2022-ലും, ഝാർഖണ്ഡിൽ 2026-ലും ആണ് നടപ്പിലാക്കിയത്. ഒഡീഷയിൽ ഇതുവരെ ഈ നിയമത്തിന് അന്തിമരൂപമായിട്ടില്ല. കേന്ദ്ര നിയമം 1996-ൽ നിലവിൽ വന്നിട്ടും സംസ്ഥാനങ്ങളുടെ ഭരണപരമായ കെടുകാര്യസ്ഥതയും രാഷ്ട്രീയ മുൻഗണനകളിലെ ആദിവാസി അവഗണനയും ഈ അസമത്വത്തിന് കാരണമായി.

ഒഡീഷയിൽ വേദാന്തയുടെ നേതൃത്വത്തിൽ നടത്തുന്ന ബോക്‌സൈറ്റ് ഖനനത്തിനെതിരെ തദ്ദേശവാസികളായ ആദിവാസികൾ നടത്തുന്ന സമരമാണ് സിജിമാലി പ്രക്ഷോഭം.
ഒഡീഷയിൽ വേദാന്തയുടെ നേതൃത്വത്തിൽ നടത്തുന്ന ബോക്‌സൈറ്റ് ഖനനത്തിനെതിരെ തദ്ദേശവാസികളായ ആദിവാസികൾ നടത്തുന്ന സമരമാണ് സിജിമാലി പ്രക്ഷോഭം.

കൂടാതെ ഗ്രാമസഭയുടെ അധികാരങ്ങളെക്കുറിച്ച് ഗോത്രസമൂഹങ്ങൾക്കും ഉദ്യോഗസ്ഥർക്കും വേണ്ടത്ര ധാരണയില്ലാത്തിനാൽ 'പെസ' നിലവിൽ വന്നയിടങ്ങളിൽ പോലും ആ നിയമത്തിന്റെ സങ്കൽപങ്ങൾക്കനുസരിച്ചുള്ള നിലവാരത്തിലേക്ക് ഗോത്രജീവീതങ്ങൾ ഉയർത്തപ്പെട്ടില്ല.

വിവിധ സംസ്ഥാനങ്ങൾ രൂപീകരിച്ച ഖനനം, വനം, ഭൂമി, റവന്യൂ, എക്സൈസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമങ്ങൾ 'പെസ' വ്യവസ്ഥയുമായി പൊരുത്തപ്പെടുന്നില്ല എന്നതും പുതിയതരം വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. വികസന പദ്ധതികളുടെ ആസൂത്രണം കമ്യൂണിറ്റികളല്ല വിവിധ വകുപ്പുകളാണ് നിയന്ത്രിക്കുന്നത് എന്നതു കൊണ്ട് ഗ്രാമസഭകളുടെ പങ്കാളിത്തം കുറയുന്നതായി കാണുന്നു. ഗ്രാമസഭയിൽ പാസാക്കപ്പെടുന്ന പ്രമേയങ്ങൾ തീരുമാനങ്ങളായിട്ടല്ല അധികാരത്തിന്റെ ഘടനാപരമായ ഔപചാരികത മാത്രമായി ചുരുങ്ങിപ്പോകുന്നതും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു. ഇവ പലപ്പോഴും ഗ്രാമസഭയുടെ അധികാരത്തെ മറികടക്കുന്നതായി മാറുന്നു. ഇവ സൃഷ്‌ടിക്കുന്ന പ്രതിസന്ധികളെ ഈ രീതിയിൽ ചുരുക്കിയെഴുതാവുന്നതാണ്:

ഔപചാരിക ഗ്രാമസഭകൾ:
ഗ്രാമസഭ തീരുമാനങ്ങൾ പലപ്പോഴും നിർബന്ധിതമായി കണക്കാക്കാതെ നടപടിക്രമപരമായ ഔപചാരികതയായി മാത്രം മാറുന്നു.

ആറാം ഷെഡ്യൂൾ മാതൃകയുടെ അഭാവം:
ജില്ലാതല ഭരണത്തിൽ ആറാം ഷെഡ്യൂൾ മാതൃക പിന്തുടരാൻ സംസ്ഥാനങ്ങൾ തയ്യാറാകാത്തത് ഗ്രാമസഭകളെ അലങ്കാര വസ്‌തുക്കളാക്കി മാറ്റുന്നു.

വകുപ്പുതല നിയന്ത്രണം:
വികസന പദ്ധതികൾ കമ്മ്യൂണിറ്റികൾക്ക് പകരം വിവിധ സർക്കാർ വകുപ്പുകളാണ് നിയന്ത്രിക്കുന്നത്.

പെസ വെറുമൊരു ഭരണനിയമമല്ല, മറിച്ച് ഗോത്രവർഗ്ഗക്കാരുടെ സ്വയംഭരണത്തിനായുള്ള ഭരണഘടനാപരമായ അംഗീകാരമാണ് എന്ന യാഥാർത്ഥ്യത്തെ അംഗീകരിക്കേണ്ടത് പ്രധാനമാണ്.

പെസ വെറുമൊരു ഭരണനിയമമല്ല, മറിച്ച് ഗോത്രവർഗ്ഗക്കാരുടെ സ്വയംഭരണത്തിനായുള്ള ഭരണഘടനാപരമായ അംഗീകാരമാണ് എന്ന യാഥാർത്ഥ്യത്തെ അംഗീകരിക്കേണ്ടത് പ്രധാനമാണ്. 2006-ലെ വനാവകാശനിയമം പോലുള്ള മറ്റ് നിയമങ്ങൾ ഗ്രാമസഭകളുടെ അധികാരം വർദ്ധിപ്പിക്കാൻ സഹായിക്കുന്നുണ്ടെങ്കിലും, ഇത് ഫലപ്രദമാകണമെങ്കിൽ ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയും ഭരണപരിഷ്കാരങ്ങളും അത്യാവശ്യമാണ്. ശാക്തീകരിക്കപ്പെട്ട ഗ്രാമസഭകൾക്ക് മാത്രമേ ജനാധിപത്യം ആഴത്തിലാക്കാനും പാരിസ്ഥിതിക പൈതൃകം സംരക്ഷിക്കാനും കഴിയൂ.

ആദിവാസിസമൂഹം അനുഭവിക്കുന്ന ചൂഷണവും ഭൂമിരാഹിത്യവും ദാരിദ്ര്യവും ഇല്ലാതാക്കാനും മെച്ചപ്പെട്ട ജീവിതാവസ്ഥയിലേക്ക് എത്തിച്ചേരാനും മാറ്റം അനിവാര്യമാണ്. അതിന് അവസരമൊരുക്കുന്നു എന്നതാണ് 'പെസ' നിയമത്തിന്റെ പ്രസക്തി.
ആദിവാസിസമൂഹം അനുഭവിക്കുന്ന ചൂഷണവും ഭൂമിരാഹിത്യവും ദാരിദ്ര്യവും ഇല്ലാതാക്കാനും മെച്ചപ്പെട്ട ജീവിതാവസ്ഥയിലേക്ക് എത്തിച്ചേരാനും മാറ്റം അനിവാര്യമാണ്. അതിന് അവസരമൊരുക്കുന്നു എന്നതാണ് 'പെസ' നിയമത്തിന്റെ പ്രസക്തി.

ആദിവാസിസമൂഹം അനുഭവിക്കുന്ന ചൂഷണവും ഭൂമിരാഹിത്യവും ദാരിദ്ര്യവും ഇല്ലാതാക്കാനും മെച്ചപ്പെട്ട ജീവിതാവസ്ഥയിലേക്ക് എത്തിച്ചേരാനും മാറ്റം അനിവാര്യമാണ്. അതിന് അവസരമൊരുക്കുന്നു എന്നതാണ് 'പെസ' നിയമത്തിന്റെ പ്രസക്തി. നിയമം നിഷ്പക്ഷമായി നടപ്പാക്കാൻ ഉത്തരവാദിത്വമുള്ള ഭരണകൂടങ്ങൾ അത് ഏതെല്ലാം വിധത്തിൽ അട്ടിമറിച്ചു എന്നതിന്റെ ചരിത്രം കൂടിയാണ് 'പെസ'യുടെ 30 വർഷത്തെ ചരിത്രം.

കേരളത്തിന്റെ പ്രതികരണം

കേരളത്തിൽ ആദിവാസി മേഖലകൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വകുപ്പിലെ പട്ടിക പ്രദേശങ്ങളല്ലാത്ത സംസ്ഥാനങ്ങൾക്കും ഭൂമിക്കു മേലുള്ള അവകാശം സംരക്ഷിക്കാൻ നിയമനിർമ്മാണം നടത്താൻ ഭരണഘടനാപരമായ ബാധ്യതയുണ്ട്. 1950 ജനുവരി 26നുശേഷം അന്യാധീനപ്പെട്ട മുഴുവൻ ഭൂമിയും യഥാർത്ഥ ഉടമകളായ ആദിവാസികൾക്ക് തിരികെ നൽകണമെന്ന് 1960 നിലവിൽ വന്ന ദേബർ കമ്മിഷൻ വ്യക്തമാക്കിയിരുന്നു. 1975 ഏപ്രിൽ ഒന്നിന് സംസ്ഥാന മന്ത്രിമാരുടെ യോഗത്തിൽ ഭൂമി അന്യാധീനപ്പെടുന്നത് തടയാൻ ആറുമാസത്തിനുള്ളിൽ നിയമം കൊണ്ടുവരണമെന്ന് പ്രമേയം പാസാക്കപ്പെട്ടു. ഇതിനെ തുടർന്ന് അന്നത്തെ കേരള ഗവൺമെൻ്റ് കെ എസ് ടി ആക്ടിന് രൂപം കൊടുത്തു (THE KERALA SCHEDULED TRIBES- RESTRICTION ON TRANSFER OF LANDS AND RESTORATION. OF ALIENATED LANDS- ACT, 1975). നിയമം നടപ്പാക്കാനുള്ള ചട്ടങ്ങൾ രൂപപ്പെടുത്തിയത് 10 വർഷത്തിനുശേഷം 1986-ൽ മാത്രമാണ്. ഭരണഘടനാപരമായ ബാധ്യത എന്നതിനപ്പുറം ഈ നിയമം നടപ്പാക്കാൻ മാറിമാറി വരുന്ന ഒരു ഗവൺമെന്റിനും താല്‌പര്യമുണ്ടായിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

വയനാട് ജില്ലയിൽ ഏകദേശം 5400 ഏക്കർ ഭൂമിയാണ് അന്യാധീനപ്പെട്ടതായി ഔദ്യോഗിക കണക്കാക്കിയതെങ്കിലും 1500 ഏക്കറിൽ താഴെ ഭൂമി മാത്രമേ യഥാർത്ഥ ഉടമകൾക്ക് നൽകാൻ സാധിച്ചിട്ടുള്ളൂ.

പട്ടികവർഗ്ഗ- ആദിവാസി ഭൂമി മറ്റുള്ളവർക്ക് വിൽക്കുന്നതും കൈമാറ്റം ചെയ്യുന്നതും തടയുക അല്ലെങ്കിൽ നിയന്ത്രിക്കുക, അന്യാധീനപ്പെട്ട ഭൂമി തിരികെ നൽകുക എന്നതായിരുന്നു 1975-ലെ ആദിവാസി ഭൂനിയമത്തിലെ വ്യവസ്ഥ. 1960 ജനുവരി ഒന്നിനുശേഷം അന്യാധീനപ്പെട്ട ഭൂമിക്ക് ആദിവാസികൾക്ക് അർഹതയുണ്ടായിരുന്നു. എന്നാൽ ഇത് നടപ്പിലാക്കാത്തതിനെ തുടർന്ന് 1988-ൽ ഡോ. നല്ലതമ്പിതേര ഹൈക്കോടതിയിൽ പൊതു താൽപര്യഹർജി ഫയൽ ചെയ്‌തു. 1993 ഒക്ടോബർ 15-ന് വന്ന ഈ കേസിന്റെ വിധിയിൽ ജസ്റ്റിസ് പരീത് പിള്ള എല്ലാ അപേക്ഷകളും പരിശോധിച്ച്, ഭൂമി വീണ്ടെടുക്കാൻ നടപടിയെടുക്കണമെന്ന് ഗവൺമെൻ്റിനോട് ആവശ്യപ്പെട്ടു. KST ആക്ട് നിലവിൽ വന്ന് നീണ്ട 18 വർഷത്തിനുശേഷമായിരുന്നു ഈ സുപ്രധാന വിധി. കേരളത്തിലെ ആദിവാസിസമൂഹം അപ്പോഴേക്കും ഭൂരഹിതരായ, സ്വന്തം ഭൂമിയിലെ ന്യൂനപക്ഷമായി മാറിക്കഴിഞ്ഞിരുന്നു.

പട്ടികവർഗ്ഗ- ആദിവാസി ഭൂമി മറ്റുള്ളവർക്ക് വിൽക്കുന്നതും കൈമാറ്റം ചെയ്യുന്നതും തടയുക അല്ലെങ്കിൽ നിയന്ത്രിക്കുക, അന്യാധീനപ്പെട്ട ഭൂമി തിരികെ നൽകുക എന്നതായിരുന്നു 1975-ലെ ആദിവാസി ഭൂനിയമത്തിലെ വ്യവസ്ഥ.
പട്ടികവർഗ്ഗ- ആദിവാസി ഭൂമി മറ്റുള്ളവർക്ക് വിൽക്കുന്നതും കൈമാറ്റം ചെയ്യുന്നതും തടയുക അല്ലെങ്കിൽ നിയന്ത്രിക്കുക, അന്യാധീനപ്പെട്ട ഭൂമി തിരികെ നൽകുക എന്നതായിരുന്നു 1975-ലെ ആദിവാസി ഭൂനിയമത്തിലെ വ്യവസ്ഥ.

1990 ആവുമ്പോഴേക്കും, നിയമം നടപ്പാക്കാനും ഗവൺമെൻ്റ് സമയപരിധി നീട്ടി വാങ്ങുന്നതിനെതിരെയും ആദിവാസി ഗോത്ര സമൂഹങ്ങൾക്കിടയിൽനിന്ന് ജനകീയ പ്രക്ഷോഭങ്ങൾ രൂപം കൊള്ളാൻ തുടങ്ങി. ഗവൺമെൻ്റിന്റെ ഇരട്ടത്താപ്പിനെ കോടതി ശക്തമായി വിമർശിച്ചുവെങ്കിലും വിധി നടപ്പിലാക്കുന്നതിനുള്ള സമയം വീണ്ടും നീട്ടി നൽകുകയാണുണ്ടായത്. നിലവിലുള്ള നിയമം നടപ്പിലാക്കുന്നതിന് നീട്ടിലഭിച്ച സമയ പരിധിക്കുള്ളിൽ നിയമത്തിലെ, ആദിവാസികൾക്ക് അനുകൂലമായ, അന്തഃസത്ത തന്നെ നിരാകരിക്കുന്ന ഓർഡിൻസ് പുറപ്പെടുവിക്കാനാണ് സർക്കാർ ശ്രമിച്ചത്. 1996-ലെ ഈ ഓർഡിനൻസ് ഗവർണറുടെ അനുമതി ലഭിക്കാത്തതിനെ തുടർന്ന് നടപ്പിലാക്കാനായില്ല.

1996 ഓഗസ്റ്റ് 13ന് ഹൈക്കോടതി പരിഗണിച്ച കേസിൽ സെപ്റ്റംബർ 30-നകം നിലവിൽ അപ്പീൽ കേസുകൾ ഇല്ലാത്തതും നഷ്ടപരിഹാരം കൊടുക്കേണ്ടതില്ലാത്തതുമായ ഭൂമി യഥാർത്ഥ ഉടമസ്ഥർക്ക് ലഭിക്കുന്നതിനുവേണ്ടിയുള്ള നടപടികൾക്കാവശ്യമായ പോലീസ് സംരക്ഷണം ഉറപ്പാക്കാൻ ഉത്തരവിട്ടു. ആദിവാസി സംഘടനകളുടേയും മനുഷ്യാവകാശ പ്രവർത്തകരുടേയും എതിർപ്പ് വകവയ്ക്കാതെ 1996 സെപ്റ്റംബർ 23-ന് Restriction of transfer of land and Restoration of alienated lands ഭേദഗതി ബിൽ നിയമസഭ പാസാക്കി. ഭേദഗതി പ്രകാരം KST നിയമത്തിൽ നിന്ന് വ്യത്യസ്‌തമായി 1960 മുതൽ 1986 വരെയുള്ള കാലഘട്ടത്തിൽ നടന്ന ആദിവാസി ഭൂമി കൈമാറ്റങ്ങൾക്ക് നിയമസാധുത ലഭിച്ചു. അന്യാധീനപ്പെട്ട ഭൂമി തിരിച്ചുനൽകാനുള്ള വ്യവസ്ഥ ഇതോടെ പൂർണ്ണമായും ഇല്ലാതായി. തത്തുല്യമായ ഭൂമിയും 25000 രൂപയും നൽകാൻ ഭേദഗതിയിൽ നിർദ്ദേശിച്ചു. KST ആക്റ്റിലെ 1982 മുതലുള്ള ഭൂമി കൈമാറ്റം നിയന്ത്രണവിധേയമാണ് എന്നത് 1986 ജനുവരി മുതൽക്ക് എന്നതിലേക്ക് ഭേദഗതി ചെയ്തത് എല്ലാ അർത്ഥത്തിലും ആദിവാസി ജനതയെ ഭരണകൂടം തന്നെ വഞ്ചിക്കുന്നതിനു തുല്യമായിരുന്നു.

പകരം ഭൂമി നൽകാം എന്നത് ഗവൺമെൻ്റ് ആദിവാസികളോട് ചെയ്‌ത കൊടും വഞ്ചനയായിരുന്നു. കൃഷി ചെയ്യാൻ പറ്റാത്ത തരിശുഭൂമിയാണ് അട്ടപ്പാടിയിലെ 400 ആദിവാസി കുടുംബങ്ങൾക്ക് വിതരണം ചെയ്തത്.

വയനാട് ജില്ലയിൽ ഏകദേശം 5400 ഏക്കർ ഭൂമിയാണ് അന്യാധീനപ്പെട്ടതായി ഔദ്യോഗിക കണക്കാക്കിയതെങ്കിലും 1500 ഏക്കറിൽ താഴെ ഭൂമി മാത്രമേ യഥാർത്ഥ ഉടമകൾക്ക് നൽകാൻ സാധിച്ചിട്ടുള്ളൂ. ഇത് 1999-ലെ ഭേദഗതിക്കുമുൻപ് നടന്ന നടപടികളിലൂടെയായിരുന്നു. 5200 അപേക്ഷകളിൽ ഭൂരിഭാഗവും 1999-ലെ ഭേദഗതിയോടെ അപ്രസക്തമാവുകയും അഞ്ചേക്കർവരെ കൈവശം വെച്ചിരിക്കുന്ന കുടിയേറ്റക്കാരെ ഒഴിപ്പിക്കേണ്ടതില്ല എന്ന ഭേദഗതിയിലൂടെ ആദിവാസികൾക്ക് അവരുടെ ഭൂമി എന്നെന്നേക്കുമായി നഷ്ടപ്പെടുകയും ചെയ്‌തു. ആദിവാസി ഗോത്രസമൂഹം കൂടുതലുള്ള പാലക്കാട് ജില്ലയിലും ഇതുതന്നെയായിരുന്നു അവസ്ഥ. KST ആക്ടിനു കീഴിൽ അട്ടപ്പാടിയിൽ പത്തായിരത്തിലധികം ഏക്കർ ഭൂമി അന്യാധീനപ്പെട്ടതിന് അവകാശവാദം ഉന്നയിക്കപ്പെട്ടെങ്കിലും, 1147 അപേക്ഷകൾ പരിഗണിച്ചതിൽ 600 അപേക്ഷ തീരുമാനമെടുക്കാതെ മാറ്റിവെക്കുകയും 3336 ഏക്കർ ഭൂമി വീണ്ടെടുക്കാനുള്ള ഉത്തരവ് മാത്രം പുറപ്പെടുവിക്കുകയും ചെയ്തു‌. എന്നാൽ ഇതും പ്രാവർത്തികമായില്ല. 1999 ലെ ഭേദഗതിയോടെ ഇത് 29 കേസുകൾ മാത്രമായി ചുരുങ്ങി. അന്യാധീനപ്പട്ട ഒരു ഭൂമിയും തിരിച്ചു നൽകേണ്ടതില്ല എന്നാണല്ലോ 1999- ലെ നിയമഭേദഗതി ഉറപ്പാക്കുന്നത്. ഭൂരഹിതരായ ആദിവാസികൾക്ക് അവർ താമസിക്കുന്ന ജില്ലയിൽ തന്നെ ഒരേക്കർ ഭൂമി നൽകണമെന്ന് നിയമത്തിലുണ്ടായിരുന്നു. എന്നാൽ അന്യാധീപ്പെട്ട, കയ്യേറ്റം ചെയ്യപ്പെട്ട ഭൂമി റവന്യൂ ഭൂമിയായി പരിഗണിക്കപ്പെട്ടതോടെ 1999-ലെ ആക്ടിന് പ്രസിഡണ്ടിന്റെ പരിഗണന പോലും ആവശ്യമില്ലാതായി.

വയനാട്ടിൽ മാത്രം 83,000 ഭൂരഹിത ആദിവാസികൾ ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 1972-ലെ കേരള സ്വകാര്യ വനഭൂമി നിയമപ്രകാരം 23,000 ഹെക്ടർ ഭൂരഹിതരായ ആദിവാസികൾക്ക്  നൽകാനുണ്ടെങ്കിലും ഇതുവരെ നൽകിയിട്ടില്ല.
വയനാട്ടിൽ മാത്രം 83,000 ഭൂരഹിത ആദിവാസികൾ ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 1972-ലെ കേരള സ്വകാര്യ വനഭൂമി നിയമപ്രകാരം 23,000 ഹെക്ടർ ഭൂരഹിതരായ ആദിവാസികൾക്ക് നൽകാനുണ്ടെങ്കിലും ഇതുവരെ നൽകിയിട്ടില്ല.

പകരം ഭൂമി നൽകാം എന്നത് ഗവൺമെൻ്റ് ആദിവാസികളോട് ചെയ്‌ത കൊടും വഞ്ചനയായിരുന്നു. കൃഷി ചെയ്യാൻ പറ്റാത്ത തരിശുഭൂമിയാണ് അട്ടപ്പാടിയിലെ 400 ആദിവാസി കുടുംബങ്ങൾക്ക് വിതരണം ചെയ്തത്. ഇത് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടപ്പോൾ 1999- ലെ ഭേദഗതിക്ക് 1975-ലെ നിയമത്തെ മറികടക്കാൻ സാധ്യമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കൂടാതെ, 75-ലെ മൂലനിയമം നടപ്പാക്കാൻ അഞ്ചുമാസത്തെ സമയം കൂടി അനുവദിക്കുകയും ചെയ്‌തു.

എന്നാൽ 1975- ലെ നിയമത്തിൽ പോലും അവകാശം സ്ഥാപിക്കാൻ തെളിവുകൾ ഹാജരാക്കുക എന്ന ക്ലോസുള്ളതിനാൽ അത്തരം യാതൊരു രേഖയുമില്ലാത്ത ആദിവാസി ജനതയുടെ അപേക്ഷകൾ തള്ളിക്കളയപ്പെട്ടു. 1975-ലെ ഈ നിയമത്തിന്റെ പരിരക്ഷ ലഭിക്കുന്നത് വളരെ ചെറിയ ശതമാനം ആദിവാസി സമൂഹത്തിന് മാത്രമാണ്. വയനാട്ടിൽ മാത്രം 83,000 ഭൂരഹിത ആദിവാസികൾ ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 1972-ലെ കേരള സ്വകാര്യ വനഭൂമി നിയമപ്രകാരം 23,000 ഹെക്ടർ ഭൂരഹിതരായ ആദിവാസികൾക്ക് നൽകാനുണ്ടെങ്കിലും ഇതുവരെ നൽകിയിട്ടില്ല.

1994-ലെ പഞ്ചായത്തീരാജ് നിയമം പെസയുടെ അന്തഃസത്ത ഉൾക്കൊണ്ട് ഭേദഗതി വരുത്തി ഈ പ്രശ്‌നം പരിഹരിക്കാൻ സർക്കാറിന് ഇച്ഛാശക്തി ആവശ്യമാണ്.

കേരളത്തിൽ 'പെസ' നിയമത്തിന്റെ പ്രസക്തി

കേരളത്തിൽ 'പെസ' നിയമം എങ്ങനെ നടപ്പാക്കാം എന്നത് സംബന്ധിച്ച് കിർത്താഡ്‌സ് നടത്തിയ ചില പഠനറിപ്പോർട്ട് പ്രകാരം ജനസംഖ്യയിൽ 50 ശതമാനത്തിലധികം പട്ടികവർഗ്ഗക്കാർ വരുന്ന ജില്ലയും ബ്ലോക്കും പഞ്ചായത്തും നിലവിലില്ലാത്തതുകൊണ്ട്, പട്ടിക അഞ്ച് പ്രകാരം ആദിവാസി ജനത 50 ശതമാനത്തലധികം വരുന്ന ഏഴ് പ്രദേശങ്ങൾ ഒറ്റ യൂണിറ്റായി പരിഗണിച്ച് ഇടമലക്കുടി മാതൃകയിൽ പ്രത്യേക പട്ടിക പ്രദേശമായി പ്രഖ്യാപിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. അട്ടപ്പാടിയിലെ പാടവയൽ വില്ലേജ് (72% ജനസംഖ്യ), പുത്തൂർ (62%), ഷോളയൂർ (57.3%), വയനാട് തിരുനെല്ലി(52%), നൂൽപ്പുഴ (53%), ഇടുക്കി അറക്കുളം(73%), കടയത്തൂർ(53%) എന്നിവയാണവ. 50 ശതമാനത്തിനും 30 ശതമാനത്തിനും ഇടയിൽ ആദിവാസി ജനസംഖ്യയുള്ള പ്രദേശങ്ങളെ ഇതുപോലെ പ്രത്യേക പദവി നൽകി പട്ടികവർഗ്ഗ പ്രദേശമാക്കി പ്രഖ്യാപിക്കാൻ കഴിയും. ചോലനായ്ക്കർ, കാട്ടുനായ്ക്കർ, മലപണ്ടാരം, മുതുവാൻ, മാന്നാൻ തുടങ്ങിയ വനഭൂമിയിൽ താമസിച്ചിരുന്ന ഗോത്ര സമൂഹത്തിന്റെ പാരമ്പര്യഭൂമി വനാവകാശ നിയമം വന്നതോടെ റവന്യൂ ഭൂമിയായി മാറിയിട്ടുണ്ട്. ഇവരുൾപ്പെടുന്ന പ്രദേശത്തേയും പട്ടിക പ്രദേശമായി പ്രഖ്യാപിക്കണമെന്നും പഠനങ്ങൾ നിർദ്ദേശിക്കുന്നു.

ചോലനായ്ക്കർ, കാട്ടുനായ്ക്കർ, മലപണ്ടാരം, മുതുവാൻ, മാന്നാൻ തുടങ്ങിയ വനഭൂമിയിൽ താമസിച്ചിരുന്ന ഗോത്ര സമൂഹത്തിന്റെ പാരമ്പര്യഭൂമി വനാവകാശ നിയമം വന്നതോടെ റവന്യൂ ഭൂമിയായി മാറിയിട്ടുണ്ട്.
ചോലനായ്ക്കർ, കാട്ടുനായ്ക്കർ, മലപണ്ടാരം, മുതുവാൻ, മാന്നാൻ തുടങ്ങിയ വനഭൂമിയിൽ താമസിച്ചിരുന്ന ഗോത്ര സമൂഹത്തിന്റെ പാരമ്പര്യഭൂമി വനാവകാശ നിയമം വന്നതോടെ റവന്യൂ ഭൂമിയായി മാറിയിട്ടുണ്ട്.

എന്നാൽ ഇതെല്ലാം പ്രായോഗിക തലത്തിൽ എത്തണമെങ്കിൽ നിയമങ്ങളുടെ സാങ്കേതികത്വം മറികടന്നാൽ മാത്രം പോരാ. 1994-ലെ പഞ്ചായത്തീരാജ് നിയമം പെസയുടെ അന്തഃസത്ത ഉൾക്കൊണ്ട് ഭേദഗതി വരുത്തി ഈ പ്രശ്‌നം പരിഹരിക്കാൻ സർക്കാറിന് ഇച്ഛാശക്തി ആവശ്യമാണ്. ഇത്തരം ഭേദഗതിയിലൂടെ താഴെതട്ടിലേക്ക് സ്വയംഭരണാവകാശം എത്തിക്കാൻ ഗ്രാമസഭകൾക്കു കഴിയും. കേരളത്തിലെ ഗ്രാമ സഭകളിൽ ആദിവാസി ഗോത്രസമൂഹങ്ങൾ പങ്കെടുക്കുന്നു എന്നതല്ലാതെ ആദിവാസി ഗ്രാമസഭയില്ലാത്തതുകൊണ്ട് 'പെസ' പോലെ പ്രത്യേക അധികാരം ഇവിടെ പ്രയോഗക്ഷമമല്ല. ഊരുകൂട്ടം, ഊരുസഭ എന്നിവ പ്രവർത്തിക്കുന്നുവെങ്കിലും ഇവക്ക് നിയമപരമായ ബൈന്റിങ്ങ് പവറില്ല. സാമൂഹികവും പ്രാദേശീകവുമായ വിഷയങ്ങൾ ചർച്ച ചെയ്യുക എന്നതിനപ്പുറം ഭരണനിർവഹണ അധികാരമില്ല.

2006- ൽ നിലവിൽവന്ന വനാവകാശനിയമത്തിന്റെ ആനുകൂല്യങ്ങൾ കേരളത്തിന്റെ ഗോത്ര വിഭാഗങ്ങൾക്ക് ആർട്ടിക്കിൾ 244 ഉറപ്പുനൽകുന്നതാണ്. ഭൂമിയിന്മേലുള്ള അവകാശം, വനവിഭവങ്ങൾ ശേഖരിക്കുന്നതിനുള്ള അവകാശം, വ്യക്തിഗത വനാവകാശം, സാമൂഹിക വനാവകാശം ഇതെല്ലാം അതിൽ ഉൾപ്പെടുന്നു. എന്നിട്ടും ആദിവാസി സമൂഹത്തിന്റെ ജീവിതം മെച്ചപ്പെടുത്താൻ ഇത് പര്യാപ്തമാകുന്നില്ല.

2006- ൽ നിലവിൽവന്ന വനാവകാശനിയമത്തിന്റെ ആനുകൂല്യങ്ങൾ കേരളത്തിന്റെ ഗോത്ര വിഭാഗങ്ങൾക്ക് ആർട്ടിക്കിൾ 244 ഉറപ്പുനൽകുന്നതാണ്.
2006- ൽ നിലവിൽവന്ന വനാവകാശനിയമത്തിന്റെ ആനുകൂല്യങ്ങൾ കേരളത്തിന്റെ ഗോത്ര വിഭാഗങ്ങൾക്ക് ആർട്ടിക്കിൾ 244 ഉറപ്പുനൽകുന്നതാണ്.

ഇത് ഒരു പരിധിവരെ പരിഹരിക്കാൻ ആദിവാസി ഗ്രാമസഭ ഉണ്ടാവണം; ഒപ്പം, ആദിവാസി സമൂഹത്തിന്റെ പങ്കാളിത്തത്തോടെ ട്രൈബൽ സബ് പ്ലാൻ, വികസന പദ്ധതികൾ, ഭൂമി സംരക്ഷണം, വിഭവ നിയന്ത്രണം, എന്നിവ നടപ്പാക്കാൻ കഴിയുന്ന വിധത്തിൽ അധികാര വികേന്ദ്രീകരണത്തിന്റെ ശക്തമായ കേന്ദ്രമായി ട്രൈബൽ ഗ്രാമസഭകളെ ഉയർത്തിക്കൊണ്ടിവരേണ്ടതുമുണ്ട്. ഇത് പ്രാഥമികമായി കേരള സർക്കാർ ചെയ്യേണ്ട കാര്യവുമാണ്.

രാജ്യത്തെ മൊത്തം ജനസംഖ്യയിൽ 8 ശതമാനത്തിന് മുകളിൽ വരുന്ന, പുരോഗതിയുടെ മുഖ്യപാതയിലേക്ക് നാളിതുവരെ പ്രവേശനം ലഭിച്ചിട്ടില്ലാത്ത, ഒരു ജനസമൂഹത്തിനായി നിർമ്മിക്കപ്പെട്ട നിയമം അന്തഃസ്സത്ത നഷ്ടപ്പെടാതെ നടപ്പിലാക്കേണ്ടതുണ്ട്. അതിന് കൈവന്ന അവസരം എന്ന നിലയിൽ കൂടി വേണം 'പെസ' നിയമം നടപ്പിലാക്കുന്നതിനെ മനസ്സിലാക്കാൻ.

Comments