ആദിവാസി- ദലിത് വിദ്യാർഥികളെ വംശീയമായി പുറന്തള്ളുന്ന പൊതുവിദ്യാഭ്യാസം

വിദ്യാഭ്യാസമേഖലയെ അടിമുടി നവീകരിച്ച് കേരളം കുതിച്ചുചാട്ടത്തിനൊരുങ്ങുകയാണ് എന്ന പ്രതീതി സൃഷ്ടിക്കപ്പെടുന്നുണ്ട്. പൊതുവിദ്യാഭ്യാസ മേഖലയിലും ഉന്നത വിദ്യാഭ്യാസമേഖലയിലും അതിന്റെ ആരവങ്ങളുയരുമ്പോൾ, അവിടെനിന്ന് ഏറ്റവും ദുർബലരായ ഒരു വിഭാഗം പുറത്താക്കപ്പെടുകയാണ്. തുച്ഛമായ ഇ ഗ്രാന്റ് നിഷേധിച്ചും അതിനെതിരായ സമരങ്ങളെ കണ്ടില്ലെന്നുനടിച്ചും സർക്കാർ സംവിധാനങ്ങൾ ഈ പുറത്താക്കലിന് എണ്ണ പകരുന്നു. ആദിവാസി വിദ്യാഭ്യാസമേഖലയിൽ നടക്കുന്ന ആസൂത്രിതമായ വംശീയ പുറന്തള്ളലിനെ അടയാളപ്പെടുത്തുന്ന സംവാദം.

Comments