സർക്കാർ കൊടുത്തത് കടലാസ് ഭൂമി, 85ാം വയസ്സിലും ഒണ്ടൻ ഓട്ടത്തിലാണ്...

പിറന്ന മണ്ണിൽ നിന്നും കുടിയിറക്കപ്പെട്ട്, തലമുറകളുടെ വേരറുക്കപ്പെട്ട് മൂന്ന് സെന്റ് നാല് സെന്റ് കോളനികളിൽ ഒതുങ്ങി പോകേണ്ടി വന്ന ആദിവാസി സമൂഹങ്ങളുടെ കഥ കേരളത്തിന് അത്രയൊന്നും പുതുമയുള്ളതല്ല. മുത്തങ്ങയിലും ചെങ്ങറയിലും അരിപ്പയിലും ഉയർന്നത് കേട്ട ആദിവാസി ഭൂസംഘർഷങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഇന്നേവരെ പരിഹാരം കാണാൻ രാഷ്ട്രീയ കേരളത്തിനായിട്ടില്ല. ഇപ്പോഴിതാ വയനാട് ജില്ലയിലെ നെൻമേനി വില്ലേജിലെ കുളിപ്പുര എന്ന പണിയ കോളനിയിലെ മനുഷ്യർ പട്ടയം ലഭിച്ചതിനുശേഷവും തങ്ങളുടെ ഭൂമി എവിടെയാണെന്ന് ചോദിക്കുന്നത് കേരളത്തിലെ ഇടതുപക്ഷ സർക്കാറിനോടാണ്. കഴിഞ്ഞ പതിമൂന്ന് വർഷത്തോളമായി ഈ മനുഷ്യർ ന്യായമായ തങ്ങളുടെ അവകാശത്തിന് വേണ്ടി നിനിയമപോരാട്ടത്തിലാണ്, സമരത്തിലാണ്.

Comments