‘സി.പി.എം ദൈവത്തെ വിളിക്കാന്‍ തുടങ്ങിയിട്ടുണ്ടെങ്കില്‍ അത്, അല്‍ഭുതകരമായ തകര്‍ച്ചയുടെ ലക്ഷണമാണ്’- യു. കലാനാഥനുമായി അഭിമുഖം.
18 Jun 2022, 09:47 AM
‘‘മാര്‍ക്സിസത്തിന്റെ താത്വികാംശങ്ങളെ മാത്രം അവലംബിച്ചിട്ടല്ല പ്രശ്നങ്ങളില്‍ ഞാന്‍ ഇടപെടാറ്. നേരെമറിച്ച് പാര്‍ട്ടി ആശയങ്ങളും ജനങ്ങളുടെ ജീവിതസൗകര്യങ്ങളുംകൂടി കൂട്ടിയോജിപ്പിച്ചിട്ടാണ് അത് ചെയ്യുക. അപ്പോള്‍, ബഹുജനങ്ങളുടെ ജീവിതസൗകര്യങ്ങള്‍ക്ക് ദോഷം ചെയ്യുന്ന പാര്‍ട്ടി ലൈന്‍ പലപ്പോഴും നടപ്പാക്കാറില്ല, സ്വീകരിക്കാറുമില്ല.''
‘‘പാര്‍ട്ടിക്കാര്‍ക്ക് യുക്തിവാദം അത്ര ഇഷ്ടമല്ല. അതിന്റെ തര്‍ക്കം മാത്രമേയുണ്ടായിരുന്നുള്ളൂ. മാര്‍ക്സിസം ആന്റി റിലീജിയസ് ആണ്. പിന്നെ, മതത്തിന്റെ കൂട്ടാളിയായിട്ടാണ് പാര്‍ട്ടിക്കാരെ കൊണ്ടുനടക്കുക. അത് അശാസ്ത്രീയവും പാര്‍ട്ടിവിരുദ്ധവുമാണ്.''
‘‘പാലൊളി, സി.കെ. ബാലേട്ടന്‍, അഹമ്മദുകുട്ടി മാഷ് എന്നിവരാണ് എന്നെ സമീപിച്ചത്. അപ്പോഴാണ് അവര്‍ പറഞ്ഞത്, പാര്‍ട്ടി അല്ലെങ്കില്‍ യുക്തിവാദം എന്ന്. ഞാന്‍ പറഞ്ഞു, ഞാന്‍ പഠിച്ച പാര്‍ട്ടി ഇങ്ങനെയാണ്. ഇ.എം.എസുമായി "ചോദ്യോത്തര'ത്തില്‍ ഇക്കാര്യം വിശദമായി സംസാരിച്ചിട്ടുണ്ട്. പഴയ ആളുകളൊക്കെ യുക്തിവാദികളാണ്. ഇ.എം.എസ് അടക്കം കമ്യൂണിസ്റ്റ് ആയത് യുക്തിവാദം പറഞ്ഞിട്ടാണ്. ഇപ്പോഴെന്താണ് മാറ്റം? അതെനിക്കറിയണം എന്ന് ഞാന്‍ ശഠിച്ചു. വിശദീകരണമൊന്നും വേണ്ട, പറഞ്ഞതൊക്കെ അങ്ങ് അനുസരിച്ചാല്‍ മതി എന്നായിരുന്നു ആ സംഘത്തിന്റെ മറുപടി. പാര്‍ട്ടിയുടെ ആ സമീപനം എനിക്കിഷ്ടമായില്ല. അവര്‍ പറയുന്നതനുസരിച്ച് നടക്കണമെന്ന ഒരു ആജ്ഞാശക്തി അതിനുപിന്നിലുണ്ട്. അത് ഇഷ്ടമായില്ല എന്നുമാത്രമല്ല, അത് അംഗീകരിക്കില്ല എന്ന മട്ടില്‍ ഞാന്‍ നിലപാട് തുടര്‍ന്നുകൊണ്ടുപോയി.''
‘‘നയപരമായി തന്നെ പാര്‍ട്ടി ആശയം ഇന്നതാണ്, മാര്‍ക്‌സിസം എന്ന തത്വശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വേണം കാര്യങ്ങള്‍ തീരുമാനിക്കാന്‍, അതുപ്രകാരം ഇന്നിയിന്ന രീതിയില്‍ കാര്യങ്ങള്‍ ചെയ്യണം എന്ന കര്‍ശന നിലപാട് പാര്‍ട്ടിയില്‍ വേണം. എന്നാല്‍, ഇതെല്ലാം ചെയ്യേണ്ടവര്‍ ഇന്ന് പാര്‍ട്ടിക്ക് പുറത്താണ്. യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാരെ പുറത്താക്കി.''
അഭിമുഖം
യു. കലാനാഥന്‍ / എം.കെ. രാംദാസ്
ട്രൂ കോപ്പി വെബ്‌സീന്‍ പാക്കറ്റ് 82
Truecopy Webzine
Jun 25, 2022
2 minutes read
വിജു വി. നായര്‍
Jun 23, 2022
40 Minutes Read
Truecopy Webzine
Jun 12, 2022
4 Minutes Read
Think
Jun 10, 2022
2 Minutes Read
Truecopy Webzine
May 28, 2022
2 Minutes Read
Truecopy Webzine
May 28, 2022
14 Minutes Read