തൊഴിലില്ലായ്മ ഉയരുന്നു,
കാര്‍ഷിക മേഖലയില്‍ മാത്രം
80 ലക്ഷത്തോളം തൊഴില്‍ നഷ്ടം
തൊഴിലില്ലായ്മ ഉയരുന്നു, കാര്‍ഷിക മേഖലയില്‍ മാത്രം 80 ലക്ഷത്തോളം തൊഴില്‍ നഷ്ടം
കോവിഡിനുശേഷവും ഇന്ത്യയിലെ തൊഴിൽനഷ്ടത്തിൽ കുറവില്ലെന്ന് പുതിയ റിപ്പോർട്ട്. നഗര പ്രദേശങ്ങളെക്കാള്‍ ഗ്രാമ പ്രദേശങ്ങളിലാണ് തൊഴിലില്ലായ്മാ നിരക്ക് രൂക്ഷം. 2022 മേയില്‍ ഗ്രാമങ്ങളിലെ തൊഴിലില്ലായ്മാനിരക്ക് 6.62 ശതമാനമായിരുന്നെങ്കില്‍ ജൂണിൽ ഇത് 8.03 ശതമാനമായി. കാര്‍ഷിക മേഖലയില്‍ മാത്രം 80 ലക്ഷത്തോളം തൊഴില്‍ നഷ്ടമുണ്ടായി.
14 Jul 2022, 10:01 AM
കോവിഡ് കാലത്ത് രൂക്ഷമായ തൊഴിൽനഷ്ടം, കോവിഡിനുശേഷവും തുടരുന്നതായി റിപ്പോർട്ട്. സ്വതന്ത്ര ബിസിനസ് ഇന്‍ഫോര്‍മേഷന്‍ കമ്പനിയും സാമ്പത്തിക തിങ്ക് ടാങ്കുമായ സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമി (CMIE) പുറത്തുവിട്ട, രാജ്യത്തെ തൊഴില്ലില്ലായ്മയെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടിലാണ് ഈ വിവരം. ഇതനുസരിച്ച്, 2022 ജൂണില്‍ തൊഴിലില്ലായ്മാ നിരക്ക് 7.80 ശതമാനമായി ഉയര്‍ന്നതായി കണ്ടെത്തി. കോവിഡ് ലോക്ക്ഡൗണുകള്‍ക്ക് ശേഷമുള്ള ഈ വര്‍ധന ആശങ്കജനകമാണെന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.
പട്ടികയനുസരിച്ച്, നഗര പ്രദേശങ്ങളെക്കാള്‍ ഗ്രാമ പ്രദേശങ്ങളിലാണ് തൊഴിലില്ലായ്മ നിരക്ക് രൂക്ഷം. 2022 മേയില്‍ ഗ്രാമങ്ങളിലെ തൊഴിലില്ലായ്മാനിരക്ക് 6.62 ശതമാനമായിരുന്നെങ്കില്‍ ജൂണിൽ ഇത് 8.03 ശതമാനമായി. കാര്‍ഷിക മേഖലയില്‍ മാത്രം 80 ലക്ഷത്തോളം തൊഴില്‍ നഷ്ടമുണ്ടായി. അതേസമയം, നഗരങ്ങളില്‍ 8.21 ശതമാനമുണ്ടായിരുന്ന തൊഴിലില്ലായ്മ നിരക്ക് ജൂണില്‍ 7.30 ശതമാനമായി കുറഞ്ഞു.
ജൂണില്‍ 13 ദശലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായും തൊഴിലില്ലാത്തവരുടെ എണ്ണം മൂന്ന് ദശലക്ഷമായി വര്‍ദ്ധിച്ചതായും സി.എം.ഐ.ഇ മാനേജിങ്ങ് ഡയറക്ടര്‍ മഹേഷ് വ്യാസ് പറഞ്ഞു.
"ലോക്ക്ഡൗണ്‍ അല്ലാത്ത മാസങ്ങളില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണിത്. പൊതുവെ ഗ്രാമപ്രദേശങ്ങളില്‍ കാര്‍ഷികവൃത്തികളില്‍ കുറവുവരുന്ന കാലമാണിത്. ജുലൈയില്‍ വിളവെടുപ്പ് നടക്കുന്നതോടെ ഈ സീസണല്‍ നിരക്കില്‍ മാറ്റം വരാം’, മഹേഷ് വ്യാസ് അഭിപ്രായപ്പെട്ടു.
അതേസമയം, ജൂണില്‍, ശമ്പളക്കാരായ 25 ലക്ഷം പേര്‍ക്ക് ജോലി നഷ്ടപ്പെട്ടത് ആശങ്കാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 30.6 ശതമാനം തൊഴില്ലിലായ്മാ നിരക്കുള്ള ഹരിയാനയിലാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. രാജസ്ഥാന്‍ (29.8%) അസം (17.2%) എന്നീ സംസ്ഥാനങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. കേരളത്തില്‍ 5.3 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. മധ്യപ്രദേശ് (0.5%), പുതുച്ചേരി(0.8%), ഒഡീഷ (1.2%), ചത്തീസ്ഗഢ് (1.2%) തുടങ്ങിയ സംസ്ഥാനങ്ങളാണ് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞ സംസ്ഥാനങ്ങള്‍. തമിഴ്‌നാട്ടിലും കുറഞ്ഞ തൊഴിലില്ലായ്മ നിരക്കാണ് (2.1) രേഖപ്പെടുത്തിയത്.
നേരത്തെ 2022 ജനുവരി മുതല്‍ എപ്രില്‍ വരെയുള്ള ഡാറ്റ വെച്ച് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമി തൊഴിലില്ലായ്മയുടെ സ്റ്റാറ്റിസ്റ്റിക്‌സ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. ജനുവരി ഒന്ന് മുതല്‍ എപ്രില്‍ 30 വരെയുള്ള കാലയളവിലാണ് ‘unemployment in India, a statistical profile ' ന്റെ 19-ാംപതിപ്പിന്റെ സര്‍വ്വേരീതിയിലൂള്ള വിവരശേഖരണം നടന്നത് . 15 വയസ്സോ അതിനുമുകളിലോ പ്രായമുള്ളവരിലെ തൊഴില്‍ശക്തി, തൊഴില്‍ പങ്കാളിത്ത നിരക്ക്, തൊഴിലില്ലായ്മ നിരക്ക് എന്നീ സൂചകങ്ങള്‍ ഉപയോഗിച്ചാണ് പഠനം നടത്തിയത്. സ്ട്രാറ്റിഫഡ് മള്‍ട്ടി സ്റ്റേജ് സര്‍വേയിലൂടെ വിവിധ സംസ്ഥാനങ്ങളിലെ 522000 പേരാണ് പഠനത്തില്‍ ഉള്‍പ്പെട്ടത്.
റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ തൊഴില്‍ പങ്കാളിത്ത നിരക്ക് 39.71 ശതമാനമാണ്. അതില്‍ നഗരങ്ങളില്‍ 37.4 ശതമാനവും ഗ്രാമങ്ങളില്‍ 40.9 ശതമാനവുമാണ് രേഖപ്പെടുത്തിയത്. ഇതിനെ ലിംഗപരമായി പരിശോധിക്കുമ്പോള്‍ രാജ്യത്തെ തൊഴില്‍ പങ്കാളിത്ത നിരക്കില്‍ പുരുഷമാര്‍ 66.4 ശതമാനവും സ്ത്രീകള്‍ 9.0 ശതമാനവുമാണുള്ളത്. ഗ്രാമങ്ങളില്‍ 10.1%വും നഗരങ്ങളില്‍ 6.7 %വുമാണ് സ്ത്രീപങ്കാളിത്തമുണ്ടായിരുന്നത്.
അതേസമയം, ജനുവരി- എപ്രില്‍ കാലയളവില്‍ ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് 7.43 ശതമാനമായിരുന്നു. നഗരങ്ങളില്‍ 7.8 ശതമാനവും ഗ്രാമങ്ങളില്‍ 7.2 ശതമാനവുമാണ് രേഖപ്പെടുത്തിയത്. തൊഴിലില്ലായ്മാ നിരക്കില്‍ സ്ത്രീകള്‍ 14.8 ശതമാനമാണുണ്ടായിരുന്നത്. ഇതില്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും യഥാക്രമം 20.4%വും 12.9%വുമാണുള്ളത്. കേരളത്തില്‍ തൊഴിലില്ലായ്മ നിരക്ക് നഗരങ്ങളില്‍ 6.7 ശതമാനവും ഗ്രാമങ്ങളില്‍ 6.0 ശതമാനവുമാണ്.
ജൂനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
റിദാ നാസര്‍
Mar 28, 2023
10 Minutes Read
എസ്. മുഹമ്മദ് ഇര്‍ഷാദ്
Mar 14, 2023
3 Minutes Read
റിദാ നാസര്‍
Feb 20, 2023
7 Minutes Watch
കെ. അരവിന്ദ്
Feb 11, 2023
10 Minutes Read
Think
Feb 03, 2023
10 Minutes Read
ഡോ. രശ്മി പി. ഭാസ്കരന്‍
Feb 03, 2023
6 Minutes Read
റിദാ നാസര്‍
Feb 02, 2023
8 Minutes Watch