മനില സി. മോഹന്
വനിതാ കലാസാഹിതി
സംസ്ഥാന പുരസ്‌കാരം
മനില സി. മോഹന് വനിതാ കലാസാഹിതി സംസ്ഥാന പുരസ്‌കാരം
12 Apr 2022, 04:48 PM
വനിതാ പ്രതിഭകളുടെ സ്മരണാര്‍ത്ഥം നല്‍കുന്ന വനിതാ കലാസാഹിതി സംസ്ഥാന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.
മലയാളത്തിലെ ആദ്യത്തെ സ്വന്തം ലേഖിക എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിപ്ലവകാരിയായ യശോദ ടീച്ചറുടെ പേരിലുള്ള, പ്രഥമ വനിതാ മാധ്യമ പ്രവര്‍ത്തക പുരസ്‌കാരം ട്രൂകോപ്പി എഡിറ്റര്‍ ഇന്‍ ചീഫ് മനില സി. മോഹന്.
എഴുത്തുകാരി രാജലക്ഷ്മിയുടെ പേരിലുള്ള അവാര്‍ഡിന് ജയശ്രീ ശ്യാംലാലും, പി.സി. കുറുമ്പ അവാര്‍ഡിന് തട്ടേക്കാട് പക്ഷി സങ്കേതത്തിലെ ഗൈഡ് സുജാത ചന്ദ്രനും പി.കെ. റോസി അവാര്‍ഡ്, അഹിന്ദുവായ കാരണത്താല്‍ നൃത്തം അവതരിപ്പിക്കാന്‍ വിലക്ക് നേരിട്ട നര്‍ത്തകി സൗമ്യ സുകുമാരനും അര്‍ഹരായി.

2015 മുതലാണ് യുവകലാസാഹിതിയുടെ വനിതാ വിഭാഗമായ വനിതാകലാസാഹിതി അവാര്‍ഡ് നല്‍കിത്തുടങ്ങിയത്. അവാര്‍ഡ് വനിതാകലാസാഹിതിയുടെ പത്താമത് വാര്‍ഷികാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ നല്‍കും. യുവകലാസാഹിതി സംസ്ഥാന പ്രസിഡൻറ് ആലങ്കോട് ലീലാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി ഇ. എം. സതീശന്‍, രക്ഷാധികാരി ഗീതാ നസീര്‍, വനിതാകലാ സാഹിതി സംസ്ഥാന പ്രസിഡൻറ് ലില്ലി തോമസ്, സെക്രട്ടറി ശാരദ മോഹന്‍ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.
മനില സി. മോഹൻ
Mar 25, 2023
7 Minutes Watch
നിഖിൽ മുരളി
Mar 23, 2023
55 Minutes watch
എ.കെ. മുഹമ്മദാലി
Mar 17, 2023
52 Minutes Watch
ദീപന്‍ ശിവരാമന്‍
Mar 10, 2023
17 Minutes Watch
ഡോ. പ്രസന്നന്‍ പി.എ.
Mar 03, 2023
29 Minutes Watch