5 Jan 2022, 02:04 PM
പാട്ടുകാരനാവാൻ കൊതിച്ച് മദ്രാസിലേക്ക് നാടുവിട്ടു പോയ ബാല്യകാല അനുഭവമുണ്ട് സംഗീതജ്ഞനായ വിദ്യാധരൻ മാസ്റ്റർക്ക്. നാട്ടുപാട്ടുകളും ക്ലാസിക്കൽ സംഗീതവും പരസ്പരം കലർന്ന വഴിയിലൂടെയാണ് മാഷ് എല്ലാക്കാലവും നടന്നിട്ടുള്ളത്. തൻ്റെ മുഖ്യധാര സിനിമയല്ല എന്ന് വിദ്യാധരൻ മാസ്റ്റർ എപ്പോഴും പറയും. സിനിമയ്ക്ക് പുറത്ത് നാലായിരത്തിലധികം പാട്ടുകൾ കംപോസ് ചെയ്തു. നഷ്ടസ്വർഗ്ഗങ്ങളേ, സ്വപ്നങ്ങളൊക്കെയും പങ്കുവെയ്ക്കാൻ, ചന്ദനം മണക്കുന്ന പൂന്തോട്ടം, വിണ്ണിൻ്റെ വിരിമാറിൽ തുടങ്ങി എത്രയോ ഹിറ്റ് പാട്ടുകൾ സിനിമയിലും മാഷ് കംപോസ് ചെയ്തു. കണ്ണ് നട്ട് കാത്തിരുന്നിട്ടും എന്ന പാട്ട് പാടിക്കൊണ്ട് ഗായകനെന്ന നിലയിലുള്ള തൻ്റെ അനിഷേധ്യ സാന്നിധ്യവും ആറു പതിറ്റാണ്ടു നീണ്ട തൻ്റെ സംഗീത വഴിയിൽ അദ്ദേഹം ഉറപ്പിച്ചു. വിദ്യാധരൻ മാസ്റ്റർ തൻ്റെ ജീവിതം പറയുകയാണ്, പാട്ടുകൾ പാടുകയാണ്.
എഡിറ്റര്‍-ഇന്‍-ചീഫ്, ട്രൂകോപ്പി.
ഷഫീഖ് താമരശ്ശേരി
Jun 29, 2022
60 Minutes Watch
മനില സി.മോഹൻ
Jun 13, 2022
60 Minutes Watch
മനില സി.മോഹൻ
Apr 28, 2022
6 Minutes Read
വെള്ളാപ്പള്ളി നടേശന്‍
Apr 24, 2022
8 minutes read