വി.എസ്. സനോജ്, അരുൺ ജെ. മോഹൻ, ശ്രുതി നമ്പൂതിരി
എന്നിവരുടെ തിരക്കഥകൾക്ക്
സർക്കാർ പദ്ധതിയിൽ അംഗീകാരം
വി.എസ്. സനോജ്, അരുൺ ജെ. മോഹൻ, ശ്രുതി നമ്പൂതിരി എന്നിവരുടെ തിരക്കഥകൾക്ക് സർക്കാർ പദ്ധതിയിൽ അംഗീകാരം
സിനിമയിൽ വനിതകളെയും പട്ടികജാതി- പട്ടിക വര്‍ഗ വിഭാഗത്തില്‍ പെടുന്ന സംവിധായകരെയും പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ പദ്ധതിയിൽ വി.എസ്. സനോജിന്റെ ‘അരിക്’ എന്ന തിരക്കഥക്ക് ഒന്നാം സ്ഥാനം. അരുണ്‍ ജെ. മോഹന്റെ "പിരതി' എന്ന തിരക്കഥക്കാണ് രണ്ടാം സ്ഥാനം. വനിതകളുടെ വിഭാഗത്തില്‍ ശ്രുതി നമ്പൂതിരിയുടെ "ബി 32മുതല്‍ 44 വരെ' എന്ന തിരക്കഥക്കാണ് ഒന്നാം സ്ഥാനം.
1 Dec 2021, 05:16 PM
സിനിമാ രംഗത്ത് വനിതകളെയും പട്ടികജാതി- പട്ടിക വര്‍ഗ വിഭാഗത്തില്‍ പെടുന്ന സംവിധായകരെയും പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന പദ്ധതിയിൽ മാധ്യമപ്രവർത്തകനും സംവിധായകനുമായ വി.എസ്. സനോജിന്റെ ‘അരിക്’ എന്ന തിരക്കഥക്ക് ഒന്നാം സ്ഥാനം. അരുണ്‍ ജെ. മോഹന്റെ "പിരതി' എന്ന തിരക്കഥക്കാണ് രണ്ടാം സ്ഥാനം. വനിതകളുടെ വിഭാഗത്തില്‍ ശ്രുതി നമ്പൂതിരിയുടെ "ബി 32മുതല്‍ 44 വരെ' എന്ന തിരക്കഥക്കാണ് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനത്തേക്ക് രണ്ട് തിരക്കഥകള്‍ക്ക് ജൂറി തുല്യ പിന്‍തുണ നല്‍കിയതിനാല്‍ ചലച്ചിത്ര മേഖലയിലെ പ്രഗല്‍ഭരുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമായിരിക്കും രണ്ടാമത്തെ തിരക്കഥയുടെ പ്രഖ്യാപനം. ഒരു സിനിമയ്ക്ക് പരമാവധി 1.5 കോടി രൂപ നല്‍കും.
തെരഞ്ഞെടുക്കപ്പെട്ട സിനിമകള്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപിച്ചത്.
2019-20 ലാണ് ആദ്യമായി വനിതകളുടെ സംവിധാനത്തിലുള്ള സിനിമ എന്ന പദ്ധതി നടപ്പിലാക്കിയത്. ക്യാമറയ്ക്കു പിന്നിലെ സ്ത്രീ സാന്നിദ്ധ്യം വിരളമാണ് എന്ന തിരിച്ചറിവാണ് ഇത്തരം ഒരു പദ്ധതി ആവിഷ്‌കരിക്കുവാന്‍ സംസ്ഥാന സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ഇന്ത്യയില്‍ ആദ്യമായാണ് സര്‍ക്കാര്‍ വനിതാ ശാക്തീകരണ കാഴ്ചപ്പാടില്‍ ഇത്തരം പദ്ധതി ആവിഷ്‌കരിക്കുന്നതെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
കഴിഞ്ഞവര്‍ഷം ഒന്നാം സ്ഥാനം ലഭിച്ച താരാ രാമാനുജന്‍ രചന, സംവിധാനം എന്നിവ നിര്‍വഹിച്ച ‘നിഷിധോ' എന്ന ചലച്ചിത്രത്തിന് രാജ്യത്തിനകത്തും പുറത്തുമുള്ള മേളകളിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. 26-മത്തെ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ അന്താരാഷ്ട്ര മത്സര വിഭാഗത്തിലേയ്ക്കും ‘നിഷിധോ' തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ടാം സ്ഥാനം ലഭിച്ച മിനി ഐ.ജി സംവിധാനം ചെയ്ത ‘ഡിവോഴ്‌സ്' എന്ന ചിത്രവും ഉടന്‍ തിയേറ്ററുകളില്‍ പ്രദര്‍ശനതിനെത്തും.
ഈ വര്‍ഷമാണ് പട്ടികജാതി- പട്ടികവര്‍ഗ വിഭാഗത്തില്‍ പെടുന്ന സംവിധായകരുടെ സിനിമ എന്ന പദ്ധതി ഉള്‍പ്പെടുത്തിയതെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ചലച്ചിത്ര സംവിധാന രംഗത്ത് പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍ പെടുന്നവരുടെ സാന്നിധ്യം വളരെ കുറവാണ്. ഈ രംഗത്തേക്ക് കടന്നു വരുവാന്‍ ഇപ്പോഴും ഈ വിഭാഗത്തില്‍ പെടുന്ന വ്യക്തികള്‍ക്ക് അദൃശ്യമായ തടസം നേരിടുന്നു എന്ന തിരിച്ചറിവാണ് പദ്ധതി ആരംഭിക്കുവാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷത്തെ ഈ രണ്ട് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയുള്ള തിരക്കഥകളുടെ തെരഞ്ഞെടുപ്പ് പ്രക്രിയ മൂന്ന് ഘട്ടങ്ങളിലായാണ് നടപ്പിലാക്കിയത്. പ്രമുഖ പത്രങ്ങളില്‍ നല്‍കിയ പരസ്യത്തിന്റെ ഭാഗമായി ലഭിച്ച അപേക്ഷകള്‍, അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയരായ തിരക്കഥാകൃത്തുക്കള്‍ പരിശോധിച്ച ശേഷം തെരഞ്ഞെടുക്കപ്പെട്ട തിരക്കഥാകൃത്തുക്കളെ ചലച്ചിത്ര അധ്യാപകര്‍, സംവിധായകര്‍, പ്രഗല്‍ഭ തിരക്കഥാകൃത്തുക്കള്‍ എന്നിവര്‍ നേതൃത്വം നല്‍കിയ ഓണ്‍ലൈന്‍ തിരക്കഥാ രചനാ ശില്പശാലയിലെക്ക് ക്ഷണിച്ചു. മധുപാല്‍ ചെയര്‍മാനും, വിനു എബ്രഹാം, ജി.എസ്. വിജയന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് തെരഞ്ഞെടുപ്പ് പ്രക്രിയ നടത്തിയത്.
പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെടുന്ന സംവിധായകരുടെ സിനിമ വിഭാഗത്തില്‍ 79 പ്രൊപ്പോസലുകളും വനിതകളുടെ സംവിധാനത്തിലെ സിനിമ വിഭാഗത്തില്‍ 41 പ്രൊപ്പോസലുകളുമാണ് ലഭിച്ചത്. തുടര്‍ന്ന് ഇവരില്‍ നിന്ന് ട്രീറ്റ്‌മെൻറ് നോട്ട് ക്ഷണിച്ചു. വനിതകളുടെ സംവിധാനത്തിലുള്ള സിനിമാ വിഭാഗത്തില്‍ 34 വ്യക്തികളും, പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്ന സംവിധായകരുടെ സിനിമ വിഭാഗത്തില്‍ 56 വ്യക്തികളുമാണ് ട്രീറ്റ്‌മെൻറ് നോട്ട് സമര്‍പ്പിച്ചത്. ലഭ്യമായ ട്രീറ്റ്‌മെൻറ് നോട്ട് ഡോ. ബിജു ചെയര്‍മാനും കുക്കു പരമേശ്വരന്‍, മനോജ് കാന എന്നിവര്‍ അംഗങ്ങളുമായ ജൂറി വിലയിരുത്തി.
വനിതാ സിനിമാ വിഭാഗത്തില്‍ 11 വ്യക്തികളോടും പട്ടികജാതി പട്ടികവര്‍ഗ്ഗവിഭാഗത്തില്‍പ്പെടുന്ന സംവിധായകരുടെ സിനിമ വിഭാഗത്തില്‍ 18 വ്യക്തികളോടും തിരക്കഥ സമര്‍പ്പിക്കുവാന്‍ ആവശ്യപ്പെട്ടു. ഇത്തരത്തില്‍ ലഭിച്ച തിരക്കഥകള്‍ തിരക്കഥാകൃത്ത് ജോണ്‍ പോള്‍ ചെയര്‍മാനായ ജൂറി വിലയിരുത്തുകയും തിരക്കഥ സമര്‍പ്പിച്ച വ്യക്തികളുമായി അഭിമുഖം നടത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് അവസാന തെരഞ്ഞെടുപ്പ് നടത്തിയത്. ഡോ. ബിജു, ഷെറിന്‍ ഗോവിന്ദ്, ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരന്‍ എന്നിവരായിരുന്നു മറ്റു ജൂറി അംഗങ്ങള്‍. കാലതാമസം കൂടാതെ തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ നിര്‍മാണം ആരംഭിക്കുമെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
റിദാ നാസര്‍
Aug 09, 2022
3 Minutes Watch
ദില്‍ഷ ഡി.
Jun 01, 2022
8 Minutes Read
കെ.വി. ദിവ്യശ്രീ
Apr 26, 2022
9 Minutes Read
Truecopy Webzine
Mar 14, 2022
2 minutes read
Think
Sep 20, 2021
2 Minutes Read
വി.എസ്. സനോജ്
Aug 05, 2021
16 Minutes Read
Kunhabdulla
2 Dec 2021, 11:21 AM
വളരെ നല്ല നടപടി. സർക്കാരിൻറെ തീരുമാനം അവസരോചിതമായി