തെക്കുകിഴക്ക് അറബിക്കടലിൽ വടക്കൻ കേരളത്തിന്റെയും കർണാടക തീരത്തിന്റെയും പടിഞ്ഞാറു ഭാഗത്തു നിലനിൽക്കുന്ന ന്യുനമർദ്ദത്തിന്റെ സ്വാധീനത്തിൽ മൺസൂൺ വീണ്ടും സജീവ കാലത്തേക്ക് കടന്നിരിക്കുകയാണ്. ഇതിനോടനുബന്ധിച്ച് അടുത്ത ദിവസങ്ങളിൽ തീരദേശ ജില്ലകളിൽ വ്യാപകമായി മഴയും മലയോര ജില്ലകളിൽ ഇടവിട്ട് ഇടിയിയോടുകൂടിയ മഴയും പ്രതീക്ഷിക്കുന്നു. തിങ്കളും ചൊവ്വയും കേരളത്തിൽ പരക്കെ മഴക്ക് സാധ്യതയുണ്ട്. കേരള തീരപ്രദേശത്ത് കാറ്റിന്റെ വേഗത മണിക്കൂറിൽ 40- 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും ആകാൻ സാധ്യതയുണ്ട്.
(Weather outlook based on IMD, IITM, NCMRWF, INCOIS, NCEP, ECMWF forecast products prepared by CUSAT)