നിവാർ കേരളത്തിൽ ആഞ്ഞുവീശില്ല

നിവാർ ചുഴലിക്കാറ്റ് ഇന്ന്​(ബുധൻ) രാത്രിയോടെ പുതുച്ചേരിക്കടുത്ത്​കാരക്കലിനും മാമ്മല്ലപുരത്തിനും ഇടയിലൂടെ അതിതീവ്ര ചുഴലിക്കാറ്റായി (very severe cyclonic storm ) തീരത്തു പ്രവേശിക്കും. ഇതിന്റെ ഭാഗമായി തമിഴ്‌നാട് തീരത്ത്​ കാരക്കൽ മുതൽ മഹാബലിപുരം വരെ മണിക്കൂറിൽ 120 കി.മീ. വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. തമിഴ്‌നാടിന്റെ വടക്കൻ ജില്ലകളിലും തീരപ്രദേശത്തതും അതിശക്തമായ മഴ പ്രതീക്ഷിക്കാം. കേരളത്തിൽ ഇതിന്റെ വലിയ സ്വാധീനം ഉണ്ടാകുവാൻ സാധ്യതയില്ല, മലയോര മേഖലകളിൽ ഒറ്റപ്പെട്ട ഇടിയോടു കൂടിയ കനത്ത മഴ പ്രതീക്ഷിക്കാം.


നിവാർ ചുഴലിക്കാറ്റിനെതുടർന്ന്​ 25, 26, 27 തീയതികളിൽ തമിഴ്​നാട്​ തീരത്ത്​ പ്രതീക്ഷിക്കുന്ന മഴ
നിവാർ ചുഴലിക്കാറ്റിനെതുടർന്ന്​ 25, 26, 27 തീയതികളിൽ തമിഴ്​നാട്​ തീരത്ത്​ പ്രതീക്ഷിക്കുന്ന മഴ

Comments