പമ്പ, മണിമല തീരത്തുള്ളവർ രാത്രി അതീവ ജാഗ്രത പുലർത്തണം

തിങ്കളാഴ്ച രാവിലെ ആറുമണി വരെ പ്രതീക്ഷിക്കുന്ന മഴ: ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ 5 -10 സെ.മീറ്റർ വരെ മഴക്ക് സാധ്യതയുണ്ട്. പമ്പ, മണിമല പുഴകളുടെ തീരത്തുള്ളവർ ഇന്ന് (ഞായറാഴ്ച) രാത്രി അതീവ ജാഗ്രത പുലർത്തണം.
പെരിയാർ, ചാലക്കുടി പുഴകളിലും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. ഈ പ്രദേശത്തും ജാഗ്രത വേണം.
മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളുടെ പടിഞ്ഞാറുഭാഗത്തും 5- 10 സെ.മീറ്റർ വരെ മഴക്ക് സാധ്യതയുണ്ട്. ചാലിയാർ തീരത്തുള്ളവർ അതീവ ജാഗ്രത പുലർത്തണം. ഈ ജില്ലകളിലെ മണ്ണിടിച്ചിൽ സാധ്യത പ്രദേശത്തുനിന്ന് മാറി താമസിക്കേണ്ടതാണ്.
ആലപ്പുഴ കൊല്ലം തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് രാത്രി 3-5 സെ.മീറ്റർ വരെ മഴ പ്രതീക്ഷിക്കുന്നു.
കുട്ടനാട് പോലെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണം.

(Weather outlook based on IMD, IITM, NCMRWF, INCOIS, NCEP, ECMWF forecast products prepared by CUSAT)

ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ലഭിക്കാനിടയുള്ള മഴ

Comments