Photo: Muhamman Hanan, Truecopy

ഇപ്പോഴത്തെ തീവ്ര മഴയ്ക്ക് ശമനമുണ്ടാകാൻ സാധ്യത,
മൺസൂൺ ജൂൺ ആദ്യ വാരത്തോടെ

കേരള തീരത്ത് നിലനിൽക്കുന്ന ചക്രവാതച്ചുഴിയും ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിന്റെയും വലിയ സ്വാധീനത്തിലാണ് ഇപ്പോൾ കേരളത്തിൽ വ്യാപകമായ അതിതീവ്രമഴ ലഭിക്കുന്നത്.

ന്യൂനമർദ്ദം വീണ്ടും ശക്തിപ്രാപിച്ച് തീവ്ര ന്യൂനമർദ്ദമായി ബംഗ്ലാദേശിനടുത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്, അതായത്, നോർത്തേൺ ബേ ഓഫ് ബംഗാളിലേക്ക്. ഇതിന്റെ ശക്തി കുറയുന്നതിനനുസരിച്ച് വ്യാഴാഴ്ച കഴിഞ്ഞ് ഇപ്പോൾലഭിച്ചുകൊണ്ടിരിക്കുന്ന മഴയ്ക്ക് അൽപം ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടൊപ്പം മൺസൂൺ ആൻഡമാൻ കടലിലും അതോടൊപ്പം ശ്രീലങ്കക്ക് വടക്കുഭാഗത്തുവരെയും എത്തിച്ചേർന്ന അവസ്ഥയാണുള്ളത്. ഇതിനുശേഷം മൺസൂൺ ഏതു സമയത്തും കേരളത്തിലേക്കെത്താം, സാഹചര്യങ്ങൾ അനുകൂലമായാൽ.

ഇപ്പോഴത്തെ വലിയ പെയ്ത്തിനുശേഷം മഴയ്ക്ക് ചെറിയ തോതിലൊരു കുറവാണ് പ്രതീക്ഷിക്കുന്നത്. അതിനുശേഷം ജൂൺ ആദ്യ വാരത്തോടെ മൺസൂൺ എത്തി അത് ശക്തി പ്രാപിക്കാനാണ് സാധ്യത.

Comments