ആലപ്പുഴ മുതൽ കോഴിക്കോട് വരെയുള്ള തീരമേഖലയിൽ സ്ഥിതി രൂക്ഷമാകാൻ സാധ്യത

റബിക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടുകയും ഇത് ശനിയാഴ്ചയോടെ ചുഴലിക്കാറ്റായി മാറാനുമുള്ള സാധ്യത, മധ്യകേരളത്തിൽ ഏറ്റവും രൂക്ഷമായ സാഹചര്യമുണ്ടാക്കിയേക്കാം.

ആലപ്പുഴ മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഇന്ന് (വെള്ളിയാഴ്​ച) രാത്രി കനത്ത മഴയും അതിരൂക്ഷമായ കടലാക്രമണവും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഉപഗ്രഹദൃശ്യങ്ങൾ സൂചന നൽകുന്നു.
ചുഴലിക്കാറ്റിന്റെ പ്രഭാവം 400- 500 കിലോമീറ്റർ ചുറ്റളവിലായതിനാൽ, കേരള തീരത്ത് കാറ്റിന്റെ വേഗം പലപ്പോഴും മണിക്കൂറിൽ 60 കിലോമീറ്ററിനുമുകളിലാകാനും വലിയ തോതിൽ കടലാക്രമണമുണ്ടാകാനും സാധ്യതയുണ്ട്. ഇന്ന് രാത്രി മധ്യകേരളത്തിന്റെ തീരം പ്രക്ഷുബ്ദമാകുമെന്നാണ് മുന്നറിയിപ്പ്.

(Weather outlook based on IMD, IITM, NCMRWF, INCOIS, NCEP, ECMWF forecast products prepared by CUSAT)

ഇന്ന്​ (വെള്ളിയാഴ്​ച) രാത്രി മധ്യകേരളത്തി​ലെ തീരമേഖലയിലുണ്ടാകാൻ സാധ്യതയുള്ള കനത്ത മഴയുടെ ഉപഗ്രഹ ചിത്രം

Comments