Made in heaven; അത്ര സ്വര്‍ഗീയമല്ലാത്ത ഇന്ത്യന്‍ വിവാഹങ്ങളെക്കുറിച്ച്

' marriages are made in heven' - തുടങ്ങിയ പഴമൊഴികളിലും ആദര്‍ശങ്ങളിലും നിന്നുമെല്ലാം വിവാഹങ്ങള്‍ വീണ്ടെടുക്കപ്പെടേണ്ടതുണ്ടെന്ന് തോന്നിയിട്ടില്ലെ ? കാലങ്ങള്‍ക്കനുസരിച്ച് വിവാഹത്തിന്റെ നടപ്പുരീതികളിലും മാറ്റം വരേണ്ടേതല്ലേ, പക്ഷേ അത് എത്രത്തോളം സാധ്യമാകുന്നുവെന്നത് സംശയകരമാണ്. ഇത്തരത്തില്‍ വിവാഹങ്ങളുടെ സാമ്പ്രാദായിക കെട്ടുപാടുകളെയും നാടകീയവും പുറം മോടികളും മാത്രമായി ചുരുങ്ങിപോകുന്ന വൈവാഹിക യാഥാര്‍ത്ഥ്യങ്ങളെയും വെളിപ്പെടുത്തുന്ന MADE IN HEAVEN സീരിസിന്റെ സെക്കന്‍ഡ് സീസണ്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ആയിരിക്കയാണ്. 2019 ല്‍ ആദ്യ സീസണ്‍ ഇറങ്ങിയതിന് ശേഷം നാലുവര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് സെക്കന്‍ഡ് സീസണെത്തുന്നത്.

സീരിസിലെ പ്രധാന കഥാപാത്രങ്ങളായ താരയും കരണും ഡല്‍ഹി ബേസ്ഡ് ആയിട്ട് പ്രവര്‍ത്തിക്കുന്ന വെഡ്ഡിങ്ങ് പ്ലാനേഴ്സ് ആണ്. 'made in heven' എന്ന ഇവരുടെ് കമ്പനി നടത്തുന്ന ബിഗ് ഫാറ്റ് ഇന്ത്യന്‍ വെഡ്ഡിങ്ങുകളെക്കുറിച്ചാണ് രണ്ടു സീസണുകളിലായി ഈ സീരീസ് പറഞ്ഞുവെക്കുന്നത്. സമൂഹത്തെ തൃപ്തിപ്പെടുത്തുക എന്ന ലക്ഷ്യത്തിലൂടെ നടത്തപ്പെടുന്ന വിവാഹങ്ങളുടെ അനൗചിത്യങ്ങളെ വെളിപ്പെടുത്തുന്നതൊടൊപ്പം തന്നെ കാലാഹരണപ്പെട്ട എന്നാല്‍ ഇപ്പോഴും നമ്മള്‍ പിന്തുടരുന്ന പല സോഷ്യല്‍ നോര്‍മ്സുകളുടെയും ചോദ്യം ചെയ്താണ്് സീരിസ് ഏഴു എപ്പിഡോഡുകളിലൂടെ, മുന്നോട്ടുപോകുന്നത്. fair skin obsession, casteism, classism, love after marriage, broken marriage, re marriage, toxic relationship, agesim തുടങ്ങിയ നിരവധി പ്രശ്നങ്ങളെ വ്യത്യസ്ത എപ്പിസോഡുകളിലായി പറഞ്ഞുവെക്കുന്നുണ്ട്. രണ്ട് വ്യക്തികള്‍ തമ്മിലുള്ള പാര്‍ട്ട്ണര്‍ഷിപ്പിനപ്പുറം വിവാഹങ്ങള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയങ്ങളെയും

വിവാഹങ്ങളില്‍ ഇനിയും സാധ്യമാകേണ്ട മാറ്റങ്ങളെയുമെല്ലാം പറഞ്ഞുവെക്കാന്‍ സീരിസിന് കഴിയുന്നുണ്ട്.

Comments