കല്യാണം തൊഴിലാക്കിയ നാഗപ്പൻ

സുരരാജ് വെഞ്ഞാറമൂട്, കനി കുസൃതി, ശ്വേതാ മേനോൻ, ഗ്രേസ് ആന്റണി, നിരഞ്ജന അനൂപ്, അമ്മു അഭിരാമി എന്നിവർ പ്രധാനവേഷത്തിലെത്തുന്ന വെബ്സീരീസാണ് നാഗേനന്ദ്രൻസ് ഹണിമൂൺ. ഡിസ്നിപ്ലസ് ഹോട്ട് സ്റ്റാറാണ് ചിത്രം പുറത്തിറക്കിയത്. അലസനായ നാഗേന്ദ്രൻ എന്ന യുവാവാണ് സീരീസിലെ കേന്ദ്രകഥാപാത്രം. വിദേശത്ത് ഒരു ജോലി ചെയ്യുക എന്നതാണ് അയാളുടെ ആഗ്രഹം. അതിനുള്ള പണം കണ്ടെത്താൻ അയാൾ 5 വിവാഹം കഴിക്കുന്നു, അതിൽ നിന്നുള്ള സ്ത്രീധനമാണ് ലക്ഷ്യം. അതിനിടെയിലുണ്ടാവുന്ന രസകരമായ സംഭവങ്ങളാണ് ചിത്രം പറയുന്നത്.

Comments