POLITICS OF ADOLESCENCE: KNIFE കൊണ്ട് പരിഹാരം പറയിക്കുന്ന INSTA ജീവിതങ്ങൾ

നെറ്റ്ഫ്ലിക്സ് പ്രേക്ഷകരുടെ പട്ടികയെടുത്താൽ ഇന്ത്യയുൾപ്പെടെ 71 രാജ്യങ്ങളിൽ തകർപ്പൻ ഹിറ്റാണ് ‘അഡോളസൻസ്’’. പ്രായത്തിൻ്റെ പട്ടികയിൽ ടീനേജർ മുതൽ ഗ്രാൻഡ് മാ വരെ സീരിയസായി കണ്ടു കൊണ്ടേയിരിക്കുന്ന സീരീസ്. ലൈക്കുകളും കമൻറുകളും കുരുന്നുകളുടെ വ്യക്തിത്വം പോലും നിർണയിക്കുന്ന സോഷ്യൽ മീഡിയ റാഡിക്കലൈസേഷൻ്റെ വിമർശനമെന്ന നിലയിൽ ഉജ്വലമായ ആവിഷ്കാരമാണ് അഡോളസൻസ്. ഊഹിക്കാനാവാത്ത ക്രിമിനൽ ചിന്തകളുടെ കൂടാരമായി ചെറുപ്രായത്തിൽ തന്നെ മനസ്സ് രൂപപ്പെടുന്നതെങ്ങനെയെന്നും പുറം ലോകത്തെ പുരുഷാധികാര ജൻഡർ ഭാഷ സാങ്കേതികമായ മാറ്റങ്ങളോടെ ഓൺലൈൻ ജീവിതത്തിലും എങ്ങനെ സന്നിവേശിപ്പിക്കപ്പെടുന്നുവെന്നും ‘അഡോളസൻസ്’ തീവ്രമായിത്തന്നെ പ്രതിപാദിക്കുന്നു. സ്ഥല കാല ഭേദമില്ലാതെ ഈ സീരീസ് എങ്ങനെയാണ് കേരളത്തിനും ബാധകമാവുന്നതെന്ന് ചർച്ച ചെയ്യുകയാണ് ദാമോദർ പ്രസാദും കമൽറാം സജീവും.

Comments