ദാമോദർ പ്രസാദ്

‘പാതാൾ ലോക്’ രണ്ടാം സീസണും
അതിലളിത സ്ട്രീമിങ് മുതലാളിത്തവും

ഒ ടി ടി വെബ് സീരീസുകളുടെ ഉള്ളടക്കത്തിലും ആഖ്യാനത്തിലും സംഭവിക്കുന്ന രാഷ്ട്രീയമാറ്റങ്ങളെക്കുറിച്ചാണ് ദാമോദർ പ്രസാദ് എഴുതുന്നത്. ഇന്ത്യയിൽ പുതുതരംഗം സൃഷ്ടിച്ച ‘പാതാൾ ലോക്’ സീരീസിൻെറ രണ്ടാം സീസണിന് ആദ്യ സീസണിലുണ്ടായിരുന്ന രാഷ്ട്രീയ ധീരത നഷ്ടമായത് എന്തുകൊണ്ടാണെന്നും വിശകലനം ചെയ്യുന്നു.

ന്ത്യൻ വെബ്സീരീസുകളിൽ പുതിയ തരംഗമായിരുന്നു ‘പാതാൾ ലോക്’. ഹിന്ദിയിലെ നവതരംഗ ചലച്ചിത്രങ്ങളിൽ കാണാമായിരുന്ന രാഷ്ട്രീയ പരിചരണരീതിയെ ഏറെക്കുറെ അവലംബിച്ചിരുന്നു ഈ സീരീസിന്റെ ദൃശ്യാത്മക ആഖ്യാനവും. ഓംപുരി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഗോവിന്ദ് നിഹലാനിയുടെ ‘അർദ്ധസത്യ’ ഇവിടെ ഓർക്കാവുന്നതാണ്.

ഇന്ത്യൻ യാഥാർത്ഥ്യത്തിലെ ഹിംസാത്മകമായ അസമത്വങ്ങളെ പകർത്തുന്നതിൽ നവതരംഗ ചലച്ചിത്രങ്ങൾ നൽകിയ ഊന്നലുകൾ ‘പാതാൾ ലോകി’ൽ കാണാം. കഥാപാത്ര ചിത്രീകരണത്തിൽ സാമൂഹികാംശങ്ങൾക്ക് നൽകിയ സൂക്ഷ്മതയും ഇതിവൃത്തഘടനയും നവതരംഗ രാഷ്ട്രീയ ചലച്ചിത്രങ്ങളോടുള്ള സാദൃശ്യത്തെ സ്പഷ്ടമാക്കുന്നു. ഒ.ടി.ടി പ്ലാറ്റ്ഫോമുകളുടെ തദ്ദേശീയവൽക്കരണത്തിന് വഴിതുറക്കുകയും ഒപ്പം, പല തട്ടിലുള്ള പ്രേക്ഷകസമൂഹത്തെ പ്ലാറ്റ്ഫോം കാഴ്ചയുടെ ലോകത്തിലേക്ക് ആകർഷിക്കുകയും ചെയ്ത ഇന്ത്യൻ വെബ്സീരീസുകളായ മിർസാപൂർ, സേക്രഡ് ഗെയിംസ്, ഫാമിലി മാൻ, പഞ്ചായത്ത് തുടങ്ങിയവയിൽ നിന്ന് വ്യതിരിക്തമായി, ദൃശ്യാവിഷ്ക്കാരത്തിലും ഇതിവൃത്തത്തിന്റെ അനാവരണത്തിലും സംഘർഷാത്മകമായ യാഥാർഥ്യത്തെക്കുറിച്ചുള്ള ആഴസ്പർശമുള്ള രാഷ്ട്രീയബോധ്യം പുലർത്തിയിരുന്നു ‘പാതാൾ ലോക്’.
പ്രേക്ഷകരെ Binge Watchനു പിടിച്ചിരുത്തുന്ന ദൃശ്യപംക്തികൾ ഈ സീരിസിന്റെ വിജയത്തിനും നിദാനമായി. 'മിർസാപൂർ', 'സേക്രഡ് ഗെയിംസ്' തുടങ്ങിയ സീരീസുകളും ക്രൈം ത്രില്ലറുകളുടെ സ്വഭാത്തിലുള്ളതാകയാൽ പ്രേക്ഷക അംഗീകാരം നല്ല പോലെ ലഭിച്ചിരുന്നു. എന്നാൽ ക്രൈം ത്രില്ലറിനപ്പുറം സാമൂഹിക രാഷ്ട്രീയ പ്രമേയാവതരണത്തിലും ഇതിൽ പ്രതിപാദ്യമാകുന്ന ലോകത്തെ സ്വർഗം, ഭൂമി, പാതാളം എന്നിങ്ങനെയുള്ള മിത്തിക്കൽ ഭൂമികയിലേക്ക് എത്തിക്കുന്നതിലൂടെയും സീരീസിനെ സമകാലികവും അതേസമയം അകാലികവുമായി തുടരുന്ന സാമൂഹികാധികാരവ്യവസ്ഥയുടെ ഇന്ത്യൻ അനുഭവങ്ങളുടെ പുതിയൊരു ദൃശ്യപകർപ്പാക്കാൻ സാധിച്ചു. പോപ്പുലറായിരിക്കെ തന്നെ ‘പാതാൾ ലോകി’നെക്കുറിച്ചു ഗൗരവകരമായ പഠനങ്ങളും വരികയുണ്ടായി.

ഇന്ത്യൻ യാഥാർത്ഥ്യത്തിലെ ഹിംസാത്മകമായ അസമത്വങ്ങളെ പകർത്തുന്നതിൽ നവതരംഗ ചലച്ചിത്രങ്ങൾ നൽകിയ ഊന്നലുകൾ ‘പാതാൾ ലോകി’ൽ കാണാം.
ഇന്ത്യൻ യാഥാർത്ഥ്യത്തിലെ ഹിംസാത്മകമായ അസമത്വങ്ങളെ പകർത്തുന്നതിൽ നവതരംഗ ചലച്ചിത്രങ്ങൾ നൽകിയ ഊന്നലുകൾ ‘പാതാൾ ലോകി’ൽ കാണാം.

‘പാതാൾ ലോക്’ വെബ് സീരീസ് ആസ്പദമാക്കിയത് തരുൺ തേജ്പാലിന്റെ Assassins എന്ന നോവലിനെയാണ്. 'സേക്രഡ് ഗെയിംസ്' ആസ്പദമാക്കിയത് വിക്രം ചന്ദ്രയുടെ ഇതേപേരിലുള്ള നോവലിനെയാണ്. നോവലിന്റെ ഇതിവൃത്താവിഷ്ക്കാരം ചലച്ചിത്രാവിഷ്ക്കാരത്തെക്കാൾ വെബ് സീരീസിന്റെ ഘടനയുമായി ചേർന്നുപോകുന്നതാണ്. ചലച്ചിത്രത്തിന്റെ കാര്യത്തിൽ അനുവർത്തനപരമായ ഉള്ളടക്കം നിശ്ചിത സമയദൈർഘ്യത്തിലേക്ക് സംഗ്രഹിക്കേണ്ടതുണ്ടെങ്കിൽ, വെബ് സീരീസിന്റെ എപ്പിസോഡിക് ഘടന പ്രതിപാദനതലത്തിൽ നിയന്ത്രിതമായ ഒഴുക്കിനെ സാധ്യമാക്കുന്നു. ഇത് തികച്ചും പുതിയ കാര്യമാണെന്ന് പറഞ്ഞുകൂടാ. ഉദാഹരണത്തിന് ഭീഷ്മ സാഹ്നിയുടെ തമസ് ദൂരദർശനിൽ സീരിയലൈസ് ചെയ്തപ്പോൾ ഗോവിന്ദ് നിഹലാനി ഇത്തരത്തിലുള്ള ഇതിവൃത്താവിഷ്കാരം അനുഭവവേദ്യമാക്കിയിട്ടുള്ളതാണ്. ടെലിവിഷൻ സീരിസിൽ നിന്ന് വ്യതിരിക്തമായി പ്ലാറ്റ്ഫോം കാഴ്ചയിൽ കാണുന്നതിന്റെ ഇടവേളകളുടെ സമയദൈർഘ്യക്രമം മുൻകൂട്ടി നിശ്ചയിക്കാനാകില്ല എന്നതാണ്. പ്രേക്ഷക കാഴ്ചയെ സംബന്ധിച്ച് ഇത് പ്രധാനമാണ്.

ഒരു സീരിസിന്റെ അംഗീകാരം പ്രേക്ഷകരെ കൂടുതൽ സീരീസുകളിലേക്ക് ആകർഷിക്കാൻ സാധിക്കുക എന്നതുകൂടിയാകുന്നു.

ഒരു സീരിസിന്റെ വിജയം ആസ്പദമാകുന്നത് binge -watch -ന്റെ സ്വഭാവത്തെ ആധാരമാക്കിയും എത്രതവണ ആവർത്തിച്ചു വീക്ഷിക്കപ്പെട്ടുവെന്നതിന്റെ അടിസ്ഥാനത്തിലുമാണ്. പ്ലാറ്റ്ഫോമിന്റെ അൽഗോരിതം വ്യക്തിഗത പ്രേക്ഷകരുടെ കാഴ്ചയെ വിശകലനം ചെയ്ത് ഓരോ വ്യക്തിയും കണ്ട ഉള്ളടക്കത്തെ മുൻനിർത്തി സമാനമായ ഉള്ളടക്കങ്ങളുടെ കാഴ്ചയിലേക്ക് പ്രേരിപ്പിക്കുന്നു. ഒ ടി ടി പ്രേക്ഷക സമൂഹത്തെ നിലനിർത്തുന്നതിൽ ഇത് പ്രധാനമാണ്. ഒരു സീരിസിന്റെ അംഗീകാരം പ്രേക്ഷകരെ കൂടുതൽ സീരീസുകളിലേക്ക് ആകർഷിക്കാൻ സാധിക്കുക എന്നതുകൂടിയാകുന്നു. ആസ്വാദ്യതയെ നിർണയിക്കുന്ന ഒരു പ്രക്രിയ കൂടി നിർവഹിക്കപ്പെടുന്നു.

'സേക്രഡ് ഗെയിംസ്' ആസ്പദമാക്കിയത് വിക്രം ചന്ദ്രയുടെ ഇതേപേരിലുള്ള നോവലിനെയാണ്. നോവലിന്റെ ഇതിവൃത്താവിഷ്ക്കാരം  ചലച്ചിത്രാവിഷ്ക്കാരത്തെക്കാൾ വെബ് സീരീസിന്റെ ഘടനയുമായി ചേർന്നുപോകുന്നതാണ്.
'സേക്രഡ് ഗെയിംസ്' ആസ്പദമാക്കിയത് വിക്രം ചന്ദ്രയുടെ ഇതേപേരിലുള്ള നോവലിനെയാണ്. നോവലിന്റെ ഇതിവൃത്താവിഷ്ക്കാരം ചലച്ചിത്രാവിഷ്ക്കാരത്തെക്കാൾ വെബ് സീരീസിന്റെ ഘടനയുമായി ചേർന്നുപോകുന്നതാണ്.

ഒ ടി ടി പ്ലാറ്റ്ഫോമുകളിലെ സീസൺ എന്ന കാഴ്ചാക്രമവും പ്രേക്ഷകക്കാഴ്ചയുടെ അൽഗോരിതമിക് ഡാറ്റയുടെ വിശകലനത്തെ ആധാരമാക്കിയുള്ളതാണ്. സീസൺ എന്നതിനും ടെലിവിഷൻ ചാനലിലെ പോലെ എപ്പിസോഡിക് പ്രതിപാദനരീതി തന്നെയാണ് പിന്തുടരുന്നത്. ഉദ്വേഗപൂർണമായ അന്ത്യമാണ് ഇതിന്റെ പ്രത്യേകത. തുടരെത്തുടരെയുള്ള കാഴ്ചയെ പ്രേരിപ്പിക്കുന്നതാണ് ഇതിന്റെ എപ്പിസോഡിക് ഘടനാരീതി. അച്ചടി പ്രസിദ്ധീകരങ്ങളുടെ കാര്യത്തിൽ ആനുകാലികങ്ങൾ നോവലുകൾ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ചിരിക്കുന്ന വേളയിൽ ഓരോ അധ്യായത്തിന്റെയും അവസാനവും ഇങ്ങനെയാകണം ക്രമീകരിച്ചിരുന്നത്. വരുന്ന ലക്കങ്ങളിലേക്കുള്ള വായനയെ പ്രചോദിപ്പിക്കാൻ അനുപേക്ഷണീയമായിരുന്നു അധ്യായത്തിന്റെ അവസാനം എങ്ങനെയാകണമെന്ന ആഖ്യാന പാടവം. കുറ്റാന്വേഷണ ആഖ്യാനങ്ങളിലും മെലോഡ്രാമാറ്റിക് നോവലാഖ്യാനങ്ങളുടെയും തുടർവായനകളെ നിലനിർത്താൻ ഇത് അത്യന്താപേക്ഷിതമായ ഒരു സാഹിതീയ സങ്കേതമായിരുന്നു. ഒ ടി ടികളുടെ സീസൺ ഇതിൽ നിന്ന് വ്യത്യസ്തമാകുന്നത് ഒരു സീരിസിന്റെ പല തവണയുള്ള തുടർച്ചകൾക്കുവേണ്ടിയാണ്. ഒരു സവിശേഷ ഭൂമികയെയോ അല്ലെങ്കിൽ ഒരു കഥാപാത്രത്തെയോ ആണ് സീസണുകളിൽ നിന്ന് സീസണുകളിലേക്ക് പിന്തുടരുക. Formulaic രീതി ഇതിനായി അവലംബിക്കപ്പെടുന്നുണ്ട്. ഒരേ അനുഭവഘടനയിൽ തന്നെയാണ് ആഖ്യാനം വാർത്തെടുക്കപ്പെടുന്നത്. പ്ലാറ്റ്ഫോമുകളുടെ വാണിജ്യപരമായ നിലനിൽപിന് ഇത് പ്രധാനമാകുന്നു.

ദൂരദർശൻ സംപ്രേഷണം ചെയ്ത തമസ് എന്ന ടെലിഫിലിമിൽ ദീപ സാഹിയും ഓംപുരിയും. ഭീഷ്മ സാഹ്നിയുടെ നോവലിന് ഗോവിന്ദ് നിഹലാനിയാണ് തിരക്കഥയും സംവിധാനവും ഒരുക്കിയത്.
ദൂരദർശൻ സംപ്രേഷണം ചെയ്ത തമസ് എന്ന ടെലിഫിലിമിൽ ദീപ സാഹിയും ഓംപുരിയും. ഭീഷ്മ സാഹ്നിയുടെ നോവലിന് ഗോവിന്ദ് നിഹലാനിയാണ് തിരക്കഥയും സംവിധാനവും ഒരുക്കിയത്.

ടെലിവിഷനിൽ നിന്നാണ് പ്ലാറ്റ്ഫോമുകൾ എപ്പിസോഡിക് ഘടനയും സീസൺ പ്രക്ഷേപണവും സ്വീകരിച്ചിരിക്കുന്നത്. ബ്രോഡ്കാസ്റ്റ് ടെലിവിഷനിൽ ഉള്ളടക്ക ക്രമീകരണത്തിന് സമയപരിധിയുണ്ടെങ്കിൽ പ്ലാറ്റ്ഫോമുകളുടേത് സ്ട്രീമിങ് സേവനമാകയാൽ ഈ പരിധി ബാധകമല്ല. സിനിമകൾ പിൻവലിക്കാറുണ്ടെങ്കിലും പ്ലാറ്റ്ഫോമുകൾ സ്വന്തം നിർമിത സീരീസുകൾ പിൻവലിക്കാറില്ല. പുതിയതായി സബ്സ്ക്രൈബ് ചെയ്തവർക്കും വീണ്ടും ആവർത്തിച്ചുകാണാൻ താല്പര്യമുള്ളവർക്കുമാണ് ഇത് നിലനിർത്തുന്നത്.
‘സ്ക്വിഡ് ഗെയിം’ രണ്ടാം സീസൺ ആരംഭിച്ചപ്പോൾ ആദ്യ സീസണിലെ ഇതിവൃത്തത്തിന്റെ തുടർച്ച എന്ന നിലയിൽ രണ്ടാമത്തെ സീസണിൽ കാണിക്കുന്നുണ്ടെങ്കിലും ഒന്നാം സീസൺ വീണ്ടും കണ്ട് ഓർമ പുതുക്കാനുള്ള സാധ്യതയും തുറന്നുവെയ്ക്കുന്നു. സീസൺ അഥവാ പരമ്പര ഒരേ പ്ലാറ്റ്ഫോമിൽ പ്രേക്ഷകരെ നിലനിർത്താനും ലക്ഷ്യം വെച്ചുള്ളതാണ്.

വലിയ ആരവത്തോടെ നെറ്ഫ്ലിക്സിൽ പ്രദർശനമാരംഭിച്ച ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ ഏകാന്തതയുടെ നൂറു വർഷങ്ങൾ എന്ന വെബ്സീരീസ് അനുവർത്തനം സാധാരണ പിന്തുടരാറുള്ളതുപോലെ 8 എപ്പിസോഡിലേക്കു തന്നെ ആദ്യ സീസൺ പരിമിതപ്പെടുത്തി. ഓർലിയനോ ബുവേന്തിയ ആഭ്യന്തരയുദ്ധത്തിലേക്ക് വീണ്ടും പോകുന്നതോടെയാണ് ആദ്യ സീസൺ അവസാനിക്കുന്നത്. തീർച്ചയായും ‘ഏകാന്തതയുടെ നൂറു വർഷങ്ങളു’ടെ വായനക്കാർ പന്നിവാൽ തലമുറ പിറക്കുന്നതു കാണാൻ രണ്ടാം സീസണിനായി വെമ്പൽ കൊള്ളുകയാകണം.

ഭരണീയ പ്രീണനവുമായി
‘പാതാൾ ലോക്’ രണ്ടാം സീസൺ

നോവലുകളുടെ അനുവർത്തനങ്ങളായ വെബ്സീരീസുകൾ എപ്പിസോഡുകളിലൂടെ സീരിയൽ ആഖ്യാനം നിർവഹിക്കുകയാണ് ചെയ്യുന്നത്. സീരിയൽ ആഖ്യാനത്തിന്റെ ആന്തരികഘടന ചലച്ചിത്ര സൃഷ്ടിയിൽ നിന്ന് വ്യതിരിക്തമായി പാഠത്തോട് കൂടുതൽ സദൃശാത്മകത പുലർത്തുന്നുണ്ട്.

‘സ്ക്വിഡ് ഗെയിം’ രണ്ടാം സീസൺ ആരംഭിച്ചപ്പോൾ ആദ്യ സീസണിലെ ഇതിവൃത്തത്തിന്റെ തുടർച്ച എന്ന നിലയിൽ രണ്ടാമത്തെ സീസണിൽ കാണിക്കുന്നുണ്ടെങ്കിലും ഒന്നാം സീസൺ വീണ്ടും കണ്ട് ഓർമ പുതുക്കാനുള്ള സാധ്യതയും തുറന്നുവെയ്ക്കുന്നു.
‘സ്ക്വിഡ് ഗെയിം’ രണ്ടാം സീസൺ ആരംഭിച്ചപ്പോൾ ആദ്യ സീസണിലെ ഇതിവൃത്തത്തിന്റെ തുടർച്ച എന്ന നിലയിൽ രണ്ടാമത്തെ സീസണിൽ കാണിക്കുന്നുണ്ടെങ്കിലും ഒന്നാം സീസൺ വീണ്ടും കണ്ട് ഓർമ പുതുക്കാനുള്ള സാധ്യതയും തുറന്നുവെയ്ക്കുന്നു.

സീരീസ് എന്ന നിലയിൽ അംഗീകാരം നേടിയാൽ അനുവർത്തനതലം വിട്ട് സ്വച്ഛന്ദമായൊരു ആഖ്യാനനിർവഹണത്തിലേക്ക് മാറുന്നതാണ് ‘പാതാൾ ലോക്’ രണ്ടാം സീസണിന്റെ പ്രത്യേകത. ആദ്യ സീസണിലെ മുഖ്യ കഥാപാത്രങ്ങളെ അതേപോലെ നിനിർത്തിയിട്ടുണ്ടെങ്കിലും കാലദൈർഘ്യം പ്രതിപാദിക്കാനായി വ്യത്യസ്ത കഥാപാത്രങ്ങളുടെ വളർച്ചയെ അടയാളപ്പെടുത്തിയിട്ടുണ്ട്. വലിയ മാറ്റമില്ലാത്ത കഥാപാത്രം ഹാത്തിറാം ചൗധരി എന്ന പോലീസുകാരൻ മാത്രമാണ്. ‘പാതാൾ ലോക്’ രണ്ടാം സീസൺ സാമൂഹിക- രാഷ്ട്രീയ വിഷയങ്ങളുടെ പരിചരണത്തിൽ ആദ്യ സീസണിൽ പ്രകടമാക്കിയ സൂക്ഷ്മത പക്ഷെ കൈമോശം വന്നിരിക്കുന്നു. ഭരണീയവർഗ്ഗത്തിന്റെ താല്പര്യങ്ങളെ പ്രീണിപ്പിക്കുന്നവിധമുള്ള പരിചരണമാണ് രണ്ടാമത്തെ സീസണിൽ കാണാനാവുക. കോവിഡ് കാലത്ത് പ്രദർശനത്തിനെത്തിയ ‘പാതാൾ ലോക്’ അധികാരബന്ധങ്ങളെ അനാവരണം ചെയ്യുന്നതിൽ എഴുപതുകളിലെ നവതരംഗ ചലച്ചിത്രങ്ങൾ പുലർത്തിയ രാഷ്ട്രീയ ജാഗ്രത രണ്ടാമത്തെ സീസണിൽ ചോർന്നുപോയിരിക്കുന്നു. ഒ ടി ടിക്കു മേൽ വന്ന പ്രത്യക്ഷവും പരോക്ഷവുമായ നിയന്ത്രണങ്ങൾ തന്നെയാകണം രാഷ്ട്രീയ ഉദ്വേഗത നഷ്ടപ്പെട്ട വെറുമൊരു കുറ്റാന്വേഷണ ആഖ്യാനമായി രണ്ടാമത്തെ സീസൺ ഒതുങ്ങിപ്പോകാൻ കാരണമായത്.

‘പാതാൾ ലോക്’ സീരിസിന്റെ ആദ്യ സീസണിൽ ഇന്ത്യൻ യാഥാർഥ്യത്തിന്റെ ജാതീയവും വർഗാധിപത്യപരവുമായ അടരുകളെ ഒന്നൊന്നായി തൊലിപൊളിച്ചു കാണിക്കുന്നുണ്ട്. ഡൽഹിയിലെ വരേണ്യ ലോകവും ഇന്ത്യൻ ഗ്രാമങ്ങളിലെ ജാതിജീവിതത്തിലെ സംഘർഷങ്ങളും ജാതീയത എപ്രകാരം വരേണ്യമായ പ്രാദേശിക രാഷ്ട്രീയത്തെ ഇന്ധനമാക്കുന്നുവെന്നും ഇതിൽ പ്രതിപാദ്യമാകുന്നു. ഭരണകൂട ഏജൻസികളും രാഷ്ട്രീയ നേതൃത്വവും സംയുക്തമായി തങ്ങളുടെ പ്രാമാണികത ജാതീയതയുടെ മറവിലൂടെ ജനതയ്ക്കുമേൽ ഹിംസാത്മകമാം വിധം അടിച്ചേല്പിക്കുന്നതും മർദ്ദനവ്യവസ്ഥയെ അതിന് ഉപരിഘടനായി നിലനിർത്തുന്നതും ‘പാതാൾ ലോകി’ൽ ആവിഷ്കൃതമാകുന്നു.

വലിയ ആരവത്തോടെ നെറ്ഫ്ലിക്സിൽ പ്രദർശനമാരംഭിച്ച ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ ഏകാന്തതയുടെ നൂറു വർഷങ്ങൾ എന്ന വെബ്സീരീസ് അനുവർത്തനം സാധാരണ പിന്തുടരാറുള്ളതുപോലെ 8 എപ്പിസോഡിലേക്കു തന്നെ ആദ്യ സീസൺ പരിമിതപ്പെടുത്തി.
വലിയ ആരവത്തോടെ നെറ്ഫ്ലിക്സിൽ പ്രദർശനമാരംഭിച്ച ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ ഏകാന്തതയുടെ നൂറു വർഷങ്ങൾ എന്ന വെബ്സീരീസ് അനുവർത്തനം സാധാരണ പിന്തുടരാറുള്ളതുപോലെ 8 എപ്പിസോഡിലേക്കു തന്നെ ആദ്യ സീസൺ പരിമിതപ്പെടുത്തി.

ഇംഗ്ലീഷ് മാധ്യമ പ്രവർത്തകനായ സഞ്ജീവ് മെഹ്‌റയുടെ ഉന്മൂലനത്തിന്റെ കേസന്വേഷിക്കാനാണ് ഹാത്തിറാം ചൗധരി നിയോഗിക്കപ്പെടുന്നത്. എഡിറ്റർ ഒരു ഇടതു- ലിബറൽ ആശയഗതിക്കാരനാണ് എന്ന് വ്യക്തമായും പറയുന്നുണ്ട്. മാധ്യമങ്ങൾ തമ്മിലുള്ള കിടമത്സരങ്ങളും അധികാരവുമായുള്ള ഒത്തുതീർപ്പുകളും ഇതിവൃത്തത്തിന്റെ ഭാഗമായി ചുരുൾ നിവരുന്നുണ്ട്. 2014-നു ശേഷമുള്ള ഇന്ത്യയുടെ സാമൂഹിക- രാഷ്ട്രീയ യാഥാർത്ഥ്യമാണ് ‘പാതാൾ ലോക്’ ആദ്യ സീസൺ സീരിസിലെ ആഖ്യാനത്തിനാധാരമായ ഭൂമിക. ആദ്യ സീസണിൽ മുസ്‍ലിം പൗരനെ 'ജയ് ശ്രീറാം' ആക്രോശത്തിൽ അടിച്ചുകൊല്ലുന്ന രംഗമുണ്ട്. ട്രാൻസ്ജെൻഡർ വ്യക്തിയെ പോലീസ് സ്റ്റേഷനിൽ മർദിക്കുന്ന ദൃശ്യമുണ്ട്. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ ഓർമിപ്പിക്കുന്ന പത്രപ്രവർത്തകനെ കടന്നാക്രമിക്കുന്ന ഭാഗമുണ്ട്. അൻസാരി എന്ന പോലീസ് ഉദ്യോഗസ്ഥന്റെ കാഴ്ചപ്പാടിൽ പോലീസ് സേനയിൽ തന്നെയുള്ള മതപരമായ വിവേചനത്തിന്റെ വശങ്ങളും പ്രതിപാദ്യമാകുന്നുണ്ട്. സാമൂഹികവും രാഷ്ട്രീയവുമായ ആക്രമണത്തിന്റെ ഭീകരതയും മനുഷ്യത്വരാഹിത്യവും - ഇന്ത്യൻ യാഥാർഥ്യത്തിന്റെ വംശീയതയും ജാതീയതയും - സമീപസ്ഥമായ കോണുകളിൽ നിന്നാണ് പകർത്തിയിട്ടുള്ളത്. പിന്നീട് രാഷ്ടീയ പ്രമേയമായി വരുന്ന വെബ് സീരീസുകൾക്ക് ‘പാതാൾ ലോക്’ വഴികാട്ടിയായി.

വിക്രം സേത്തിന്റെ നോവൽ എ സ്യൂട്ടബിൾ ബോയ് വെബ് സീരീസാക്കിയപ്പോൾ ഒ ടി ടികൾക്ക് സെൻസർഷിപ്പില്ലാത്തതിന്റെ സ്വാതന്ത്ര്യം നല്ല പോലെ ഉപയോഗപ്പെടുത്തിയിരുന്നു. സെയ്ഫ് അലി ഖാൻ അഭിനയിച്ച താണ്ഡവ് സീരീസിലും ഇത് പ്രകടമാണ്. വലതുപക്ഷ രാഷ്രീയ സംഘടനകളിൽ നിന്ന് സെൻസർ ചെയ്യാത്ത ഉള്ളടക്കത്തിനെതിരെ വലിയ എതിർപ്പുകളുയർന്നു. പതുക്കെ പതുക്കെ ഒ ടി ടി പ്ലാറ്റ്ഫോമുകളിലെ ഡിജിറ്റൽ ഉള്ളടക്കത്തിന് നിയന്ത്രണം വേണം എന്ന ഭാഷ്യത്തിൽ പല വിധേനയുള്ള സെൻസറിങ്ങിനും വിധേയമാക്കാൻ നിർബന്ധമാക്കി. ഡിജിറ്റൽ നിയമങ്ങൾ ഇതിനായി മാറ്റിയെഴുതപ്പെട്ടു. പ്രത്യക്ഷമായ നിയന്ത്രണത്തിനു പുറമേ പരോക്ഷമായ പല മാമൂൽ വ്യവസ്ഥകളും പാലിക്കാനും ചട്ടങ്ങൾ എഴുതപ്പെട്ടു. ഒ ടി ടിയിലെ ഉള്ളടക്കം ഭരണകൂട നിയന്ത്രണത്തിന്റെ പുറത്തായിരുന്നപ്പോൾ പ്രകടമാക്കിയ രാഷ്ട്രീയവും സാമൂഹികവുമായ പുതുബോധം പതുക്കെ നഷ്ടപ്പെടാൻ തുടങ്ങി. പ്രത്യക്ഷത്തിൽ സെൻസറിങ്ങിലേക്ക് വന്നിട്ടില്ലെങ്കിലും പ്ലാറ്റ്ഫോം തലത്തിൽ തന്നെ ഉള്ളടക്കത്തിന്റെ നിർമാണപൂർവഘട്ടം മുതൽക്കു തന്നെ സെൻസറിങ്ങിനു വിധേയമാകാൻ തുടങ്ങിയെന്നതാണ് പുതിയ സീരീസുകളുടെ പ്രമേയ പരിചരണം അനുഭവപ്പെടുത്തുന്നത്.

ക്രൈം മെലോഡ്രാമയും ഒ ടി ടി പ്ലാറ്റ്ഫോമുകളുടെ മുഖ്യ ഉള്ളടക്കമായി മാറിക്കൊണ്ടിരിക്കുകയാണ്. വാണിജ്യ ടെലിവിഷൻ ഉള്ളടക്കത്തിന് സദൃശമാകുന്നവിധം ഒരു നിലവാര തകർച്ച നേരിടുകയാണോ എന്ന് സംശയിക്കണം.

‘പാതാൾ ലോക്’ രണ്ടാം സീസൺ ഇതിനെ പ്രകടമാക്കുന്നു. Daring എന്ന പ്രചോദനഘടകം നഷ്ടമായി. ക്രൈം മെലോഡ്രാമയും ഒ ടി ടി പ്ലാറ്റ്ഫോമുകളുടെ മുഖ്യ ഉള്ളടക്കമായി മാറിക്കൊണ്ടിരിക്കുകയാണ്. വാണിജ്യ ടെലിവിഷൻ ഉള്ളടക്കത്തിന് സദൃശമാകുന്നവിധം ഒരു നിലവാര തകർച്ച നേരിടുകയാണോ എന്ന് സംശയിക്കണം. ‘പാതാൾ ലോകി’ന്റെ രണ്ടാം സീസണിൽ നാഗാലാൻഡാണ് രാഷ്ട്രീയ ഭൂമിക. നാഗാ പോരാളികളാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ. നാഗാ പോരാളികകളുമായി ഇന്ത്യ സർക്കാർ അനുരഞ്ജനത്തിലെത്തിയിരിക്കുന്നു. നാഗാലാൻഡിൽ 20,000 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്നു. ഇതിനായി തലസ്ഥാനത്ത് ഒരു ബിസിനസ് സമ്മിറ്റ് വിളിച്ചുചേർക്കുന്നു. ഈ ചർച്ചകൾക്കിടയിലാണ് നാഗാ പോരാളികളിൽ പ്രധാനിയായ നാഗാലാൻഡ് ഡെമോക്രാറ്റിക് ഫോറത്തിന്റെ സ്ഥാപകനായ ജോനാഥൻ തോമിന്റെ അതിക്രൂരമായ കൊലപാതകം നടക്കുന്നത്. ഈ കൊലപാതകത്തിന്റെ അന്വേഷണത്തിന് സമാന്തരമായി ഹാത്തിറാം ചൗധരി ആളെ കാണാതായ മറ്റൊരു കേസും അന്വേഷിക്കുകയാണ്. ഇത് രണ്ടും പരസ്പരം ബന്ധപ്പെട്ടതാണെന്നു ആനുഷംഗികമായി തിരിച്ചറിയുന്നു. കേസന്വേഷണത്തിന് ഒന്നാമത്തെ സീസണിലിലെ പോലീസ് സേനയിൽ പുതുതായി ചേർന്ന കഥാപാത്രമായ അൻസാരിയെ ചുമതലപ്പെടുത്തുന്നത്. അൻസാരി അപ്പോഴേക്കും ഐ പി എസ് കരസ്ഥമാക്കി പോലീസ് കമ്മീഷണറായിരിക്കുന്നു. രാഷ്ട്രീയമായ പുതിയ അനുഭവങ്ങൾ പ്രതിനിധാനം ചെയ്യാൻ ശ്രമിക്കുമ്പോഴും നാഗാലാൻഡിനെക്കുറിച്ചും നാഗാ പോരാളികളെക്കുറിച്ചും ഒടുവിൽ അനാവരണം ചെയ്യുന്ന ക്രൈം ഇതിവൃത്തമെല്ലാം ആദ്യ സീസണിൽ നിന്ന് വ്യതിരിക്തമായി സർക്കാർ ഭാഷ്യത്തിന്റെ വ്യാഖ്യാനത്തിനുള്ള അതിലളിതവൽക്കരിക്കപ്പെട്ട ന്യായീകരണമായി മാറുന്നു. അതേപോലെ കീഴാള ജീവിതസാഹചര്യങ്ങളെ തികച്ചും ടൈപ്പ് മാതൃകയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ചില വാർപ്പ് മാതൃക പിൻപറ്റാൻ നിർബന്ധിതമായിരിക്കുന്ന ഇതിവൃത്തമാണ് ‘പാതാൾ ലോക്’ രണ്ടിന്റേത്. ആഖ്യാനതലത്തിൽ ഒരു പുതുമയും കൊണ്ടുവരാൻ കഴിഞ്ഞിട്ടുമില്ല.

‘പാതാൾ ലോക്’ ആദ്യ സീസണിലെ മുഖ്യ കഥാപാത്രങ്ങളെ രണ്ടാം സീസണിൽ അതേപോലെ നിനിർത്തിയിട്ടുണ്ടെങ്കിലും കാലദൈർഘ്യം പ്രതിപാദിക്കാനായി വ്യത്യസ്ത കഥാപാത്രങ്ങളുടെ വളർച്ചയെ അടയാളപ്പെടുത്തിയിട്ടുണ്ട്. വലിയ മാറ്റമില്ലാത്ത കഥാപാത്രം ഹാത്തിറാം ചൗധരി എന്ന പോലീസുകാരൻ മാത്രമാണ്. ‘
‘പാതാൾ ലോക്’ ആദ്യ സീസണിലെ മുഖ്യ കഥാപാത്രങ്ങളെ രണ്ടാം സീസണിൽ അതേപോലെ നിനിർത്തിയിട്ടുണ്ടെങ്കിലും കാലദൈർഘ്യം പ്രതിപാദിക്കാനായി വ്യത്യസ്ത കഥാപാത്രങ്ങളുടെ വളർച്ചയെ അടയാളപ്പെടുത്തിയിട്ടുണ്ട്. വലിയ മാറ്റമില്ലാത്ത കഥാപാത്രം ഹാത്തിറാം ചൗധരി എന്ന പോലീസുകാരൻ മാത്രമാണ്.

ഒ.ടി.ടിയിലെ ദുരന്ത ഉള്ളടക്കങ്ങൾ

നിയന്ത്രണങ്ങൾക്ക് വിധേയമായ ഒ ടി ടി പ്ലാറ്റ്ഫോമിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കേണ്ട ആവശ്യമില്ല എന്ന അനുഭവമാണ് ഇത് പകരുന്നത്. ക്രൈം അല്ലെങ്കിൽ മെലോഡ്രാമ അതുമല്ലെങ്കിൽ കുടുംബകഥകളുടെ ഇതിവൃത്തം - അതിലേക്ക് ചുരുങ്ങിയിരിക്കുന്നു. കോവിഡ് കാലയളവിൽ വലിയ പ്രതീക്ഷ ഉയർത്തിയിരുന്നു ഒ ടി ടി ഉള്ളടക്കം. പരീക്ഷണാത്മകവും പുതുമയുള്ളതുമായ ഇതിവൃത്തവും ആഖ്യാനവും സാധ്യമാക്കുന്ന വ്യത്യസ്തമായ സീരീസുകൾ പ്രദർശനത്തിന് വന്നിരുന്നു. വായനയിൽ നിന്ന് Binge watching- ലേക്ക് മാറാൻ തുടങ്ങിയതാണ്. സീരിയൽ ആഖ്യാനം നോവലിന്റെ ആഖ്യാനശൈലിക്ക് പകരമാകുന്നില്ലെങ്കിലും സാഹസികമായ സൃഷ്ടികൾ പുതിയൊരു ദൃശ്യാനുഭവലോകം തുറന്നുതന്നിരുന്നു.

സീരിയൽ ആഖ്യാന (Serial narrative) ശൈലിയാണ് സീരീസുകളുടെ പ്രധാന സവിശേഷത. ഫിക്ഷനിൽ എന്നതുപോലെ കഥാസന്ദർഭങ്ങൾക്ക് കൊഴുത്തുവരാനും കഥാപാത്രങ്ങൾക്കു സ്വാച്ഛന്ദ്യമായ വികാസഗതിയും സീരിയൽ ആഖ്യാനങ്ങളിൽ സാധ്യമായിരുന്നു. വിശദാംശങ്ങളിലേക്ക് പോകാനും വിവരണാത്മകമായ രീതിയിൽ ദൃശ്യപംക്തികളിലൂടെ പ്രതിപാദനപരമായ മിഴിവ് നൽകാനും സീരിയൽ ആഖ്യാനത്തിനു സാധിച്ചിരുന്നു. അച്ചടിവായന തുലോം കുറഞ്ഞിരിക്കുന്ന വേളയിൽ ഡിജിറ്റൽ തദ്ദേശീയരായ പുതുതലമുറയ്ക്കു സീരിയൽ ആഖ്യാനം പുതുസംവേദനത്തിന്റെ സാധ്യത തന്നെയാണ് തുറന്നുനൽകിയത്.

ധിഷണാദരിദ്രരായ എഴുത്തുകാർ സാഹിത്യത്തിന്റെ ഭാഷാവിദ്യയെ സ്റ്റെനോഗ്രാഫിയാണെന്ന് തെറ്റിദ്ധരിച്ചതുകൊണ്ടാകാം, എഴുത്തുകാർ സർക്കാരിനൊപ്പം നിൽക്കണമെന്നൊക്കെ പറയുന്നത്.

എങ്കിലും സീരീസുകൾക്ക് ആഖ്യാനപരമായും ഭാവനാത്മകമായും ഒരു വെല്ലുവിളിയും ഉയർത്താൻ ഇതുവരെ സാധിച്ചിട്ടില്ല. ചലച്ചിത്രകലയിൽ കണ്ട നൂതന പരീക്ഷണങ്ങളും അനുഭവസാന്ദ്രമായ പ്രതിപാദനരീതികളും പ്രകടമാക്കാൻ സ്ട്രീമിങ് മുതലാളിത്തത്തിന്റെ നിയന്ത്രണത്തിലുള്ള പ്ലാറ്റ്ഫോമുകൾക്ക് പരിധികളുണ്ട്. ഭൂരിപക്ഷ പ്രേക്ഷക സമൂഹത്തിന്റെ അൽഗോരിതമിക് വിശകലനമാണ് ഉള്ളടക്ക നിർമാണത്തിനു പ്രധാന ഹേതു. തീർച്ചയായും വിനോദോപാധി എന്ന നിലവിട്ട് സ്വച്ഛന്ദമായി പ്രവർത്തിക്കുന്ന കാഴ്ചാസംരംഭമായി മാറാൻ നിലവിലെ പ്ലാറ്റ്ഫോമുകൾക്ക് സാധിക്കുകയില്ല. ഭാഷാശിൽപം എന്ന നിലയിൽ നോവലിന്റെ മാസ്മരികത വ്യവസ്ഥാപിതമായ ഭാവുകത്വത്തെ ഭേദിച്ച് പുതിയ അനുഭവങ്ങളെ ഭാഷയുടെ അനുഭവലോകത്തിലേക്ക് സാന്ദ്രീകരിക്കാമെന്നതാണ്. മാത്രവുമല്ല, ഭാവനാസ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടുന്ന പ്രീ- സെൻസർഷിപ്പ് എഴുത്തിന്റെ മണ്ഡലത്തിലില്ല എന്നതും അടിവരയിടേണ്ട കാര്യമാണ്. അതുപോലെ, വിർജീനിയ വോൾഫ് ആധുനിക നോവലിനെ നിർവചിക്കാൻ ശ്രമിച്ചത് ഇവിടെയും പ്രസക്തമാണ്. മനുഷ്യാനുഭവത്തിന്റെ ആന്തരിക ലോകത്തിലെ അന്തഃസംഘർഷങ്ങളെയും വൈകാരികതലങ്ങളെയും ആവിഷ്ക്കരിക്കാൻ നിയതമായ ഏതു ഘടനയ്ക്കപ്പുറവും കടന്നു നവീനമായ സംവേദനത്തെ സാധ്യമാക്കാൻ ഭാഷയ്ക്കുള്ള അന്തഃസ്ഥിതമായ ശക്തി തന്നെയാണ് എഴുത്തിന്റെ പരീക്ഷണാത്മകതയ്ക്കും നൂതനത്വത്തിനും പ്രേരകമാകുന്നത്. ആന്തരാനുഭവങ്ങളിലേക്ക് ഭരണകൂടങ്ങൾക്ക് പ്രവേശമില്ല. ഈ ലോകമാണ് ഭാഷയിൽ പ്രജ്വലിതമാകുന്നത്. പക്ഷേ, ധിഷണാദരിദ്രരായ എഴുത്തുകാർ സാഹിത്യത്തിന്റെ ഭാഷാവിദ്യയെ സ്റ്റെനോഗ്രാഫിയാണെന്ന് തെറ്റിദ്ധരിച്ചതുകൊണ്ടാകാം, എഴുത്തുകാർ സർക്കാരിനൊപ്പം നിൽക്കണമെന്നൊക്കെ പറയുന്നത്. രസകരമായ കാര്യമെന്തെന്നാൽ, ഭാഷയിൽ അന്തഃസ്ഥിതഃമായ അധികാരവിരുദ്ധമായ നൈസർഗികത സർഗാത്മകതയുള്ള ഇതേ എഴുത്തുകാരെ എഴുത്തിലെ പ്രതിഭാശാലിയാക്കുകയും ചെയ്യുന്നു.

സെയ്ഫ് അലി ഖാൻ അഭിനയിച്ച താണ്ഡവ് സീരീസിലും ഇത് പ്രകടമാണ്. വലതുപക്ഷ രാഷ്രീയ സംഘടനകളിൽ നിന്ന് സെൻസർ ചെയ്യാത്ത ഉള്ളടക്കത്തിനെതിരെ  വലിയ എതിർപ്പുകളുയർന്നു
സെയ്ഫ് അലി ഖാൻ അഭിനയിച്ച താണ്ഡവ് സീരീസിലും ഇത് പ്രകടമാണ്. വലതുപക്ഷ രാഷ്രീയ സംഘടനകളിൽ നിന്ന് സെൻസർ ചെയ്യാത്ത ഉള്ളടക്കത്തിനെതിരെ വലിയ എതിർപ്പുകളുയർന്നു

ടെലിവിഷൻ സീരിയലുകൾ വീടകങ്ങളിൽ സ്ഥാനം പിടിച്ചതോടെ ഒരു കാലത്തെ ബഹുജനത്തിന്റെ വായനയെ തളിർപ്പിച്ച ഖണ്ഡശ്ശഃ സെന്റിമെന്റൽ നോവലുകളെ നിശ്ശേഷം ഇല്ലാതാക്കിയിട്ടുണ്ട്. ഇത് യാഥാർഥ്യമാണ്. സെന്റിമെന്റൽ നോവലുകൾ യഥേഷ്ടം അച്ചടിച്ചുവന്നിരുന്ന പ്രസിദ്ധീകരണങ്ങൾ പൊടുന്നനെ അപ്രത്യക്ഷമായി. ചില പ്രസിദ്ധീകരങ്ങളാകട്ടെ അതിന്റെ ഉള്ളടക്കത്തിൽ കാര്യമായ പരിവർത്തനം വരുത്തിക്കൊണ്ടിരിക്കുകയാണ്. പേഴ്സണൽ നറേറ്റീവും അനുഭവ കഥകളുമൊക്കെയായി ഉള്ളടക്കത്തിൽ മുഖ്യമായും വരുന്നത്. പഴയ മട്ടിലുള്ള സെന്റിമെന്റൽ നോവലുകളുടെ എണ്ണം പരിമിതിപ്പെടുത്തിയാണ് സെന്റിമെന്റൽ നോവലുകളുടെ ഖണ്ഡശ്ശഃ പ്രസിദ്ധീകരണത്തിനുമാത്രം ഒരുകാലത്തു പേരുകേട്ട ആഴ്ചപ്പതിപ്പുകൾ അതിജീവിക്കുന്നത്.

നോവലുകൾ, ജനറേറ്റീവ് ടെക്സ്റ്റുകൾ

പൊടുന്നനെ അംഗീകാരം കിട്ടിയ സമകാലികമായ നോവലുകളുടെ ആഖ്യാന നിർവഹണം സെന്റിമെന്റൽ എന്നും ഗൗരവമായ രചനകൾ എന്ന നിലയിലും വേർതിരിഞ്ഞുനിന്നിരുന്ന നോവൽ ഉള്ളടക്കത്തിൽ അത്തരം വേർതിരിവുകൾ മായ്ക്കുകയാണത്രെ. ഇതാണ് അവകാശവാദമെങ്കിലും, എന്റെ അഭിപ്രായത്തിൽ, സമീപകാലങ്ങളിൽ പ്രസിദ്ധീകരിച്ച നോവലുകളിലധികവും കമ്പോളപ്രേരിതമായ വിഷയങ്ങൾക്ക് ഊന്നൽ നൽകിയും പരിചിതമായ രാഷ്ട്രീയത്തെ പിൻപറ്റിയും പ്രെഡിക്റ്റബ്ളായ ചേരുവകളുടെ ഘനഭാരത്തോടെയുമാണ് രചിക്കപ്പെടുന്നത്. വെബ് സീരീസുകൾ നോവലുകളുടെ അനുവർത്തനമായിട്ടാണ് തുടങ്ങിയതെങ്കിൽ സമകാലിക മലയാളം നോവലുകളും ഇന്ത്യൻ ഇംഗ്ലീഷിലെ ഏറെക്കുറെ രചനകളും വെബ്സീരിസിന്റെ ആഖ്യാനശൈലിയെയാണ് അനുവർത്തിക്കുന്നതെന്ന് തോന്നുംവിധമുള്ള ഒരു ആഴമില്ലായ്മയാണ് അനുഭവപ്പെടുത്തുന്നത്. സാമാന്യവൽക്കരിക്കാൻ കഴിയില്ലെങ്കിലും ‘ജനറേറ്റീവ് ടെക്സ്റ്റു’കളായി മാറിയിട്ടുണ്ട് സമകാലികമായ നോവലാഖ്യാനങ്ങൾ. കഥാസന്ദർഭത്തെയും കഥാപാത്രങ്ങളെയും മുൻനിർത്തി ‘പ്രോംപ്റ്റ്’ ചെയ്ത് ‘ജനറേറ്റ്’ ചെയ്യുന്ന ഒരു എഴുത്തുവിദ്യ എന്ന പോലെ. ആഖ്യാനങ്ങളിലെ ചുഴികളും ആഴങ്ങളും നഷ്ടപ്പെട്ട് പ്രതലപുറത്തിലൊതുങ്ങുന്നു അനുഭവങ്ങൾ.

പ്ലോട്ട് ട്വിസ്റ്റ് പ്രേക്ഷകരും വായനക്കാരും ഉദ്വേഗത്തോടെ പ്രതീക്ഷിക്കുന്നു. അറ്റെൻഷൻ ഇക്കോണമി സവിശേഷ പ്രധാനമായിരിക്കുന്ന ഡിജിറ്റൽ കാലത്തിൽ പ്ലോട്ട് ട്വിസ്റ്റ് അത്യന്താപേക്ഷിതമാണ്.

സീരിയൽ ആഖ്യാനവും ഭാഷാശില്പങ്ങളായ നോവലുകളും സഹപരിണാമത്തിലാണ് (Co evolving). തിരക്കഥാകൃത്തുക്കൾ, ആരാധകർ, എക്സിക്യൂട്ടീവ് നിർമാതാക്കൾ, പ്ലാറ്റ്ഫോം പ്രേക്ഷകർ, നെറ്റ്‌വർക്കുകൾ, ഴാനറുകൾ, മീമുകൾ, അൽഗോരിതമിക് ഡാറ്റ എന്നിവയെല്ലാം സീരീസ് കഥപറച്ചിലിന്റെ രീതികളെ രൂപപ്പെടുത്തുന്നുവെങ്കിൽ ഓദറിന് പ്രാമുഖ്യമുള്ള നോവൽ രചനകൾ സീരീസ് കഥപറച്ചിലിന്റെ ചേരുവയിൽ വ്യത്യസ്തമാണെന്ന് പ്രതീതി സൃഷ്ടിക്കുന്നുണ്ട്. എങ്കിലും ഒരു കൊളാബറേറ്റീവ് സൃഷ്ടിയായി തന്നെയാണ് ഇതും രൂപപ്പെടുത്തുന്നത്. അത് അദൃശ്യാത്മകമാണെന്നു മാത്രം. ഈ പുത്തൻ നോവൽ പാഠങ്ങളെക്കുറിച്ച് നല്ലത് / ഗുണമില്ലാത്തത് എന്ന മൂല്യനിർണയം ഇവിടെ നടത്തേണ്ട ആവശ്യമില്ല. പക്ഷെ ഓദർഷിപ്പ് എന്നത് ഇന്ന് സാങ്കേതികവിദ്യ കൂടി നിർണയിക്കുന്നതാണ്. എഴുത്തിലും ആഖ്യാനനിർണയത്തിലും വ്യക്തിക്കപ്പുറം സാങ്കേതികവിദ്യയുടെ പല ഘടകങ്ങളും പ്രവർത്തനക്ഷമമാണ്. ഇത് അംഗീകരിക്കാൻ ഒരുപക്ഷെ എഴുത്തുകാർ വിമുഖരായിരിക്കും എങ്കിലും അവരുടെ രചനയുടെ ഓരോ സൂക്ഷ്മമായ അടരുകളിലും ഈ പ്രവണത വായനാനുഭവവേദ്യമാകുന്നു.

വിക്രം സേത്തിന്റെ നോവൽ എ സ്യൂട്ടബിൾ ബോയ് വെബ് സീരീസാക്കിയപ്പോൾ ഒ ടി ടികൾക്ക് സെൻസർഷിപ്പില്ലാത്തതിന്റെ സ്വാതന്ത്ര്യം നല്ല പോലെ ഉപയോഗപ്പെടുത്തിയിരുന്നു.
വിക്രം സേത്തിന്റെ നോവൽ എ സ്യൂട്ടബിൾ ബോയ് വെബ് സീരീസാക്കിയപ്പോൾ ഒ ടി ടികൾക്ക് സെൻസർഷിപ്പില്ലാത്തതിന്റെ സ്വാതന്ത്ര്യം നല്ല പോലെ ഉപയോഗപ്പെടുത്തിയിരുന്നു.

മാധ്യമ ഉപഭോക്താക്കൾ എന്ന നിലയിൽ നമ്മൾ ശരിക്കും ആസ്വദിക്കുന്ന ഒന്നാണ് ആഖ്യാനങ്ങൾ. മാധ്യമങ്ങൾ ആഖ്യാന ഉപഭോഗത്തിന് പ്രധാന ഘടകമാണ്. ‘പാതാൾ ലോക്’ പോലുള്ള വെബ്സീരീസ് സൃഷ്ടിയുടെ ആഖ്യാനശൈലിയോടു ഏറെ സാദൃശ്യം പുലർത്തുന്നതാണ് ക്രൈമിനെ പ്രമേയമാക്കുന്ന നോവലാഖ്യാനങ്ങൾ. പ്ലോട്ട് ട്വിസ്റ്റ് പ്രേക്ഷകരും വായനക്കാരും ഉദ്വേഗത്തോടെ പ്രതീക്ഷിക്കുന്നു. അറ്റെൻഷൻ ഇക്കോണമി (Attention Economy) സവിശേഷ പ്രധാനമായിരിക്കുന്ന ഡിജിറ്റൽ കാലത്തിൽ പ്ലോട്ട് ട്വിസ്റ്റ് അത്യന്താപേക്ഷിതമാണ്. പ്ലോട്ട് ട്വിസ്റ്റ് അതേസമയം പ്രേക്ഷകർക്ക് /വായനക്കാർക്ക് യഥേഷ്ടം പ്രവചിക്കാൻ അവസരം നൽകുന്നതായിരിക്കണം. ഇതിവൃത്തത്തിന്റെ പുറത്തുനിന്ന് ട്വിസ്റ്റ് കൊണ്ടുവന്ന് പറ്റിക്കാൻ പറ്റില്ല. പ്രേക്ഷകരെയും വായനക്കാരെയും ഉൾപ്പെടുത്തുന്ന ഒരു കളിയായി ഇത് മാറണം. ആഖ്യാനത്തിലെ പരീക്ഷണങ്ങൾക്ക് സാങ്കേതിക ഉപാധികൾ നൽകുന്ന അറ്റൻഷൻ വ്യതിയാനങ്ങൾ കാണാതിരിക്കാൻ സാധിക്കില്ല. നവമാധ്യമ പ്ലാറ്റ്ഫോം എന്ന വിശാല പ്രതലത്തിലാണ് സീരീസാണെങ്കിലും നോവലുകളാണെങ്കിലും പ്രവർത്തനനിരതമാകുന്നത്.

ആനുകാലികങ്ങളിലെങ്കിൽ ഖണ്ഡശഃ സാഹിത്യമില്ല എന്നതുപോലെ ഡിജിറ്റൽ വിനിമയങ്ങളിലൂടെയുള്ള ആഖ്യാനങ്ങളുടെ ലോകം ഇനിയും ഇതൾവിരിഞ്ഞിട്ടില്ല. അറ്റൻഷൻ ഇക്കോണമിയെ ഭേദിച്ചാണ് ‘ബിൻജ് വാച്ചിങ്’ സാധ്യമായത്. കോവിഡ് അതിനൊരു നിമിത്തമായിരുന്നു. എന്നാൽ ബിൻജ് വായന (binge-reading) പണ്ടേക്കു പണ്ടേ ഇവിടെ ഉണ്ടായിരുന്നതാണ്. അച്ചടിയുടെ അനലോജിക് ലോകത്തിലായിരുന്നു ഇതെന്ന് മാത്രം. ഇന്നത് കുറഞ്ഞുവരുന്നു, പ്രത്യേകിച്ച് പുതുതലമുറക്കാരുടെ വായനകൾ എന്ന് ഭാഷാ അധ്യാപകർ പരിദേവനപ്പെടുമ്പോൾ അവർ ഉദ്ദേശിക്കുന്നത് അച്ചടി പുസ്തകങ്ങളുടെ വായനയാണ്. പ്രബലമായിരുന്ന ബിൻജ്- വായനയെ തിരിച്ചുകൊണ്ടുപോകാൻ നോവൽ ആഖ്യാനങ്ങൾക്ക് സാധിക്കുമോ എന്നതിനുള്ള ഉത്തരം ഹാരി പോട്ടർ സീരീസിന്റെ ആർത്തിപിടിച്ച വായന നൽകിയിരുന്നു. അത് സംഭവിച്ചത് പക്ഷെ സ്ട്രീമിങ് മുതലാളിത്തത്തിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോം ആഖ്യാനങ്ങൾ അറ്റെൻഷൻ തെറ്റാതെ പിടിച്ചെടുക്കുന്നവിധം വലിയ സ്വാധീനമാകുന്നതിനു മുമ്പായിരുന്നുവെന്നു മാത്രം.

Comments