ഫ്ലീബാഗ്​: മലയാളികളുടെ പ്രിയപ്പെട്ട വെബ്​ സീരിസുകളുടെ കാഴ്​ച വെബ്​സീനിൽ

സ്ത്രീകൾ തമ്മിലുള്ള ബന്ധം / സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള ബന്ധം - ഈ രണ്ടുതരം ബന്ധങ്ങളിലും ഉണ്ടാവുന്ന എല്ലാവിധ ഏടാകൂടങ്ങളും ഫ്ലീബാഗിലുണ്ട്. ഭൂമിശാസ്ത്രപരമോ സാംസ്‌കാരികമോ ആയ ഭേദങ്ങൾ ഒന്നും ഇവിടെയില്ല- ബി.ബി.സി പ്രക്ഷേപണം ചെയ്ത വെബ്​ സീരീസിനെക്കുറിച്ച്​ ലക്ഷ്മി പി. ട്രൂ കോപ്പി വെബ്​സീനിൽ.

Truecopy Webzine

ഫ്ലീബാഗ്​; ആത്മാവിൽ തുളവീണുപോയവരുടെ ശരീരകഥകൾ

ഹാരി ബ്രാഡ്ബിയറിന്റെ സംവിധാനത്തിൽ ബി.ബി.സി പ്രക്ഷേപണം ചെയ്ത ഫ്ലീബാഗ് മലയാളികൾക്കിടയിൽ ശ്രദ്ധ പിടിച്ചുപറ്റിയ സീരീസ് ആണ്. ഫ്ലീബാഗ് ഒരു എക്സ്​​പ്രഷണിസ്റ്റ് സീരീസാണ് എന്ന് പറയാം. എന്തുകൊണ്ടെന്നാൽ മിക്ക കഥാപാത്രങ്ങൾക്കും വ്യക്തിനാമങ്ങളില്ല. അച്ഛൻ, അമ്മ, ഗോഡ്മദർ, പ്രീസ്റ്റ് (പുരോഹിതൻ ) എന്നിങ്ങനെ കഥാപാത്രങ്ങൾ ചില ഭാവാധിപന്മാരായി നിൽക്കുന്ന കഥാഗാത്രമാണ് ഫ്ലീബാഗിന്റേത്.

മേഘമൽഹാറിനെയും തൂവാനത്തുമ്പികളെയും ആദ്യാനുരാഗങ്ങളെയും മാത്രം മഹത്വവൽക്കരിച്ച് ശീലിച്ചുപോന്ന മലയാളിയുടെ സിനിമാഭാവുകത്വം പതുക്കെയാണെങ്കിലും പ്രേമത്തിലേയ്ക്കും ജൂണിലേയ്ക്കും ലൂക്കയിലേയ്ക്കും എത്തിയിട്ടുണ്ട്. ആ പുതുഭാവുകത്വമാകണം ഫ്ലീബാഗിനെയും സ്വീകരിക്കാൻ മലയാളികളെ സഹായിച്ചത്.

ലക്ഷ്​മി പി.യുടെ ഫ്ലീബാഗ്​ കാഴ്​ച വായിക്കാം, കാണാം ​ട്രൂ കോപ്പി വെബ്​സീനിൽ


Summary: സ്ത്രീകൾ തമ്മിലുള്ള ബന്ധം / സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള ബന്ധം - ഈ രണ്ടുതരം ബന്ധങ്ങളിലും ഉണ്ടാവുന്ന എല്ലാവിധ ഏടാകൂടങ്ങളും ഫ്ലീബാഗിലുണ്ട്. ഭൂമിശാസ്ത്രപരമോ സാംസ്‌കാരികമോ ആയ ഭേദങ്ങൾ ഒന്നും ഇവിടെയില്ല- ബി.ബി.സി പ്രക്ഷേപണം ചെയ്ത വെബ്​ സീരീസിനെക്കുറിച്ച്​ ലക്ഷ്മി പി. ട്രൂ കോപ്പി വെബ്​സീനിൽ.


Comments