ജിനീഷ് കുഞ്ഞിലിക്കാട്ടിൽ

വാക്കുകളുടെ ​കൊമാലയിൽനിന്ന്
ദൃശ്യങ്ങളുടെ കൊമാലയിലേക്കുള്ള ദൂരം

ക്ലാസിക് ഫിക്ഷനുകൾ വെബ് സീരീസുകളായും സിനിമകളായും ആവിഷ്കരിക്കപ്പെടുമ്പോൾ, അവ ജനപ്രിയത നേടിയെടുക്കുമ്പോൾ, ഫിക്ഷന്റെ ഭാവിയെക്കുറിച്ചും സാഹിത്യകൃതികളുടെ നിലനിൽപ്പിനെക്കുറിച്ചുമുള്ള ചോദ്യങ്ങൾ ഉയർന്നുവരികയാണ്- ജിനീഷ് കുഞ്ഞിലിക്കാട്ടിൽ എഴുതുന്നു.

സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചു, 21-ാം നൂറ്റാണ്ട്. ഡിജിറ്റൽ വിപ്ലവം ജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്പർശിച്ചു. വായനയുടെ രീതികളും മാറി. സ്മാർട്ട്ഫോണുകളും ടാബ്ലെറ്റുകളും ഇ-റീഡറുകളും പുസ്തകങ്ങൾക്ക് വെല്ലുവിളി ഉയർത്തി. സോഷ്യൽ മീഡിയയും ഓൺലൈൻ ഗെയിമുകളും ജനങ്ങളുടെ, പ്രത്യേകിച്ച് യുവതലമുറയുടെ, ശ്രദ്ധ കവർന്നെടുത്തു. പുസ്തകങ്ങൾ അലങ്കാരവസ്തുക്കളായി മാറുന്നു എന്ന ആശങ്ക ശക്തമായി. അതേസമയം സിനിമ, ടെലിവിഷൻ എന്നിവയുടെ സ്വാധീനം വർദ്ധിച്ചു. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം തുടങ്ങിയ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകൾ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് വൈവിധ്യമാർന്ന ഉള്ളടക്കം എത്തിച്ചു. വെബ് സീരീസുകൾ ജനപ്രിയ വിനോദ ഉപാധിയായി മാറി. ഈ പശ്ചാത്തലത്തിലാണ് സാഹിത്യകൃതികളുടെ വെബ് സീരീസ്, ചലച്ചിത്ര ആവിഷ്ക്കാരങ്ങൾ പ്രസക്തമാകുന്നത്.

ഗബ്രിയേൽ ഗാർസിയ മാർക്കേസിന്റെ ഏകാന്തതയുടെ നൂറു വർഷങ്ങൾ, ഹുവാൻ റുൾഫോയുടെ പെഡ്രോ പരാമോ തുടങ്ങിയ സാഹിത്യ ക്ലാസിക്കുകൾ വെബ് സീരീസുകളായി പുനർജനിക്കുന്ന കാലമാണിത്. ഇതിനൊപ്പം, നിരവധി നോവലുകളും ചെറുകഥകളും സിനിമകളായി രൂപാന്തരപ്പെടുന്നു. അഗതാ ക്രിസ്റ്റിയുടെ കുറ്റാന്വേഷണ നോവലുകൾ മുതൽ സ്റ്റീഫൻ കിംഗിന്റെ ഭീതിപ്പെടുത്തുന്ന കഥകൾ വരെ വെള്ളിത്തിരയിൽ ആവിഷ്കരിക്കപ്പെടുന്നു. വായനയുടെ ഭാവി അനിശ്ചിതത്വത്തിലാണെന്ന ആശങ്ക ശക്തമാകുന്ന ഇക്കാലത്ത് ഫിക്ഷന്റെ ഭാവിയെക്കുറിച്ചും സാഹിത്യകൃതികളുടെ നിലനിൽപ്പിനെക്കുറിച്ചുമുള്ള ചോദ്യങ്ങൾ ഈ കാലത്ത് ഉയർന്നുവരിക സ്വഭാവികമാണ്.

ഗബ്രിയേൽ ഗാർസിയ മാർക്കേസിന്റെ  ഏകാന്തതയുടെ നൂറു വർഷങ്ങൾ ദൃശ്യവത്കരിക്കുമ്പോൾ സാങ്കേതിക പരിമിതികൾ മൂലം ഈ​ നോവലിലെ ഭ്രമാത്മകമായ നിരവധി മുഹൂർത്തങ്ങളുടെ മാന്ത്രികത ചോർന്നു പോകാൻ സാധ്യതയുണ്ട്.
ഗബ്രിയേൽ ഗാർസിയ മാർക്കേസിന്റെ ഏകാന്തതയുടെ നൂറു വർഷങ്ങൾ ദൃശ്യവത്കരിക്കുമ്പോൾ സാങ്കേതിക പരിമിതികൾ മൂലം ഈ​ നോവലിലെ ഭ്രമാത്മകമായ നിരവധി മുഹൂർത്തങ്ങളുടെ മാന്ത്രികത ചോർന്നു പോകാൻ സാധ്യതയുണ്ട്.

പുനരാവിഷ്കരിക്കപ്പെടുന്ന ഫിക്ഷൻ

സാഹിത്യകൃതികളെ വെബ് സീരീസുകളോ സിനിമകളോ ആക്കി മാറ്റുന്നത് കേവലം സാങ്കേതിക പ്രക്രിയ മാത്രമല്ല, അതിന് ഒരു രാഷ്ട്രീയ മാനം കൂടിയുണ്ട്. മൂലകൃതിയെ എങ്ങനെ സമീപിക്കുന്നു, അതിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്തുന്നു, ഏതെല്ലാം ആശയങ്ങൾക്കാണ് ഊന്നൽ നൽകുന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം ഈ രാഷ്ട്രീയത്തിന്റെ ഭാഗമാണ്.

ഏകാന്തതയുടെ നൂറു വർഷങ്ങൾ ഉദാഹരണമായെടുക്കാം. മാജിക്കൽ റിയലിസത്തിന്റെ മനോഹാരിത തുളുമ്പുന്ന ഈ നോവൽ, ബുവേന്ദിയ കുടുംബത്തിന്റെ ഏഴു തലമുറകളുടെ കഥയാണ് പറയുന്നത്. സ്വപ്നങ്ങളും യാഥാർത്ഥ്യങ്ങളും ഇഴചേർന്നു കിടക്കുന്ന, അസാധാരണ സംഭവങ്ങൾ നിത്യജീവിതത്തിന്റെ ഭാഗമായ മക്കോണ്ടോ എന്ന ഗ്രാമമാണ് ഇതിന്റെ പശ്ചാത്തലം. മഞ്ഞപ്പൂക്കളുടെ മഴ, അദൃശ്യനാകുന്ന മനുഷ്യൻ, പറക്കുന്ന പരവതാനികൾ എന്നിങ്ങനെ ഭ്രമാത്മകമായ നിരവധി മുഹൂർത്തങ്ങൾ നോവലിലുടനീളം കാണാം. ഉദാഹരണത്തിന്, റെമെഡിയോസ് എന്ന സുന്ദര യുവതി ആകാശത്തിലേക്ക് ഉയർന്നുപോകുന്ന രംഗം നോവലിൽ വളരെ മനോഹരമായി ആവിഷ്കരിച്ചിരിച്ചിട്ടുണ്ട്. എന്നാൽ, ഇത് ദൃശ്യവത്കരിക്കുമ്പോൾ സാങ്കേതിക പരിമിതികൾ മൂലം അതിന്റെ മാന്ത്രികത ചോർന്നു പോകാൻ സാധ്യതയുണ്ട്. കമ്പ്യൂട്ടർ ഗ്രാഫിക്സ് ഉപയോഗിച്ച് ഈ രംഗം സൃഷ്ടിച്ചാലും വായനക്കാരുടെ മനസ്സിൽ വിരിയുന്ന ഭാവനയുടെ സമ്പന്നത പകർത്താൻ അതിന് കഴിഞ്ഞെന്ന് വരില്ല.

വായനയുടെ ഭാവി അനിശ്ചിതത്വത്തിലാണെന്ന ആശങ്ക ശക്തമാകുന്ന ഇക്കാലത്ത് ഫിക്ഷന്റെ ഭാവിയെക്കുറിച്ചും സാഹിത്യകൃതികളുടെ നിലനിൽപ്പിനെക്കുറിച്ചുമുള്ള ചോദ്യങ്ങൾ ഈ കാലത്ത് ഉയർന്നുവരിക സ്വഭാവികമാണ്.

ഈ നോവലിന്റെ വെബ് സീരീസ് ഭാഷാന്തരം, ലാറ്റിനമേരിക്കൻ സാഹിത്യത്തിന്റെ, പ്രത്യേകിച്ച് മാജിക്കൽ റിയലിസത്തിന്റെ, ആഗോളവത്കരണത്തിന് എങ്ങനെ സംഭാവന ചെയ്യുന്നു എന്ന് പരിശോധിക്കേണ്ടതുണ്ട്. മക്കോണ്ടോ എന്ന സാങ്കൽപ്പിക ഗ്രാമത്തിലൂടെ മാർക്കേസ് വരച്ചുകാട്ടുന്ന രാഷ്ട്രീയവും സാമൂഹികവുമായ യാഥാർത്ഥ്യങ്ങൾ സ്ക്രീനിൽ എത്രത്തോളം പ്രതിഫലിക്കും എന്നുള്ളതും മൂലകൃതിയുടെ വിമർശനാത്മക വീക്ഷണം നഷ്ടപ്പെടാതെ നിലനിർത്താൻ ഇവയ്ക്ക് സാധിക്കുമോ എന്നുള്ളതും ഇത്തരം സാഹചര്യങ്ങൾ ഉയർത്തുന്ന ചോദ്യങ്ങളാണ്.

പെഡ്രോ പരാമോ മറ്റൊരു ഉദാഹരണമാണ്. മരണാനന്തര ജീവിതത്തിലേക്കുള്ള ഒരു യാത്രയാണ് ഈ നോവൽ. ഭൂതകാലവും വർത്തമാനകാലവും ഇഴചേർന്നു കിടക്കുന്ന, പ്രേതങ്ങളുടെ മർമ്മരങ്ങൾ അലയടിക്കുന്ന കൊമാല എന്ന ശൂന്യനഗരമാണ് ഇതിന്റെ പശ്ചാത്തലം. ഈ നോവലിന്റെ ദൃശ്യാവിഷ്കാരം, മെക്സിക്കൻ സംസ്കാരത്തിന്റെയും മിത്തോളജിയുടെയും അംശങ്ങൾ എത്രത്തോളം ഉൾക്കൊള്ളുന്നു എന്ന് പരിശോധിക്കേണ്ടതുണ്ട്. മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള മെക്സിക്കൻ സങ്കൽപ്പങ്ങൾ വെള്ളിത്തിരയിൽ എങ്ങനെ പ്രതിഫലിക്കുന്നു എന്നതിനെക്കുറിച്ചും നോവലിന്റെ നിഗൂഢമായ അന്തരീക്ഷം ദൃശ്യഭാഷയ്ക്ക് പുനഃസൃഷ്ടിക്കാൻ കഴിയുമോ എന്നുമുള്ള ചോദ്യങ്ങൾ ഇവിടെയും ഉയർന്നുവരുന്നുണ്ട്.

പെഡ്രോ പരാമോ എന്ന നോവലിന്റെ ദൃശ്യാവിഷ്കാരം മെക്സിക്കൻ സംസ്കാരത്തിന്റെയും മിത്തോളജിയുടെയും അംശങ്ങൾ എത്രത്തോളം ഉൾക്കൊള്ളുന്നു എന്ന് പരിശോധിക്കേണ്ടതുണ്ട്..
പെഡ്രോ പരാമോ എന്ന നോവലിന്റെ ദൃശ്യാവിഷ്കാരം മെക്സിക്കൻ സംസ്കാരത്തിന്റെയും മിത്തോളജിയുടെയും അംശങ്ങൾ എത്രത്തോളം ഉൾക്കൊള്ളുന്നു എന്ന് പരിശോധിക്കേണ്ടതുണ്ട്..

വെള്ളിത്തിരയിലെത്തിയ സാഹിത്യം

സാഹിത്യകൃതികളെ അടിസ്ഥാനമാക്കിയുള്ള നിരവധി ചലച്ചിത്രങ്ങൾ കാലങ്ങളായി പുറത്തിറങ്ങിയിട്ടുണ്ട്. അവയിൽ ചിലത് നിരൂപക പ്രശംസയും വാണിജ്യവിജയവും ഒരുപോലെ നേടിയപ്പോൾ മറ്റു ചിലത് വിമർശനങ്ങൾ ഏറ്റുവാങ്ങുകയും ബോക്സ് ഓഫീസിൽ പരാജയപ്പെടുകയും ചെയ്തു. മാരിയോ പുസോയുടെ നോവലിനെ അടിസ്ഥാനമാക്കി ഫ്രാൻസിസ് ഫോർഡ് കൊപ്പോള സംവിധാനം ചെയ്ത ‘ഗോഡ്ഫാദർ’ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. ഇറ്റാലിയൻ-അമേരിക്കൻ മാഫിയ കുടുംബത്തിന്റെ കഥ പറയുന്ന ഈ ചിത്രം, നോവലിന്റെ അന്തഃസത്ത ചോർന്നു പോകാതെ വെള്ളിത്തിരയിൽ ആവിഷ്കരിക്കാൻ കഴിഞ്ഞു.

വായനയിലൂടെ നാം ഭാവനയുടെ ലോകത്തേക്ക് പ്രവേശിക്കുന്നു. ഓരോ വായനക്കാരനും തന്റേതായ രീതിയിൽ കഥാപാത്രങ്ങളെയും സംഭവങ്ങളെയും വ്യാഖ്യാനിക്കുന്നു. ഈ വ്യക്തിഗത അനുഭവം വെബ് സീരീസിനോ സിനിമയ്ക്കോ നൽകാൻ കഴിയില്ല.

സ്റ്റീഫൻ കിംഗിന്റെ നോവലിനെ അടിസ്ഥാനമാക്കി ഫ്രാങ്ക് ഡാരാബോണ്ട് സംവിധാനം ചെയ്ത ‘ഷോഷാങ്ക് റിഡംപ്ഷൻ’ എന്ന ചിത്രം പ്രതീക്ഷയുടെയും അതിജീവനത്തിന്റെയും മനോഹരമായ കഥയാണ് പറയുന്നത്. ചിത്രം നോവലിന്റെ വൈകാരികതലം സ്പർശിക്കുന്ന രീതിയിൽ മനോഹരമായി ആവിഷ്കരിക്കപ്പെട്ടു. ജെ.ആർ.ആർ. ടോൾകീന്റെ വിഖ്യാത ഫാന്റസി നോവൽ പരമ്പരയെ അടിസ്ഥാനമാക്കി പീറ്റർ ജാക്സൺ സംവിധാനം ചെയ്ത ‘ലോർഡ് ഓഫ് ദ റിംഗ്സ്’ എന്ന ചലച്ചിത്ര ത്രയം നിരൂപക പ്രശംസയും വാണിജ്യ വിജയവും ഒരുപോലെ നേടി. പ്രത്യേകിച്ച്, മൂന്നാം ഭാഗമായ ‘ദ റിട്ടേൺ ഓഫ് ദ കിംഗ്’ 11 ഓസ്കാർ അവാർഡുകൾ നേടിയാണ് ചരിത്രം സൃഷ്ടിച്ചത്. നോവലിന്റെ ഇതിഹാസ സമാനമായ കഥാഗതി വിശ്വസ്തതയോടെ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ ചിത്രത്തിന് സാധിച്ചു.

സ്റ്റീഫൻ കിംഗിന്റെ നോവലിനെ അടിസ്ഥാനമാക്കി ഫ്രാങ്ക് ഡാരാബോണ്ട് സംവിധാനം ചെയ്ത ‘ഷോഷാങ്ക് റിഡംപ്ഷൻ’ എന്ന  ചിത്രം നോവലിന്റെ വൈകാരികതലം സ്പർശിക്കുന്ന രീതിയിൽ മനോഹരമായി ആവിഷ്കരിക്കപ്പെട്ടു.
സ്റ്റീഫൻ കിംഗിന്റെ നോവലിനെ അടിസ്ഥാനമാക്കി ഫ്രാങ്ക് ഡാരാബോണ്ട് സംവിധാനം ചെയ്ത ‘ഷോഷാങ്ക് റിഡംപ്ഷൻ’ എന്ന ചിത്രം നോവലിന്റെ വൈകാരികതലം സ്പർശിക്കുന്ന രീതിയിൽ മനോഹരമായി ആവിഷ്കരിക്കപ്പെട്ടു.

സ്റ്റീഫൻ കിംഗിന്റെ നോവലിനെ അടിസ്ഥാനമാക്കി സ്റ്റാൻലി കുബ്രിക്ക് സംവിധാനം ചെയ്ത ‘ദ ഷൈനിംഗ്’ എന്ന ചിത്രം നിരൂപക പ്രശംസ നേടിയെങ്കിലും, നോവലിൽ നിന്ന് കാര്യമായ മാറ്റങ്ങൾ വരുത്തിയത് വിവാദമായിരുന്നു. കുബ്രിക്കിന്റെ സംവിധാന മികവിനെ അംഗീകരിച്ചെങ്കിലും നോവലിലെ ചില പ്രധാന അംശങ്ങൾ ചിത്രത്തിൽ വ്യത്യസ്തമായി അവതരിപ്പിച്ചതിലുള്ള അതൃപ്തി കിംഗ് പ്രകടിപ്പിച്ചിരുന്നത് വാർത്തയായിരുന്നു. ഡാൻ ബ്രൗണിന്റെ വിവാദ നോവലിനെ അടിസ്ഥാനമാക്കി റോൺ ഹോവാർഡ് സംവിധാനം ചെയ്ത ‘ദ ഡാവിഞ്ചി കോഡ്’ എന്ന ചിത്രം വാണിജ്യ വിജയം നേടിയെങ്കിലും, നോവലിന്റെ ആരാധകരിൽ നിന്ന് വിമർശനങ്ങൾ ഏറ്റുവാങ്ങി. ഡോണ ടാർട്ടിന്റെ പുലിറ്റ്സർ സമ്മാനം നേടിയ നോവലിന്റെ ചലച്ചിത്രാവിഷ്കാരമായ ‘ദ ഗോൾഡ് ഫിഞ്ച്’ എന്ന ചിത്രം നിരൂപക പ്രശംസയോ വാണിജ്യ വിജയമോ നേടിയില്ല. നോവലിന്റെ സങ്കീർണ്ണമായ കഥാഗതിയും വൈകാരിക ആഴവും സിനിമയ്ക്ക് നഷ്ടപ്പെട്ടു എന്ന വിമർശനമാണ് പ്രധാനമായും ഉയർന്നു വന്നത്.

വെബ് സീരീസുകളും സിനിമകളും സാഹിത്യത്തിന്റെ നിലനിൽപ്പിന് ഭീഷണിയായി കാണാനാവില്ല, മറിച്ച് അതിനെ സമ്പുഷ്ടമാക്കുകയാണ് ചെയ്യുന്നത്.

ഫിക്ഷന്റെ സ്വാധീനം

വിഖ്യാത ജർമൻ തത്ത്വചിന്തകനായ ആർതർ ഷോപ്പൻഹോവർ (1788-1860), ഫിക്ഷനെ ഇച്ഛയുടെ നിരന്തരമായ ആഗ്രഹങ്ങളിൽ നിന്നുള്ള ഒരു താൽക്കാലിക മോചനമാർഗ്ഗമായി കണ്ടു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ഫിക്ഷൻ മനസ്സിനെ സ്വാധീനിക്കുകയും ചിന്തിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം, യാഥാർത്ഥ്യത്തിന്റെ തടവറയിൽനിന്ന് ഒരു താത്കാലിക വിടുതൽ സാധ്യമാക്കുകയും ചെയുന്നു. ഷോപ്പൻഹോവർ ജീവിതത്തെ കണ്ടത് ദുരിതവും ആഗ്രഹങ്ങളും അതൃപ്തിയും നിറഞ്ഞ ഒന്നായിട്ടാണ്. ഈ യാഥാർത്ഥ്യത്തിൽ നിന്ന് ഒരു ഇടവേള നൽകുകയും സൗന്ദര്യാത്മക ആസ്വാദനത്തിലൂടെ ആത്മീയ ഉന്നതിയിലേക്ക് നയിക്കുകയും ചെയ്യുന്ന ഉപാധിയായി അദ്ദേഹം കലയെയും പ്രത്യേകിച്ച് സാഹിത്യത്തെയും കണ്ടു. അദ്ദേഹത്തിന്റെ 'ദ വേൾഡ് ആസ് വിൽ ആൻഡ് റെപ്രസന്റേഷൻ' (The World as Will and Representation) എന്ന കൃതിയിൽ, ഇച്ഛയുടെ പ്രകടനമായ ഈ ലോകത്തുനിന്നും വേറിട്ട ഒരു ഭാവനയുടെ തലം സൃഷ്ടിക്കാൻ കഴിവുള്ള കലയാണ് യഥാർത്ഥ മോചനം സാധ്യമാക്കുന്നത് എന്ന് അദ്ദേഹം വാദിക്കുന്നുണ്ട്. അതായത്, സാഹിത്യകൃതികൾ ആസ്വദിക്കുമ്പോൾ നാം ഇച്ഛയുടെ പിടിയിൽ നിന്ന് താൽക്കാലികമായെങ്കിലും മോചിതരാകുന്നു.

വിഖ്യാത ജർമൻ തത്ത്വചിന്തകനായ ആർതർ ഷോപ്പൻഹോവർ, ഫിക്ഷനെ ഇച്ഛയുടെ നിരന്തരമായ ആഗ്രഹങ്ങളിൽ നിന്നുള്ള ഒരു താൽക്കാലിക മോചനമാർഗ്ഗമായി കണ്ടു.
വിഖ്യാത ജർമൻ തത്ത്വചിന്തകനായ ആർതർ ഷോപ്പൻഹോവർ, ഫിക്ഷനെ ഇച്ഛയുടെ നിരന്തരമായ ആഗ്രഹങ്ങളിൽ നിന്നുള്ള ഒരു താൽക്കാലിക മോചനമാർഗ്ഗമായി കണ്ടു.

ഫിക്ഷന് മനുഷ്യമനസ്സിനെ സ്വാധീനിക്കാനും ചിന്തിപ്പിക്കാനും പ്രചോദിപ്പിക്കാനുമുള്ള ശക്തിയുണ്ട്. സാമൂഹിക യാഥാർത്ഥ്യങ്ങളെ വിമർശനാത്മകമായി പരിശോധിക്കാനും മനുഷ്യാനുഭവങ്ങളുടെ സങ്കീർണ്ണതകൾ അനാവരണം ചെയ്യാനും ഫിക്ഷന് കഴിയും. വെബ് സീരീസുകളും സിനിമകളും ഈ ദൗത്യം നിറവേറ്റുന്നുണ്ടെങ്കിലും, വായന നൽകുന്ന അനുഭവം അവയ്ക്ക് പകരാൻ കഴിയില്ല. വായനയിലൂടെ നാം ഭാവനയുടെ ലോകത്തേക്ക് പ്രവേശിക്കുന്നു. ഓരോ വായനക്കാരും തങ്ങളുടേതായ രീതിയിൽ കഥാപാത്രങ്ങളെയും സംഭവങ്ങളെയും വ്യാഖ്യാനിക്കുന്നു. ഈ വ്യക്തിഗത അനുഭവം വെബ് സീരീസിനോ സിനിമയ്ക്കോ നൽകാൻ കഴിയില്ല.

വായനയിലൂടെ നാം ഭാവനയുടെ ലോകത്തേക്ക് പ്രവേശിക്കുന്നു. ഓരോ വായനക്കാരും തങ്ങളുടേതായ രീതിയിൽ കഥാപാത്രങ്ങളെയും സംഭവങ്ങളെയും വ്യാഖ്യാനിക്കുന്നു. ഈ വ്യക്തിഗത അനുഭവം വെബ് സീരീസിനോ സിനിമയ്ക്കോ നൽകാൻ കഴിയില്ല.

ദൃശ്യമാധ്യമങ്ങൾ ഒരു നിശ്ചിത വ്യാഖ്യാനം അടിച്ചേൽപ്പിക്കുമ്പോൾ, വായന സ്വാതന്ത്ര്യത്തിന്റെയും ഭാവനയുടെയും വാതായനങ്ങൾ തുറന്നിടുന്നു. എങ്കിൽ പോലും വെബ് സീരീസുകളും സിനിമകളും സാഹിത്യത്തിന്റെ നിലനിൽപ്പിന് ഭീഷണിയായി കാണാനാവില്ല, മറിച്ച് അതിനെ സമ്പുഷ്ടമാക്കുകയാണ് ചെയ്യുന്നത്. ഇത്തരം ശ്രമങ്ങൾ കൂടുതൽ ആളുകളിലേക്ക് സാഹിത്യകൃതികൾ എത്തിക്കുകയും പുതിയ തലമുറയെ വായനയിലേക്ക് ആകർഷിക്കുകയും ചെയ്യും. ഒരു വെബ് സീരീസോ സിനിമയോ കണ്ടതിനുശേഷം മൂലകൃതി വായിക്കാൻ പ്രേരിതരാകുന്ന നിരവധി പേരെ കാണാനാകും . ഉദാഹരണത്തിന്, 'ഗെയിം ഓഫ് ത്രോൺസ്' സീരീസ് കണ്ടതിനുശേഷം അനേകം പേർ ജോർജ് ആർ.ആർ. മാർട്ടിന്റെ 'എ സോങ് ഓഫ് ഐസ് ആൻഡ് ഫയർ' പുസ്തകങ്ങൾ വായിക്കാൻ തുടങ്ങി.

'ഗെയിം ഓഫ് ത്രോൺസ്' സീരീസ് കണ്ടതിനുശേഷം അനേകം പേർ ജോർജ് ആർ.ആർ. മാർട്ടിന്റെ 'എ സോങ് ഓഫ് ഐസ് ആൻഡ് ഫയർ' പുസ്തകങ്ങൾ വായിക്കാൻ തുടങ്ങി.
'ഗെയിം ഓഫ് ത്രോൺസ്' സീരീസ് കണ്ടതിനുശേഷം അനേകം പേർ ജോർജ് ആർ.ആർ. മാർട്ടിന്റെ 'എ സോങ് ഓഫ് ഐസ് ആൻഡ് ഫയർ' പുസ്തകങ്ങൾ വായിക്കാൻ തുടങ്ങി.

സാഹിത്യകൃതികളുടെ ഈ രൂപമാറ്റം അവയുടെ അനശ്വരതയെ വീണ്ടും ഉറപ്പിക്കുകയാണ് ചെയ്യുന്നത്. കാലാതിവർത്തിയായ ഈ കൃതികൾ പുതിയ രൂപങ്ങളിലും ഭാവങ്ങളിലും പുനർജനിച്ചു കൊണ്ടേയിരിക്കും. എന്നുള്ള ഒരു സാധ്യത അവിടെ തുറക്കുന്നുണ്ട്. സാഹിത്യകൃതികളെ വെബ് സീരീസുകളോ സിനിമകളോ ആക്കി മാറ്റുക എന്നത് ശ്രമകരമായ ദൗത്യമാണെന്നതിൽ തർക്കമില്ല. മൂലകൃതിയുടെ സത്ത ചോർന്നുപോകാതെ ദൃശ്യവത്കരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. കഥാഗതിയിലും കഥാപാത്രങ്ങളിലും മാറ്റങ്ങൾ വരുത്തേണ്ടി വന്നേക്കാം, പക്ഷേ അത് മൂലകൃതിയുടെ അന്തഃസത്തയെ ഹനിക്കാതെ കൈകാര്യം ചെയ്യണമെന്ന് മാത്രം.

ദൃശ്യഭാഷയുടെ പരിമിതികൾ

സാഹിത്യകൃതികൾ ഭാഷയുടെ സൗന്ദര്യത്തിലും ശക്തിയിലും ഊന്നിയാണ് നിലനിൽക്കുന്നത്. വാക്കുകളിലൂടെ സൃഷ്ടിക്കപ്പെടുന്ന ഭാവനയുടെയും ഭാവങ്ങളുടെയും സൂക്ഷ്മതലങ്ങൾ ദൃശ്യങ്ങളായി പരിമിതപ്പെടുത്തുമ്പോൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഉദാഹരണത്തിന്, മാർക്കേസിന്റെ മാജിക്കൽ റിയലിസത്തിന്റെ സൗന്ദര്യം പൂർണ്ണമായി വെള്ളിത്തിരയിൽ ആവിഷ്കരിക്കുക എന്നുള്ളത് ബുദ്ധിമുട്ടേറിയ കാര്യമാണ്. മാത്രമല്ല സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും വ്യാഖ്യാനങ്ങൾ ഇവിടങ്ങളിൽ കാര്യമായി പ്രതിഫലിക്കും. ഇത് മൂലകൃതിയുടെ അർത്ഥതലങ്ങളിൽ മാറ്റം വരുത്താം. ഉദാഹരണത്തിന്, 'ദ ഷൈനിംഗ്' എന്ന ചിത്രത്തിൽ കുബ്രിക്കിന്റെ വ്യാഖ്യാനം കിംഗിന്റെ നോവലിൽ നിന്ന് വ്യത്യസ്തമായിരുന്നു.

വെബ് സീരീസുകളും സിനിമകളും നിർമ്മിക്കപ്പെടുന്നത് വാണിജ്യ താൽപര്യങ്ങൾ കൂടി മുൻനിർത്തിയാണ്. ഇത് മൂലകൃതിയിൽ മാറ്റങ്ങൾ വരുത്താൻ സൃഷ്ടാക്കളെ പ്രേരിപ്പിച്ചേക്കാം. ഉദാഹരണത്തിന്, 'ഗെയിം ഓഫ് ത്രോൺസ്' സീരീസിന്റെ അവസാന സീസണുകൾ നോവലിൽ നിന്ന് വ്യതിചലിച്ചത് വാണിജ്യ താൽപ്പര്യങ്ങൾ മുൻനിർത്തിയാണെന്ന് വിമർശിക്കപ്പെട്ടിരുന്നു. പുസ്തകത്തിന്റെ ഉള്ളടക്കത്തിൽ വാണിജ്യതാൽപ്പര്യം മുൻനിർത്തി മാറ്റങ്ങൾ വരുത്തിയതിന് ഏറെ ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാനാവും. ചില ജനപ്രിയ നോവലുകളുടെ രണ്ടാം ഭാഗം എഴുതാൻ പ്രസാധകർ ആവശ്യപ്പെടുന്നത് തന്നെ ഇതിന്റെ ഉദാഹരണമാണ്.

മൂലകൃതിയോട് വിശ്വസ്തത പുലർത്തുമ്പോൾ തന്നെ, സംവിധായകന് തന്റെ സൃഷ്ടിപരമായ സ്വാതന്ത്ര്യം ഉപയോഗിക്കാനുള്ള അവകാശമുണ്ട്. വെബ് സീരീസോ സിനിമയോ മൂലകൃതിയുടെ പകർപ്പ് ആകരുത്, മറിച്ച് അതിനെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ സൃഷ്ടിയാകണം. സംവിധായകന്റെ കാഴ്ചപ്പാടും വ്യാഖ്യാനവും ഇവിടെ പ്രതിഫലിക്കണം. എന്നാൽ, ഈ സ്വാതന്ത്ര്യം ധാർമിക ഉത്തരവാദിത്തത്തോടെ വിനിയോഗിക്കപ്പെടണം. മൂലകൃതിയെ അനാദരിക്കുന്ന രീതിയിലുള്ള മാറ്റങ്ങൾ ഒഴിവാക്കണം. ഉദാഹരണത്തിന്, ഒരു ചരിത്ര നോവലിനെ സിനിമയാക്കുമ്പോൾ, ചരിത്ര വസ്തുതകളെ വക്രീകരിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

സാഹിത്യകൃതികളുടെ വെബ് സീരീസ്, ചലച്ചിത്ര പരിണാമങ്ങൾ ഫിക്ഷന് ഗുണകരമാകുമോ ദോഷകരമാകുമോ എന്നത് തെളിയിക്കേണ്ടത് കാലമാണ്. എന്നാൽ, ഈ രൂപാന്തരം സാഹിത്യത്തിന്റെ ലോകത്ത് പുതിയ സാധ്യതകൾ തുറന്നിട്ടിരിക്കുന്നു എന്നുള്ളതിൽ ഒരു സംശയവുമില്ല.

സാങ്കേതിക മികവും കലാമൂല്യവും

വെബ് സീരീസിന്റെയും സിനിമയുടെയും സാങ്കേതിക നിലവാരം ഉയർന്നതായിരിക്കണം. മികച്ച ഛായാഗ്രഹണം, എഡിറ്റിംഗ്, സംഗീതം എന്നിവയിലൂടെ മൂലകൃതിയുടെ അന്തരീക്ഷം സ്ക്രീനിൽ പുനഃസൃഷ്ടിക്കാൻ സാധിക്കണം. അഭിനേതാക്കളുടെ പ്രകടനവും നിർണായകമാണ്. കഥാപാത്രങ്ങളുടെ ആന്തരിക സംഘർഷങ്ങളും വൈകാരിക ഭാവങ്ങളും പ്രേക്ഷകരിലേക്ക് എത്തിക്കാൻ അവർക്ക് സാധിക്കണം. ഉദാഹരണത്തിന്, 'ദ ഹാൻഡ്മെയ്ഡ്സ് ടെയിൽ' സീരീസിൽ എലിസബത്ത് മോസിന്റെ അഭിനയ മികവ് പ്രേക്ഷകപ്രശംസ നേടി. ‘ജൂൺ ഓസ്ബോൺ’ എന്ന കഥാപാത്രത്തിന്റെ വേദനയും പ്രതിഷേധവും അതിജീവനത്തിനായുള്ള പോരാട്ടവും അവർ അവിസ്മരണീയമാക്കി. 'ഷേർലക്' സീരീസിലെ ബെനഡിക്ട് കംബർബാച്ചിന്റെ അഭിനയവും പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്. മൂലകഥാപാത്രത്തിന്റെ സവിശേഷതകൾ മികച്ച രീതിയിൽ സ്ക്രീനിൽ അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. സാഹിത്യകൃതികളുടെ വെബ് സീരീസ്, ചലച്ചിത്ര പരിണാമങ്ങൾ ഫിക്ഷന്റെ ഭാവിയെക്കുറിച്ചും സാഹിത്യത്തിന്റെ നിലനിൽപ്പിനെക്കുറിച്ചുമുള്ള ചർച്ചകൾക്ക് കാരണമായേക്കാം. ഈ മാറ്റം ഫിക്ഷന് ഗുണകരമാകുമോ ദോഷകരമാകുമോ എന്നത് തെളിയിക്കേണ്ടത് കാലമാണ്. എന്നാൽ, ഈ രൂപാന്തരം സാഹിത്യത്തിന്റെ ലോകത്ത് പുതിയ സാധ്യതകൾ തുറന്നിട്ടിരിക്കുന്നു എന്നുള്ളതിൽ ഒരു സംശയവുമില്ല.

വെബ് സീരീസിന്റെയും സിനിമയുടെയും സാങ്കേതിക നിലവാരം ഉയർന്നതായിരിക്കണം. അഭിനേതാക്കളുടെ പ്രകടനവും നിർണായകമാണ്. കഥാപാത്രങ്ങളുടെ ആന്തരിക സംഘർഷങ്ങളും വൈകാരിക ഭാവങ്ങളും പ്രേക്ഷകരിലേക്ക് എത്തിക്കാൻ അവർക്ക് സാധിക്കണം. 'ദ ഹാൻഡ്മെയ്ഡ്സ് ടെയിൽ' സീരീസിൽ എലിസബത്ത് മോസിന്റെ അഭിനയ മികവ് പ്രേക്ഷകപ്രശംസ നേടി.
വെബ് സീരീസിന്റെയും സിനിമയുടെയും സാങ്കേതിക നിലവാരം ഉയർന്നതായിരിക്കണം. അഭിനേതാക്കളുടെ പ്രകടനവും നിർണായകമാണ്. കഥാപാത്രങ്ങളുടെ ആന്തരിക സംഘർഷങ്ങളും വൈകാരിക ഭാവങ്ങളും പ്രേക്ഷകരിലേക്ക് എത്തിക്കാൻ അവർക്ക് സാധിക്കണം. 'ദ ഹാൻഡ്മെയ്ഡ്സ് ടെയിൽ' സീരീസിൽ എലിസബത്ത് മോസിന്റെ അഭിനയ മികവ് പ്രേക്ഷകപ്രശംസ നേടി.

വായന മരിക്കുന്നു എന്ന വിലാപം തികച്ചും അസ്ഥാനത്താണ്. വായനയുടെ രൂപം മാറുന്നു, സാഹിത്യത്തിന്റെ ആസ്വാദന രീതികൾ മാറുന്നു, എന്നല്ലാതെ സാഹിത്യം മരിക്കുന്നില്ല. അത് പുതിയ രൂപങ്ങളിലും ഭാവങ്ങളിലും പുനർജനിച്ചു കൊണ്ടേയിരിക്കും. 'ഏകാന്തതയുടെ നൂറു വർഷങ്ങൾ', 'പെഡ്രോ പരാമോ' തുടങ്ങിയ മഹത്തായ കൃതികൾ വെള്ളിത്തിരയിലും ഡിജിറ്റൽ സ്ക്രീനിലും പുനർജനിക്കുമ്പോൾ, അവ പുതിയ തലമുറയെ സാഹിത്യത്തിന്റെ മാസ്മരിക ലോകത്തേക്ക് ആകർഷിക്കുമെന്ന് പ്രതീക്ഷിക്കാം. ഈയൊരു മാറ്റം സാഹിത്യത്തിന്റെ അനശ്വരതയെ വീണ്ടും ഊട്ടിയുറപ്പിക്കുകയാണ് ചെയ്യുന്നത്.

Comments