Gen Z Fashion
ഫാഷന്‍ കൊണ്ട് സ്വാതന്ത്ര്യം
പ്രഖ്യാപിക്കുന്ന പുതുതലമുറ
Gen Z Fashion ഫാഷന്‍ കൊണ്ട് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന പുതുതലമുറ
സാമൂഹികഘടനയെയും ആചാരങ്ങളെയും വര്‍ഗശ്രേണികളെയും വെല്ലുവിളിക്കാനുള്ള ഫലപ്രദമായ ടൂളായി പുതുതലമുറ എങ്ങനെ വസ്ത്രത്തെയും ഫാഷനെയും പുതുതലമുറ മാറ്റിക്കൊണ്ടിരിക്കുന്നത് എന്നതിനെക്കുറിച്ചുള്ള സവിശേഷമായ ചില നിരീക്ഷണങ്ങള്‍ അവതരിപ്പിക്കുകയാണ് ട്രൂ കോപ്പി വെബ്‌സീന്‍ പാക്കറ്റ് 81.
12 Jun 2022, 11:21 AM
വസ്ത്രത്തിന്റെയും ഫാഷന്റെയും അനുഭവങ്ങള്‍ നമ്മുടെ പുതിയ തലമുറ എങ്ങനെയാണ് സ്വാശീകരിക്കുന്നത്?. ജെന്‍ഡര്‍, പദവി, ജാതി, വര്‍ഗം തുടങ്ങിയയുടെയെല്ലാം വസ്ത്രരാഷ്ട്രീയം അവരുടെ ദൈനംദിന ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു? സാമൂഹികഘടനയെയും ആചാരങ്ങളെയും വര്‍ഗശ്രേണികളെയും വെല്ലുവിളിക്കാനുള്ള ഫലപ്രദമായ ടൂളായി പുതുതലമുറ എങ്ങനെ വസ്ത്രത്തെയും ഫാഷനെയും പുതുതലമുറ മാറ്റിക്കൊണ്ടിരിക്കുന്നത് എന്നതിനെക്കുറിച്ചുള്ള സവിശേഷമായ ചില നിരീക്ഷണങ്ങള്‍ അവതരിപ്പിക്കുകയാണ് ട്രൂ കോപ്പി വെബ്‌സീന്‍ പാക്കറ്റ് 81.
ഒരാള്‍ എന്ത് ധരിക്കുന്നു, എങ്ങനെ ധരിക്കുന്നു, എപ്പോള്‍ ധരിക്കുന്നു എന്നതൊക്കെ സാമൂഹിക സ്വാതന്ത്ര്യങ്ങളുടെയും സ്വാധീനങ്ങളുടെയും വിവിധ തലങ്ങളെ പ്രതിഫലിപ്പിക്കുന്നതാണെന്ന നിഗമനത്തിലേക്കാണ് എത്തുന്നത്. നമ്മുടെ ഫാഷന്‍ തെരഞ്ഞെടുപ്പുകള്‍ ആചാരം മുതല്‍ കലാപം വരെയുള്ള രാഷ്ട്രീയ പ്രകടനങ്ങളുടെ സൂചകമാകുന്നു. നമ്മുടെ ഇടങ്ങളെയും നമ്മുടെ ഐഡന്റിറ്റിയെയും മാസ്റ്റര്‍ ചെയ്യാനുള്ള ടൂള്‍ നമ്മള്‍ വീണ്ടെടുക്കുമ്പോള്‍, കലാപത്തിന്റെയും തെരഞ്ഞെടുപ്പിന്റെയും അധികാരത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഭാഷ സംസാരിക്കുന്ന വസ്ത്രങ്ങള്‍ ഉണ്ടാക്കാം.
ശിവകാമി പ്രസന്ന
Gen Z ഫാഷന്‍ സാധ്യതകളെ പുനര്‍നിര്‍മിക്കുമ്പോള്‍
ഇപ്പോഴത്തെ തലമുറയില്‍ വലിയൊരു വിഭാഗത്തിന് പ്രായം എന്നത് ഒരു ഘടകമല്ല. അവര്‍ക്ക് ഇഷ്ടമുള്ള അല്ലെങ്കില്‍ സന്തോഷം തോന്നിപ്പിക്കുന്ന വസ്ത്രം ഉപയോഗിക്കും. ശരിക്കും അതില്‍ ഭയങ്കര സന്തോഷം തോന്നാറുണ്ട്. കാരണം, ഞാനങ്ങനെ ചിന്തിക്കുന്ന ഒരാളാണ്. പ്രായം എന്നുപറഞ്ഞാല്‍ വെറുമൊരു നമ്പറാണെന്ന് വിചാരിക്കുന്ന ഒരാളാണ്. ആ സമയത്ത് കുറച്ചുപേരെങ്കിലും അങ്ങനെ ചിന്തിക്കുന്നത് ഭയങ്കര സന്തോഷമുണ്ടാക്കും.
ധന്യ ബാലകൃഷ്ണന്‍ / മനില സി. മോഹന്‍
വസ്ത്രം വ്യക്തിയുടെ ഡിസൈന്‍
ചില ഡ്രസ് കോഡുകള്‍ ലിംഗപദവിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഷര്‍ട്ടും പാന്റും മലയാളിയുടെ സംസ്‌കാരത്തില്‍ 'പൗരുഷ'ത്തിന്റെ പ്രതീകമാണ്. ഒരു സ്ത്രീ ഷര്‍ട്ടും പാന്റും ധരിച്ച് മുടി ക്രോപ്പ് ചെയ്യുകയാണെങ്കില്‍ ഇന്നും അത് പരിഹസിക്കപ്പെടും. വളകള്‍, ചെയിന്‍, നീളമുള്ള കമ്മലുകള്‍ പോലുള്ള ആഭരണങ്ങള്‍ എന്നിവ ഒരു സ്ത്രീ വേണ്ടെന്നുവെക്കുമ്പോള്‍ അവളുടെ ഡ്രസ്‌കോഡ് അപൂര്‍ണവും അസാധാരണവുമാകുന്നു. അത്തരം സാഹചര്യങ്ങളില്‍ ജെന്‍ഡര്‍ ന്യൂട്രലായ ഡ്രസ്‌കോഡ് ഉണ്ടാകേണ്ടത് പ്രധാനമാണ്.
ഡോ. ആര്‍.എസ്. ശ്രീദേവി
ലൈംഗികതയാല്‍ തുന്നിയ ഡ്രസ്കോഡ്
ഒരു രാത്രിയുടെ സൃഷ്ടിയല്ല
വളര്‍ച്ചയുടെ കാലമാറ്റത്തിനനുസരിച്ച് എന്റെ വസ്ത്രസങ്കല്‍പ്പങ്ങളിലും മാറ്റം വന്നിട്ടുണ്ടെന്നു സമ്മതിക്കാതെ വയ്യ. സൗകര്യം എന്ന ഒറ്റനിയമം മാത്രമേയുള്ളൂ എന്റെ ഫാഷന്‍ റൂള്‍ബുക്കില്‍. മുടി ഷോര്‍ട്ട് കട്ട് വെട്ടിയിരുന്നതും, പിന്നീട് ഒറ്റ ഹെയര്‍ബാന്‍ഡില്‍ ഒതുക്കിവെച്ചതും ഇപ്പോള്‍ അത് മാറ്റി സ്ട്രെയ്റ്റനിങ്ങിലേക്ക് കടന്നതും എല്ലാം "ഈസി മെയിന്റനന്‍സ്' എന്ന ഒരൊറ്റ കാരണം കൊണ്ടു മാത്രമാണ്. ഏതു വസ്ത്രം തിരഞ്ഞെടുക്കുമ്പോഴും അതെന്റെ ദേഹത്തോടെങ്ങനെ എന്നല്ലാതെ കാലത്തിന്റെ പോക്കിനോടെങ്ങനെ എന്നുഞാന്‍ ചിന്തിക്കാറില്ല. വസ്ത്രത്തിനുള്ളില്‍ ശരീരം ആയാസപ്പെടരുത്. അതാണെനിക്കു ഫാഷന്‍.
ഡോ. എം. ലക്ഷ്മി
സൗകര്യം എന്ന ഒറ്റനിയമം മാത്രമുള്ള
എന്റെ ഫാഷന്‍ റൂള്‍ ബുക്ക്
അണിഞ്ഞൊരുങ്ങാന്‍ എനിക്ക് വലിയ താത്പര്യമാണ്, അതിന് ഞാന്‍ വലിയ ശ്രമങ്ങളും നടത്താറുണ്ട്. അതുകൊണ്ടുതന്നെ, എന്റെ പഠനമേഖല ഏതായിരിക്കണമെന്ന് സ്വയം തീരുമാനിക്കുന്നതിനുമുമ്പ്, ഫാഷന്‍ മേഖലയാണ് ഞാന്‍ പിന്തുടരേണ്ടതെന്ന് പലരും എന്നോട് സൂചിപ്പിച്ചിരുന്നു. മാറ്റിനിര്‍ത്തപ്പെടുമോ എന്ന ഭയത്താല്‍, അന്നുമുതല്‍ ഞാന്‍ വളരെ ലളിതമായി വസ്ത്രങ്ങള്‍ ധരിക്കാന്‍ തുടങ്ങി.
വജ്ര സയറ
മലയാളിയുടെ ഫാഷനബ്ളായ
ചില സ്വാതന്ത്ര്യപ്രഖ്യാപനങ്ങള്‍
പല സംസ്ഥാനങ്ങളില്‍നിന്നും ഇന്ത്യയ്ക്ക് പുറത്തുനിന്നും കുട്ടികള്‍ പഠിക്കുന്ന ഒരു യൂണിവേഴ്സിറ്റിയിലാണ് ഞാന്‍ പഠിക്കുന്നത്. അവിടെയുള്ള വസ്ത്രവൈവിധ്യം ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഇന്ന് കാണുന്ന വസ്ത്രങ്ങള്‍, സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ശരീരഭാഷയില്‍ വരുത്തിയ നല്ല മാറ്റങ്ങളും അവിടെ എനിക്ക് കാണാന്‍ കഴിഞ്ഞു.
സംസ്‌കാരമുള്‍പ്പെടെയുള്ള പലതിന്റെയും പ്രതീകമായിരുന്നു പട്ട്, സില്‍ക്ക് വസ്ത്രങ്ങള്‍. ഒരുകാലത്ത് സ്ത്രീകള്‍ ഇതിലെല്ലാം അഭിരമിച്ചവരായിരുന്നു. അതും ഒരു പൊതുബോധത്തിന്റെ ഭാഗമായിട്ടാണ്. എന്നാലിന്ന്, ഇതില്‍നിന്നെല്ലാം മാറി അവര്‍ സ്വതന്ത്രരായി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു.
അഞ്ജലി കൃഷ്ണ
എന്റെ കാമ്പസില്‍ ഞാന്‍ കാണുന്നു,
വസ്ത്രം കൊണ്ട് ശരീരത്തെ സ്വതന്ത്രമാക്കുന്ന കൂട്ടുകാരെ
Truecopy Webzine
Aug 02, 2022
3 Minutes Read
Truecopy Webzine
Aug 01, 2022
5 Minutes Read
Truecopy Webzine
Aug 01, 2022
3 Minutes Read
Truecopy Webzine
Aug 01, 2022
5 Minutes Read
Truecopy Webzine
Aug 01, 2022
2 minutes Read
Truecopy Webzine
Jul 23, 2022
3 Minutes Read
Truecopy Webzine
Jul 16, 2022
4 Minutes Read