ഭയം അരിച്ചിറങ്ങുന്നു,
ഉറക്കം കെട്ടുപോകുന്നു,
സെക്യുലർ ഇന്ത്യയെക്കുറിച്ച്,
ആശങ്കകളോടെ
ഭയം അരിച്ചിറങ്ങുന്നു, ഉറക്കം കെട്ടുപോകുന്നു സെക്യുലർ ഇന്ത്യയെക്കുറിച്ച്, ആശങ്കകളോടെ
29 Apr 2022, 08:34 PM
""ചിന്തകള്‍ കൂടുകയും ഉറക്കം കുറയുകയും ചെയ്തതോടെ എന്റെ ട്രോമകള്‍ ദുഃസ്വപ്നങ്ങളില്‍നിന്ന് ഡിപ്രഷനിലേക്ക് മാറി. ഉള്ളില്‍ കടന്നുകൂടിയ ഭയം എന്നെ വിട്ടുപോയില്ല. മരുന്ന് ശരീരത്തെയും മനസ്സിനെയും തളര്‍ത്തി. ബോധമില്ലാതെ മൂന്നോളം ദിവസം ഐ.സി.യുവില്‍ കിടന്നു. ഒരു മാസത്തോളമെടുത്തു, പഴയ രീതിയിലേക്ക് തിരിച്ചുവരാന്‍. കേരള യൂണിവേഴ്സിറ്റിയില്‍ എം.ഫിലിന് പഠിക്കുകയായിരുന്ന ഞാന്‍ കോഴ്സ് നിര്‍ത്തി ഒരു വര്‍ഷത്തോളം വീട്ടിലിരിക്കേണ്ടിവന്നു.''
ഇന്ത്യന്‍ ഭരണകൂടം പൗരന്മാര്‍ക്ക് സമ്മാനിക്കുന്ന ഭീതിയുടെയും വെറുപ്പിന്റെയും ലോകത്തിരുന്ന് ഒരു മുസ്‌ലിം പെണ്‍കുട്ടി എഴുതുന്നു.
""എന്റെ അക്കാദമിക്സിന്റെ ചരിത്രം എന്നത് പരാജയങ്ങളുടെ ഒരു തുടര്‍ച്ചയായിരുന്നു. ഈ കാലഘട്ടങ്ങളിലൊക്കെ സമൂഹം എന്നോടുചെയ്ത ഹിംസയെ കുറിച്ചാലോചിച്ച് ദേഷ്യവും സങ്കടവുമൊക്കെ തോന്നിയിരുന്നു. ആ സമയത്ത് ഫാസിസം വരുന്നു എന്ന ചര്‍ച്ചകളുണ്ടാകുമ്പോള്‍ എനിക്ക് ചെറിയ തോതില്‍ ഭയം തോന്നാന്‍ തുടങ്ങിയിരുന്നു. എന്നെപ്പോലെ ഇരയാക്കപ്പെടാന്‍ കുറെ മനുഷ്യര്‍. ടാര്‍ഗറ്റ് ചെയ്യപ്പെടുന്ന മുസ്‌ലിം ഐഡന്ററി. അങ്ങനെ സ്വകാര്യജീവിതത്തിലുണ്ടാവുന്ന പ്രശ്നങ്ങള്‍ക്കുപരി സാമൂഹിക, രാഷ്ട്രീയ ചോദ്യങ്ങള്‍ എന്നെ അലട്ടാന്‍ തുടങ്ങിയിരുന്നു. ഈ സമയത്ത് വായനകളും, എഴുത്തുമാണ് ആശ്വസിപ്പിച്ചത്. എന്നാല്‍ സമൂഹത്തെക്കുറിച്ചും, നിലനില്‍ക്കുന്ന സാഹചര്യങ്ങളെക്കുറിച്ചുമുള്ള രാഷ്ട്രീയ വായനകള്‍ അസ്വസ്ഥതകളിലേക്ക് കൊണ്ടുപോയി. ഞാന്‍ ഈ ലോകത്തെ വെറുത്തു.''

ആശങ്കയും ഭീതിയും സൃഷ്ടിക്കുന്ന വര്‍ത്തമാനകാല ഇന്ത്യന്‍ സാമൂഹിക- രാഷ്ട്രീയ സാഹചര്യങ്ങളെ സ്വന്തം ജീവിതം കൊണ്ട് രേഖപ്പെടുത്തുകയാണ് റാഷിദ നസ്‌റിയ,
ട്രൂ കോപ്പി വെബ്‌സീന്‍ പാക്കറ്റ് 75ല്‍.
റാഷിദ നസ്‌റിയ: ഉറക്കമില്ല, ട്രോമയിലും ഡിപ്രഷനിലും വേവുന്ന ഒരു മുസ്‌ലിം പെണ്‍കുട്ടിയാണ് ഞാന്‍ [വായിക്കൂ...]

വര്‍ഗീയത വളരുമ്പോള്‍ നമ്മള്‍ അയല്‍പക്കത്തുള്ള മറ്റ് മതക്കാരുടെ ജീവിതത്തിലേക്കൊന്ന് എത്തിനോക്കിയാല്‍ മതി എന്നത് എത്ര ശരിയാണ്. അതുകൊണ്ടാവും എല്ലാ മതക്കാരും അയല്‍പക്കക്കാരുമായി ഒന്നും പങ്ക് വെക്കരുതെന്ന് ശഠിക്കുന്നത്.
ഗഫൂര്‍ അറയ്ക്കല്‍: ഒരു സെക്യുലര്‍ മുസ്‌ലിമിന്റെ റംസാന്‍ ചിന്തകള്‍ [വായിക്കൂ...]

വിദ്യാര്‍ഥിയും ഗവേഷകയുമായി 2005 മുതല്‍ 2017 വരെ ഡല്‍ഹിയില്‍ ജീവിച്ച അനുഭവങ്ങളെ ഓര്‍ത്തെടുത്താല്‍, ഏറ്റവും ഹൃദ്യമായി മനസ്സില്‍ നില്‍ക്കുന്ന ഒന്നും രണ്ടും ഇടങ്ങള്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ തന്നെയാണ്.
ഡോ. ആര്‍ദ്ര എന്‍.ജി: മുസ്‌ലിം ഡല്‍ഹി [വായിക്കൂ...]

വടക്കുകിഴക്കില്‍ നിന്നും, തമിഴ്‌നാട്ടില്‍ നിന്നും, ഉത്തര്‍പ്രദേശില്‍ നിന്നുമെല്ലാം വരുന്ന വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് ജീവിച്ച് ഭക്ഷണവും, സംഗീതവും, സിനിമയുമെല്ലാം പങ്കുവെക്കപ്പെടുന്ന ജീവിതം ഇന്ന് സര്‍വകലാശാലകളില്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.
കുഞ്ഞുണ്ണി സജീവ്: സര്‍വകലാശാലകളില്‍ തളം കെട്ടിക്കിടക്കുന്നു, ഭയം [വായിക്കൂ...]

1991-ല്‍ മുരളീ മനോഹര്‍ ജോഷിയുടെ രഥയാത്രയെ തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥ, പാലക്കാടന്‍ ഗ്രാമങ്ങളില്‍ കലാപമായി പടര്‍ന്നതിന്റെ അനുഭവം.
കെ.ടി. നൗഷാദ്: പാലക്കാട്? 1991: ഒരു വര്‍ഗീയ കലാപത്തിന്റെ ഓര്‍മ [വായിക്കൂ...]
Truecopy Webzine
Jun 25, 2022
2 minutes read
വിജു വി. നായര്‍
Jun 23, 2022
40 Minutes Read
Truecopy Webzine
Jun 12, 2022
4 Minutes Read
Think
Jun 10, 2022
2 Minutes Read
Truecopy Webzine
May 28, 2022
2 Minutes Read