Photo : Ajmakl M K Manikoth

ദുരന്തങ്ങൾക്കായി ഒരുക്കിയെടുക്കുകയായിരുന്നുവോ
നാം വയനാടിനെ?

മുണ്ടക്കൈ, ചൂരൽമല, പുത്തുമല എന്നിവ തുടരെത്തുടരെ ഉരുൾപൊട്ടലുണ്ടാവുന്ന പ്രദേശങ്ങളായിട്ടും 2024-ലും ടൂറിസ്റ്റ് റിസോർട്ടും ഹോംസ്റ്റേകളും പെരുകുന്നു- പി.ടി. ജോൺ എഴുതുന്നു.

യനാട്ടിലുണ്ടായ സമാനതകളില്ലാത്ത പ്രകൃതി ദുരന്തത്തിൽ വിവരിക്കാനാവാത്ത തരത്തിലുള്ള നാശനഷ്ടങ്ങളാണുണ്ടായത്. ഇനിയൊരു ഉരുൾപൊട്ടൽ ഉണ്ടാകാതിരിക്കാനുള്ള ശാസ്ത്രീയവും ഫലപ്രദവും പ്രായോഗികവുമായ സത്വരനടപടികളാണ് വേണ്ടത്. 1958 മുതൽ കേരളത്തിലുണ്ടായ ഉരുൾപൊട്ടലുകളിൽ ഏറ്റവും ആൾനാശമുണ്ടായ ഒന്നായിരുന്നു ഈ ദുരന്തം. മരിച്ചവരിലും ദുരിതബാധിതരിലും മഹാഭൂരിപക്ഷവും സാധാരണക്കാരാണ്. അന്നന്നത്തെ ആഹാരത്തിനായി അധ്വാനിച്ചു കഴിയുന്നവരും തോട്ടം തൊഴിലാളികളും ആദിവാസികളും അന്തർ സംസ്ഥാന തൊഴിലാളികളും ചെറുകിട കച്ചവടക്കാരും കർഷകരും അവരുടെ കുടുംബാംഗങ്ങളുമാണ് മരിച്ചത്.

ഓരോ ഉരുൾപൊട്ടൽ കഴിയുമ്പോഴും കാര്യകാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും ഗൗരവമായി ചർച്ച ചെയ്യപ്പെടാറുണ്ട്. പുനരധിവാസ പാക്കേജുകൾ ആവിഷ്കരിക്കാറുണ്ട്. സഹായ ധനം വിതരണം ചെയ്യാറുണ്ട്. പക്ഷെ, പ്രകൃതി ദുരന്തം മലഞ്ചരിവുകളിൽ ആവർത്തിക്കുകയാണ്. 1984-ൽ, 2018-ൽ, 2019-ൽ, 2020-ൽ ഒക്കെ മണ്ണിടിച്ചിലും ആൾനാശവും ഉണ്ടായെങ്കിലും തടയേണ്ടവർ തടയേണ്ട സമയത്ത് ചെയ്യേണ്ടതൊന്നും ചെയ്യാത്തതുകൊണ്ടാണ് ഇത്തരം സർവ്വനാശം സംഭവിക്കുന്നത്. എന്തുകൊണ്ട് ഇതിനൊന്നും ശാശ്വതപരിഹാരമാകുന്നില്ല എന്ന ചോദ്യം പ്രസക്തമാണ്.

1958 മുതൽ കേരളത്തിലുണ്ടായ ഉരുൾപൊട്ട ലുകളിൽ ഏറ്റവും ആൾനാശമുണ്ടായ ഒന്നായിരുന്നു ഈ ദുരന്തം. മരിച്ചവരിലും ദുരിതബാധിതരിലും മഹാഭൂരിപക്ഷവും സാധാരണക്കാരാണ്.
1958 മുതൽ കേരളത്തിലുണ്ടായ ഉരുൾപൊട്ട ലുകളിൽ ഏറ്റവും ആൾനാശമുണ്ടായ ഒന്നായിരുന്നു ഈ ദുരന്തം. മരിച്ചവരിലും ദുരിതബാധിതരിലും മഹാഭൂരിപക്ഷവും സാധാരണക്കാരാണ്.

വയനാട്ടിലെ
വെട്ടിപ്പിടിക്കലുകൾ

പ്രകൃതിയോടും മണ്ണിനോടും വനംവകുപ്പും സ്വകാര്യ കുത്തക കമ്പനികളും നിരന്തരം നടത്തുന്ന ക്രൂരതയുടെ ഫലമാണ് ആവർത്തിക്കുന്ന ദുരന്തങ്ങൾ. 1980-നുശേഷം നടന്ന ഉരുൾപൊട്ടലുകൾ ഗൗരവമായി പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാണ്. വ്യാപകമായി മരം മുറിച്ചുനീക്കപ്പെട്ട പ്രദേശങ്ങൾ, പാറകൾ പൊട്ടിച്ച പ്രദേശങ്ങൾ, മൊട്ടക്കുന്നുകൾ ഇടിച്ചുനിരത്തിയ പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് മണ്ണിടിച്ചിലും ഉരുൾപൊട്ടലുകളും മലവെള്ളപ്പാച്ചിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്.

കർശന നിയമങ്ങളും ചട്ടങ്ങളും നടപ്പാക്കുന്നതിനുപകരം സമ്പത്തുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഒരു വിഭാഗം ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും റിയൽ എസ്റ്റേറ്റുകാരും നടത്തുന്ന സംഘടിതമായ വെട്ടിപ്പിടിക്കലുകൾ മുഖ്യ കാരണമാകുന്നു.

മണ്ണിടിച്ചിലിന്റേയും ഉരുൾപൊട്ടലിന്റേയും കാരണം വ്യാപകമായ വനനശീകരണമാണ്. സർക്കാർ വകുപ്പുകളുടെ യാതൊരു വിധ ഏകോപനവുമില്ലാത്ത വികസനനയമാണ് വിനാശകാരിയാകുന്നത്.

ഈ ലേഖകൻ ജനിച്ചതും വളർന്നതും വയനാട്ടിലെ ഒരു തേയിലത്തോട്ടത്തിലാണ്. 1960-കൾ മുതൽ പ്രാഥമിക വിദ്യാഭ്യാസം നേടാനായി കിലോമീറ്ററുകൾ നടന്നിരുന്നത് ലേഡി സ്മിത്ത് ഫോറസ്റ്റിലൂടെയായിരുന്നു. സൂര്യപ്രകാശം ഭൂമിയിൽ പതിക്കാത്ത തരത്തിലുള്ള ഹരിതവനമായിരുന്നു അക്കാലത്ത് ലേഡി സ്മിത്ത് ഫോറസ്റ്റ്. കോഴിക്കോട്ടെ എന്റെ കോളേജ് വിദ്യാഭ്യാസകാലത്ത് (1970- 80) ഈ ഹരിതവനം സർക്കാർ ഒന്നായി വെട്ടിമുറിച്ച് വിറ്റു. ക്ലിയർ ഫെല്ലിംഗ് നടത്തിയ ലേഡി സ്മിത്ത് ഫോറസ്റ്റ് യൂക്കാലിപ്സ് ഗ്രാന്റിസ് പ്ലാന്റേഷനായി. വനം നശിപ്പിച്ച് പടിഞ്ഞാറത്തറയിൽ ഇലക്ട്രിസിറ്റി ബോർഡ് ബാണാസുരസാഗർ ഡാം പണിതതോടെ 1992-ൽ കാപ്പിക്കളത്ത് ഉരുൾപൊട്ടി 11 പേർ മരിച്ചു. അതു കഴിഞ്ഞ് കുറിച്ചർ മലയിലും ഉരുൾപൊട്ടി, സ്കൂളും തോട്ടവും ഒലിച്ചുപോയെങ്കിലും ആളപായമുണ്ടായില്ല.

മണ്ണിടിച്ചിലിന്റേയും ഉരുൾപൊട്ടലിന്റേയും കാരണം വ്യാപകമായ വനനശീകരണമാണ്. സർക്കാർ വകുപ്പുകളുടെ യാതൊരു വിധ ഏകോപനവുമില്ലാത്ത വികസനനയമാണ് വിനാശകാരിയാകുന്നത്. നിത്യഹരിതവനങ്ങൾ നശിപ്പിച്ച് പ്ലാന്റേഷനുണ്ടാക്കുന്ന വനം വകുപ്പും സ്വകാര്യ കുത്തകമുതലാളിമാരും ഡാമുകൾ ഉണ്ടാക്കുന്ന വൈദ്യുതിവകുപ്പും ജലസേചനവകുപ്പും പ്രകൃതിദരന്തങ്ങൾക്ക് കാര ണക്കാരാണ്. റവന്യു വകുപ്പ് ഉൾപ്പെടെയുള്ള വകുപ്പുകളുടെ അഴിമതിയും കെടുകാര്യസ്ഥതയും കരാറുകാർക്കും ഇതിനെല്ലാം കൂട്ടുനിൽക്കുന്ന രാഷ്ട്രീയനേതൃത്വത്തിനും സഹായകമായി.

മണ്ണിടിച്ചിലിന്റേയും ഉരുൾപൊട്ടലിന്റേയും കാരണം വ്യാപകമായ വനനശീകരണമാണ്. സർക്കാർ വകുപ്പുകളുടെ യാതൊരു വിധ ഏകോപനവുമില്ലാത്ത വികസനനയമാണ് വിനാശകാരിയാകുന്നത്.
മണ്ണിടിച്ചിലിന്റേയും ഉരുൾപൊട്ടലിന്റേയും കാരണം വ്യാപകമായ വനനശീകരണമാണ്. സർക്കാർ വകുപ്പുകളുടെ യാതൊരു വിധ ഏകോപനവുമില്ലാത്ത വികസനനയമാണ് വിനാശകാരിയാകുന്നത്.

പഴങ്കഥയായ
പച്ചപതക്കം

ഹരിതവനങ്ങൾ, ഇലപൊഴിയും വനങ്ങൾ, അർദ്ധ ഹരിതവനങ്ങൾ, പുൽമേടുകൾ- ഇതെല്ലാമായിരുന്നു വയനാട്. കാടും മേടും തോടും നിറഞ്ഞുനിന്നിരുന്ന പശ്ചിമഘട്ടത്തിലെ നീലഗിരി ബയോസ്ഫിയറിന്റെ പച്ചപ്പതക്കം ഇന്നൊരു പഴംകഥയാണ്. ലക്കും ലഗാനവുമില്ലാതെ വികസന മുന്നേറ്റത്തിന്റെ മലവെള്ളപ്പാച്ചിലിൽ സർക്കാർ ദുരിതാശ്വാസം തേടുകയാണ്. ‘കേരളത്തിന്റെ ആഫ്രിക്ക’, ‘കേരളത്തിന്റെ കാശ്മീർ’ എന്നൊക്കെയുള്ള വിശേഷണം ഇനി വയനാടിന് ചേരില്ല. യാതൊരു വിധ ശാസ്ത്രീയ അടിസ്ഥാനവുമില്ലാതെ പരിസ്ഥിതി താൽപര്യങ്ങൾ ഹനിച്ചാണ് കാലാകാലങ്ങളായി സർക്കാറുകൾ ഇവിടെ വികസന പ്രവർത്തനങ്ങൾ നടത്തി വരുന്നത്.

പതിച്ചുനൽകാത്ത
നിക്ഷിപ്ത വനഭൂമി

1970-ൽ കേരള പ്രൈവറ്റ് ഫോറസ്റ്റ് വെസ്റ്റിങ്ങ് ആൻഡ് അസൈൻമെന്റ് ആക്ട് പാസാക്കിയതോടെ മുഴുവൻ സ്വകാര്യ വനവും ഒറ്റരാത്രികൊണ്ട് സർക്കാർ ഉടമസ്ഥതയിലായി. ഭൂരഹിതർക്കും ദലിതർക്കും ആദിവാസികൾക്കും തോട്ടം തൊഴിലാളികൾക്കും പതിച്ചുകൊടുക്കാൻ സർക്കാരിൽ നിക്ഷിപ്തമാക്കപ്പെട്ട 5,10,000 ഏക്കർ വനഭൂമി സർക്കാർ അവർക്ക് പതിച്ചു നൽകിയില്ല. കേരള വനം വികസന കോർപ്പറേഷൻ, പ്ലാന്റേഷൻ കോർപ്പറേഷൻ, റിഹാബിലിറ്റേഷൻ കോർപ്പറേഷൻ എന്നിവ രൂപീകരിച്ച് വനം വെട്ടിനശിപ്പിപ്പിച്ച് തേയില, കാപ്പി, കുരുമുളക്, റബ്ബർ, ഏലം, തേക്ക്, യൂക്കാലിപ്സ്, ഗ്രാന്റിസ്, പ്ലാന്റേഷനുകൾ ഉണ്ടാക്കുക വഴി മുപ്പത് ശതമാനം നിക്ഷിപ്തവനം ഇല്ലാതായി. ആകാശം മുട്ടെ വൻമരങ്ങൾ തഴച്ചുവളർന്നിരുന്ന വൈത്തിരി, പൊഴുതന, പടിഞ്ഞാറത്തറ, വാളാട്, തൊണ്ടർനാട്, പ്രദേശങ്ങളിലെ നിക്ഷിപ്തവനങ്ങൾ നിക്ഷിപ്തതാൽപ്പര്യക്കാർ നാമാവശേഷമാക്കി. ബാവലിപ്പുഴയുടെ ഓരങ്ങളിലുള്ള 25,000 ഏക്കർ കാട് വെട്ടിനശിപ്പിച്ച് തേക്കും യൂക്കാലിപ്സും നട്ടുപിടിപ്പിച്ചു. തൃശിലേരി, തിരുനെല്ലി, കാട്ടികുളം, ബേഗൂർ കാടുകളും കടലാസിൽ മാത്രം ഒതുങ്ങി.

1970-ൽ കേരള പ്രൈവറ്റ് ഫോറസ്റ്റ് വെസ്റ്റിങ്ങ് ആൻഡ് അസൈൻമെന്റ് ആക്ട് പാസാക്കിയതോടെ മുഴുവൻ സ്വകാര്യ വനവും ഒറ്റരാത്രികൊണ്ട് സർക്കാർ ഉടമസ്ഥതയിലായി.
1970-ൽ കേരള പ്രൈവറ്റ് ഫോറസ്റ്റ് വെസ്റ്റിങ്ങ് ആൻഡ് അസൈൻമെന്റ് ആക്ട് പാസാക്കിയതോടെ മുഴുവൻ സ്വകാര്യ വനവും ഒറ്റരാത്രികൊണ്ട് സർക്കാർ ഉടമസ്ഥതയിലായി.

ആരും തൊടാതിരുന്ന ബത്തേരി ചെതലയം റേഞ്ചിലെ നിത്യഹരിത വനങ്ങൾ വെട്ടിനശിപ്പിച്ച് കുരുമുളകും കാപ്പിയും തേക്കും വെച്ചു പിടിപ്പിച്ചു പ്ലാന്റേഷനാക്കി. 1973-ൽ പ്രത്യേക ഓർഡിനൻസ് വഴി വയനാട് വന്യ മൃഗസംരക്ഷണ കേന്ദ്രമാക്കിയെങ്കിലും 20,000 ഏക്കർ വിസ്തീർണ്ണമുള്ള തേക്ക് പ്ലാന്റേഷനിൽ വന്യമൃഗങ്ങൾക്ക് ജീവിക്കാവുന്ന ആവാസവ്യവസ്ഥ ഉണ്ടായിരുന്നില്ല. പനിനീരുപോലെ ഒഴുകുന്ന നൂൽപ്പുഴയും അപൂർവ്വ പക്ഷിമൃഗാദികളും ഇവിടെ സ്വൈര്യവിഹാരം നടത്തിയിരുന്നു. വരയാട്, കാട്ടാട്, പുള്ളിമാൻ, പുല്ലമാൻ, കലമാൻ, പുള്ളിപ്പുലി, കടുവ, കാട്ടുപോത്ത്, കരടി, മലയണ്ണാൻ, കുരങ്ങുകൾ തുടങ്ങിയ മൃഗങ്ങളും സുലഭമായുണ്ടായിരുന്നു. വനം വകുപ്പിന്റെ വന നശീകരണത്തെ തുടർന്ന് അവയെല്ലാം കർണ്ണാടകകാടുകളിൽ അഭയം തേടി.

മുണ്ടക്കൈ, ചൂരൽമല, പുത്തുമല എന്നിവ തുടരെത്തുടരെ ഉരുൾപൊട്ടലുണ്ടാവുന്ന പ്രദേശങ്ങളായിട്ടും 2024-ലും ടൂറിസ്റ്റ് റിസോർട്ടും ഹോംസ്റ്റേകളും പെരുകുന്നു.

അവഗണിക്കപ്പെട്ട
മുന്നറിയിപ്പുകൾ

മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ തലേന്ന് വാർത്താചാനലുകൾ പുഞ്ചിരി മട്ടത്ത് പെയ്യുന്ന തീമഴയുടെ താണ്ഡവം വിശദീകരിച്ചുകൊണ്ടുള്ള വാർത്ത സംപ്രേക്ഷണം ചെയ്തിരുന്നു. ജില്ലയുടെ വിവിധഭാഗങ്ങളുടെ മഴയുടെ തോത് രേഖപ്പെടുത്തിയ ചാർട്ട് ഹ്യും സെന്റർ ഫോർ ഇക്കളോജി ആന്റ് വൈൽഡ് ലൈഫ് ബയോളജി വയനാട് കലക്ടറേറ്റിൽ നൽകിയിരുന്നു. ഈ മുന്നറിയിപ്പുകളൊന്നും ദുരന്തനിവാരണ അതോറിറ്റിയോ ജില്ലാ ഭരണകൂടമോ രാഷ്ട്രീയ പാർട്ടികളോ ജനപ്രതിനിധികളോ ഗൗരവത്തിലെടുത്തില്ല.
40 കൊല്ലമായി ഉരുൾപൊട്ടൽ സാധ്യതയുള്ള മുണ്ടക്കൈ പ്രദേശത്ത് 600 എം.എം തീമഴ പെയ്തപ്പോഴെങ്കിലും റെഡ് അലർട്ട് പ്രഖ്യാപിച്ച് നിർബന്ധപൂർവ്വമുള്ള ഒഴിപ്പിക്കൽ നടത്തിയിരുന്നെങ്കിൽ ആയിരക്കണക്കിന് മനുഷ്യരെയും വളർത്തുമൃഗങ്ങളെയും രക്ഷി ക്കാമായിരുന്നു.
മുണ്ടക്കൈ, ചൂരൽമല, പുത്തുമല എന്നിവ തുടരെത്തുടരെ ഉരുൾപൊട്ടലുണ്ടാവുന്ന പ്രദേശങ്ങളായിട്ടും 2024-ലും ടൂറിസ്റ്റ് റിസോർട്ടും ഹോംസ്റ്റേകളും പെരുകുന്നു. വീട് വെക്കാനും പാറപൊട്ടിക്കാനും മണ്ണിടിക്കാനും ത്രിതല പഞ്ചായത്തുകൾ മുതലുള്ള ഭരണസംവിധാനം സമ്മതം നൽകി എന്നത് നൂറുകണക്കിന് പാവങ്ങളുടെ ജീവൻ നഷ്ടപ്പെടാനും എണ്ണിയാലൊടുങ്ങാത്ത കഷ്ടനഷ്ടങ്ങൾക്കും കാരണമായി.

വീട് വെക്കാനും പാറപൊട്ടിക്കാനും മണ്ണിടിക്കാനും ത്രിതല പഞ്ചായത്തുകൾ മുതലുള്ള ഭരണസംവിധാനം സമ്മതം നൽകി
വീട് വെക്കാനും പാറപൊട്ടിക്കാനും മണ്ണിടിക്കാനും ത്രിതല പഞ്ചായത്തുകൾ മുതലുള്ള ഭരണസംവിധാനം സമ്മതം നൽകി

വയനാട്ടിലെ ചെങ്കുത്തായ മലഞ്ചെരിവുകളിൽ താമസിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ യുദ്ധകാലാടിസ്ഥാനത്തിൽ ഒഴിപ്പിച്ച് മാറ്റിപ്പാർപ്പിക്കണമെന്ന വിദഗ്ദ സമിതി ശുപാർശയും നാഷണൽ സെന്റർ ഫോർ എർത്ത് സയൻസസിന്റെ പഠനറിപ്പോർട്ടും സോയിൽ കൺസർമേഷൻ ഡിപ്പാർട്ട്മെന്റിന്റെ നിർദ്ദേശങ്ങളും ഭരണകൂടം ഗൗനിച്ചില്ല.

യുനെസ്കോ അംഗീകരിച്ച ലോകത്ത അഞ്ച് ഫോട്ടസ്റ്റ് ഹോട്ട്സ്പോട്ടുകളിൽ ഒന്നാണ് പശ്ചിമഘട്ടം. അതിന്റെ ജൈവവൈവിധ്യ കലവറയാണ് വയനാട്.

പശ്ചിമഘട്ടം സംരക്ഷിക്കാൻ സ്വീകരിക്കാവുന്ന നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ച മാധവ് ഗാഡ്ഗിൽ കമ്മിറ്റി പഠനറിപ്പോർട്ടിലെ ശുപാർശകൾ പരിഗണിക്കാതെ രാഷ്ട്രീയ നേതൃത്വം മതപൗരോഹിത്വത്തിന്റെ വിവരക്കേടിനുമുന്നിൽ മുട്ടുകുത്തിയതാണ് കേരളം നേരിടുന്ന ഏറ്റവും വലിയ ദുരന്തം.

യുനെസ്കോ അംഗീകരിച്ച ലോകത്ത അഞ്ച് ഹോട്ടസ്റ്റ് ഹോട്ട്സ്പോട്ടുകളിൽ ഒന്നാണ് പശ്ചിമഘട്ടം. അതിന്റെ ജൈവവൈവിധ്യ കലവറയാണ് വയനാട്. തോട്ടങ്ങളിൽ ഉപയോഗിക്കുന്ന രാസവളങ്ങളും കീടനാശിനികളും കളനാശിനികളും മണ്ണിന്റെ പശിമ ഇല്ലാതാക്കി മണ്ണൊലിപ്പിന് ആക്കം കൂട്ടുന്നു. തോട്ടം മേഖലയായ ചൂരൽമല, കുറിച്ചർമല, മക്കിമല, കമ്പമല, വെള്ളരിമല തുടങ്ങിയ കാടുകളിൽ ഉണ്ടാകുന്നപോലെ മുത്തങ്ങയിലോ തിരുനെല്ലിയിലോ ഉരുൾപൊട്ടലുണ്ടാകുന്നില്ല. കാരണം ഈ കാടുകൾ ചെരിവു കുറഞ്ഞ നിരപ്പായ ഭൂമിയാണെന്ന് മാത്രമല്ല, വിഷമയമായ രാസവള-കീടനാശിനി പ്രയോഗങ്ങൾ അവിടങ്ങളിൽ നടത്തുന്നില്ല.

തോട്ടങ്ങളിൽ ഉപയോഗിക്കുന്ന രാസവളങ്ങളും കീടനാശിനികളും കളനാശിനികളും മണ്ണിന്റെ പശിമ ഇല്ലാതാക്കി മണ്ണൊലിപ്പിന് ആക്കം കൂട്ടുന്നു.
തോട്ടങ്ങളിൽ ഉപയോഗിക്കുന്ന രാസവളങ്ങളും കീടനാശിനികളും കളനാശിനികളും മണ്ണിന്റെ പശിമ ഇല്ലാതാക്കി മണ്ണൊലിപ്പിന് ആക്കം കൂട്ടുന്നു.


വേണ്ടത് ശാശ്വത പരിഹാരം

  • 99 വർഷത്തെ പാട്ടകാലാവധി കഴിഞ്ഞ എല്ലാം കമ്പനി എസ്റ്റേറ്റുകളും സർക്കാർ ഏറ്റെടുക്കുക. തൊഴിലാളികൾക്ക് കൃഷിചെയ്ത് ജീവിക്കാൻ പറ്റാവുന്ന ഭൂമി അവർക്ക് പതിച്ചുനൽകുക.

  • പ്രകൃതി ചൂഷണമാണ് എല്ലാ ദുരന്തങ്ങൾക്കും കാരണം. അറബിക്കടലിന് സമാന്തരമായുള്ള പശ്ചിമഘട്ടമലനിരകളിലെ ക്വാറികൾ പൂട്ടിക്കുക.

  • കുന്നും മലകളും ഇടിച്ച് നിരത്തുന്ന ടോറസ്, ടിപ്പർ, ജെ.സി. ബികൾ ജി.പി.എസുമായി ബന്ധിപ്പിക്കുക.

  • നിലവിലെ ഭൂവിനിയോഗവും അതിന്റെ രീതിശാസ്ത്രവും ഉടച്ചുവാർക്കേണ്ടതുണ്ട്. Soil Type Map, Soil Thickness Map, Rock Type Map എന്നിവ പുതുതായി നിർമ്മിക്കേണ്ടതുണ്ട്.

  • പഞ്ചായത്ത് വാർഡ് അടിസ്ഥാനത്തിൽ 50 കൊല്ലത്തിനിടയിൽ മരംമുറി നടത്തിയിട്ടുള്ള പ്രദേശങ്ങൾ മുഴുവൻ മാർക്ക് ചെയ്യണം. ഈ മേഖലകൾക്കടുത്തുള്ള ജനവാസ ഡാറ്റാ ഭൂപടവും തയ്യാറാക്കണം.

  • അതിതീവ്ര മണ്ണൊലിപ്പിന് സാധ്യതയുള്ള മേഖലകളിൽ ശക്തമായ ഭൂവിനിയോഗ നിയന്ത്രണങ്ങളും, മാറ്റിപ്പാർപ്പിക്കലും ചെയ്യേണ്ടതുണ്ട്.

  • ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനങ്ങൾ ഒരുക്കുക. ആധുനിക സാങ്കേതിക മാർഗ്ഗങ്ങൾ ഉപയോഗിച്ച് ഉരുൾപൊട്ടലിന്റെ ആഘാതം ലഘൂകരിക്കാൻ ത്രിതല പഞ്ചായത്തുകളും കേന്ദ്ര- സംസ്ഥാന സർക്കാർ വകുപ്പുകളും ഏജൻസികളും സമഗ്രമായ പ്രായോഗിക മാർഗ്ഗങ്ങൾ കണ്ടെത്തണം.

  • 5000 കോടിയുടെ ഇരട്ട തുരങ്കപാത വേണ്ടെന്ന് വെക്കണം. താമരശ്ശേരി ചുരവും പേരിയ ചുരവും കുറ്റ്യാടി ചുരവും കൊട്ടിയൂർ പാൽ ചുരവും, നാടുകാണി ചുരവും വയനാടിന് ചുറ്റുമായി ഉണ്ടെന്നിരിക്കെ പുതിയ പദ്ധതി പരിസ്ഥിതിലോല പ്രദേശത്തെ ആർഭാടമാണ്.

ഭൂമിയുടെ ഗുണഭോക്താക്കൾ മാത്രമാണ് നമ്മൾ, നമുക്ക് ലഭിച്ചതിനേക്കാൾ മെച്ചപ്പെട്ട രീതിയിൽ വരുംതലമുറകൾക്ക് അത് കൈമാറാൻ ബാധ്യതപ്പെട്ടവരാണ് നമ്മൾ എന്ന കാൾ മാർക്സിന്റെ വാക്കുകളുടെ ആഴം മനസ്സിലാക്കി വിനാശകരമായ വികസനത്തിൽ നിന്ന് പിന്തിരിയണം. സമസ്ത മേഖലകളിലും പ്രകൃതിക്കൊപ്പമുള്ള ജൈവബോധം വളരണം. കൃഷിയിലും ഭക്ഷണത്തിലും നിർമ്മാണത്തിലും ഭരണത്തിലും ചിന്തയിലുമെല്ലാം അതിനായി നമുക്ക് ഗാന്ധിയേയും ബുദ്ധനേയും കൂടെ കൂട്ടാം.

Comments