സീന എന്ന ഇന്ത്യൻ ഫുട്ബോളറുടെ അസാധാരണ ജീവിതകഥ. മുഴുവൻ പേര് സി.വി. സീന. എറണാകുളം സ്വദേശി. എണ്ണമറ്റ ദേശീയ മാച്ചുകൾ രാജ്യത്തിനകത്തും പുറത്തും കളിച്ച ഇന്ത്യൻ പ്ലെയർ. വേഗതയും കൃത്യതയും സ്കില്ലുകളും കൊണ്ട് കാണികളെ ത്രസിപ്പിച്ച മിഡ്ഫീൽഡർ. ഈസ്റ്റ് ബംഗാളിനു വേണ്ടിയും തമിഴ്നാടിന് വേണ്ടിയും കർണാടകയ്ക്കുവേണ്ടിയും കളിച്ച പ്രതിഭ. എണ്ണം പറഞ്ഞ കോച്ച്. ഇപ്പോൾ ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ടീമിൻ്റെ കോച്ചും ഗോൾ ഗൈഡും. എറണാകുളം ജിഎസ്ടി ഓഫീസ് ജീവനക്കാരി. അപാര ഹ്യൂമർ സെൻസുള്ള, സ്പോർട്സ്മാൻ സ്പിരിറ്റ് എന്ന വാക്കിൻ്റെ മനുഷ്യരൂപം. ഇത് സീനയുടെ അസാധ്യമെന്ന് തോന്നാവുന്ന ജീവിതത്തിൻ്റെ ഡോക്യുമെൻ്റേഷനാണ്.