കാലം മാറുന്നു ഭാവനയ്ക്കൊപ്പം

26-ാമത് അന്താരാഷ്ട്ര ചലച്ചിത്ര വേദിയിലെ ഉദ്ഘാടനച്ചടങ്ങിൽ സർപ്രൈസ് ഗസ്റ്റായി അഭിനേത്രി ഭാവന എത്തി. ഭാവനയെ പങ്കെടുപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ വലിയ തീരുമാനത്തിന് അഭിവാദ്യങ്ങൾ. അത് സംസ്ഥാന സർക്കാർ ഭാവന എന്ന അതിജീവിതയ്ക്ക് നൽകുന്ന ആദരവാണ്. കാലം മാറി എന്ന പ്രഖ്യാപനമാണ്. ലൈംഗികാക്രമണം നടത്തുന്ന ആൺബോധത്തോട് ഒരു സർക്കാർ നൽകുന്ന അതിശക്തവും രാഷ്ട്രീയവുമായ മുന്നറിയിപ്പും താക്കീതുമാണ്.

മാറാതിരിക്കാൻ സിനിമയ്ക്ക്, സിനിമ നിർമിക്കുന്ന തലച്ചോറുകൾക്ക് ഇനി കഴിയില്ല എന്ന പ്രതീക്ഷയാണിത്. ലൈംഗികമായി ആക്രമിക്കപ്പെടുന്ന ഓരോ സ്ത്രീകളും കുഞ്ഞുങ്ങളും സർക്കാർ വേദിയിലെ ഭാവനയുടെ സാന്നിദ്ധ്യത്തെ സ്‌നേഹത്തോടെയും പ്രതീക്ഷയോടെയും നോക്കും, കാണും, അനുഭവിക്കും.

Comments