ഭാവന

അവൾ ഒരു താരം തന്നെയാണ്,സ്‌ക്രീനിലും പുറത്തും

​കഴിഞ്ഞുപോയ അഞ്ചുവർഷങ്ങൾ അത്യപൂർവമായ സഹനത്തിന്റെയും പ്രതിരോധത്തിന്റെയും പരീക്ഷണഘട്ടം കൂടിയായിരുന്നു, ഇപ്പോഴും അതേ.

ഴിഞ്ഞ അഞ്ചുവർഷമായി തനിക്കുവന്ന എല്ലാ ഓഫറുകളും അവൾ നിരസിക്കുന്നതുകണ്ട് നിരാശ തോന്നിയ ഒരാളാണ് ഞാൻ. എങ്കിലും സുഹൃത്ത് എന്ന നിലയിൽ, അവൾ കടന്നുപോയിരുന്ന വൈകാരികാവസ്ഥയുടെ അതിതീവ്രമായ ആഘാതങ്ങൾ എനിക്ക് കാണാൻ കഴിഞ്ഞു. കഴിഞ്ഞുപോയ അഞ്ചുവർഷങ്ങൾ അത്യപൂർവമായ സഹനത്തിന്റെയും പ്രതിരോധത്തിന്റെയും പരീക്ഷണഘട്ടം കൂടിയായിരുന്നു, ഇപ്പോഴും അതേ.

തെറ്റൊന്നും ചെയ്യാതിരുന്നിട്ടും, താൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒരു കാര്യം ചെയ്യുന്നതിൽനിന്ന് എന്തിന് അവൾ മാറിനിൽക്കണം? ഈ പ്രൊജക്റ്റിനോട് അവസാനം അവൾ ‘യെസ്' എന്നു പറഞ്ഞപ്പോൾ, എന്നിലെ ഓഡിയൻസ് ഏറെ ആഹ്‌ളാദിച്ചു, അവസാന നിമിഷം അവൾ തന്റെ മനസ്സ് മാറ്റില്ലെന്ന് എന്നിലുള്ള അവളുടെ സുഹൃത്ത് പ്രതീക്ഷിച്ചിരുന്നുവെങ്കിലും.

മൃദുല മുരളി, ഭാവന, ശിൽപ ബാല

അഞ്ചു വർഷങ്ങൾക്കുശേഷമിതാ, മോളിവുഡിൽ അവൾ പുതിയ റിലീസിന് ഒരുങ്ങുകയാണ്. ഇതിലുമധികം എനിക്ക് ആഹ്ലാദിക്കാനാകുന്നില്ല, അഭിമാനിക്കാനാകുന്നില്ല.

അവൾ ഒരു താരം തന്നെയാണ്, സ്‌ക്രീനിലും പുറത്തും. ▮

Comments