ഭാവന

ഓരോ ദിവസവും
ഞാൻ കണ്ടുകൊണ്ടിരുന്നു,
അവളുടെ ആത്മബലം

അവളെ സപ്പോർട്ട് ചെയ്യുക എന്നതും പരസ്പരം അന്യോന്യം കരുതുക എന്നതും വളരെ ഓർഗാനിക് ആയി സംഭവിച്ചതാണ്. അല്ലാതെ, അതിനുപുറകിൽ ഒരു പ്ലാനിംഗുണ്ടായിരുന്നില്ല. മനുഷ്യൻ എന്ന രീതിയിൽ സത്യത്തിന്റെ പക്ഷത്തുനിന്ന് പ്രവർത്തിക്കുകയായിരുന്നു ഞങ്ങൾ.

രു കൂട്ടം മനുഷ്യർ ഒപ്പമുണ്ടായിരുന്നപ്പോഴും, അവളുടേതൊരു ഒറ്റയാൾ പോരാട്ടമായിരുന്നു. തളർന്നുവീണിടത്ത് നിവർന്നുനിൽക്കാനും ആത്മവിശ്വാസത്തോടെ തൊഴിലെടുക്കാനും അതിലൊക്കെ ആനന്ദം കണ്ടെത്താനും ആ പോരാട്ടത്തിലൂടെ അവൾക്ക് സാധിച്ചു. ഇത് എന്നെപ്പോലൊരാൾക്ക് നൽകുന്ന ആത്മവിശ്വാസം വലുതാണ്.

സെൽഫ് റെസ്‌പെക്ടും സെൽഫ്‌ലെസ്‌നസും ഉള്ളതുകൊണ്ടാണ് അവൾക്ക് ഈ രീതിയിൽ ഈ പ്രശ്‌നം കൈകാര്യം ചെയ്യാൻ പറ്റിയത്.

എന്തെങ്കിലും തെളിയിക്കാനുള്ള അല്ലെങ്കിൽ കണക്കുതീർക്കാനുള്ള ശ്രമമായിരുന്നു അതെന്ന് ഞാൻ കരുതുന്നില്ല. ഓരോ ശ്വാസത്തിനും ദിവസത്തിനോളം ദൈർഘ്യം തോന്നിച്ച ആ നാളുകളിൽ നിന്നുള്ള മോചനം തേടലായിരുന്നു ആ പോരാട്ടവും പരിശ്രമവും എന്നാണ് ഞാൻ മനസ്സിലാക്കിയത്.
എല്ലാ ഘട്ടങ്ങളിലും ഒരുമിച്ചുനിന്നവരാണ് ഞങ്ങൾ. അവളെ സപ്പോർട്ട് ചെയ്യുക എന്നതും പരസ്പരം അന്യോന്യം കരുതുക എന്നതും വളരെ ഓർഗാനിക് ആയി സംഭവിച്ചതാണ്. അല്ലാതെ, അതിനുപുറകിൽ ഒരു പ്ലാനിംഗുണ്ടായിരുന്നില്ല. മനുഷ്യൻ എന്ന രീതിയിൽ സത്യത്തിന്റെ പക്ഷത്തുനിന്ന് പ്രവർത്തിക്കുകയായിരുന്നു ഞങ്ങൾ.

ഭാവനയും രമ്യ നമ്പീശനും

ഭാവന വളരെ പോസീറ്റീവ് ഔട്ട്‌ലുക്കുള്ള വ്യക്തിയാണ്. ഭാവനയുടെ കൂടെയിരിക്കുമ്പോൾ എല്ലാവർക്കും അനുഭവിക്കാൻ കഴിയുന്ന ഒരു കാര്യം, അവൾ വളരെ ലവിംഗ് പേഴ്‌സണാണ്. പൊസിറ്റീവായ കാര്യം അവളിൽനിന്ന് എപ്പോഴും പ്രസരിച്ചുകൊണ്ടിരിക്കും. മറ്റുള്ളവരെ ശ്രദ്ധിക്കാനും കേൾക്കാനും കരുതലോടെ ചേർത്തുപിടിക്കാനുമൊക്കെ മനസ്സുള്ള ഒരാളാണ്. അത്രക്കും സെൽഫ് റെസ്‌പെക്ടും സെൽഫ്‌ലെസ്‌നസും ഉള്ളതുകൊണ്ടാണ് അവൾക്ക് ഈ രീതിയിൽ ഈ പ്രശ്‌നം കൈകാര്യം ചെയ്യാൻ പറ്റിയത്.

എത്ര തകർന്നാലും, ആ പോയിന്റിൽനിന്നെഴുന്നേറ്റ് മുന്നോട്ടുപോകണം എന്ന ആത്മവിശ്വാസം അവളിലുണ്ടായിരുന്നു. ഞങ്ങൾ, സുഹൃത്തുക്കൾ ഒരു മീഡിയം മാത്രമായിരുന്നു.

ഭാവന വളരെ യുണിക് ആയ പേഴ്‌സണാലിറ്റിയാണ്. ഇത്ര വലിയ സംഭവം നടന്നപ്പോഴും, അതിന്റേതായ മാനസിക സംഘർഷങ്ങളും ചുറ്റുപാടും നിന്ന് എല്ലാതരം പ്രശ്‌നങ്ങളും അഭിമുഖീകരിക്കേണ്ടിവന്നപ്പോഴും അവളുടെ അകത്തെ തീ ഇരട്ടിയായി ജ്വലിക്കുകയാണ് ചെയ്തത്. ഈ അവസ്ഥയിൽനിന്ന് അതിജീവിക്കണം, മുന്നോട്ടുപോകണം എന്ന മട്ടിലുള്ള അവളുടെ ആത്മബലം ഓരോ ദിവസവും ഞാൻ കണ്ടുകൊണ്ടിരുന്നതാണ്. എത്ര തകർന്നാലും, ആ പോയിന്റിൽനിന്നെഴുന്നേറ്റ് മുന്നോട്ടുപോകണം എന്ന ആത്മവിശ്വാസം അവളിലുണ്ടായിരുന്നു. ഞങ്ങൾ, സുഹൃത്തുക്കൾ ഒരു മീഡിയം മാത്രമായിരുന്നു. ബാക്കിയെല്ലാം അവൾ സ്വയം ചെയ്ത കാര്യങ്ങളാണ്, ഉള്ളിലുള്ള ഫയർ കൊണ്ടും സെൽഫ് റെസ്‌പെക്റ്റ് കൊണ്ടും. ▮

Comments