ഭാവന

ഇതാ ഒരു നടി നേടിയെടുക്കുന്നുപൊസിഷൻ, സ്വന്തമായ വാല്യു

ഇപ്പോഴിതാ ഭാവനക്ക് ഒരു സന്ദർഭം വന്നിരിക്കുകയാണ്, അവൾക്ക് തീരുമാനിക്കാൻ കഴിയുന്ന ഒരു സന്ദർഭം. അതാണ്, ഈ സിനിമയുമായി ബന്ധപ്പെട്ട്​ ഞാൻ കാണുന്ന പ്രധാനപ്പെട്ട ഒരു കാര്യം.

‘ൻിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്​’ എന്ന സിനിമ റിലീസ് ചെയ്യുന്ന സമയത്ത്, മറ്റേതൊരു സിനിമയെയും പോലെ, സാധാരണ ഗതിയിൽ എല്ലാവർക്കും എക്‌സൈറ്റുമെന്റുണ്ടാകും- ആദ്യ പ്രതികരണം എന്താണെന്നറിയാനും അതിനെക്കുറിച്ചുള്ള റിവ്യൂസിനെയും ചർച്ചകളെയും കുറിച്ച്​ മനസ്സിലാക്കാനും.

ഇത് സാധാരണഗതിയിൽ നടക്കുന്ന ഒരു കാര്യമാണ്​. ഇതിൽനിന്ന്​ വ്യത്യസ്​തമായി, ഈ പടത്തിന്റെ റിലീസ് ഞങ്ങളെ സംബന്ധിച്ച് overwhelming ആയ ഒരു കാര്യമാണ്. പ്രത്യേകിച്ച്, ഞാൻ ഇങ്ങനെയൊരവസ്​ഥയിലാണ്​. കാരണം, ഇനി മലയാളത്തിലേക്കില്ല എന്ന വലിയൊരു തീരുമാനം അഞ്ചുവർഷം മു​മ്പ്, പ്രത്യേകമായ ഒരവസ്​ഥയിൽ​ ഭാവന എടുത്തിരുന്നു. ആ സാഹചര്യത്തിൽ നമ്മളെല്ലാം അവളോടൊപ്പമുണ്ടായിരുന്നു, അവൾ അനുഭവിക്കുന്നത് നേരിട്ട് കണ്ടും മനസ്സിലാക്കിയുമൊക്കെ. എന്നാൽ, എന്ത് സപ്പോർട്ടുണ്ടായാലും, എല്ലാവരും കൂടെയുണ്ട് എന്നു പറഞ്ഞാലും ആ വേദനയും സ്ട്രഗ്‌ളും അതേ തീവ്രതയിൽ അവൾക്കുമാത്രമേ മനസ്സിലാക്കാനാകൂ. അതുകൊണ്ടുതന്നെ അത്തരമൊരു തീരുമാനത്തെയും ഞങ്ങൾ പിന്തുണക്കുകയായിരുന്നു. ‘വേണ്ടെങ്കിൽ വേണ്ട’ എന്നു പറഞ്ഞ്. പക്ഷെ, ഉള്ളിന്റെയുള്ളിൽ നമ്മൾ ആഗ്രഹിച്ചിരുന്നു, ഇതും കടന്നുപോകുന്ന ഒരു സമയം വരട്ടെ എന്ന്.

അത്തരമൊരു തീരുമാനത്തെയും ഞങ്ങൾ പിന്തുണക്കുകയായിരുന്നു. ‘വേണ്ടെങ്കിൽ വേണ്ട’ എന്നു പറഞ്ഞ്. പക്ഷെ, ഉള്ളിന്റെയുള്ളിൽ നമ്മൾ ആഗ്രഹിച്ചിരുന്നു, ഇതും കടന്നുപോകുന്ന ഒരു സമയം വരട്ടെ എന്ന്.

അതുകൊണ്ടുതന്നെ ഈ സിനിമ റിലീസ്​ ചെയ്യുന്ന സമയത്ത്​, ഞാൻ പ്രധാനമായി കരുതുന്ന ഒരു കാര്യം; ഈ സിനിമയുടെ വിജയം മാത്രമല്ല. കടുത്ത വേദനയിലൂടെയും സ്​ട്രഗിളുകളിലൂടെയും കടന്നുപോയി, ഒരുപാട്​ കഠിനാധ്വാനം ചെയ്​ത്​ ഭാവന നേടിയെടുത്ത ഒരു പൊസിഷനുണ്ട്​. അതായത്​, ഒരു സെക്യൂരിറ്റി, ഒരു പൊസിഷൻ, സ്വന്തമായ വാല്യു- എന്റെ സ്​ഥാനം ഇവിടെയാണ്​, ഞാനിത്​ അർഹിക്കുന്നുണ്ട്​ എന്ന ഒരു പ്രഖ്യാപനം ഈ സിനിമയിലൂടെ നടക്കുന്നുണ്ട്​.

ഈ സിനിമയുടേത് വളരെ നല്ല ക്രൂ ആണ്. അവർ ഭാവനക്ക് കൊടുത്ത പ്രയോറൈറ്റൈസേഷൻ, ഹീറോയിൻ എന്നതിലുപരി ഒരു റെസ്‌പെക്ടബിൾ ഫിഗർ, ശക്തയായ സ്​ത്രീ എന്ന നിലയ്ക്കുള്ള പരിഗണന, ഇതെല്ലാം ഇനി അങ്ങോട്ട് എല്ലാ പെൺകുട്ടികൾക്കും എല്ലാ സിനിമാ സെറ്റിൽനിന്നും ലഭിക്കണം

മലയാളം സിനിമാ ഇൻഡസ്ട്രി ഇപ്പോഴും പുരുഷാധിപത്യപരമാണ്. ഒരു സിനിമ റിലീസ് ചെയ്യുന്നതുമുതൽ, അതിന്റെ ചർച്ചയിലുടനീളം ഹീറോ ആരാണ് എന്നറിയാനാണ് എല്ലാവർക്കും താൽപര്യം. ഹീറോയിൻ ആരാണ് എന്നറിഞ്ഞിട്ട് തിയറ്ററിൽ പോയി സിനിമ കാണുന്ന ചരിത്രം നമുക്കുണ്ടായിട്ടില്ല. ഇന്ത്യൻ സിനിമാ വ്യവസായത്തെ സംബന്ധിച്ചും ഇതൊരു സ്വഭാവിക പ്രക്രിയയാണ്​. അതുകൊണ്ടുതന്നെ, ഹീറോയിന്റെ കാര്യങ്ങൾ പരിഗണിച്ച്​, അവരുടെ ഇഷ്ടാനിഷ്ടങ്ങൾ മനസ്സിലാക്കി​, ഒരു വർക്കിംഗ് അറ്റ്​മോസ്​ഫിയർ ഒരുക്കുന്ന സാഹചര്യം പൊതുവേ നമ്മുടെ ഇൻഡസ്ട്രിയിലില്ല. ഉള്ള സൗകര്യങ്ങളിൽ നമ്മൾ അഡ്​ജസ്​റ്റ്​ ചെയ്ത് പോകണം. ഇത്തരമൊരു പാറ്റേണിലാണ് ഹീറോയിൻസ് വർക്ക് ചെയ്യുന്നത്​. എന്നാൽ, ഇപ്പോഴിതാ ഭാവനക്ക് ഒരു സന്ദർഭം വന്നിരിക്കുകയാണ്, അവൾക്ക് തീരുമാനിക്കാൻ കഴിയുന്ന ഒരു സന്ദർഭം. അതാണ്, ഈ സിനിമയുമായി ബന്ധപ്പെട്ട്​ ഞാൻ കാണുന്ന പ്രധാനപ്പെട്ട ഒരു കാര്യം. ഭാവന അർഹിക്കുന്ന ഒന്ന്​ അവൾ നേടിയെടുത്തിരിക്കുന്നു.

‘ൻിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്​’ സിനിമയിൽ നിന്ന്

ഈ സിനിമയുടേത് വളരെ നല്ല ക്രൂ ആണ്, പുതിയ ടീം ആണ്. അവർ ഭാവനക്ക് കൊടുത്ത പ്രയോറൈറ്റൈസേഷൻ, ഹീറോയിൻ എന്നതിലുപരി ഒരു റെസ്‌പെക്ടബിൾ ഫിഗർ, ശക്തയായ സ്​ത്രീ എന്ന നിലയ്ക്കുള്ള പരിഗണന, ഇതെല്ലാം ഇനി അങ്ങോട്ട് എല്ലാ പെൺകുട്ടികൾക്കും എല്ലാ സിനിമാ സെറ്റിൽനിന്നും ലഭിക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. വളരെ പ്രൊഫഷനലായി ജോലി ചെയ്യുന്ന ഒരാളാണ്​ ഭാവന. അതിനുള്ള റസ്‌പെക്​ട്​ അവൾക്ക്​ തിരിച്ച് അച്ചീവ് ചെയ്യാൻ പറ്റി. സ്വന്തമായ ഒരു സ്‌പെയ്‌സ് ഉറപ്പിക്കാൻ പറ്റി. ഇനി വരുന്ന ഏതു പെൺകുട്ടിക്കും ഇതൊരു പ്രചോദനം തന്നെയായിരിക്കും.

ഇതുപോലുള്ള ക്രൂവും നമുക്കുണ്ടാകണം. ഇനി വരുന്ന പുതിയ സിനിമാപ്രവർത്തകരും എല്ലാവർക്കും തുല്യമായ പരിഗണന നൽകുന്ന ഒരു സാഹചര്യമൊരുക്കണം. ഇതൊക്കെയാണ്, ഈ സിനിമയുമായി ബന്ധപ്പെട്ട്​ ഞാൻ കാണുന്ന സവിശേഷത.

ഇതുപോലുള്ള ക്രൂവും നമുക്കുണ്ടാകണം. ഇനി വരുന്ന പുതിയ സിനിമാപ്രവർത്തകരും എല്ലാവർക്കും തുല്യമായ പരിഗണന നൽകുന്ന ഒരു സാഹചര്യമൊരുക്കണം. ഇതൊക്കെയാണ്, ഈ സിനിമയുമായി ബന്ധപ്പെട്ട്​ ഞാൻ കാണുന്ന സവിശേഷത. ഇതൊരു നല്ല സിനിമയായിരിക്കും. ഇതിന്റെ ഡിസ്‌കഷൻ അടക്കമുള്ള കാര്യങ്ങളെക്കുറിച്ച്​ അറിഞ്ഞിട്ടുണ്ട്​. ഓരോ ദിവസത്തെ അനുഭവവും പരസ്​പരം പങ്കുവച്ചിരുന്നു. ഒരുമിച്ച്​ ഈ സിനിമ കാണണം എന്നാണ്​ ഞങ്ങളുടെ ആഗ്രഹം. എന്നാൽ, പലരും പലയിടങ്ങളിലായതുകൊണ്ട്​ കഴിയണമെന്നില്ല. എങ്കിലും, സിനിമ കണ്ടിരിക്കും.

ഇത്​ മറ്റൊരു തിരിച്ചുവരവ് തന്നെയാണ്. ഇനി ചെയ്തവയല്ല, അതിലും ഇരട്ടി നല്ല കഥാപാത്രങ്ങൾ ഭാവന ചെയ്യണം എന്ന് ഞാനാഗ്രഹിക്കുന്നു. അത്തരം ആഗ്രഹത്തിലെത്താനുള്ള സന്ദർഭങ്ങൾ ഭാവനക്ക്​ ഇനിയുമുണ്ടാകട്ടെ. ▮

Comments